പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.

പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുകയാണ് പല രാജ്യങ്ങളും. നിലവിലെ രീതിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതു തുടർന്നാൽ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകും. അതിനിടയിലാണ് റഷ്യയും സൗദി അറേബ്യയും എണ്ണ ഉൽപാദനം കുറച്ചത്. അതോടെ ആഗോള വിപണിയിൽ ഇന്ധന വില ഉയരുമെന്ന് ഉറപ്പായി. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് ഇന്ത്യയിൽ കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കാർഷികോൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തതാണത്. മറ്റൊരു വലിയ പ്രശ്നമാണ് ആഗോള താപനം. കാർബൺ ബഹിർഗമനം കുറയ്ക്കണമെന്നത് വർഷങ്ങളായി വിവിധ രാജ്യങ്ങളുടെ അജൻഡയിലുള്ള കാര്യമാണ്. 

ഈ പ്രശ്നങ്ങൾക്കെല്ലാം എന്താണ് പരിഹാരം? ഒരൊറ്റ പരിഹാരം ഉയർത്തിക്കാണിക്കാനാകും. അതാണ് ‘ഫ്ലെക്സ് ഫ്യുവൽ’. ഡൽഹിയിൽ ചേർന്ന ജി20 ഉച്ചകോടിയോടെയാണ് ഈ പേര് വലിയ തോതിൽ ചർച്ചയായത്. അതിനു കാരണമായതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും. രാജ്യങ്ങളെല്ലാം ഇനി ഫ്ലെക്സ് ഫ്യുവലിലേക്കു മാറണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. ഉച്ചകോടിയിൽ രാജ്യാന്തര ജൈവ ഇന്ധന കൂട്ടായ്മയ്ക്കു രൂപം നൽകാനും ഇന്ത്യയ്ക്കു സാധിച്ചു. ഇതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നും ഫ്ലെക്സ് ഫ്യുവലിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്താണ് ഈ ഫ്ലെക്സ് ഫ്യുവൽ? ലോകത്തിനെ രക്ഷിക്കാൻതക്ക എന്താണ് ഈ ‘മാന്ത്രിക ഇന്ധന’ത്തിലുള്ളത്? ഇന്ത്യയെ ഇത് ഏതെല്ലാം വിധത്തിൽ സഹായിക്കും? പദ്ധതി നടപ്പാക്കാനുള്ള വെല്ലുവിളികൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം. 

ADVERTISEMENT

∙ എന്താണ് ഫ്ലെക്സ് ഫ്യുവൽ?

ഫ്ലെക്സിബിൾ ഫ്യുവൽ (Flexible Fuel) എന്നതിന്റെ ചുരുക്കപ്പേരാണ് ഫ്ലെക്‌സ് ഫ്യുവൽ. പെട്രോൾ അല്ലെങ്കിൽ ഡീസൽ മാത്രം ഉപയോഗിക്കാതെ പലതരം ഇന്ധനങ്ങൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നതിനെ ആണ് ഇതു സൂചിപ്പിക്കുന്നത്. അതായത് ഇപ്പോഴത്തെ നമ്മുടെ കാറിൽ പെട്രോൾ മാത്രം ഉപയോഗിക്കാൻ സാധിക്കുന്നതാണെങ്കിൽ 'ഫ്ലെക്സ് ഫ്യുവൽ' വാഹനത്തിൽ മറ്റ് ഇന്ധന കോംപിനേഷനുകളും ഉപയോഗിക്കാൻ പറ്റുമെന്നു ചുരുക്കം.

ടൊയോട്ട 2023 ഓഗസ്റ്റിൽ പുറത്തിറക്കിയ കൊറോള ക്രോസ് ഫ്ലെക്സ് ഫ്ലുവൽ ഹൈബ്രിഡ് കാർ (Photo by Yasuyoshi CHIBA / AFP)

എഥനോൾ (ഈഥൈൽ ആൽക്കഹോൾ), ഗ്യാസൊലിൻ എന്നിവ വ്യത്യസ്ത ആനുപാതത്തിൽ അടങ്ങിയ വിവിധതരം ഇന്ധന മിശ്രിതങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്ന വാഹനങ്ങളെയാണ് 'ഫ്ലെക്സ് ഫ്യുവൽ വെഹിക്കിൾ' എന്നു വിളിക്കുന്നത്. ഫ്ലെക്സ് ഇന്ധനത്തിന്റെ ഏറ്റവും സാധാരണമായ തരം ഇ85 ആണ്, അതിൽ 85% എഥനോൾ, 15% ഗ്യാസൊലിൻ എന്നിവ അടങ്ങിയിരിക്കുന്നു.

ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് സാധാരണ ഗ്യാസൊലിനിലും പ്രവർത്തിക്കാൻ കഴിയും, എന്നാൽ ഉയർന്ന എഥനോൾ ഉള്ളടക്കമുള്ള ഇന്ധനങ്ങൾ ഉൾക്കൊള്ളാൻ അവ പ്രത്യേകം രൂപകൽപന ചെയ്തിട്ടുണ്ട്. അതായത് ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ (എഫ്എഫ്‌വി) 100 ശതമാനം പെട്രോളിലോ 100 ശതമാനം ബയോ എഥനോളിലോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നുള്ള മിശ്രിതത്തിലോ ഓടിക്കാൻ സാധിക്കും. 

ADVERTISEMENT

∙ എങ്ങനെ പണപ്പെരുപ്പം കുറയ്ക്കും?

എഥനോൾ കലർത്തിയ പെട്രോൾ അഥവാ ഫ്ലെക്സ് ഫ്യുവൽ ഉൽപാദിപ്പിക്കുകയാണെങ്കിൽ ലീറ്ററിന് 15 രൂപയ്ക്കു വരെ വിൽക്കാനാകും എന്നാണ് വിദഗ്ധർ പറയുന്നത്. ലീറ്ററിന് 105 രൂപ വിലയുള്ള പെട്രോൾ 15 രൂപയിലേക്കെത്തിക്കുകയാണെങ്കിൽ അത് തീർച്ചയായും സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യും.

യുഎസിൽ ചോളത്തിൽനിന്ന് ഉൽപാദിപ്പിച്ച എഥനോൾ. ഇലിനോയിയിൽനിന്നുള്ള 2004ലെ കാഴ്ച (Photo by Scott Olson / Getty Images North America / Getty Images via AFP)

ഇന്ധന വില കുറഞ്ഞാൽ അവശ്യ വസ്തുക്കളുടെ ഉൾപ്പെടെ വിലയും കുറയുമെന്നതിനാൽ അതും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, ഹോണ്ട, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ എല്ലാം എഥനോൾ കലർന്ന ഇന്ധനത്തിലേക്കു മാറാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഭാവിയുടെ ഇന്ധനം ഫ്ലെക്സ് ഫ്യുവൽ ആകുമെന്നുള്ളതിൽ സംശയമില്ല. 

∙ ആഗോളതാപനത്തെ എങ്ങനെ നേരിടും?

ADVERTISEMENT

ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ജൈവ ഇന്ധനമാണ് എഥനോൾ. ഇത് പ്രാഥമികമായി ധാന്യം, കരിമ്പ്, ഗോതമ്പ് തുടങ്ങിയ വിളകളിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ഗ്യാസൊലിനുമായി യോജിപ്പിച്ച് പരമ്പരാഗത വാഹനങ്ങളിൽ ഉപയോഗിക്കാം. ഹരിതഗൃഹ വാതകങ്ങൾ വൻതോതിൽ പുറന്തള്ളപ്പെടുന്നതു കുറയ്ക്കാനും ഇതു സഹായിക്കും. കാരണം, ഈ ഇന്ധനം കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ ഡയോക്‌സൈഡ് സസ്യങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ഡയോക്‌സൈഡ് മാത്രമാണ്.

ഉത്തർപ്രദേശിലെ കരിമ്പുപാടങ്ങളിലൊന്നിലെ കാഴ്ച. പഞ്ചസാര ഉൽപാദനത്തിനു ശേഷം വരുന്ന മാലിന്യം ഉപയോഗിച്ചാണ് എഥനോൾ ഉൽപാദിപ്പിക്കുന്നത് (Photo by Sajjad HUSSAIN / AFP)

പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിക്കുമ്പോഴുണ്ടാകുന്നതു പോലെ ഫ്ലെക്സ് ഫ്യുവൽ ഉപയോഗിക്കുമ്പോൾ കാർബൺ ബഹിർഗമനം അത്ര കൂടുതൽ ഉണ്ടാകുന്നില്ലെന്ന് ചുരുക്കം. സാധാരണ പെട്രോൾ കത്തുമ്പോഴുണ്ടാകുന്ന കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബണുകൾ, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയ ഹാനികരമായ മാലിന്യങ്ങളെ നിയന്ത്രിക്കാനും ഫ്ലെക്സ് ഫ്യുവൽ സഹായിക്കുന്നു.

ബ്രസീൽ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ചൈന എന്നിവിടങ്ങളിൽ ഫ്ലെക്സ് ഫ്യുവൽ എൻജിനുകൾ ഇതിനോടകം ജനപ്രിയമാണ്. ഈ രാജ്യങ്ങൾക്കു പുറമേ എഥനോൾ ഉൽപാദിപ്പിക്കുന്ന വലിയ രാജ്യമായിരിക്കുകയാണ് ഇപ്പോൾ ഇന്ത്യ.

∙ കർഷകർക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാം?

കാർഷിക സമ്പദ്‌വ്യവസ്ഥയെ അപ്പാടെ മാറ്റിമറിക്കാനുള്ള കഴിവ് എഥനോൾ ഉൽപാദനത്തിന് ഉണ്ട്. ചീഞ്ഞുതുടങ്ങിയ പല കാർഷിക ഉൽപന്നങ്ങളും എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കാനാകും. പഞ്ചസാര ഉൽപാദിപ്പിച്ച ശേഷം ബാക്കി വരുന്ന കരിമ്പു ചണ്ടി പോലുള്ള വസ്തുക്കളും ഉപയോഗിക്കാം. അതല്ലെങ്കിൽ എഥനോൾ ഉൽപാദനത്തിനായി റിഫൈനറികൾക്ക് കർഷകരുമായി കരാർ ഒപ്പിടാം.

എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഹൈബ്രിഡ് ചോളം ഉൽപാദിപ്പിക്കുന്ന പാടം. യുഎസിലെ ഇലിനോയിയിൽനിന്നുള്ള കാഴ്ച (Photo by Scott Olson / Getty Images North America / Getty Images via AFP)

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഓരോ സീസണിലും വിറ്റഴിക്കാൻ മറ്റൊരു വിപണി തേടേണ്ടി വരില്ല. ഗ്രാമീണ ജനതയ്ക്ക് കൂടുതൽ ജോലികൾ ലഭിക്കാനും ഇതിലൂടെ സാധിക്കും. കരിമ്പിൽനിന്നും ചോളത്തിൽനിന്നുമുള്ള എഥനോൾ ആഭ്യന്തരമായി ഉൽപാദിപ്പിച്ചാൽ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാധിക്കും.

∙ നടപ്പിലാക്കാനുള്ള പ്രശ്നങ്ങൾ 

സർക്കാർ മനസ്സ് വച്ചാൽ ലോകത്തിലെ ഏറ്റവും വലിയ എഥനോൾ ഉൽപാദക രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും. എന്നാൽ ജൈവ ഇന്ധനങ്ങളുടെ വലിയ തോതിലുള്ള ഉൽപാദനം ഭൂമിക്കും വിഭവങ്ങൾക്കും വേണ്ടിയുള്ള മത്സരത്തിലേക്കു നയിച്ചേക്കാം. ഇത് ഭക്ഷ്യ ഉൽപാദനത്തെയും വിലയെയും ബാധിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ നിലവിൽ, എഥനോളിന്റെ ഭൂരിഭാഗവും കരിമ്പിന്റെ ഉപോൽപ്പന്നമായ മൊളാസസിൽ നിന്നാണ് നിർമിക്കുന്നത്. കരിമ്പ് ഉൽപാദിപ്പിക്കാൻ ധാരാളം വെള്ളം ആവശ്യമാണ്. ഓരോ ലീറ്റർ എഥനോളിനും 2860 ലീറ്റർ വെള്ളമാണ് വേണ്ടത്. കരിമ്പ് കൃഷിയെ കൂടുതൽ ആശ്രയിച്ചുള്ള എഥനോൾ ഉൽപാദനം ഭൂഗർഭ ജലലഭ്യതയെ ബാധിക്കാൻ സാധ്യതയുണ്ട്.

ഉത്തർപ്രദേശിലെ പഞ്ചസാര ഫാക്ടറികളിലൊന്നിൽനിന്ന് പുറന്തള്ളുന്ന കരിമ്പിൻ ചണ്ടി (Photo by Sajjad HUSSAIN / AFP)

ലോകത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ധാന്യം, അരി, ബാർലി തുടങ്ങി നിരവധി സ്രോതസ്സുകളിൽനിന്ന് എഥനോൾ ഉൽപാദിപ്പിക്കാമെങ്കിലും, ഇന്ത്യയിലെ എഥനോൾ ഉൽപാദനത്തിന്റെ പ്രധാന ഉറവിടം കരിമ്പ് തന്നെ. എന്നാൽ, രാജ്യത്ത് കരിമ്പിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന് വലിയ അളവിൽ വെള്ളവും ഭൂമിയും ആവശ്യമായി വരുന്നത് സർക്കാരിനു വെല്ലുവിളിയായേക്കും. ചീഞ്ഞു തുടങ്ങുന്ന പച്ചക്കറികളിൽനിന്നോ പാഴായി പോകുന്ന മറ്റ് കാർഷിക ഉൽപന്നങ്ങളിൽനിന്നോ എഥനോൾ ഉൽപാദിപ്പിക്കാൻ സാധിച്ചാൽ അതു നേട്ടമാകും.

∙ ത്രീ ജി  എഥനോൾ 

ഭക്ഷ്യ സുരക്ഷയെ ബാധിക്കാതെ എങ്ങനെ എഥനോൾ ഉൽപാദിപ്പിക്കാൻ സാധിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 3 ജി എഥനോൾ. മലിനജലത്തിലോ ഉപ്പുവെള്ളത്തിലോ വളരുന്ന ആൽഗെകളാണ് ഈ എഥനോൾ ഉൽപാദിപ്പിക്കുന്നത്. ഇന്ത്യയിൽ, ധാന്യങ്ങൾ, കരിമ്പ് ജ്യൂസ്, മൊളാസസ് തുടങ്ങിയ തീറ്റയിൽ നിന്നാണ് 1 ജി എഥനോൾ നിർമിക്കുന്നത്, 2 ജി എഥനോൾ പ്ലാന്റുകൾ മിച്ചമുള്ള ജൈവവസ്തുക്കളും കാർഷിക മാലിന്യങ്ങളും അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു. എന്നാൽ 3 ജി എഥനോൾ ഉപയോഗിക്കുന്നതിന്റെ ഗുണം അത് ഭക്ഷ്യവിളകളെ തടസ്സപ്പെടുത്തുന്നില്ല എന്നതാണ്, അങ്ങനെ ഭക്ഷ്യസുരക്ഷയുടെ പ്രശ്നം പരിഹരിക്കുന്നു. 

ഭക്ഷ്യവിളയോ വിളകളുടെ അവശിഷ്ടമോ ഉപയോഗിക്കുന്ന 1 ജി, 2 ജി എഥനോൾ പോലെയല്ല, 3 ജിയുടെ ഉൽപാദനം. അവ ഉൽപാദിപ്പിക്കുന്നത് ആൽഗെകളാണ്. അതിനാൽത്തന്നെ, എഥനോൾ ഉൽപാദനവുമായി ബന്ധപ്പെട്ട ഭാവി സംരംഭങ്ങളിൽ, മൂന്നാം തലമുറ അല്ലെങ്കിൽ 3 ജി എഥനോൾ പ്ലാന്റുകളെക്കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ പോലുള്ള എണ്ണക്കമ്പനികൾ 3 ജി എഥനോൾ പ്ലാന്റുകളിൽ ഇപ്പോൾതന്നെ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് . 

Representative image by: istock / charfsinn86

ഇതോടൊപ്പം കൂടുതൽ വികസിതവും സുസ്ഥിരവുമായ ജൈവ ഇന്ധന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ് ഇന്ത്യ. ഭക്ഷ്യേതര വിളകളിൽനിന്നുള്ള സെല്ലുലോസിക് ജൈവ ഇന്ധനങ്ങളുടെ നിർമാണം, ആൽഗെകളെ അടിസ്ഥാനമാക്കിയുള്ള ജൈവ ഇന്ധന നിർമാണം, പരിസ്ഥിതി ആഘാതങ്ങൾ കുറയ്ക്കുന്നതിന് മെച്ചപ്പെട്ട കാർഷിക രീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, പാഴ്‌വസ്തുക്കളും കാർഷിക അവശിഷ്ടങ്ങളും ഉപയോഗിക്കുന്ന രണ്ടാം തലമുറ, മൂന്നാം തലമുറ എഥനോൾ ഉൽപാദന രീതികൾ  കൂടുതൽ സുസ്ഥിരമായ ജൈവ ഇന്ധന ഉൽപാദനത്തിനു സഹായിക്കും എന്ന പൊതു ധാരണയുമുണ്ട്. രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനം കൈവരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ഊർജത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇത്തരം മാർഗങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്.

ബ്രസീലിനെയും യുഎസിനെയും ചൈനയെയുമെല്ലാം മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ എഥനോൾ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന രാജ്യമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിലൂടെ ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയും ശക്തമായിക്കഴിഞ്ഞു.

English Summary: India Govt. to Strengthen Flex Fuel Technology: What are the Benefits and Challenges?- Explained