വേദിയിൽ കയറിയാൽ ഊർജ വിസ്ഫോടനത്തിന്റെ ആൾരൂപമാകും പ്രസീത ചാലക്കുടി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ, പിന്നെയൊരു മിന്നുന്ന പ്രകടനമാണ്! പരിപാടിക്കു മുൻപ്, ‘‘രണ്ടു പാട്ടു കഴിഞ്ഞാൽ പോകുംട്ടാ പ്രസീതേ...’’, എന്നു പറയുന്നവർ, പരിപാടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സമയം പോലും നോക്കാതെ മുഴുവനും ആസ്വദിച്ചിട്ടേ മടങ്ങൂ. പാടിയും ആടിയും വർത്തമാനം പറഞ്ഞും നാടൻപാട്ട് വേദികളിലെ പുതിയ കാലഘട്ടത്തിന്റെ പേരായിക്കഴിഞ്ഞു ഈ ചാലക്കുടിക്കാരി. വേദികൾ നൽകുന്ന സുരക്ഷിത വലയത്തിനു പുറത്തിറങ്ങി, കാണികൾക്കിടയിലേക്ക് ഒരു മൈക്കുമായി ഓടിയിറങ്ങി അവരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ചങ്കുറപ്പിന്റെ പേരു കൂടിയാണ് പ്രസീത. പ്രസീത നാടൻപാട്ടുകൾ പാടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കർഷകത്തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി ചാലക്കുടിയിൽ ജനിച്ച പ്രസീതയ്ക്ക് ചുറ്റും നാടൻപാട്ടുകളുടെ വലിയൊരു ലോകമുണ്ടായിരുന്നെങ്കിലും, പ്രസീത അതു ശ്രദ്ധിക്കുന്നത് തൃശൂർ കേരളവർമ കോളജിൽ പഠനത്തിന് എത്തിയപ്പോഴാണ്. ‘തൃശൂർ ജനനയന’യുടെ ഭാഗമായതോടെ വേദികളിൽ പ്രസീത ചാലക്കുടി എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി.

വേദിയിൽ കയറിയാൽ ഊർജ വിസ്ഫോടനത്തിന്റെ ആൾരൂപമാകും പ്രസീത ചാലക്കുടി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ, പിന്നെയൊരു മിന്നുന്ന പ്രകടനമാണ്! പരിപാടിക്കു മുൻപ്, ‘‘രണ്ടു പാട്ടു കഴിഞ്ഞാൽ പോകുംട്ടാ പ്രസീതേ...’’, എന്നു പറയുന്നവർ, പരിപാടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സമയം പോലും നോക്കാതെ മുഴുവനും ആസ്വദിച്ചിട്ടേ മടങ്ങൂ. പാടിയും ആടിയും വർത്തമാനം പറഞ്ഞും നാടൻപാട്ട് വേദികളിലെ പുതിയ കാലഘട്ടത്തിന്റെ പേരായിക്കഴിഞ്ഞു ഈ ചാലക്കുടിക്കാരി. വേദികൾ നൽകുന്ന സുരക്ഷിത വലയത്തിനു പുറത്തിറങ്ങി, കാണികൾക്കിടയിലേക്ക് ഒരു മൈക്കുമായി ഓടിയിറങ്ങി അവരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ചങ്കുറപ്പിന്റെ പേരു കൂടിയാണ് പ്രസീത. പ്രസീത നാടൻപാട്ടുകൾ പാടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കർഷകത്തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി ചാലക്കുടിയിൽ ജനിച്ച പ്രസീതയ്ക്ക് ചുറ്റും നാടൻപാട്ടുകളുടെ വലിയൊരു ലോകമുണ്ടായിരുന്നെങ്കിലും, പ്രസീത അതു ശ്രദ്ധിക്കുന്നത് തൃശൂർ കേരളവർമ കോളജിൽ പഠനത്തിന് എത്തിയപ്പോഴാണ്. ‘തൃശൂർ ജനനയന’യുടെ ഭാഗമായതോടെ വേദികളിൽ പ്രസീത ചാലക്കുടി എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദിയിൽ കയറിയാൽ ഊർജ വിസ്ഫോടനത്തിന്റെ ആൾരൂപമാകും പ്രസീത ചാലക്കുടി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ, പിന്നെയൊരു മിന്നുന്ന പ്രകടനമാണ്! പരിപാടിക്കു മുൻപ്, ‘‘രണ്ടു പാട്ടു കഴിഞ്ഞാൽ പോകുംട്ടാ പ്രസീതേ...’’, എന്നു പറയുന്നവർ, പരിപാടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സമയം പോലും നോക്കാതെ മുഴുവനും ആസ്വദിച്ചിട്ടേ മടങ്ങൂ. പാടിയും ആടിയും വർത്തമാനം പറഞ്ഞും നാടൻപാട്ട് വേദികളിലെ പുതിയ കാലഘട്ടത്തിന്റെ പേരായിക്കഴിഞ്ഞു ഈ ചാലക്കുടിക്കാരി. വേദികൾ നൽകുന്ന സുരക്ഷിത വലയത്തിനു പുറത്തിറങ്ങി, കാണികൾക്കിടയിലേക്ക് ഒരു മൈക്കുമായി ഓടിയിറങ്ങി അവരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ചങ്കുറപ്പിന്റെ പേരു കൂടിയാണ് പ്രസീത. പ്രസീത നാടൻപാട്ടുകൾ പാടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കർഷകത്തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി ചാലക്കുടിയിൽ ജനിച്ച പ്രസീതയ്ക്ക് ചുറ്റും നാടൻപാട്ടുകളുടെ വലിയൊരു ലോകമുണ്ടായിരുന്നെങ്കിലും, പ്രസീത അതു ശ്രദ്ധിക്കുന്നത് തൃശൂർ കേരളവർമ കോളജിൽ പഠനത്തിന് എത്തിയപ്പോഴാണ്. ‘തൃശൂർ ജനനയന’യുടെ ഭാഗമായതോടെ വേദികളിൽ പ്രസീത ചാലക്കുടി എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദിയിൽ കയറിയാൽ ഊർജ വിസ്ഫോടനത്തിന്റെ ആൾരൂപമാകും പ്രസീത ചാലക്കുടി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ, പിന്നെയൊരു മിന്നുന്ന പ്രകടനമാണ്! പരിപാടിക്കു മുൻപ്, ‘‘രണ്ടു പാട്ടു കഴിഞ്ഞാൽ പോകുംട്ടാ പ്രസീതേ...’’, എന്നു പറയുന്നവർ, പരിപാടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സമയം പോലും നോക്കാതെ മുഴുവനും ആസ്വദിച്ചിട്ടേ മടങ്ങൂ. പാടിയും ആടിയും വർത്തമാനം പറഞ്ഞും നാടൻപാട്ട് വേദികളിലെ പുതിയ കാലഘട്ടത്തിന്റെ പേരായിക്കഴിഞ്ഞു ഈ ചാലക്കുടിക്കാരി. വേദികൾ നൽകുന്ന സുരക്ഷിത വലയത്തിനു പുറത്തിറങ്ങി, കാണികൾക്കിടയിലേക്ക് ഒരു മൈക്കുമായി ഓടിയിറങ്ങി അവരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ചങ്കുറപ്പിന്റെ പേരു കൂടിയാണ് പ്രസീത.

പ്രസീത നാടൻപാട്ടുകൾ പാടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കർഷകത്തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി ചാലക്കുടിയിൽ ജനിച്ച പ്രസീതയ്ക്ക് ചുറ്റും നാടൻപാട്ടുകളുടെ വലിയൊരു ലോകമുണ്ടായിരുന്നെങ്കിലും, പ്രസീത അതു ശ്രദ്ധിക്കുന്നത് തൃശൂർ കേരളവർമ കോളജിൽ പഠനത്തിന് എത്തിയപ്പോഴാണ്. ‘തൃശൂർ ജനനയന’യുടെ ഭാഗമായതോടെ വേദികളിൽ പ്രസീത ചാലക്കുടി എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി. എന്നാൽ, വേദികളിൽ തിരക്കേറുന്നത് പഠനത്തെ ഒരു തരത്തിലും ബാധിക്കാൻ പ്രസീത അനുവദിച്ചില്ല. രാത്രികളിൽ വേദികളിൽനിന്ന് വേദികളിലേക്ക് ഒഴുകിനടന്നെങ്കിലും പ്രസീത വാശിയോടെ പഠിച്ചു. ബിരുദാനന്തര ബിരുദം രണ്ടാം റാങ്കോടെ പാസായ പ്രസീത നാടൻകലകളിൽ ജെആർഎഫും എംഫില്ലും നേടി.

പ്രസീത ചാലക്കുടിയും ഭർത്താവ് മനോജ് പെരുമ്പിലാവും വേദിയില്‍ (Photo courtesy: facebook/praseethachalakkudyofficial)
ADVERTISEMENT

ഇതിനിടെ ജീവിത പങ്കാളിയായായി നാടൻപാട്ട് കലാകാരൻ മനോജ് പെരുമ്പിലാവും എത്തി. ഇവർ ഒരുമിച്ച് ആരംഭിച്ച ‘പതി ഫോക്ക് ബാൻഡ്’ ഇന്ന് കേരളത്തിനകത്തും പുറത്തും ഏറെ ജനപ്രീതിയുള്ള നാടൻപാട്ട് കലാസംഘമാണ്. മറ്റു സംഘങ്ങളുടെ തണലിൽനിന്ന് സ്വന്തം കലാസംഘത്തിന്റെ പേരിൽ അറിയപ്പെടുന്ന നിലയിലേക്ക് പ്രസീത ചുവടുറപ്പിച്ചത് ഒറ്റ രാത്രി കൊണ്ടല്ല. അതിനു പിന്നിൽ നല്ല പണിയെടുത്തിട്ടുണ്ടെന്ന് പറയുന്നു പ്രസീത. കോവിഡിനു ശേഷം സജീവമായിക്കൊണ്ടിരിക്കുന്ന കലാ കാലത്തെക്കുറിച്ചും പാട്ടിൽ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് പ്രസീത ചാലക്കുടി...

∙ ഈ സീസൺ വൻ വിജയം

3 വർഷം കോവിഡ് കൊണ്ടുപോയപ്പോൾ ഏറ്റവും കഷ്ടപ്പെട്ടത് കലാകാരന്മാരായിരുന്നു. അപ്പോഴും പ്രതീക്ഷയോടെ ഒരു പ്രാർഥന ഉണ്ടായിരുന്നു. ‘‘മടങ്ങി വരവ് ഒരൊന്നൊന്നര വരവായിരിക്കണേ തമ്പുരാനേ’’ എന്നായിരുന്നു ആ പ്രാർഥന. കാരണം, എല്ലാവരും അത്രയ്ക്ക് പട്ടിണിയും ദാരിദ്ര്യവും ആയി പോയിരുന്നു. കോവിഡിനു ശേഷം വേദികൾ സജീവമായപ്പോൾ എല്ലാ നാടൻപാട്ടു സംഘങ്ങളും തിരക്കിലാണ്. ഈ സീസണിൽ ഞങ്ങളുടെ പതി ബാൻഡിനും നിറയെ പരിപാടികൾ കിട്ടി. എല്ലാ ദിവസവും പരിപാടികൾ ഉണ്ടാകുമ്പോൾ പൊട്ടലുള്ള ശബ്ദത്തോടു കൂടിയേ പാടാൻ പറ്റുകയുള്ളൂ. നാടൻപാട്ട് തുറന്നടിച്ചു പാടുന്ന ഒന്നാണ്. ഇതൊന്നും വക വയ്ക്കാതെ എല്ലാവരും പാടാനിറങ്ങുന്നതിന് കാരണം എല്ലാവരും അത്രയും സാമ്പത്തിക ഞെരുക്കത്തിലാണ് എന്നതാണ്. ശരീരക്ഷീണമോ ശബ്ദത്തിന്റെ പ്രശ്നമോ ഒന്നും വകവയ്ക്കാതെയാണ് എല്ലാവരും മുന്നോട്ടു കുതിച്ചു പായുന്നത്. ഈ സീസൺ ഇങ്ങനെ പോകട്ടെ!

പ്രസീത ചാലക്കുടി (Photo courtesy: facebook/praseethachalakkudyofficial)

ജീവിതാനുഭവങ്ങളിൽനിന്നാണ് നാടൻപാട്ടുകളുണ്ടാകുന്നത്. ഏതൊരു നാടൻപാട്ട് എടുത്താലും അതിലൊരു കഥയുണ്ടാകും. നാടൻ കലാരൂപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വഭാവം അതു മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കും എന്നതാണ്. ചിലർക്ക് ഇതിനോട് എതിരഭിപ്രായം ഉണ്ടാകാം. എന്നാൽ, ആ മാറ്റങ്ങളെ അംഗീകരിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്കു നിന്നു തിരിയാൻ നേരമില്ലാത്ത രീതിയിൽ ഇപ്പോൾ പരിപാടികൾ കിട്ടുന്നത്.

ADVERTISEMENT

∙ കാണികളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ

പതി ബാൻഡിൽ 18 പേരുണ്ട്. ഈ പതിനെട്ടു പേരും 'പവർ പാക്ക്' ആണ്. ഒരു പ്രസീത വിചാരിച്ചാൽ ഒരു ബാൻഡ് വിജയിക്കില്ല. ഞങ്ങൾ 18 പേരും സ്പ്രിങ്ങിൽ നിന്നു ചാടുന്നതു പോലെയാണ് പെർഫോം ചെയ്യുന്നത്. ശിങ്കാരിമേളത്തിന്റെ താളം കുത്തുമ്പോൾ മുട്ടിനു താഴത്തെ എല്ലിനൊക്കെ നല്ല വേദന വരും. എന്നാലും ചാടിയേ പറ്റൂ. ഞങ്ങളിൽനിന്ന് കാണികൾ പ്രതീക്ഷിക്കുന്നത് പവർ പാക്ക്ഡ് എനർജി ആണ്. അല്ലെങ്കിൽ ഞങ്ങൾ ഔട്ടായിപ്പോകും. പിന്നെ, കിടക്കാൻ നേരത്ത് നല്ല ക്ഷീണമൊക്കെ തോന്നും. ഞങ്ങൾ അത്രയ്ക്ക് പണി എടുക്കുന്നുണ്ടല്ലോ.

ഉച്ചി മുതൽ കാൽപാദം വരെ വിയർത്തൊലിച്ച് ഊർജം മുഴുവൻ വേദിയിൽ പോകും. അടുത്ത ദിവസം ഊർജസ്വലതയോടെ കാര്യങ്ങൾ ചെയ്യണമെങ്കിൽ നന്നായി ഉറങ്ങുകതന്നെ വേണം. പിന്നെ, പരിപാടികൾക്കിടയിൽ ഞാൻ ഇമോഷനൽ ആകുന്നത് മകന്റെ കാര്യം ഓർത്തിട്ടു മാത്രമാണ്. അവനെ പരിപാടിക്ക് എപ്പോഴും കൊണ്ടു നടക്കുന്നത് പ്രായോഗികമല്ല. മകൻ കാളിദാസിന് പത്തു വയസ്സ്. അവനെ മിസ് ചെയ്യും. അപ്പോഴും ഞാൻ ആലോചിക്കുന്നത്, സാമ്പത്തിക മാന്ദ്യം പരിഹരിക്കണമല്ലോ എന്നാണ്. ഒരു വയ്യായ്ക വന്നാൽ ആകെ തകർന്നു പോകും. ഒരു രോഗം വന്നാൽ തീരാവുന്നതേയുള്ളൂ എല്ലാം!

∙ അച്ഛൻ വളർത്തിയ മകൾ

ADVERTISEMENT

എന്റെ അച്ഛൻ വൈകിട്ട് 'രണ്ടെണ്ണം അടിക്കുന്ന' ആളായിരുന്നു. അതു കഴിഞ്ഞു വീട്ടിൽ വന്നാൽ ഭയങ്കരമായി സംസാരിക്കും. അച്ഛൻ പറയും, എനിക്ക് രണ്ടു മക്കളാണ്. ഒരാൾ പ്രസാദ്, മറ്റേ ആൾ പ്രസീത! എന്റെ മകൾ പ്രസീതയെ ഞാൻ വലിയ സംഭവമാക്കി മാറ്റും. അതു തന്നെ അച്ഛൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കും. അതിനൊപ്പം പാട്ടും പാടും. അച്ഛൻ പണ്ടു നാടോടി നാടകങ്ങൾ കളിക്കാറുണ്ടായിരുന്നു. ഞങ്ങൾ താമസിക്കുന്നത് പുലയ സമുദായത്തിന്റെ കോളനിയിലാണ്. അവിടെ എല്ലാവരും കലാകാരന്മാരാണ്. പണ്ടൊക്കെ വീട്ടിലെ കാരണവന്മാർ വട്ടം കൂടിയിരുന്നു നാടോടി നാടകങ്ങൾ കളിക്കും. ആ സമയത്ത് ഉരിത്തിരിഞ്ഞു വരുന്ന പാട്ടുകൾ അച്ഛനും വല്ലീശനും (വല്യച്ഛൻ) പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. പിന്നെ അച്ഛൻ സിനിമാപ്പാട്ടുകളും പാടും. അതൊക്കെ കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്.

പ്രസീത ചാലക്കുടിയും സംഘവും നാടൻപാട്ടു വേദിയിൽ (Photo courtesy: facebook/praseethachalakkudyofficial)

എന്റെയുള്ളിൽ പാട്ടുണ്ടെന്ന് അച്ഛൻ തിരിച്ചറിഞ്ഞതോടെ, നാട്ടിൽ പൂരവും ഉത്സവവുമൊക്കെ വരുമ്പോൾ പരിപാടി അവതരിപ്പിക്കാൻ വരുന്ന ഗാനമേളക്കാരുടെ അടുത്തു പോയി അച്ഛൻ, എനിക്കു പാടാൻ ചാൻസ് ചോദിക്കും. മുനിപ്പാറ ഉത്സവത്തിന് പാടാൻ എനിക്കൊരു അവസരം തരണമെന്ന് അഭ്യർഥിക്കുന്ന അച്ഛന്റെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്. 'എന്റെ മോൾക്കൊരു പാട്ടു കൊടുക്കോ' എന്ന് ആവർത്തിച്ചു ചോദിച്ചുകൊണ്ട് അച്ഛൻ അവരുടെ പിന്നാലെ കൂടി. അന്ന് പാടാൻ എനിക്ക് അവസരവും ലഭിച്ചു. 'അനിയത്തിപ്രാവിന് പ്രിയരിവർ നൽകും' എന്ന പാട്ടാണ് ഞാൻ അന്നു പാടിയത്. അന്നൊക്കെ സിനിമാപ്പാട്ടുകളാണ് ഞാൻ പാടിയിരുന്നത്. പിന്നീടാണ് എന്റെ ശ്രദ്ധ നാടൻപാട്ടിലേക്ക് തിരിയുന്നതും അതു പാടി പഠിക്കുന്നതും.

∙ നെഗറ്റീവ് പറയുന്നവരോട്

സമൂഹമാധ്യമത്തിൽ എന്റെ വിഡിയോകൾ കാണുന്നവർ രണ്ടു തരത്തിലാണ് പ്രതികരിക്കാറുള്ളത്. ചിലർ പറയും സോഷ്യൽ മീഡിയ തുറന്നാൽ നിറയെ പ്രസീതയാണല്ലോ, കൊള്ളാം! മറ്റു ചിലർ പറയും, പ്രസീത കാരണം സോഷ്യൽ മീഡിയ തുറക്കാനേ പറ്റുന്നില്ല എന്ന്! നെഗറ്റീവ് കമന്റുകൾ ഇടുന്നവരോട് മറ്റൊരാൾ ഫെയ്സ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്, "നിന്റെയൊന്നും പ്രശ്നം ഇതൊന്നുമല്ല. അവളുടെ നിറവും ജാതിയുമാണ്!". ജാതീയതയും വർണവിവേചനവും ഒരുപാട് നിലനിൽക്കുന്ന സമൂഹമാണ് ഇപ്പോഴും നമ്മുടേതെന്ന തിരിച്ചറിവായിരിക്കാം അത്തരമൊരു കമന്റിടാൻ അയാളെ പ്രേരിപ്പിച്ചത്. ഒരുപക്ഷേ, നെഗറ്റീവ് കമന്റുകൾ അതിന്റെ പിന്നാലെ പോകാനും മതി.

പ്രസീത ചാലക്കുടി (Photo courtesy: facebook/praseethachalakkudyofficial)

ഒന്നുകിൽ എന്റെ ജാതി, അല്ലെങ്കിൽ എന്റെ നിറം... ഇതൊക്കെത്തന്നെയാകാം ഈ കമന്റുകൾക്ക് കാരണം. വീടിന്റെ സ്വാസ്ഥ്യത്തിലിരുന്ന് സോഷ്യൽ മീഡിയ നോക്കുന്നവരാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നവരിൽ ഭൂരിഭാഗവും. എന്റെ ലൈവ് പരിപാടി കണ്ടാൽ ഒരാളു പോലും നെഗറ്റീവ് പറയില്ല. ഞങ്ങളുടെ ടീം സെറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. പവർ പാക്ക്ഡ് ഘടനയാണ് അതിന്റെ കരുത്ത്! എങ്ങനെ വീണാലും നാലു കാലിലേ വീഴുള്ളൂ. ഞങ്ങളുടെ ടീമിന്റെ പ്രകടനം അങ്ങനെയാണ്. രാജ്യാന്തര തലത്തിൽ വളർന്ന തൃശൂർ ജനനയന എന്ന ടീമിൽനിന്നാണ് ഞാൻ പഠിച്ചിറങ്ങിയിട്ടുള്ളത്. എനർജിപ്പണിയാണ് എടുക്കുന്നത്. പണി എടുത്തിട്ടുതന്നെയാണ് കാശു വാങ്ങുന്നത്.

∙ ഈ നിൽ‌പ്പിൽ ഏറെ സഹിച്ചിട്ടുണ്ട്

ഓരോ പരിപാടിക്കും ഓരോ കോസ്റ്റ്യൂം ഇടാൻ പറ്റില്ല. അതിനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്കില്ല. ദാരിദ്ര്യത്തിൽനിന്നു കര കയറി വരുന്നേയുള്ളൂ. ഒരു സീസണിലേക്ക് ഒരു പരിപാടിയാണ് സെറ്റു ചെയ്യുന്നത്. അതിലേക്കുള്ള കോസ്റ്റ്യൂമുകൾ തീരുമാനിക്കും. ആ സീസണിൽ ആ കോസ്റ്റ്യൂമിലാകും എല്ലായിടത്തും പരിപാടി അവതരിപ്പിക്കുക. പിന്നെ, 17 വയസ്സിൽ കേരളവർമ കോളജിൽ പഠിക്കുന്ന സമയത്ത് നാടൻപാട്ടു പാടി തുടങ്ങിയപ്പോൾ ഒരുപാട് ചീത്തപ്പേര് കേൾക്കേണ്ടി വന്ന ആർടിസ്റ്റാണ് ഞാൻ. അതിനെ, ആ പ്രായത്തിൽ തരണം ചെയ്തു മുന്നോട്ടു വരാമെന്നുണ്ടെങ്കിൽ, ഇപ്പോൾ വരുന്ന നെഗറ്റീവുകൾ വിലപ്പോവില്ല. ഈ നിൽ‌പ്പിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഇങ്ങനെ ആകാൻ ഒരുപാടു പണിയെടുത്തിട്ടുണ്ട്. ആ പണിയെക്കുറിച്ച് ആരു നെഗറ്റീവ് പറഞ്ഞാലും എന്നെ ബാധിക്കില്ല. ഈ ഫീൽഡ് എന്നു പ്രസീതയെ വേണ്ടെന്നു പറയുന്നുവോ, അതുവരെ പ്രസീത നാടൻ പാട്ട് ഫീൽഡിൽ ഉണ്ടാകും. ആര് എന്തു പറഞ്ഞിട്ടും കാര്യമില്ല!

∙ പാടുന്നത് ജീവിക്കാൻ വേണ്ടി

ഞങ്ങൾ നാടൻപാട്ടു പാടിയാണ് ജിവിക്കുന്നത്. കഞ്ചാവു കച്ചവടമോ കുടുംബം നശിപ്പിക്കുന്ന കാര്യങ്ങളോ, യുവാക്കളെ വഴിതെറ്റിക്കുകയോ അല്ല ചെയ്യുന്നത്. പാട്ടുകളാണ് പാടുന്നത്. നെഗറ്റീവ് പറയുന്നത് വളരെ കുറച്ചു ആളുകളാണ്. എന്നാൽ, ഓരോ ദിവസവും വേദിയിൽ ഞാൻ സംവദിക്കുന്നത് ആയിരക്കണക്കിന് ആളുകളോടാണ്. അവർ എന്നെ അംഗീകരിക്കുന്നതു കൊണ്ടാണല്ലോ എനിക്ക് സ്റ്റേജ് കിട്ടുന്നത്. അതുകൊണ്ട്, പ്രസീതയെ നെഗറ്റീവ് പറഞ്ഞു തളർത്താമെന്ന് ആരും വിചാരിക്കണ്ട. പതിനേഴാം വയസ്സിൽ തുടങ്ങിയതാണ് ഇത്. അന്നു കിട്ടിയതിന്റെ അപ്പുറത്തൊന്നും ഇന്നു കിട്ടാനില്ല.

വേദിയെ ഇളക്കി മറിച്ച് പ്രസീത ചാലക്കുടിയുടെ പ്രകടനം (Photo courtesy: facebook/praseethachalakkudyofficial)

ഒരുപാടു പേരുടെ പിരിവും സ്പോൺസർഷിപ്പും കൊണ്ടാണ് ഓരോ പരിപാടിയും സംഘടിപ്പിക്കപ്പെടുന്നത്. പരിപാടി കഴിയുമ്പോൾ ഞങ്ങൾക്ക് എണ്ണിത്തരുന്ന പണം അതിൽനിന്നുള്ളതാണ്. അതിനു വേണ്ടി കാത്തു നിൽക്കുന്ന സമയത്ത്, 'നന്നായിരുന്നൂട്ടോ' എന്നു കേൾക്കുന്നതിലാണ് സന്തോഷം. പിന്നെ, എന്റെ കാരണവന്മാർ എനിക്കു തന്നിട്ടു പോയത് കുറച്ചു പാട്ടുകളും വിദ്യാഭ്യാസവുമാണ്. പാട്ടിനെ എന്റർടെയ്ൻമെന്റ് എന്ന മാധ്യമത്തിലൂടെ ജീവിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യുന്നത്.

∙ മറക്കില്ല മണിച്ചേട്ടനെ

ചാലക്കുടിക്കാരി ആയതുകൊണ്ടാവും ഞാൻ സ്റ്റേജിൽ കയറി പാടുമ്പോഴും പറയുമ്പോഴും ആ ശൈലിയാണ് വരുന്നത്. കലാഭവൻ മണി ഇല്ലായിരുന്നെങ്കിൽ പ്രസീത ഇന്നു നാടൻപാട്ടു പാടി ജിവിക്കുമായിരുന്നില്ല. ഞാൻ ഈ മേഖലയിലേക്ക് വരുന്നതിൽ കലാഭവൻ മണി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തെ നന്നായി മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം പോയപ്പോൾ ഒരുപാട് പാട്ടുകളും നമുക്ക് നഷ്ടപ്പെട്ടു. മണിച്ചേട്ടന്റെ പാട്ടു പാടണമെന്നാവശ്യപ്പെട്ട് ദേഷ്യപ്പെട്ട് വേദിയിൽ വരുന്ന ആളുകളുണ്ട്. അവർക്ക് മണിച്ചേട്ടന്റെ പാട്ടുകൾ മാത്രം കേട്ടാൽ മതി. നൂറിൽ നൂറ്റിപ്പത്തു ശതമാനം മണിച്ചേട്ടൻ പാടി മനോഹരമാക്കി വച്ച ഗാനങ്ങളാണ് ഞാൻ ഇപ്പോൾ വേദിയിൽ പാടുന്നത്. ഞാൻ പാടുമ്പോൾ അതിന്റേതായ കുറവുകളുണ്ട്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഉപ്പിലിട്ടതാണെന്ന നല്ല ബോധ്യത്തിലാണു ജീവിക്കുന്നത്.

∙ ഓളുള്ളേരി പാട്ട് സംഭവിച്ചത്

സിനിമ വേറൊരു ലോകമാണ്. അതിൽ പിടിച്ചു കയറുന്നതിന് ഭാഗ്യം വേണം. ‘അജഗജാന്തരം’ സിനിമയിൽ ഓളുള്ളേരി എന്ന പാട്ട് ഞാൻ പാടിയതിനു ശേഷം എന്റെ പരിപാടിയുടെ റേഞ്ച് മാറി. അത് വലിയ ഭാഗ്യമാണ്. മുമ്പ് ഞാൻ ‘പിഗ്മാൻ’ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. അതും ഒരു നാടൻപാട്ടായിരുന്നു. പക്ഷേ, അതു വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയിൽ ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത് നാടൻ പാട്ടുകളാണ്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതുതന്നെ നാട്ടൻ പാട്ടിനു കിട്ടിയ വലിയ അംഗീകാരമാണ്. സിനിമയിൽ വരുന്ന ഈ മാറ്റം ഏറെ സ്വാഗതാർഹമാണ്. അജഗജാന്തരം സിനിമയിൽ ഉപയോഗിച്ച ഓളുള്ളേരി എന്ന പാട്ട് കാസർകോട്ടെ മാവില സമുദായം പാടുന്ന പാട്ടാണ്. അത് സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ഡിജെ മിക്സ് ചെയ്തു പുറത്തിറക്കിയപ്പോൾ പാട്ടിനു വേറെ മൂഡായി. എനിക്ക് ജസ്റ്റിൻ നൽകിയ വലിയ സംഭാവനയാണ് ആ പാട്ട്.

'നിന്നെക്കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്ന പാട്ട് ചന്ദ്രുവേട്ടൻ (എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ) എഴുതിയത് ഞങ്ങളുടെ മാഷിന്റെ തിണ്ണയിൽ വച്ചാണ്. ആ പാട്ട് ഞാനൊരുപാട് വേദികളിൽ പാടിയിട്ടുണ്ട്. എന്നാൽ, ആ പാട്ട് വേറൊരു പാട്ടുകാരിയുടെ പേരിലായി. എനിക്ക് ആ വികാരം മനസ്സിലാകും.

ഈ പാട്ട് ഞാൻ പാടാൻ വേണ്ടി അജഗജാന്തരം ടീം കാത്തിരുന്നിട്ടുണ്ട്. പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞതിനു ശേഷമാണ് ഞാൻ പോയി പാടിയത്. എല്ലാ ദിവസവും പ്രോഗ്രാമുമായി ഓടി നടക്കുന്ന സീസണിലാണ് ഈ സിനിമയിലേക്ക് പാടാൻ എന്നെ വിളിക്കുന്നത്. ആ സമയത്ത് ഞാൻ പറഞ്ഞു, വേറെ ആരെയെങ്കിലുംകൊണ്ട് ആ പാട്ട് പാടിച്ചോളൂ എന്ന്. എന്നെ കാത്തിരുന്നാൽ നേരം വൈകും. അവർക്ക് സിനിമ നിശ്ചയിച്ച സമയത്ത് ഇറക്കണമല്ലോ.

ആസ്വാദകർക്കൊപ്പം പ്രസീത ചാലക്കുടി (Photo courtesy: facebook/praseethachalakkudyofficial)

പ്രോഗ്രാം സീസണിൽ എല്ലാ ദിവസവും വേദിയിൽ പാടുന്നതുകൊണ്ട് ശബ്ദത്തിൽ പൊട്ടലുണ്ടാകും. സാധാരണ റിക്കോർഡിങ്ങിനു പോകുമ്പോൾ രണ്ടു ദിവസം വോയ്സ് റെസ്റ്റ് എടുക്കാറുണ്ട്. അതാണ്, അവരോട് മറ്റാരെയെങ്കിലും നോക്കിക്കൊള്ളൂ എന്നു നിർദേശിച്ചത്. പക്ഷേ, അവർ എനിക്കു വേണ്ടി കാത്തിരുന്നു. "ഈ പടം ഇറങ്ങുന്നുണ്ടെങ്കിൽ, ഈ പാട്ട് പ്രസീത തന്നെയാകും പാടുക. അതിന് എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്", എന്നാണ് അവർ പറഞ്ഞത്. അവരുടെ ആ വലിയ മനസ്സാണ് എനിക്ക് ആ പാട്ട് തന്നത്. സത്യത്തിൽ പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞാണ് ഞാൻ ആ പാട്ടു പാടിയത്.

∙ വൈറൽ പാട്ടും വിമർശനങ്ങളും

'കരുണ' പ്രോഗ്രാമിൽ പാടാൻ എന്നെ വിളിക്കുന്നത് ഗായിക സിത്താര കൃഷ്ണകുമാറാണ്. ഏതു പാട്ടു പാടണം എന്ന കാര്യം ബിജിപാൽ സാറുമായും ആഷിക്ക് അബു സാറുമായും സംസാരിച്ചപ്പോൾ അവർ പറഞ്ഞത്, കാണികളുമായി സംവദിക്കുന്ന പാട്ടു വേണം എന്നായിരുന്നു. കാണികൾ പിന്നീട് ആ പാട്ട് പാടി നടക്കണം. അങ്ങനെയാണ് കരുണയിൽ ഞാൻ 'കേൾക്കണോ പ്രിയ കൂട്ടരെ എന്ന പാട്ട്' പാടിയത്. അതിൽ, 'കൊച്ചി കണ്ട്, കോട്ട കണ്ട്, കൊച്ചീലഴിമുഖം കണ്ടേ.... ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ടേ... ഏ... ഏ... ഏ' എന്നൊരു വരിയുണ്ട്. ആ പാട്ടിന്റെ വലിയ ആകർഷണമാണ് ഈ സംഗതി! കൂടാതെ ആ പാട്ടിന്റെ ഓരോ വരിയും ലളിതവും കേൾവിക്കാരോട് നേരിട്ട് സംവദിക്കുന്നതുമാണ്. ആ പാട്ട് രണ്ടു മിനിറ്റിലേക്ക് ഒതുക്കണമെന്നും പറഞ്ഞിരുന്നു. ഒറിജിനൽ പാട്ടിൽ കുറെ വരികളുണ്ടെങ്കിലും രണ്ടു മിനിറ്റിൽ പാടാൻ പറ്റുന്ന വരികളെ ഞാൻ അന്ന് ഉൾപ്പെടുത്തിയുള്ളൂ. ആ വേദിയിൽ പാടിയത് വൈറലായി. ആ പാട്ട് ഹിറ്റായി.

പ്രസീത ചാലക്കുടി നാടൻപാട്ടു പരിപാടിക്കിടെ (Photo courtesy: facebook/praseethachalakkudyofficial)

ഇപ്പോൾ ഞാനേറ്റവും കൂടുതൽ വിമർശനം നേരിടുന്നതും ഈ പാട്ടിന്റെ പേരിലാണ്. മുൻപ് വേദികളിൽ ഈ പാട്ടു പാടി ഹിറ്റാക്കിയ നിരവധി പേരുണ്ട്. 'കരുണ' എന്ന പരിപാടിയിൽ ഞാനിതു പാടിയത് വൈറലായതോടെ ഈ പാട്ട് എന്റെ പേരിലായി. അതു പലരിലും സങ്കടമുണ്ടാക്കിയേക്കാം. 'നിന്നെക്കാണാൻ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്ന പാട്ട് ചന്ദ്രുവേട്ടൻ (എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ) എഴുതിയത് ഞങ്ങളുടെ മാഷിന്റെ തിണ്ണയിൽ വച്ചാണ്. ആ പാട്ട് ഞാനൊരുപാട് വേദികളിൽ പാടിയിട്ടുണ്ട്. എന്നാൽ, ആ പാട്ട് വേറൊരു പാട്ടുകാരിയുടെ പേരിലായി. എനിക്ക് ആ വികാരം മനസ്സിലാകും. 'കേൾക്കണോ പ്രിയ കൂട്ടരെ' ഞാൻ പാടി ഹിറ്റാക്കിയ പാട്ടെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് എന്റെ പാട്ടല്ല. എന്റെ പേരിൽ അതു വന്നു പോകുന്നതാണ്. ഞാൻ അതിൽ നിരപരാധിയാണ്.

ഭർത്താവ് മനോജ് പെരുമ്പിലാവിനും മകൻ കാളിദാസിനുമൊപ്പം പ്രസീത ചാലക്കുടി (Photo courtesy: facebook/praseethachalakkudyofficial)

∙ കൊച്ചു കൊച്ചു സ്വപ്നങ്ങൾ

പഠിച്ചത് ഫോക്‌ലോർ ആണ്. അതിലാണ് ഇപ്പോൾ ഗവേഷണം ചെയ്യുന്നതും. എന്നാൽ, അതു പഠിച്ചവർക്ക് ജോലിസാധ്യത ഇപ്പോഴില്ല. സ്കൂളുകളിൽ ഫോക്‌ലോർ എന്ന, മനുഷ്യസംസ്കാരം അടങ്ങുന്ന വിഷയം പഠിപ്പിക്കുന്ന 45 മിനിറ്റിന്റെ പിരീഡ് വന്നാൽ ജോലി സാധ്യതയുണ്ടാകും. അതിനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൂടാതെ, കുറച്ച് ഒറിജിനൽ ഗാനങ്ങൾ ചെയ്യാനുള്ള പ്ലാനുമുണ്ട്. പിന്നെ, ഒന്നും ഇല്ലാത്തിടത്തു ജനിച്ച ആളാണ് ഞാൻ. ഇപ്പോഴും ഞാൻ ഒന്നുമല്ല. എത്ര കോടികൾ കിട്ടിയാലും രണ്ടു കിഡ്നി അടിച്ചുപോയാൽ എല്ലാം തീരും. ഉപജീവനമാർഗമായി നാടൻ പാട്ടു കൊണ്ടുപോകുന്നവരാണ് ഞങ്ങൾ. ആർക്കും യാതൊരു ഉപദ്രവത്തിനും വരുന്നില്ല. ഒരുപാട് സമ്പാദിക്കാനൊന്നുമല്ല ഈ പരിശ്രമം. കടമില്ലാതെ, അന്നം മുട്ടാതെ ജീവിക്കണം. അത്രയൊക്കെയേ ആഗ്രഹിക്കുന്നുള്ളൂ– പ്രസീത പറഞ്ഞു നിർത്തി.

English Summary: Exclusive Interview with Folk Singer Praseetha Chalakkudy