ഫേഷ്യൽ റെക്കഗ്നിഷൻ, ക്രിമിനൽ ഡേറ്റാബേസ്, നമ്പർപ്ലേറ്റ് സ്കാനിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാണെന്നിരിക്കെ, മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളിൽ 92% പ്രവർത്തിക്കുന്നതും ഗൗരവം കുറഞ്ഞ നിയമ ലംഘനങ്ങൾ കണ്ടെത്താൻ. ദുബായിൽ 3 വർഷം മുൻപു റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളിലൂടെ ഒറ്റ വർഷത്തിനുള്ളിൽ അറസ്റ്റ് ചെയ്തത് 319 കുറ്റവാളികളെയാണ്. ഫേഷ്യൽ റെക്കഗ്നിഷൻ (യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യൽ), ക്രിമിനൽ ഡേറ്റാ ബേസ് (കുറ്റവാളികളുടെ ചിത്രവും കുറ്റകൃത്യ പശ്ചാത്തലവും സംബന്ധിച്ച വിവര ശേഖരം), നമ്പർപ്ലേറ്റ് സ്കാനിങ് തുടങ്ങിയ സൗകര്യങ്ങളുടെ സഹായത്തോടെയാണു ദുബായ് പൊലീസ് എഐ ക്യാമറകളെ ക്രിയാത്മകമായി ഉപയോഗിക്കുന്നത്. കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് എഐ സോഫ്റ്റ്‍വെയറുകളിൽ ഇത്തരം സൗകര്യങ്ങൾ നിസ്സാരമായി ഉൾപ്പെടുത്താമെന്നിരിക്കെ മോട്ടർവാഹന വകുപ്പ് 232 കോടി രൂപ ചെലവഴിച്ചു സ്ഥാപിച്ച ക്യാമറകളിൽ ഇവ ഉപയോഗിക്കുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൺട്രോൾ റൂമിലിരുന്ന് ട്രാഫിക് നീക്കം നിരീക്ഷിക്കുന്ന ദുബായ് പൊലീസ്. Photo : KARIM SAHIB / AFP

ഫേഷ്യൽ റെക്കഗ്നിഷന്‍ അടക്കമുള്ള സൗകര്യങ്ങളോടെ വിശാഖപട്ടണം പൊലീസ് എഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ്. പദ്ധതി അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ദുബായ് പൊലീസിന്റെ ക്യാമറ ശൃംഖലയുടെ മാതൃകയിലാണു പദ്ധതി ഒരുങ്ങുന്നത്.

ADVERTISEMENT

മികച്ച നിലവാരമുള്ള എച്ച്ഡി ക്യാമറകളെ എഐ സോഫ്റ്റ്‍വെയർ ഉപയോഗിച്ചു ബന്ധിപ്പിച്ചു ശാസ്ത്രീയ നിരീക്ഷണവലയമൊരുക്കിയ നഗരങ്ങളിൽ ദുബായ് മാത്രമല്ല, പാരിസ്, സിഡ്നി, തുടങ്ങിയ വൻ നഗരങ്ങളും ഉൾപ്പെടുന്നുണ്ട്. യാത്രക്കാരുടെ മുഖത്തിന്റെ ഘടന (ഫെയ്സ് പാറ്റേൺ) സ്കാൻ ചെയ്യലാണ് ഇവയുടെ പ്രധാന സവിശേഷത. യാത്രക്കാർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ, സ്ഥിരം നിയമലംഘകരാണോ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ വ്യക്തമാകും. 

Representative Image: SIphotography / vittaya25

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്നതിലൂടെ വ്യാജ നമ്പർ പ്ലേറ്റ് ആണോ എന്നു കണ്ടെത്താനും മറ്റേതെങ്കിലും വാഹനത്തിന്റെ നമ്പർപ്ലേറ്റ് ആണോ എന്നു പരിശോധിക്കാനും കഴിയും. വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധിയും കണ്ടെത്താനാകും. ദുബായ് പൊലീസ് സ്ഥാപിച്ച എഐ ക്യാമറാ ശൃംഖലയെ ദുബായ് പൊലീസിന്റെ ക്രിമിനൽ ഡേറ്റാ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ക്രിമിനലുകൾ വാഹനമോടിച്ചാൽ എഐ ക്യാമറ മുഖം സ്കാൻ ചെയ്തു കണ്ടെത്തി കൺട്രോൾ റൂമിൽ വിവരമറിയിക്കും. 

Representative Image : SIphotography / Ildar Abulkhanov
ADVERTISEMENT

മോട്ടർ വാഹനവകുപ്പിന്റെ എഐ ക്യാമറകളിൽ അമിതവേഗക്കാരെ പിടികൂടൽ, ചുവപ്പു സിഗ്നൽ ലംഘിക്കൽ, അനധികൃത പാർക്കിങ് കണ്ടെത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ടത് 8% ക്യാമറകൾ മാത്രമാണെന്നു സൂചനയുണ്ട്. സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, ഓവർലോഡ്, ഹെൽമറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നീ കുറ്റകൃത്യങ്ങൾക്കു പിഴയീടാക്കാൻ വേണ്ടിമാത്രമുള്ള സംവിധാനമായി ഇതോടെ എഐ ക്യാമറകൾ ചുരുങ്ങും.

ദുബായിലെ നിരത്തിലൂടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങള്‍ Photo Credit : SIphotography / Francoisjabre

കുരുക്കുണ്ടോ? എഐ ക്യാമറ അറിയിക്കും

വാഹന പരിശോധന നടത്തുന്ന ദുബായ് പൊലീസ്. File Photo Credit: SIphotography / portishead1
ADVERTISEMENT

ദുബായ് അടക്കമുള്ള നഗരങ്ങളിൽ എഐ ക്യാമറകളിലൂടെ പൊതുജനത്തിനു ലഭിക്കുന്ന പ്രധാന സേവനം ട്രാഫിക് അലർട്ടുകളാണ്. റോഡുകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകളിലൂടെ, വഴിയിലെവിടെയെങ്കിലും ഗതാഗതക്കുരുക്കുണ്ടോ എന്നതടക്കമുള്ള ‘ലൈവ് അപ്ഡേറ്റു’കൾ യാത്രക്കാർക്കു കാണാം. തടസ്സമുള്ള വഴികൾ ഒഴിവാക്കി യാത്ര തുടരാൻ ഇതു സഹായിക്കും. ‘സെൽഫ് ലേണിങ്’ എന്ന സങ്കേതം ഉപയോഗിച്ച് എഐ ക്യാമറകൾ റോഡുകളിലെ കുരുക്ക് സ്വയം തിരിച്ചറിഞ്ഞു നൽകുന്ന വിവരങ്ങളാണിവ. 

∙ ഏറ്റവും പ്രയോജനം പൊലീസിന്

റോഡിൽ എഐ ക്യാമറകൾ സ്ഥാപിച്ചാൽ ഏറ്റവും പ്രയോജനം ലഭിക്കുക പൊലീസ് സേനയ്ക്കാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞു കണ്ടെത്താൻ സഹായിക്കുമെന്നതിനാൽ പൊലീസ് സേനയ്ക്ക് വൻതോതിൽ ഗുണം ലഭിക്കും. ഏതെങ്കിലും വാഹനത്തെ പിന്തുടരാനോ സ്ഥിരം കുറ്റവാളികളെ കണ്ടെത്താനോ ഒക്കെ എഐ ക്യാമറയ്ക്കു നിസ്സാരമായി സാധിക്കും. മോട്ടർ വാഹന വകുപ്പിന്റെ ക്യാമറകളിലെ അൽഗോരിതം പ്രകാരം ചിത്രങ്ങളായാണ് എഐ ദൃശ്യങ്ങൾ സൂക്ഷിക്കപ്പെടുക. ഇവ വിഡിയോ ദൃശ്യങ്ങളായി പൊലീസിനും കൂടി ഉപയോഗിക്കാൻ പാകത്തിനു തൽസമയം പങ്കുവയ്ക്കപ്പെട്ടാൽ കേരളത്തിലെ കുറ്റകൃത്യ നിരക്കു കുത്തനെ കുറഞ്ഞേക്കും. 

∙ എങ്ങനെ മുഖം തിരിച്ചറിയും?

ഫേഷ്യൽ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ മെച്ചമെന്നത് ക്യ‍ാമറയെ കബളിപ്പിക്കാൻ കഴിയില്ലെന്നതു തന്നെയാണ്. മുഖത്തു താടിവച്ചാലോ വടിച്ചാലോ പുരികം മായ്ച്ചാലോ തൊപ്പി ധരിച്ചാലോ മുടി നീട്ടിവളർത്തിയാലോ മാസ്ക് ധരിച്ചാലോ കണ്ണട വച്ചാലോ ഒന്നും എഐ ക്യാമറയെ കബളിപ്പിച്ചു രക്ഷപ്പെടാനാകില്ല. മുഖത്തിന്റെ പാറ്റേൺ ആണ് എഐ ക്യാമറകൾ സ്കാൻ ചെയ്യുക. 120 കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന വാഹനങ്ങൾക്കുള്ളിലെ മുഴുവൻ യാത്രക്കാരുടെയും മുഖം വ്യക്തമായി സ്കാൻ ചെയ്യാൻ എഐ ക്യാമറയ്ക്ക് സാധിക്കും. ഇതു ക്രിമിനൽ ഡേറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താനുമാകും. 

∙ തലയെണ്ണും, എഐ

ദുബായ് പൊലീസ് അടക്കമുള്ള സേനകൾ എഐ ക്യാമറകളിൽ ഉപയോഗിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹെഡ് കൗണ്ട്. റോഡിലെ ആൾക്കൂട്ടം, വാഹനങ്ങളിലെ ഓവർലോഡ് തുടങ്ങിയവ കണ്ടെത്താൻ തലയെണ്ണുന്ന സംവിധാനമാണിത്. 

English Summary : How Dubai's AI Powered CCTV Cameras Helping Police In Solving Crimes