കള്ളു കുടിച്ച് അതിന്റെയൊരു ത്രില്ലിൽ വിഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ ‘വീശിയ’ യുവതിക്കെതിരെ കേസെടുത്ത വാർത്തയുടെ കെട്ടു വിടും മുൻപാണു കള്ളുഷാപ്പുകൾക്ക് റേറ്റിങ് ഏർപ്പെടുത്തുന്നെന്ന വാർത്ത. ഇതു രണ്ടും കൂടി വായിച്ചൊരാൾ 2 കുപ്പി മൂത്ത കള്ളു കുടിച്ചു കിളിപോയ പോലായി. ബാറുകൾ പോലെ, ഹോട്ടലുകൾ പോലെ പല പല നക്ഷത്രങ്ങളിൽ തിളങ്ങുമത്രെ ഇനി നമ്മുടെ ഷാപ്പുകളും. നിലവാരമനുസരിച്ച് ഒറ്റ നക്ഷത്രത്തിൽ തുടങ്ങി പഞ്ചനക്ഷത്രത്തിൽ വരെ ജ്വലിക്കും ആയിരമായിരം ഷാപ്പുകൾ. ഇങ്ങനെയൊക്കെ കള്ളിനെയും ഷാപ്പിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പണം മുടക്കി ഷാപ്പിൽ പോയ യുവതിയും കൂട്ടുകാരും കേസിൽ പെട്ടതിന് എക്സൈസ് വകുപ്പു പറയുന്ന ന്യായമിതാണ്; കള്ള് അടക്കമുള്ള മദ്യത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല; നിയമത്തിൽ പറയുന്നുണ്ടത്. അതുകൊണ്ടല്ലേ സിനിമയിലും സീരിയലുകളിലുമെല്ലാം നല്ല സ്വയമ്പൻ മദ്യസേവാ ദൃശ്യങ്ങൾ പെടയ്ക്കുമ്പോൾ ഒരൊഴിഞ്ഞ മൂലയിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന്’ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് കള്ളിലെ ഈച്ചയുടെ വലുപ്പത്തിൽ തെളിയുന്നത്. ആരാണതു ശ്രദ്ധിക്കുന്നതെന്നതു വേറെ കാര്യം. മദ്യപാനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നതു വായിച്ചപ്പോഴുണ്ട് ടിവിയിൽ നുര ചിതറുന്ന സോഡയുടെ പരസ്യം. ഒപ്പം ആ സോഡ കുടിച്ചു വീരനായി വിലസുന്ന നായകൻ. വിദേശ മദ്യക്കടകളിൽ ഞെളിഞ്ഞിരുന്നു ചിരിക്കുന്ന ഒരു മദ്യ ബ്രാൻഡാണത്. ആ പേരിൽ ഒരു കുപ്പി സോഡ എവിടെയെങ്കിലും ഇറക്കിക്കാണുമോ ആവോ! ശീതള പാനീയങ്ങളുടെയും വെള്ളത്തിന്റെയുമൊക്കെ പേരിൽ നമ്മുടെ മുന്നിൽ തെളിയുന്ന എത്രയെത്ര പരസ്യങ്ങൾ മദ്യ ബ്രാൻഡുകളുടേതല്ലെന്ന് അറിയാത്തവർക്ക് അവാർഡ് കൊടുക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കള്ളു കുടിച്ച് അതിന്റെയൊരു ത്രില്ലിൽ വിഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ ‘വീശിയ’ യുവതിക്കെതിരെ കേസെടുത്ത വാർത്തയുടെ കെട്ടു വിടും മുൻപാണു കള്ളുഷാപ്പുകൾക്ക് റേറ്റിങ് ഏർപ്പെടുത്തുന്നെന്ന വാർത്ത. ഇതു രണ്ടും കൂടി വായിച്ചൊരാൾ 2 കുപ്പി മൂത്ത കള്ളു കുടിച്ചു കിളിപോയ പോലായി. ബാറുകൾ പോലെ, ഹോട്ടലുകൾ പോലെ പല പല നക്ഷത്രങ്ങളിൽ തിളങ്ങുമത്രെ ഇനി നമ്മുടെ ഷാപ്പുകളും. നിലവാരമനുസരിച്ച് ഒറ്റ നക്ഷത്രത്തിൽ തുടങ്ങി പഞ്ചനക്ഷത്രത്തിൽ വരെ ജ്വലിക്കും ആയിരമായിരം ഷാപ്പുകൾ. 

തൃശൂരിൽ കള്ളുഷാപ്പിൽ യുവതി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ (Video Grab)
ADVERTISEMENT

ഇങ്ങനെയൊക്കെ കള്ളിനെയും ഷാപ്പിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പണം മുടക്കി ഷാപ്പിൽ പോയ യുവതിയും കൂട്ടുകാരും കേസിൽ പെട്ടതിന് എക്സൈസ് വകുപ്പു പറയുന്ന ന്യായമിതാണ്; കള്ള് അടക്കമുള്ള മദ്യത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല; നിയമത്തിൽ പറയുന്നുണ്ടത്. അതുകൊണ്ടല്ലേ സിനിമയിലും സീരിയലുകളിലുമെല്ലാം നല്ല സ്വയമ്പൻ മദ്യസേവാ ദൃശ്യങ്ങൾ പെടയ്ക്കുമ്പോൾ ഒരൊഴിഞ്ഞ മൂലയിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന്’ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് കള്ളിലെ ഈച്ചയുടെ വലുപ്പത്തിൽ തെളിയുന്നത്. ആരാണതു ശ്രദ്ധിക്കുന്നതെന്നതു വേറെ കാര്യം.

മദ്യപാനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നതു വായിച്ചപ്പോഴുണ്ട് ടിവിയിൽ നുര ചിതറുന്ന സോഡയുടെ പരസ്യം. ഒപ്പം ആ സോഡ കുടിച്ചു വീരനായി വിലസുന്ന നായകൻ. വിദേശ മദ്യക്കടകളിൽ ഞെളിഞ്ഞിരുന്നു ചിരിക്കുന്ന ഒരു മദ്യ ബ്രാൻഡാണത്. ആ പേരിൽ ഒരു കുപ്പി സോഡ എവിടെയെങ്കിലും ഇറക്കിക്കാണുമോ ആവോ! ശീതള പാനീയങ്ങളുടെയും വെള്ളത്തിന്റെയുമൊക്കെ പേരിൽ നമ്മുടെ മുന്നിൽ തെളിയുന്ന എത്രയെത്ര പരസ്യങ്ങൾ മദ്യ ബ്രാൻഡുകളുടേതല്ലെന്ന് അറിയാത്തവർക്ക് അവാർഡ് കൊടുക്കണം.

ADVERTISEMENT

മുട്ടിനുമുട്ടിനു കള്ളുഷാപ്പുകൾ, ശീതീകരിച്ചവയും അല്ലാത്തവയും, ഭക്ഷണത്തിനു പേരു കേട്ടവയും തനിത്തങ്കക്കള്ളിനു പേരു കേട്ടവയുമൊക്കെയുണ്ട് കൂട്ടത്തിൽ. പാടത്തിൽ, തെങ്ങിൻ തോപ്പിൽ, കടൽകാറ്റടിക്കുന്ന മണലേലകളിൽ, മലമടക്കിൽ... അങ്ങനെയങ്ങനെ എത്രയെണ്ണം. കെട്ടിപ്പിടിച്ചു നിൽക്കുന്ന പോലെ എത്രയെത്ര ബാറുകൾ... ഇതൊന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലത്രെ. പടമെടുത്തു പോസ്റ്റിയാലാണ് പ്രോത്സാഹനം വാനോളമുയരുന്നതെന്നു പറയാൻ ലേശമൊന്നും ഉളുപ്പു പോരെന്നു ഷാപ്പിലെ അടുത്ത ബെഞ്ചുകാരന്റെ അൽപമുച്ചത്തിലുള്ള ആത്മഗതം. 

സർക്കാരിന്റെ നികുതിയിനത്തിൽ വൻ തുക സംഭാവന ചെയ്യുന്നവരെ ചെറിയ ഉമ്മാക്കികൾ കാട്ടി വലയ്ക്കല്ലേ എന്നാണു പല ഷാപ്പുകളിലുംനിന്നുയരുന്ന ശബ്ദം. മദ്യവിൽപന ശാലകളിൽ ഉപഭോക്താവിനു മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്നു കോടതികൾ കൂടി പറഞ്ഞിട്ടും പലയിടത്തും ഇന്നും ദുരിതമാണ്.

മുന്നിൽ നിരത്തിയ കോപ്പയിൽ കള്ളു നുരയ്ക്കുന്നുണ്ട്. താറാവിറച്ചിയും ചെമ്പല്ലിത്തലക്കറിയും പാത്രത്തിലിരുന്നു കണ്ണെറിയുന്നുണ്ട്. പാലു പോൽ വെളുത്ത അപ്പം താറാവ് റോസ്റ്റുമായി പരിണയത്തിലാകാൻ കൊതിച്ചിരിപ്പാണ്. പതയാളുന്ന കള്ളെടുത്തു സിപ് ചെയ്ത് പുതിയ ഐഫോണിൽ സെൽഫിയെടുത്ത് പോസ്റ്റി മറിക്കുന്ന അവന് എത്ര ഫോളോവേഴ്സ് ഉണ്ടായിരിക്കും. എത്രയെത്ര ലൈക്കുകളും ഷെയറുകളും കിട്ടുന്നുണ്ടായിരിക്കും.!

ഷാപ്പിലെ ബീഫ് ഫ്രൈ (ചിത്രം: മനോരമ)
ADVERTISEMENT

∙ കള്ളുകുടി മാത്രമല്ല ഷാപ്പിൽ...

കള്ളു കുടിക്കാനും രുചിഭക്ഷണം കഴിക്കാനും മാത്രമല്ല ഇന്ന് ആളുകൾ ഷാപ്പിൽ പോകുന്നതെന്ന് ആർക്കാണറിയാത്തത്. ‘മച്ചാനേ, ഞാനിന്ന് ഇതടിച്ചെടാ, ചില്ലിങ് ബ്രോ...’ എന്നൊക്കെ തള്ളിമറിച്ച് സമൂഹമാധ്യമ പ്രപഞ്ചത്തിലെ താരമാകാനാണ് അവർക്കു താൽപര്യം. അപ്പോഴാണ് ‘കോപ്പയിലെ’ ഒരു നിയമം! കടലിലെ തിരയും ബീച്ചിലെ മണലും എന്ന മട്ടിൽ ഒരു സമൂഹമാധ്യമ കൂട്ടായ്മയുണ്ടായിരുന്നത് ആരും കണ്ടിട്ടുപോലുമില്ല! അതിലെ ‘സുരോപദേശ കഥകൾ’ ആരും കേട്ടിട്ടുപോലുമില്ല. അപ്പോഴാണ് ആവേശം മൂത്തു ഷാപ്പിൽ കയറിയ യുവതിക്കും സംഘത്തിനും നേരെ നിയമം വാളുവയ്ക്കുന്നത്. 

വിഡിയോ പോസ്റ്റാക്കി വൈറലാകാനാണ് അവർ തൃശൂർ ജില്ലയിലെ പേരുകേട്ട ഷാപ്പിൽ കയറിയത്. കള്ളടിച്ചു പരിചയമുള്ളവരല്ല അവരാരും എന്നു വിഡിയോയിൽ വ്യക്തം. അത്ര ആസ്വദിച്ച്, ഭാവപ്രകടനത്തോടെ ആരും കള്ളോ മറ്റു മദ്യമോ കഴിക്കാറില്ലെന്നു സ്ഥിരം കഴിപ്പുകാർക്കറിയാം. ആയിരം രൂപ മുടക്കുമ്പോൾ 500 ലൈക്കും 10 ഷെയറുകളുമെങ്കിലും വേണ്ടേ. അതിനുള്ള അവസരം ഇല്ലാതായാൽ ഷാപ്പുകളിലേക്കുള്ള തള്ളിക്കയറ്റം കുറയും. 

എന്തു കഴിച്ചാലും അത് സ്റ്റേറ്റസാക്കുന്ന, ഡിപിയാക്കുന്ന, ഫെയ്സ് ബുക്കിലും ഇൻസ്റ്റയിലും തള്ളുന്ന എത്രയെത്ര സുഹൃത്തുക്കളെയാണു നാം നിത്യവും കാണുന്നത്. ചിലരുടെയൊക്കെ തള്ളിമറിക്കലുകൾ കാണുമ്പോൾ അവരുടെയൊക്കെ വീട്ടിൽ ഒന്നും വയ്ക്കാറില്ലേ എന്ന സംശയം പോലും വരാം. 

കോഴിക്കോട്ടെ മനോഹരമായ ഷാപ്പിൽ ഒരു നാൾ ഒരു യങ് ബ്രോയെക്കണ്ടു. നീട്ടിവളർത്തിയ മുടി അവനെപ്പോലെ ചറപറാ നിൽക്കുന്നു. ഒരു സ്വിച്ചിന്റെ പരസ്യം കണ്ടിട്ടില്ലേ. സ്വിച്ച് ഞെക്കിയ ഉടൻ ഷോക്കടിച്ച് മുടി എഴുന്നേറ്റു നിൽക്കുന്നത്. ഏതാണ്ട് അതുപോലെത്തന്നെ. ക്യാമറയെടുത്തു പല പല ആംഗിളുകളിൽ ഷൂട്ട് ചെയ്യുന്നു. അവിടെ കഴിച്ചുകൊണ്ടിരുന്ന ചില പതിവുകാരെക്കൊണ്ടു പാട്ടു പാടിക്കുന്നു. 

തിളച്ച എണ്ണയിലിട്ട കടുകു കണക്കെ കുറെ പൊട്ടിത്തെറിച്ചു നടന്ന് അവൻ ബൈക്കിൽ കയറിപ്പോയി. ട്രാവൽ- രുചി യുട്യൂബറാണ്. എടുത്തതെല്ലാം ഒന്നെഡിറ്റ് ചെയ്ത് ‘ബ്രോസ്, ഞാനിന്നൊരിടത്തുപോയി. വൈബ്രന്റ്, ഫന്റാസ്റ്റിക്, ഫന്റാബുലസ് മച്ചാൻമാരേ, മച്ചാത്തികളേ... എന്താ ഒരു വൈബ്...’ എന്നൊക്കെ പറഞ്ഞ് പോസ്റ്റുമ്പോൾ അവനു കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ (ഇതുവഴി നല്ല ചില്വാനവും ഒപ്പിക്കുന്ന മിടുക്കന്മാരും മിടുക്കത്തികളും ധാരാളമുണ്ട്). ഇങ്ങനെയെത്ര പേരാണു പല ഷാപ്പുകളിലും ക്യാമറയുമായി കറങ്ങിനടക്കുന്നത്. 

അതൊക്കെയാണ് ഷാപ്പിന്റെ ഒരിത്. 

∙ ഒരു കുപ്പിക്കള്ള്, തൊട്ടുകൂട്ടാൻ പലതരം ന്യായം!

ഒരു തുള്ളി കുടിക്കാത്തവരും ഭക്ഷണ വൈവിധ്യങ്ങൾ തേടി ഷാപ്പുകളിൽ പതിവായി പോകുന്നു. 400– 600 രൂപ റേഞ്ചിലുള്ള കരിമീൻ വാഴയിലയിൽ, വറുത്ത തേങ്ങാപ്പീരയ്ക്കൊപ്പം മദിച്ചു കിടക്കുമ്പോൾ ‘കരിമ്പിൻകാലാ ഷാപ്പിലെ കിടുക്കാച്ചി മീൻ’ എന്നു പോസ്റ്റിയാൽ കള്ളിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞു കേസെടുത്താൽ ഇതെവിടെച്ചെന്നു നിൽക്കും! നാടൊട്ടുക്കും മദ്യക്കടകൾ തുറക്കുന്നു, വാങ്ങുന്നവർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നു, മുൻകൂർ ബുക്കിങ്ങിന് ആപ്പുകൾ ഏർപ്പെടുത്തുന്നു, സർക്കാർ മദ്യശാലകളിൽ തണുപ്പിച്ച ബീയർ നൽകി ‘ഉടനെ അടിച്ചോടാ മോനേ ദിനേശാ...’ എന്നു പ്രചോദിപ്പിക്കുന്നു. എന്നിട്ടാണ് നാട്ടിൽ തീ പടർത്തിയെന്ന പേരിൽ മിന്നാമിനുങ്ങിനെതിരെ കേസെടുക്കുന്നത്.

തൃശൂരിലെ ഒരു ബെവ്കോ ഷോപ്പിൽനിന്നു മദ്യം വാങ്ങി വരുന്നവരെ ഊതിക്കാൻ തൊട്ടടുത്ത വളവിൽ മിക്കപ്പോഴും ഒരു പൊലീസു വണ്ടി നിൽക്കാറുണ്ട്. ഡിസ്റ്റിലറിയിൽനിന്നു നിസ്സാര വിലയ്ക്കു സർക്കാരിനു കിട്ടുന്ന മദ്യം അതിന്റെ പത്തിരട്ടിക്കും മുകളിൽ നൽകി വാങ്ങി പരാതിയില്ലാതെ പോകുന്നവരെ ഊതിച്ച്, മദ്യപിച്ച് വണ്ടിയോടിച്ചെങ്കിൽ പിഴയടപ്പിക്കാനുള്ള കാത്തുനിൽപ്പാണത്. സർക്കാരിനു വിഭവ സമാഹരണത്തിന് അതല്ലേ ഒരു വഴിയുള്ളൂ. 

എന്നാലും ഒരൽപം മാറിനിന്നുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ ആരാണതു കേൾക്കുക! ‘ഞാനിതു വാങ്ങുന്നതു കൊണ്ടാ സാറിനു മാസാമാസം ശമ്പളം കിട്ടുന്നതെന്ന്’ എത്ര കുടിയന്മാർ പറയാതെ പറയുന്നുണ്ടെന്നോ. വേണമെങ്കിൽ മേമ്പൊടിക്കായി പോക്കറ്റിൽ നിന്നു നാലായി മടക്കിയ 4 ലോട്ടറികൾ കൂടി എടുത്തുകാണിക്കും. സർക്കാറിനു വലിയ വിഹിതം തരുന്ന ലോട്ടറികൾ മദ്യശാലകളോടു ചേർന്നാണല്ലോ കൂടുതൽ വിറ്റുപോകുന്നത്.

∙ എന്നിട്ടും എന്തിന് കേസ്!

സർക്കാരിന്റെ നികുതിയിനത്തിൽ വൻ തുക സംഭാവന ചെയ്യുന്നവരെ ചെറിയ ഉമ്മാക്കികൾ കാട്ടി വലയ്ക്കല്ലേ എന്നാണു പല ഷാപ്പുകളിലും നിന്നുയരുന്ന ശബ്ദം. മദ്യവിൽപന ശാലകളിൽ ഉപഭോക്താവിനു മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്നു കോടതികൾ കൂടി പറഞ്ഞിട്ടും പലയിടത്തും ദുരിതമാണ്. പെൺകുട്ടികളുടെ കള്ളുകുടി വിഡിയോ വൈറലായപ്പോൾ അസഹിഷ്ണുക്കളായ ആരുടെയൊക്കെയോ കറുത്ത കരങ്ങൾ കേസെടുത്തതിനു പിന്നിലുണ്ടെന്നാണു കരക്കമ്പി. 

‘അവരങ്ങനെ വൈറലാകണ്ട’ എന്ന പുരുഷ കേന്ദ്രീകൃത മനസ്സിന്റെ ഭാഗമായും യുവതിക്കെതിരായ കേസിനെ വ്യാഖ്യാനിച്ചവരുണ്ട് പല ഷാപ്പുകളിലെയും ആടുന്നതും ആടാത്തതുമായ ബെഞ്ചുകളിൽ. കള്ളിലെപ്പോലെ നിയമത്തിൽ വെള്ളം ചേർക്കരുതെന്നും, നടപ്പാക്കുമ്പോൾ അതു കൃത്യമായും നടപ്പാക്കണമെന്നും ചിലരുടെ കാര്യത്തിൽ കണ്ണടയ്ക്കരുതെന്നും ഉദാഹരണ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവർ ഏറെയാണ്. വേദനിക്കുന്ന ചില കോടീശ്വരന്മാരും വേറിട്ട എഴുത്തുകാരും അടക്കമുള്ളവർ ഷാപ്പുഗാഥകൾ സമൂഹമാധ്യമങ്ങളിൽ വാരിവിതറുന്നതും ലൈക്ക് വാരുന്നതും കൂടി കാണണ്ടേ എന്നുമുള്ള ചിലരുടെ ചോദ്യങ്ങൾ വേനൽച്ചൂടിൽ ഉണങ്ങി നേർത്തുപോകുന്നുണ്ട്. 

‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിൽ ഒരു കള്ളുകുടി സദസ്സിൽ കലാഭവൻ ഷാജോണിന്റെ കഥാപാത്രം ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്നൊരു ബോർഡ് കുത്തിവച്ചശേഷം പറയുന്നുണ്ട്; ഇനിയെന്തു കൂതറ കാണിച്ചാലും പ്രശ്നമില്ലെന്ന്. ഇനി, ഇതെങ്ങാനും വായിച്ചു കേസെടുക്കാമെന്നു കരുതരുതേ. ആദ്യമേ പറഞ്ഞ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഡബിൾ സ്ട്രോങ്ങിൽ ആവർത്തിക്കട്ടെ; മദ്യപാനം ആരോഗ്യത്തിനു ഹാനികരം!‌.

English Summary: Why Posting Video on Social Media of Drinking Toddy Creates Trouble?