യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്‌ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...

യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്‌ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്‌ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്‌ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം.

കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...

ADVERTISEMENT

ഒറ്റയാണിഷ്ടം

പാലക്കാട്ടെ ഒറ്റപ്പാലത്ത് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുത്തശ്ശിയുടെയും ഒപ്പം ജീവിച്ചു വന്ന ഒരു പെൺകുട്ടിയായിരുന്നു അരുണിമ. അങ്ങനെയിരിക്കെ ഒരാഗ്രഹം തോന്നി ആരംഭിച്ചതല്ല യാത്രകൾ. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഒരുപാട് യാത്രകൾ ചെറുപ്പം മുതൽ പോയിട്ടുണ്ട്. എന്നാൽ ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോകുന്നത് ഗോവയിലേക്കാണ്. ബസിലും ട്രെയിനിലുമൊക്കെയാണ് അന്നു പോയത്. അതൊരു തുടക്കമായിരുന്നെന്ന് അരുണിമ പറയുന്നു.

അരുണിമ ഗുവാഹത്തിയിൽ. (Photo Credit: backpacker_arunima/Instagram)

‘‘ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് എനിക്ക് ഇഷ്ടം. ‘സോളോ ട്രാവലർ’ ആയതുകൊണ്ട് എന്റെ 99 ശതമാനം യാത്രകളും ഒറ്റയ്ക്കാണ്. ഒരാൾ കൂടി ഒപ്പമുണ്ടെന്നു കരുതി പ്രശ്നമൊന്നുമില്ല. പക്ഷേ ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ്. ഇപ്പോള്‍ ഞാൻ ആഫ്രിക്കയിൽ ഒറ്റയ്ക്കാണ് സൈക്കിളിൽ സഞ്ചരിക്കുന്നത്. കൂടെ വരട്ടെയെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കാറുണ്ട്. പോകുന്ന വഴിയില്‍ കുറച്ച് ആളുകളെ കണ്ടുമുട്ടി അവർ എനിക്കൊപ്പം ഒന്നോ രണ്ടോ ദിവസം യാത്ര ചെയ്താൽ കുഴപ്പമില്ല. കാരണം അതു നമ്മൾ അറിയാത്ത ആളുകളാണ്, എന്നെപ്പോലെ യാത്ര ചെയ്യുന്നവരാണല്ലോ അവരും. നാട്ടിൽ എത്തുമ്പോൾ കുറച്ച് കൂട്ടുകാരൊക്കെ ആയി എവിടെയെങ്കിലും കറങ്ങാനും പോകാറുണ്ട്. അതിനപ്പുറം ഒറ്റയ്ക്കുള്ള യാത്രകൾതന്നെയാണ് എനിക്കിഷ്ടം.

∙ എന്റെ മാത്രം തീരുമാനങ്ങൾ

ADVERTISEMENT

വീട്ടിൽ ആരും ഒന്നിനും തടസ്സം നിൽക്കാറില്ല. പണ്ടുമുതലേ എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കുന്ന ഒരാളായിരുന്നില്ല ഞാൻ. എന്റെ ജീവിതത്തിൽ ഞാൻ തന്നെയാണ് തീരുമാനങ്ങളെടുക്കുന്നത്. ആഫ്രിക്കയിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും ആശങ്കയുണ്ടായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഞാൻ അവരോടു പറയുകയും ചെയ്തു. അത്രയേ ഉള്ളൂ. അല്ലാതെ എനിക്കങ്ങനെ ഒരു ബുദ്ധിമുട്ടും അവരുടെ അടുത്തു നിന്നുണ്ടായിട്ടില്ല. എവിടെയും പോകരുതെന്ന് പറഞ്ഞിട്ടുമില്ല.

2020 ന്റെ പകുതിയോടെയാണ് മുഴുവൻ സമയവും യാത്ര എന്ന രീതിയിേലക്കു മാറിയത്. തുടർന്നും യാത്ര ചെയ്തു ജീവിക്കാൻതന്നെയാണ് തീരുമാനം. എവിടെയും സ്ഥിരമായി തുടരാൻ താൽപര്യമില്ല. കുറച്ചു വർഷം മുൻപ് ജോലി ചെയ്തിരുന്നു. വ്യോമയാനമേഖല സംബന്ധിച്ചായിരുന്നു എന്റെ പഠനം. പക്ഷേ അതുമായി ബന്ധപ്പെട്ട ജോലി അല്ല ചെയ്തത്. ഇങ്ങനെ യാത്ര പോകണമെങ്കിൽ കുറച്ചു പണം കയ്യിൽ വേണമല്ലോ. അതുകൊണ്ട് കിട്ടുന്ന ജോലികളൊക്കെ ചെയ്തിരുന്നു.

ദുബായ് ഷോപ്പിങ് മാളില്‍ അരുണിമ. (Photo Credit: backpacker_arunima/Instagram)

പ്ലസ് ടു മുതൽ പാർട് ടൈം ജോലികൾ ചെയ്യാൻ തുടങ്ങി. ജൂനിയർ ആർട്ടിസ്റ്റായും റിസപ്ഷനിസ്റ്റായും ടെലികോളർ ആയുമെല്ലാം ജോലി നോക്കി. അഡ്മിനിസ്ട്രേറ്റിവ് ജോലികളും ചെയ്തിട്ടുണ്ട്. കോളജ് ഫീസ് വീട്ടുകാരാണ് അടച്ചിരുന്നത്. എനിക്ക് എവിടെയെങ്കിലും പോകാനും അടിച്ചുപൊളിക്കാനും ഒക്കെയുള്ള പണം അവർ തന്നിരുന്നെങ്കിലും ഒരു സ്വാതന്ത്യത്തിനു വേണ്ടി, ഞാൻ തന്നെ പണം സമ്പാദിച്ചിരുന്നു. അങ്ങനെ കൂട്ടിവെച്ച തുക കൊണ്ടാണ് മുഴുവൻ സമയ യാത്ര എന്ന രീതിയിലേക്ക് മാറിയത്. ആദ്യം ഇന്ത്യയിലായിരുന്നു യാത്ര. പിന്നാലെ യുട്യൂബിലൊരു ചാനൽ തുടങ്ങി. ഇപ്പോൾ അതിൽനിന്നും വരുമാനമുണ്ട്.

ആദ്യം ഇന്ത്യ, പിന്നെ നേപ്പാൾ വഴി ലോകം...

ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ വിവിധ പ്രമോഷനുകളും യാത്രയ്ക്കുള്ള പണത്തിന്റെ കാര്യത്തിൽ സഹായകരമായിട്ടുണ്ട്.അതല്ലാതെ മറ്റു വരുമാനമാർഗം ഒന്നുമില്ല. ആദ്യത്തെ ഒന്നര വർഷം ഇന്ത്യയ്ക്കുള്ളിലാണ് യാത്ര ചെയ്തത്. ആദ്യം ഇന്ത്യയ്ക്കു പുറത്തേക്ക് യാത്ര പോയ രാജ്യം നേപ്പാളായിരുന്നു. പിന്നെ തായ്‌ലൻഡ്, വിയറ്റ്നാം, കംപോഡിയ, ലാവോസ്, ഒമാൻ, യുഎഇ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഇത്യോപ്യ എന്നീ രാജ്യങ്ങൾ.

എന്റെ ആഗ്രഹങ്ങളുടെ പുറത്താണ് ഞാൻ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ‌ ശ്രദ്ധ കൊടുക്കാറേയില്ല.

പന്ത്രണ്ടാമത്തെ രാജ്യമായ കെനിയ വരെ യാത്ര എത്തി നിൽക്കുകയാണിപ്പോൾ. പൊതുവിൽ കേരളത്തിലെ പെൺകുട്ടികൾക്ക് പല കാര്യങ്ങളിലും വിലക്കുകളുണ്ട്. എന്റെ വീട്ടിൽ അങ്ങനെയായിരുന്നില്ല. എനിക്കും സഹോദരനും ഏതു കോഴ്സ് പഠിക്കണം, എന്തു ചെയ്യണം, ആരെ കല്യാണം കഴിക്കണം എന്നുള്ള കാര്യങ്ങളിലെല്ലാം സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കുമായിരുന്നു. 18 വയസ്സ് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അതിനുള്ള പൂർണ സ്വാതന്ത്യം കിട്ടിയിട്ടുണ്ട്. കല്യാണം കഴിക്കണോ, യാത്ര ചെയ്യണോ എന്നൊക്കെയുള്ള കാര്യത്തിൽ വീട്ടുകാർക്ക് അഭിപ്രായങ്ങൾ പറയാമന്നേയുള്ളു അല്ലാതെ അവരല്ലല്ലോ നമ്മുടെ ജീവിതം തീരുമാനിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

ബംഗ്ലദേശ് യാത്രയ്ക്കിടയിൽ അരുണിമ. (Photo Credit: backpacker_arunima/Instagram)

എന്റെ മാതാപിതാക്കളും ആ രീതിയിൽതന്നെയാണ് പെരുമാറുന്നത്. ജീവിതത്തിൽ ഞാനെടുത്ത ഒരു തീരുമാനത്തിനോടും അവർ ‘വേണ്ട’ എന്നു പറഞ്ഞിട്ടില്ല. എന്റെ ഇഷ്ടങ്ങൾക്കു തന്നെയാണ് എന്നും പ്രാധാന്യം തന്നിട്ടുള്ളത്. പിന്നെ യാത്ര ചെയ്യണമെന്ന് പറയുമ്പോൾതന്നെ പുറകോട്ടു വലിക്കാൻ പലരും വരും. പക്ഷേ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ എതിർപ്പുകൾ നേരിടാന്‍ മാനസികമായി തയാറെടുക്കണം. സാമ്പത്തികമായും വീട്ടിൽനിന്നുള്ള സമ്മർദത്തിന്റെ രൂപത്തിലുമൊക്കെ പല ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. യാത്ര പോകാൻ അത്ര ആഗ്രഹമുണ്ടെങ്കിൽ എന്തു ജോലി കണ്ടെത്തി പണിയെടുക്കാനും പറ്റും. 18 വയസ്സ് കഴിഞ്ഞ് എല്ലാം നമുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് വീട്ടിലും സമ്മതിപ്പിക്കണം.

∙ ആസൂത്രണം വേണം, പക്ഷേ ചിലപ്പോൾ ഒരു ഉപകാരവും കാണില്ല

യാത്രകൾക്ക് കുറച്ചു തയാറെടുപ്പുകൾ വേണം. പക്ഷേ അതൊന്നുമില്ലാതെയാണ് ഞാൻ ആദ്യം യാത്രയ്ക്കിറങ്ങിയത്. പിന്നെ വിമാനമാർഗം ഒരു ചെറിയ ബാഗുംകൊണ്ട് യാത്ര തുടങ്ങി. കാണുന്ന വണ്ടിയിലൊക്കെ സൗജന്യ യാത്ര ചോദിച്ചു വാങ്ങിയാണ് പോയിരുന്നത്. സൈക്കിളിൽ ലോകം കാണാൻ ഇറങ്ങിയതിൽപിന്നെ വിമാന യാത്ര വേണ്ടെന്നു വച്ചു. കാരണം ഇടയ്ക്കിടയ്ക്ക് ആ ചെലവു വഹിക്കാൻ എനിക്കാവില്ലായിരുന്നു. അതുകൊണ്ടുതന്നെ പോകുന്ന വഴികളെപ്പറ്റി കൃത്യമായി ആസൂത്രണം ചെയ്യാൻ തുടങ്ങി.

കെനിയയിൽകണ്ടുമുട്ടിയ ഒരു കുടുംബത്തിനൊപ്പം അരുണിമ. (Photo Credit: backpacker_arunima/Instagram)

ഇരുപതോളം രാജ്യങ്ങൾ കാണാനായിരുന്നു ആലോചന. ആ രാജ്യങ്ങളിലൊക്കെ റോഡ് മാർഗം അതിർത്തി വഴി കടന്നു പോകാൻ പറ്റുമോ ഇല്ലയോ എന്നുള്ളത് നോക്കാൻ േവണ്ടി മാത്രം ഞാൻ ഒരു റൂട്ട് മാപ് വരച്ചു. എന്നിട്ടും അതിൽ കുറെ മാറ്റങ്ങളുണ്ടായി. കാരണം സുഡാനിൽ റോഡ് ക്രോസ് ചെയ്യാൻ പറ്റില്ലായിരുന്നു. ഈജിപ്തിൽ സൈക്കിളിലാണെങ്കിൽ പൊലീസുകാര്‍ വന്ന് പൈസ വാങ്ങിക്കൊണ്ടിരിക്കും. സൗദിയിൽ ഞാനെത്തിയ സമയത്ത് ചൂടു കൂടിയിട്ട് സൈക്കിളിൽ പോകാൻ പറ്റിയില്ല. ജോർദാനിലും പോയില്ല. അങ്ങനെ നാലു രാജ്യങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. മുൻകൂട്ടി തയാറെടുത്താലും സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരും. അത് സ്വാഭാവികമാണ്.

∙ സുരക്ഷയ്ക്ക് കൈയിൽ ഒന്നും ഇല്ല

ഒറ്റയ്ക്ക് ഒരു പെൺകുട്ടി യാത്ര ചെയ്യുമ്പോള്‍ സുരക്ഷ വലിയ വിഷയമാണ്. പക്ഷേ, സ്വയരക്ഷയ്ക്കുള്ള ആയുധങ്ങളൊന്നുമില്ല. ഇന്ത്യയിൽ യാത്രചെയ്യുമ്പോൾ പേനാക്കത്തിയും കുരുമുളക് സ്പ്രേയും ഒക്കെ കരുതിയിരുന്നു. പക്ഷേ ഇതൊന്നും വിമാനത്തിൽ അനുവദിക്കില്ല. അതുകൊണ്ട് പലപ്പോഴും വിദേശത്തേക്കു യാത്ര പോകുമ്പോൾ ഇതൊന്നും കൈയിൽ കാണാറുമില്ല. ആഫ്രിക്കയിൽ ഞാൻ ഇപ്പോഴുള്ള സ്ഥലത്ത് ഇതൊന്നും കിട്ടില്ല. ഓൺലൈനിൽ ഇതിനൊക്കെ നല്ല വിലക്കൂടുതലുമാണ്.

കെനിയയിലെ പരമ്പരാഗത വേഷം ധരിച്ച സ്ത്രീകൾക്കൊപ്പം അരുണിമ. (Photo Credit: backpacker_arunima/Instagram)

ആഫ്രിക്കയിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ പുറകോട്ടു വലിച്ചവരാണ് കൂടുതലും. ഒരു സൈക്കിളുംകൊണ്ട് ആഫ്രിക്കയിലേക്ക് ഒറ്റയ്ക്കു പോകാൻ നിനക്ക് ഭ്രാന്തുണ്ടോ എന്നാണ് അവർ ചോദിച്ചത്. ബൈക്ക് ആണെങ്കിലും കുഴപ്പമില്ല ആഫ്രിക്ക പോലൊരു രാജ്യത്ത് സൈക്കിളിൽ പോകുന്നത് മണ്ടത്തരമാണെന്ന് ഒരുപാട് പേർ പറഞ്ഞു. പക്ഷേ എനിക്കപ്പോഴും ഒരു വിശ്വാസമുണ്ടായിരുന്നു. പോയി അടിച്ചു പൊളിച്ചിട്ട് വാ എന്ന് ഒന്നു രണ്ട് സുഹൃത്തുക്കൾ പറഞ്ഞതല്ലാതെ ബാക്കിയെല്ലാം പിന്നോട്ടു വലിക്കുന്ന പ്രതികരണങ്ങളായിരുന്നു.

∙ മോശം പ്രതികരണങ്ങൾ തളർത്തില്ല

ഇതിനിടയിൽ ആഫ്രിക്കയിലെ ഒരു ഗ്രാമത്തിൽ ചെന്നപ്പോഴാണ് അവിടെ സ്ത്രീകൾ ശരീരത്തിന്റെ മുകൾ ഭാഗം മറയ്ക്കാറില്ല എന്നതു ശ്രദ്ധിക്കുന്നത്. ചൂടാണ് പ്രധാന കാരണം. അവർക്കൊപ്പം അങ്ങനെത്തന്നെ ഫോട്ടോ എടുത്തു. ഇൻസ്റ്റഗ്രാമിൽ ആ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ഇമോജികൾ ഉപയോഗിച്ച് നഗ്നത മറച്ച് ആർക്കും കുറ്റം പറയാനില്ലാത്ത രീതിയിലാണ് ഫോട്ടോ പങ്ക് വച്ചതെങ്കിലും ഓൺലൈനിൽ പലർക്കും അതത്ര ഇഷ്ടമായില്ല. ആ ഫോട്ടോയുടെ താഴെ നല്ല കമന്റുകൾക്കൊപ്പം മോശം കമന്റുകളുടെയും എണ്ണം കൂടി.

യുഎഇയിലെ ക്യാംപിങ്ങിനിടെ പകർത്തിയ ചിത്രം. (Photo Credit: backpacker_arunima/Instagram)

പോസ്റ്റിന് ഏകദേശം മൂവായിരത്തിലധികം കമന്റുകൾ വന്നു. ഞാൻ കുറച്ചേ വായിച്ചുള്ളൂ. ഒന്നുരണ്ട് വ്യാജ ഐഡികളിൽ നിന്ന് വളരെ മോശം സന്ദേശങ്ങളും വന്നു. പക്ഷേ 99 ശതമാനം ആളുകളും അഭിനന്ദിച്ചും അഭിമാനമുണ്ടെന്ന് പറഞ്ഞുമാണ് പ്രതികരിച്ചത്. മോശം പ്രതികരണങ്ങൾ ഒന്നും കാര്യമായി എടുക്കേണ്ട എന്നും ഒരുപാട് ആളുകൾ പറഞ്ഞു. എന്നെ സംബന്ധിച്ച് യാത്ര ചെയ്യുന്നു എന്നു പറഞ്ഞാൽ ആ നാടിന്റെ മലകളും കടൽത്തീരങ്ങളും പട്ടണവും പാർട്ടിയും ഒക്കെ കാണണം. അതിൽ ചിലതിനോട് ഇഷ്ടക്കൂടുതൽ തോന്നുകയും ആവാം. ഗോത്രങ്ങളെ അടുത്തറിയാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ആഫ്രിക്കയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചതും. അവരുടെ കൂടെനിന്ന് കാര്യങ്ങൾ അറിയണമെന്നുണ്ടായിരുന്നു. അതും സാധിച്ചു.

എന്റെ അനുഭവങ്ങളിൽനിന്ന് ആഫ്രിക്ക അടിപൊളി സ്ഥലമാണ്. മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ആളുകൾ എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയുമില്ല. പക്ഷേ ഇന്ത്യയിൽ രാത്രി യാത്ര ചെയ്യുമ്പോൾ എനിക്ക് പേടി തോന്നിയിട്ടുണ്ട്.

എന്റെ ആഗ്രഹങ്ങളുടെ പുറത്താണ് ഞാൻ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ‌ ശ്രദ്ധ കൊടുക്കാറേയില്ല. നല്ല കാര്യങ്ങൾ സ്വീകരിക്കും, നല്ലതെന്നു തോന്നുന്ന കമന്റുകൾ വായിക്കും. പക്ഷേ ഈ ഫോട്ടോ ഇട്ടതിനു ശേഷം മോശം കമന്റുകൾ വന്നതുകണ്ട് ഞാൻ ഞെട്ടി. കാരണം ഇതിനു മുൻപ് അങ്ങനെ വന്നിട്ടില്ല. ചില പ്രതികരണങ്ങൾ കണ്ടപ്പോൾ ആളുകളുടെ ചിന്താഗതി ഇങ്ങനെയാണോ എന്നാണ് ആദ്യം മനസ്സിൽ വന്നത്. അതുകൊണ്ടാണ് കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യത്തെക്കുറിച്ച് വിവരിച്ച് ഒരു പോസ്റ്റ് ഇട്ടത്. അതും വലിയ ചർച്ചയായി. സമൂഹമാധ്യമങ്ങളും യഥാർഥ ജീവിതവുമായി വലിയ വ്യത്യാസങ്ങളുണ്ടെന്ന് അതോടെ മനസ്സിലായി.

∙ ‘ഭക്ഷണം ഭ്രാന്താണ്’

ഭക്ഷണം എന്നു പറഞ്ഞാലേ എനിക്ക് ഭ്രാന്താണ്. ചിലപ്പോള്‍ തോന്നും ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്ന്. യാത്ര ചെയ്ത് ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ ആഹാരത്തെപ്പറ്റിയാണ് ഞാൻ ആദ്യം അന്വേഷിക്കാറുള്ളത്. പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ഒരുപാട് ഇഷ്ടമാണ്. യാത്ര ചെയ്ത് മറ്റൊരു നാട്ടിൽ എത്തിയ ശേഷം ഇന്ത്യൻ ഭക്ഷണം കഴിക്കാൻ നിന്നാൽ പോക്കറ്റ് കാലിയാവും. അത്ര വിലക്കൂടുതൽ ആണ്.

എതോപ്യയിലെ സഞ്ചാര കേന്ദ്രത്തിൽ നിന്നും. (Photo Credit: backpacker_arunima/Instagram)

കെനിയയിൽ തദ്ദേശീയ ഭക്ഷണം വളരെ വിലക്കുറവിൽ കിട്ടും. 50 രൂപയാണ് ചപ്പാത്തിക്ക്. നാട്ടിലെ പൊറോട്ട പോലെയാണ് ഇവിടുത്തെ ചപ്പാത്തി. അതായത് നാട്ടിലെ 30 രൂപയൊക്കെയേ വരൂ. ഇതേ ഭക്ഷണം വലിയ കടകളിൽ കൂടിയ കാശിനാവും വിൽക്കുക. ഞാൻ പൊതുവെ ചെറിയ കടകൾ തേടിപ്പിടിച്ച് പോയാണ് കഴിക്കാറുള്ളത്. സാധിക്കുംപോലെ ചെറിയ രീതിയിൽ ഞാനും പാചകം ചെയ്യാറുണ്ട്. നാട്ടിലെ പോലെ പക്ഷേ പാചകം ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ ആരോഗ്യം കൂടി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഓട്സ്, മ്യുസിലി, റാഗി, പാസ്ത, സാലഡ് പോലുള്ള കോണ്ടിനെന്റൽ ഭക്ഷണമാണ് കൂടുതലും ഉണ്ടാക്കുന്നത്. അത് എളുപ്പമാണല്ലോ.

∙ കേട്ടറിഞ്ഞതല്ല ആഫ്രിക്ക, ഇവിടം സുരക്ഷിതമാണ്

ആഫ്രിക്കൻ യാത്ര തുടങ്ങും മുൻപ് ആഫ്രിക്കയിൽ താമസിക്കുന്നവരുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. പക്ഷേ അവര്‍‍ പോലും ആഫ്രിക്കയെപ്പറ്റി കൂടുതലും മോശം കാര്യങ്ങളാണ് പറഞ്ഞത്. വലിയ തുക കൈയിൽ വേണം, ക്യാംപ് ചെയ്യാനൊന്നും പറ്റില്ല, സൈക്കിളിൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പൊലീസുകാർ കൈക്കൂലി വാങ്ങും എന്നൊക്കെയാണ് പറഞ്ഞത്. എന്റെ സുരക്ഷയ്ക്കു വേണ്ടിയായിരിക്കാം അങ്ങനെ പറഞ്ഞത്. വഴിയില്‍ വെച്ച് നമുക്കു നേരെ തോക്ക് ചൂണ്ടും, സിഗററ്റ് ചോദിച്ചതിന് ഒരാളെ വെടിവച്ച് കൊന്നു എന്നൊക്കെ പറഞ്ഞിരുന്നു.

ആഫ്രിക്കയിൽ എത്തിയതിനു ശേഷവും പലരും ഇത്തരം കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. നീ ആ വഴിയാണോ പോകുന്നത്, അവിടെ അപകടങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു. എന്നാൽ എന്റെ അനുഭവങ്ങളിൽ നിന്നും ആഫ്രിക്ക അടിപൊളി സ്ഥലമാണ്. മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ആളുകൾ എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയുമില്ല. പക്ഷേ ഇന്ത്യയിൽ രാത്രി യാത്ര ചെയ്യുമ്പോൾ എനിക്ക് പേടി തോന്നിയിട്ടുണ്ട്.

ഇത്യോപ്യയിലെ സഞ്ചാരത്തിനിടെ അരുണിമ. (Photo Credit: backpacker_arunima/Instagram)

ആഫ്രിക്കയിൽ ഏത് വസ്ത്രം ഇട്ടാലും തുറിച്ചു നോട്ടങ്ങളില്ല, സ്ത്രീകളെ വെറും വസ്തുവായും കണക്കാക്കാറില്ല. അവിടെ വലിയ വിദ്യാഭ്യാസം ഇല്ലാത്തവർ പോലും വളരെ ബഹുമാനത്തോടും മര്യാദയോടുമാണ് നമ്മളോട് പെരുമാറുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ പൊലീസ് മോശക്കാരാണെന്നും കൈക്കൂലി വാങ്ങുന്നവരാണെന്നും പറഞ്ഞു കേട്ടിരുന്നു. പക്ഷേ ഞാൻ ഇവിടെ ഒരുപാട് പൊലീസ് ക്വാർട്ടേഴ്സുകളിൽ നിന്നു. അവർ മോശമായി പെരുമാറിയില്ലെന്നു മാത്രമല്ല, താമസവും ഭക്ഷണവും സൗജന്യമായി ഒരുക്കി തരുികയും ചെയ്തു. എന്റെ അനുഭവത്തിൽ ആഫ്രിക്ക സുരക്ഷിതമാണ്. ആണ്. ഇനിയും ആഫ്രിക്കയിലെ 14 രാജ്യങ്ങളിൽ പോകാനുണ്ട്. 

∙ പേടിച്ചുവിറച്ചുപോയ ആ രാത്രി

ഇത്രയും നാളത്തെ യാത്രകളിൽ മറക്കാൻ പറ്റാത്ത, മനോഹരവും പേടിപ്പെടുത്തുന്നതുമായ ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഞാൻ ഇത്യോപ്യയിൽനിന്ന് ‌മൊയാലയിലുള്ള അതിർത്തിയിലൂടെ കെനിയ കടന്നു പോകുന്ന സമയം. രാത്രിയും സൈക്കിളിൽ പോവുകയാണ്. സാധാരണ വൈകിട്ട് 6–7 മണിയോടെ ഞാൻ യാത്ര നിർത്തും. പക്ഷേ അന്ന് ഒരു ഗ്രാമവും കണ്ടില്ല. രാത്രി 9.30  ആയപ്പോഴും ഞാൻ സൈക്കിളോടിക്കുകയാണ്. സൈക്കിളിന്റെ വെളിച്ചം എപ്പോൾ തീരുമെന്ന് അറിയില്ല. അതെന്നെ വല്ലാെത പേടിപ്പെടുത്തി.

രണ്ടു വശവും കാടാണ്, വീടൊന്നുമില്ല. റോഡിലൊരു വണ്ടി പോലുമില്ല. ഞാനെത്രയോ കിലോമീറ്റർ ഇങ്ങനെ ഓടിച്ചുകൊണ്ടിരുന്നു. മനസ്സിന് പേടി തോന്നിയ നിമിഷം അതായിരുന്നു. ഏകദേശം രണ്ടു രണ്ടര മണിക്കൂറുകളോളം ഞാനിങ്ങനെ പേടിച്ചു പേടിച്ച് യാത്ര ചെയ്തു. ഫോണിൽ ബാറ്ററി ചാർജ് ഉണ്ടായിരുന്നതുകൊണ്ട് സുഹൃത്തിനെ വിളിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. സൈക്കിളിന്റെ ലൈറ്റ് നിന്നുപോയാൽ പിന്നെ ഒരു വെളിച്ചവുമില്ല. വഴിവിളക്കുകൾ ഇല്ല.

ഇത്യോപ്യൻ യാത്രയ്ക്കിടെ അരുണിമ (Photo Credit: backpacker_arunima/Instagram)

സ്വാഭാവികമായും സൈക്കിളോടിക്കാൻ പറ്റില്ല. ചുറ്റും മൃഗങ്ങളുള്ള കാടാണ്. കഴുതപ്പുലി പോലെ വളരെ അപകടകാരികളായ മൃഗങ്ങളുണ്ട്. എന്തു വേണമെങ്കിലും സംഭവിക്കാം. ഇരുവശങ്ങളിലേക്കും നോക്കുമ്പോൾ മരങ്ങളുടെയൊക്കെ നിഴലുകൾ കണ്ട് ഏതെങ്കിലും മൃഗമാണോ എന്ന് തോന്നുമായിരുന്നു. പിടിച്ചുപറി ഭയങ്കര കൂടുതലാണെന്ന് കേട്ടിട്ടുള്ളതുകൊണ്ട്, അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും എന്നൊക്കെ ഓർത്ത് പേടിച്ചു. എന്തോ ഭാഗ്യത്തിന് ഒരു വണ്ടി വന്നു.

ദൂരെ നിന്ന് വെളിച്ചം കണ്ടപ്പോഴേ ഞാൻ റോഡിനു നടുവിലേക്ക് കയറി നിന്നാണ് നിർത്തിച്ചത്. വാൻ പോലെയുള്ള ടാക്സി ആയിരുന്നു അത്. അതിലേക്ക് സൈക്കിൾ എടുത്തിട്ടു. അടുത്തുള്ള ഒരു നഗരത്തിലേക്കാണ് അവിടെനിന്നു പോയത്. ഈയൊരു അനുഭവം മാത്രമാണ് ആഫ്രിക്കയിൽ പേടിപ്പെടുത്തിയത്. മുൻപ് നാഗാലാൻഡിൽ വച്ചും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

∙ കേട്ടറിഞ്ഞ കഥ

അനുഭവം അല്ലെങ്കിലും കേട്ടിട്ട് പേടി തോന്നിയ കാര്യങ്ങളും ഉണ്ട്. ഇത്യോപ്യയിലെ കേയ്ഫർ എന്നൊരു ഗ്രാമത്തിലെ ആളുകള്‍ക്ക് ഒരുപാട് അന്ധവിശ്വാസങ്ങളുണ്ട് എന്ന് കേട്ടിട്ടുണ്ട്. കുട്ടികൾ ജനിച്ച് കുറച്ച് നാൾ കഴിഞ്ഞ് അവർക്ക് ആദ്യത്തെ പല്ല് വരുന്നത് സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. താഴത്തെ പല്ലുകളാണ് ആദ്യം വരേണ്ടതെന്നും മുകളിലേതാണ് ആദ്യം വരുന്നതെങ്കിൽ കുടുംബത്തിന് നല്ലതല്ലെന്നുമുള്ള വിശ്വസമാണ് അവർക്ക്.‌ അങ്ങനെ സംഭവിച്ചാൽ എന്തോ മോശം കാര്യം സംഭവിക്കുമെന്നാണു വിശ്വാസം.

ഇത്യോപ്യയിലെ ഗോത്രവിഭാഗങ്ങളിലെ കുട്ടികളുമൊത്ത് അരുണിമ (Photo Credit: backpacker_arunima/Instagram)

അത്തരം കുട്ടികളെ ആളുകളുടെ സമ്മതത്തോടെ ഗ്രാമത്തലവന്‍ മലമുകളിലേക്കു കൊണ്ടു പോകും. അവിടെനിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊല്ലും. ഈ ഗ്രാമങ്ങൾ കാടുകൾക്കു നടുവിലാണ്. അവിടേക്കു പൊലീസ് വരികയോ നടപടി എടുക്കുകയോ ചെയ്യില്ല. ഇക്കാര്യം കേട്ടാൽ നമുക്ക് വിശ്വസിക്കാൻ പറ്റില്ല. പക്ഷേ ചിലരോട് അന്വേഷിച്ചപ്പോൾ അത് സത്യമാണെന്നും എന്നാൽ ദയവു ചെയ്ത് ഇത് മറ്റാരോടും ചോദിക്കരുതെന്നും അവർ പറഞ്ഞു. എല്ലാവർക്കും ഇത് അറിയാമെങ്കിലും ആരും ഇത് പുറത്ത് പറയാറില്ല. ഇത് എനിക്ക് വലിയ ഞെട്ടലുണ്ടാക്കി. കാരണം നമ്മുടെ നാട്ടിൽ എന്തു പ്രശ്നമുള്ള കുട്ടിയാണെങ്കിലും എത്ര നല്ല പരിചരണമാണ് അവർക്ക് നൽകുന്നത്’’– അരുണിമ പറഞ്ഞു നിർത്തി.

ഓരോ നാടും വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരങ്ങളുമറിഞ്ഞ് അരുണിമ വീണ്ടും സഞ്ചരിക്കുകയാണ്. എല്ലാവരോടും ഒരു കാര്യം ഈ പെൺകുട്ടിക്ക് ആവർത്തിച്ച് പറയാനുണ്ട്, ‘‘മറ്റുള്ളവർ പറയുന്നതിനെ കാര്യമായി എടുക്കരുത്, അങ്ങനെ ചെയ്തിരുന്നെങ്കിൽ കെനിയയിൽ ഇരുന്ന് എനിക്ക് ഈ അഭിമുഖം തരാൻ കഴിയില്ലായിരുന്നു’’. ചെറുതും വലുതുമായ അനുഭവങ്ങളും കഥകളും അരുണിമയുടെ ജീവിതത്തില്‍ തുടർന്നുമുണ്ടാകും, കാരണം അരുണിമയുടെ യാത്രകൾക്ക് അവസാനമില്ലല്ലോ.

English Summary: Interview With Solo Traveller and Youtuber Arunima