പട്ടാളത്തിൽ ചേരാനായിരുന്നു കെ.സുധാകരന് ഇഷ്ടം. അതിനുവേണ്ടി, വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങൾ ഒരുക്കിയിരുന്നു അദ്ദേഹം. ഒരു തവണ സിലക്‌ഷൻ ലഭിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ‘ബ്രിഗേഡിയർ’ പട്ടാളക്കാരനായില്ല. സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റവും അദ്ദേഹം കണ്ടിട്ടുണ്ട്. എതിരാളികളുടെ അക്രമത്തിൽ നിന്നൊഴിവാകാൻ, കാറിന്റെ നമ്പർ പ്ലേറ്റും നിറവുമൊക്കെ ഒരു ദിവസം പല തവണ മാറ്റി യാത്ര ചെയ്തിട്ടുണ്ട്. സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിലപാടുകളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. ജനപ്രതിനിധിയോ മന്ത്രിയോ ആകുന്നതിനേക്കാൾ, പാർട്ടി നേതാവാകാനാണു താൽപര്യമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

പട്ടാളത്തിൽ ചേരാനായിരുന്നു കെ.സുധാകരന് ഇഷ്ടം. അതിനുവേണ്ടി, വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങൾ ഒരുക്കിയിരുന്നു അദ്ദേഹം. ഒരു തവണ സിലക്‌ഷൻ ലഭിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ‘ബ്രിഗേഡിയർ’ പട്ടാളക്കാരനായില്ല. സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റവും അദ്ദേഹം കണ്ടിട്ടുണ്ട്. എതിരാളികളുടെ അക്രമത്തിൽ നിന്നൊഴിവാകാൻ, കാറിന്റെ നമ്പർ പ്ലേറ്റും നിറവുമൊക്കെ ഒരു ദിവസം പല തവണ മാറ്റി യാത്ര ചെയ്തിട്ടുണ്ട്. സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിലപാടുകളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. ജനപ്രതിനിധിയോ മന്ത്രിയോ ആകുന്നതിനേക്കാൾ, പാർട്ടി നേതാവാകാനാണു താൽപര്യമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാളത്തിൽ ചേരാനായിരുന്നു കെ.സുധാകരന് ഇഷ്ടം. അതിനുവേണ്ടി, വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങൾ ഒരുക്കിയിരുന്നു അദ്ദേഹം. ഒരു തവണ സിലക്‌ഷൻ ലഭിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ‘ബ്രിഗേഡിയർ’ പട്ടാളക്കാരനായില്ല. സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റവും അദ്ദേഹം കണ്ടിട്ടുണ്ട്. എതിരാളികളുടെ അക്രമത്തിൽ നിന്നൊഴിവാകാൻ, കാറിന്റെ നമ്പർ പ്ലേറ്റും നിറവുമൊക്കെ ഒരു ദിവസം പല തവണ മാറ്റി യാത്ര ചെയ്തിട്ടുണ്ട്. സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിലപാടുകളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. ജനപ്രതിനിധിയോ മന്ത്രിയോ ആകുന്നതിനേക്കാൾ, പാർട്ടി നേതാവാകാനാണു താൽപര്യമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാളത്തിൽ ചേരാനായിരുന്നു കെ.സുധാകരന് ഇഷ്ടം. അതിനുവേണ്ടി, വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങൾ ഒരുക്കിയിരുന്നു അദ്ദേഹം. ഒരു തവണ സിലക്‌ഷൻ ലഭിക്കുകയും ചെയ്തു. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ‘ബ്രിഗേഡിയർ’ പട്ടാളക്കാരനായില്ല. സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ദാരിദ്ര്യത്തിന്റെ അങ്ങേയറ്റവും അദ്ദേഹം കണ്ടിട്ടുണ്ട്. എതിരാളികളുടെ അക്രമത്തിൽ നിന്നൊഴിവാകാൻ, കാറിന്റെ നമ്പർ പ്ലേറ്റും നിറവുമൊക്കെ ഒരു ദിവസം പല തവണ മാറ്റി യാത്ര ചെയ്തിട്ടുണ്ട്.

 

കെ.സുധാകരൻ. ചിത്രം: മനോരമ
ADVERTISEMENT

സിപിഎമ്മിനെതിരെ കണ്ണൂരിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളും നിലപാടുകളും പ്രസംഗങ്ങളുമാണു കെ.സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. ജനപ്രതിനിധിയോ മന്ത്രിയോ ആകുന്നതിനേക്കാൾ, പാർട്ടി നേതാവാകാനാണു താൽപര്യമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് വേദികളിൽ ഇപ്പോഴും ക്രൗഡ് പുള്ളറായ സുധാകരന്‍. ഒരു ചെറിയ ജനക്കൂട്ടം എന്നും ചുറ്റുമുണ്ടാകും. കെഎസ് ബ്രിഗേഡെന്ന പേരിലുള്ള, സുധാകരൻ ഫാൻസിന്റെ പേരിൽ വിമർശനവും കേട്ടിട്ടുണ്ട് അദ്ദേഹം. പക്ഷേ, കല്യാണവീട്ടിലായാലും കെപിസിസി ഓഫിസിലായാലും ഒരു മിനിമം ആൾക്കൂട്ടം ഒപ്പമുണ്ടാകും. മുന്നിലെത്തിയ ആവശ്യങ്ങൾ മുഴുവൻ നിറവേറ്റിയ മാന്ത്രികനല്ല, സുധാകരൻ. പക്ഷേ, ആവശ്യക്കാരന്റെ മനസ്സു നിറയ്ക്കും. 

 

ഷർട്ടിന്റെ കോളർ അൽപം പിറകോട്ടു നീക്കി, കൈ തെറുത്തു കയറ്റി ‘പ്രത്യേക ഏക്‌ഷനി’ലുള്ള പ്രസംഗത്തിനും ഒരു മിനിമം ഗ്യാരന്റിയുണ്ട്. പിണറായി വിജയനെന്നോ ഇ.പി.ജയരാജനെന്നോ നോട്ടമില്ല പ്രസംഗപ്രഹരത്തിന്. ബ്രണ്ണൻ കോളജിൽ വിദ്യാർഥിയായിരിക്കെ, പന്തയം വച്ചു തുടങ്ങിയതാണു പ്രസംഗം. പാർട്ടി സദസ്സുകളും വേദികളും പലതവണ കേട്ട ആ വൈകാരിക പ്രസംഗം ഒരു തവണ നിയമസഭയിലുമുണ്ടായി. 

 

കെ.സുധാകരനും പി.കെ കുഞ്ഞാലിക്കുട്ടിയും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ചില സിപിഎം നേതാക്കളോടുള്ള എതിർപ്പു പരസ്യമായി പ്രകടിപ്പിക്കുന്നതു സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നതിനാലാണെന്നു പറയും സുധാകരൻ. സിപിഎമ്മിലെ ബദ്ധവൈരിയായിരുന്ന എം.വി.രാഘവൻ സിഎംപി രൂപീകരിച്ചപ്പോൾ പക്ഷേ, തോളോടു തോൾ ചേർന്നു നിന്നിട്ടുണ്ട്. ലീഡർ കെ.കരുണാകരന്റെ നിർദേശം അപ്പാടെ അനുസരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ പരിയാരം മെഡിക്കൽ കോളജ് തുടങ്ങിയപ്പോഴും കെ.കരുണാകരന്റെയും എംവിആറിന്റെയും ഒപ്പം നിന്നു. 

 

വെട്ടൊന്ന്, മുറി രണ്ട് എന്നതാണു സുധാകരശൈലി. നയവും അനുനയവുമൊന്നും തീരെ വശമില്ല. ആർഎസ്എസുകാർക്കു സംരക്ഷണം നൽകിയെന്ന പ്രസംഗത്തിലെത്തി നിൽക്കുന്നു വിവാദമായ വാവിട്ട വാക്കുകൾ. മുസ്‌ലിം ലീഗിന്റെ അണികൾക്കു പോലും ഊർജം പകരുന്നതാണു കെ.സുധാകരന്റെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും. അരിയിൽ ഷുക്കൂർ വധം നടന്നപ്പോൾ, ലീഗ് നേതാക്കൾക്കൊപ്പം ആദ്യ പത്രസമ്മേളനത്തിനു കെ.സുധാകരനുമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ആദ്യമായി പരസ്യ നിലപാടെടുത്ത കോൺഗ്രസ് നേതാവാണു കെ.സുധാകരൻ. പിന്നീട് ഈ നിലപാട് കോൺഗ്രസ് അംഗീകരിക്കുകയും സമരരംഗത്തിറങ്ങുകയും ചെയ്തു. 

 

ADVERTISEMENT

പ്രവർത്തകർക്കിടയിൽ നിൽക്കുമ്പോഴാണ് ഊർജം ലഭിക്കാറുള്ളത്. കെപിസിസി പ്രസിഡന്റാകാൻ നേരത്തേ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു, കെ.സുധാകരൻ. എന്നാൽ, 2016ൽ നിയമസഭയിലേക്കും 2019ൽ പാർലമെന്റിലേക്കും മത്സരിക്കാനാണു നിയോഗിക്കപ്പെട്ടത്. അർഹിച്ച സ്ഥാനം 2021ൽ കെ.സുധാകരന്റെ കൈയിൽ വച്ചു കൊടുത്തു, കോൺഗ്രസ്. കണ്ണു തുറപ്പിക്കാൻ, എൽഡിഎഫിന്റെ തുടർഭരണം വരേണ്ടി വന്നുവെന്നു മാത്രം. 

 

പയ്യാമ്പലത്തെ വീട്ടിലെ ജിമ്മില്‍ പരിശീലിക്കുന്ന കെ.സുധാകരൻ. ചിത്രം: മനോരമ

പാർട്ടിക്കകത്തായാലും പുറത്തായാലും പൊട്ടിത്തെറിക്കാൻ തയാറെടുത്തു തന്നെയാണു സുധാകരന്റെ പുറപ്പാട്. മുൻപ് സ്ഥാനലബ്ധി വൈകിയപ്പോൾ ‘ഇനി പ്രസിഡന്റാകാനില്ലെന്ന്’ ഒരുവേള പൊട്ടിത്തെറിച്ച സുധാകരൻ, പുനഃസംഘടന നടന്നില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നു ബത്തേരിയിലെ കെപിസിസി ലീഡേഴ്സ് മീറ്റിൽ ഭീഷണി മുഴക്കി. ആരോടും രാജിയാകാത്ത നേതാവിന്റെ പോക്കറ്റിൽ എന്നുമൊരു രാജിക്കത്തുണ്ടായിരിക്കണം. 

എനിക്കു ചോരയും നീരും നൽകിയ പത്തിരുപത്തിയഞ്ചു പേരുണ്ട്. ആ രക്തസാക്ഷി കുടുംബങ്ങളെ ഇന്നും ഞാൻ പരിപാലിക്കുന്നു. ആ കുടുംബങ്ങളുടെ നാഥനാണ്. അവരെ ഓർക്കുമ്പോൾ സിപിഎമ്മുമായി സന്ധി ചെയ്യാൻ ഒരിക്കലും സാധിക്കില്ല.

 

സിപിഎം കോട്ടയായ കണ്ണൂർ എടക്കാട് മണ്ഡലത്തിൽ ജയിക്കുന്നതു വരെ, മത്സരിക്കാൻ കെ.കരുണാകരനിൽനിന്ന് അനുമതി തേടി തിരഞ്ഞെടുപ്പു മത്സര രംഗത്തേക്കിറങ്ങിയ ആളാണു കെ.സുധാകരൻ. 2 തവണ പാർലമെന്റിലേക്കും 3 തവണ നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. കെഎസ്‌യു താലൂക്ക് പ്രസിഡന്റ് എന്ന നിലയിൽ തുടക്കം. സംഘടനാ കോൺഗ്രസും ജനതാപാർട്ടിയും ജനതാ ജിയും വഴി കോൺഗ്രസിൽ. കെപിസിസി വർക്കിങ് പ്രസിഡന്റും കണ്ണൂർ ഡിസിസി പ്രസിഡന്റുമായിരുന്നു, കേരളത്തിലെ കോൺഗ്രസിന്റെ ‘ഐ കമാൻഡ്’. 

 

2023 മേയ് 11ന് 75 വയസ്സു പൂർത്തിയാക്കിയ അദ്ദേഹം മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ്. മകൻ മടങ്ങി വരുന്നതും കാത്തിരുന്ന അമ്മയെ പറ്റി, പട്ടാളക്കാരനാകാൻ പോയതിന്റെ കാരണങ്ങളെ പറ്റി, രാഷ്ട്രീയ ജീവിതത്തെ പറ്റി... കെ.സുധാകരൻ സംസാരിക്കുന്നു.

കെ.സുധാകരൻ (ഫയൽ ചിത്രം: മനോരമ)

 

∙ ‘കൈവിട്ട’ പട്ടാളം

 

‘കുടുംബത്തിലേറെയും പട്ടാളക്കാരായിരുന്നു. എനിക്കും ആർമി ഓഫിസറാകാനായിരുന്നു ആഗ്രഹം. പരിശീലനം ചെറുപ്പത്തിലേ തുടങ്ങി. ബ്രണ്ണൻ കോളജിൽ േചർന്നപ്പോൾ ആഗ്രഹം കലശലായി. വീട്ടിൽ തന്നെ പരിശീലന സംവിധാനങ്ങളൊക്കെ ഒരുക്കി, പരിശീലനം നേടി. ധാരാളം പുസ്തകങ്ങൾ പഠിച്ചു. നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ചെന്നൈയിലായിരുന്നു ആദ്യ പരീക്ഷ. റൂർക്കിയിൽ രണ്ടാം ഘട്ട പരീക്ഷ. അവിടെ നാലാം ദിവസം ഫൈനൽ ഇന്റർവ്യൂവിൽ തള്ളിപ്പോയി. 

 

കെ,സുധാകരൻ. ചിത്രം: മനോരമ

നിരാശനായിരിക്കുമ്പോൾ, മലയാളിയായ കന്റീൻ ബോയ് പറഞ്ഞു, 25,000 രൂപ കൊടുത്താൽ പട്ടാളത്തിൽ ചേരാമെന്ന്. മാനേജരെ കണ്ടാൽ മതിയെന്നും പറഞ്ഞു. അന്ന് അത് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയാണ്. തിരിച്ചു വരുന്ന വഴിയിൽ, പട്ടാളക്കാരനായ ബന്ധുവിനെ സന്ദർശിച്ചു. അദ്ദേഹം, ഒരു കേണലിനെ പരിചയപ്പെടുത്തി. എനിക്കു പട്ടാളക്കാരനാകാനുള്ള ആരോഗ്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം, പഠിക്കാൻ കുറേ പുസ്തകങ്ങൾ തന്നു. സിലക്‌ഷൻ ക്യാംപുകളിൽ, അപേക്ഷകന്റെ പെരുമാറ്റവും ടേബിൾ മാനേഴ്സുമൊക്കെ രഹസ്യമായി നിരീക്ഷിക്കുമെന്നും ഇംഗ്ലിഷ് രീതിയാണു സൈന്യം ഭക്ഷണത്തിലും മറ്റും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു തന്നു. 

 

അന്നു കണ്ണൂരിൽ, നൈഫും ഫോർക്കും ഉപയോഗിച്ച് ഇംഗ്ലിഷ് രീതിയിൽ ഭക്ഷണം നൽകുന്ന ഒരു ഹോട്ടൽ സവോയ് മാത്രമാണുള്ളത്. േടബിൾ മാനേഴ്സ് പഠിക്കാനായി 16 തവണ സവോയിൽ ഞാൻ പോയിട്ടുണ്ട്. രണ്ടാമത്തെ തവണ ജബൽപൂരിലായിരുന്നു സിലക്‌ഷൻ ട്രയൽസ്. ആദ്യ ദിനം തന്നെ എന്നെ വിളിച്ചപ്പോൾ, നേരത്തെ പരിചയപ്പെട്ട കേണലിന്റെ ശുപാർശയുടെ ബലത്തിൽ സിലക്‌ഷൻ കിട്ടിയെന്നു തന്നെ കരുതി. 

കെ.സുധാകരൻ

 

സിലക്‌ഷൻ ബോർഡിന്റെ ചെയർമാനാണു വിളിപ്പിച്ചത്. നേരത്തേ പറഞ്ഞ കേണലിനെ അറിയുമോയെന്നു ചോദിച്ചു. ആവേശത്തിൽ, അറിയുമെന്നും കുടുംബ സുഹൃത്താണെന്നുമൊക്കെ തട്ടിവിട്ടു. ചെയർമാന്റെ അടുത്ത വാചകം: ‘‘ആരെയെങ്കിലും സ്വാധീനിച്ചു സിലക്‌ഷൻ നേടാൻ ശ്രമിക്കുന്നതു തെറ്റാണെന്നറിയില്ലേ?’’. ആദ്യം തമാശയാണെന്നാണു തോന്നിയത്. അല്ലെന്നു മനസ്സിലായതോടെ, ഭൂമി പിളർന്ന്, ഉടലോടെ താഴേക്കു വീണതു പോലെ തോന്നി. അപേക്ഷ തള്ളി. 

 

ഞാൻ പിന്മാറിയില്ല. മൂന്നാം തവണ ബെംഗളൂരുവിലായിരുന്നു സിലക്‌ഷൻ ട്രയൽസ്. അത്തവണ, സിലക്‌ഷൻ കിട്ടി. പക്ഷേ, ജോലി കിട്ടില്ലെന്ന് അപ്പോൾതന്നെ മനസ്സിൽ തോന്നിയിരുന്നു. കാരണം, നാട്ടിൽ ഒരു രാഷ്ട്രീയ കേസിൽ അതിനിടെ ഞാൻ പ്രതിയായിരുന്നു. കോൺഗ്രസും സംഘടനാ കോൺഗ്രസും തമ്മിലുള്ള നടാൽ ഓഫിസ് കെട്ടിടം സംബന്ധിച്ച തർക്കത്തിനൊടുവിലുണ്ടായ കേസാണ്. ഒത്തുതീർക്കാൻ നോക്കിയെങ്കിലും നടന്നില്ല. ജോലി കിട്ടിയില്ല. പട്ടാളമോഹം അവിടെ പൊലിഞ്ഞു.

 

∙ ‘‘നമ്മളെ പാർട്ടിക്കു വേണം’’

 

‘സജീവ രാഷ്ട്രീയക്കാരനാകാൻ ആഗ്രഹിച്ചയാളല്ല. കോൺഗ്രസുകാരനായ പ്രഹ്ലാദൻ ഗോപാലനാണ് കെഎസ്‌യുവിലേക്ക് എന്നെ നയിച്ചത്. പട്ടാളത്തിൽ ചേരാൻ ആവും വിധം ശ്രമിച്ചിരുന്ന എന്നെ ചേർത്തു പിടിച്ച് ഗോപാലേട്ടൻ പറഞ്ഞത് ഇന്നുമോർമയിലുണ്ട്. ‘‘മോനേ, നമ്മൾ വേണ്ടെന്നു പറയുമെങ്കിലും നമ്മളെ പാർട്ടിക്കു വേണമെന്നു പറയുമ്പോൾ നമ്മളത് അംഗീകരിക്കണം.’’ അങ്ങനെയാണു ഞാൻ തലശ്ശേരി താലൂക്ക് കെഎസ്‌യു പ്രസിഡന്റാകുന്നത്. 

 

പിന്നീട്, സംഘടനാ കെഎസ്‌യുവിലേക്കും സജീവ രാഷ്ട്രീയത്തിലേക്കുംസംഘടനാ കോൺഗ്രസിലേക്കും വഴികാട്ടിയതു സി.കെ.നാണു, കെ.ഗോപാലൻ എന്നീ നേതാക്കളാണ്. അക്കാലത്ത്, എടക്കാട് മേഖലയിൽ സംഘടനാ കോൺഗ്രസിലായിരുന്നു യുവാക്കളധികവും. എന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഞാൻ സംഘടനാ കോൺഗ്രസിലും. ആഗ്രഹിച്ചതിലധികം നേടിത്തന്നു, പൊതു ജീവിതം. സമ്പത്തൊന്നും അധികമില്ലെങ്കിലും ജനങ്ങളുടെ സ്നേഹവും ആദരവും ബഹുമാനവുമൊക്കെ ലഭിച്ചു. അതാണ് ഏറ്റവും വലിയ നേട്ടം. ’

 

∙ സിപിഎമ്മിനോടു സന്ധിയില്ല, സൗഹൃദവുമില്ല

 

എന്റെ പ്രവർത്തകരെ വെട്ടിനുറുക്കിയവരോട് എങ്ങനെ സൗഹൃദം പുലർത്തും? ഒരിക്കലുമതുണ്ടാകില്ല. പ്രവർത്തകരുടെ വികാരം മാനിക്കണ്ടേ? എനിക്കു ചോരയും നീരും നൽകിയ പത്തിരുപത്തിയഞ്ചു പേരുണ്ട്. ആ രക്തസാക്ഷി കുടുംബങ്ങളെ ഇന്നും ഞാൻ പരിപാലിക്കുന്നു. ആ കുടുംബങ്ങളുടെ നാഥനാണ്. അവരെ ഓർക്കുമ്പോൾ ഇവരുമായി സന്ധി ചെയ്യാൻ ഒരിക്കലും സാധിക്കില്ല.’

 

∙ രണ്ടറ്റവും കണ്ട ജീവിതം

 

സമ്പന്നമായ കുടുംബത്തിലാണ് എന്റെ ജനനം. പക്ഷേ, സമ്പന്നതയുടെ മാത്രമല്ല, പട്ടിണിയുടെയും രുചി ഞാൻ അറിഞ്ഞിട്ടുണ്ട്. അമ്മ മാധവിയുടെ തറവാട്ടിൽ 10 ഏക്കറോളം സ്വത്തുണ്ടായിരുന്നു. അമ്മയ്ക്കു വീടും 3 ഏക്കറും സ്വന്തമായി ലഭിച്ചിരുന്നു. അച്ഛൻ വയക്കര രാമുണ്ണിക്കാകട്ടെ ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു. കണ്ണൂരിലെ ആദ്യത്തെ ബസ് സർവീസ് അച്ഛന്റേതായിരുന്നു. വിആർ മോട്ടോഴ്സ്. അന്ന് അഴികളുള്ള ബസാണ്. ബോഡിയില്ല. അച്ഛൻ ബസിൽ പോയ ദിവസം നല്ല കലക്‌ഷൻ ഉണ്ടാകും. അല്ലാത്ത ദിവസം തീരെയുണ്ടാകില്ല. ഒടുവിൽ, ഒരു ആക്സിഡന്റിനെ തുടർന്ന് ബസ് വിറ്റു. 

 

ഒരേസമയത്തു ബേക്കറിയും നാരങ്ങത്തോട്ടവും കൈത്തറി, ചകിരി ബിസിനസുകളുമൊക്കെയുണ്ടായിരുന്നു അച്ഛന്. പക്ഷേ, അതെല്ലാം പൊളി‍ഞ്ഞു പാളീസായി. നാടു വിട്ടു. പട്ടിണിയായി. അമ്മയുടെ ധൈര്യമാണു കുടുംബത്തെ നയിച്ചത്. അക്കാലത്ത് അമ്മയുടെ ഒരു സഹോദരൻ ഇടയ്ക്കിടയ്ക്കു വീട്ടിൽ വരും. അമ്മയോടും എന്നോടും നല്ല സ്നേഹമായിരുന്നു അമ്മാവന്. സന്ധ്യയ്ക്കാണു വരിക. കഞ്ഞിവെള്ളം ചോദിക്കും. അത്, കുടിക്കാൻ വേണ്ടിയല്ല. വീട്ടിൽ വല്ലതും വച്ചിട്ടുണ്ടോയെന്നറിയാനായിരുന്നു. ഇല്ലെന്നു പറഞ്ഞാൽ, അപ്പോൾ തന്നെ ചാലയിലേക്കു നടന്നു പോയി രാത്രി തന്നെ നെല്ലുമായി തിരിച്ചെത്തും. അന്ന് ഇടാൻ വേണ്ടത്ര കുപ്പായമുണ്ടായിരുന്നില്ല. പിന്നീട്, ബന്ധുക്കളുടെയൊക്കെ സഹായത്തോടെയാണു സ്ഥിതി മെച്ചപ്പെട്ടത്.

 

∙ കണ്ണൂരിലെ രാഷ്ട്രീയ ജീവിതം

 

3 തവണ എനിക്കു നേരെ ബോംബേറുണ്ടായിട്ടുണ്ട്. അതിൽ രണ്ടു തവണയും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അക്കാലത്ത് ഒരു ബ്രീഫ് കെയ്സ് കാറിന്റെ പിന്നിലെ സീറ്റിൽ, തലയ്ക്കു പിറകിലായി വയ്ക്കുമായിരുന്നു. കല്ലേറുണ്ടായാൽ തലയ്ക്ക് ഏറു കൊള്ളാതിരിക്കാനായിരുന്നു ഇത്. പക്ഷേ, ഒരു തവണ ബോംബാണു വന്നു വീണത്. കാറിന്റെ ചില്ലു തകർന്നു. ബ്രീഫ് കെയ്സ് പൊടിഞ്ഞു പോയി. ആ ബ്രീഫ് കെയ്സില്ലായിരുന്നുവെങ്കിൽ ഞാൻ അന്നു കൊല്ലപ്പെടുമായിരുന്നു. വധ ഭീഷണിയുള്ളതിനാൽ, കരുതലോടെയായിരുന്നു യാത്രകൾ. 4 നമ്പർ പ്ലേറ്റുകൾ വച്ചായിരുന്നു കാറിലെ യാത്ര. റൂട്ടുകൾ അടിക്കടി മാറ്റും. പോയ വഴിയേ തിരിച്ചു വരില്ല. 

 

പല നിറത്തിലുള്ള ടേപ്പുകൾ ഒട്ടിച്ച് യാത്രയ്ക്കിടെ കാറിന്റെ പല ഭാഗങ്ങളുടെയും നിറം മാറ്റും. എന്റെ കാറിനെ കാത്തിരുന്ന എതിരാളികളെ വഴിയിൽ കണ്ടിട്ടുണ്ട്. സിഗ്നൽ നൽകാൻ ഒരു കൂട്ടരുണ്ടാകും. നിറവും നമ്പറുമൊക്കെ മാറ്റുന്നതിനാൽ അവർക്കു തിരിച്ചറിയാൻ കഴിയില്ല. അല്ലെന്ന് അവർ അൽപം മാറിയുള്ള കൂട്ടാളികൾക്കു സിഗ്നൽ നൽകും. ബീഡി വലിച്ചൊക്കെ ചുമ്മാ ഇരിക്കുന്ന കുറച്ചുപേർ അപ്പുറം മാറിയുണ്ടാകും. ഇത് പലതവണ കണ്ടിട്ടുണ്ട്. തിരിച്ചു ജീവനോടെ വീട്ടിലെത്തുമെന്നുറപ്പില്ലാത്ത യാത്രകൾ. മരണത്തെ നേരിൽ കണ്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പ്രശ്നമല്ല. വിഷമിപ്പിച്ചിട്ടില്ല. ജനങ്ങളുടെ പിന്തുണയും സംരക്ഷണവും എനിക്കു ലഭിച്ചിട്ടുണ്ട്. അതാണ് ഏറ്റവും വലിയ സമ്പത്ത്.’

 

∙ ‘‘അമ്മയാണ് എനിക്കെല്ലാം’’

 

അമ്മയാണ് എനിക്കെല്ലാം. എല്ലാ ഊർജവും അമ്മയാണ്. പ്രതിസന്ധികളിൽനിന്നു കുടുംബത്തെ കരകയറ്റിയതും ഏതു വെല്ലുവിളിയും ധൈര്യപൂർവം നേരിടാനുള്ള ചങ്കൂറ്റം നൽകിയതും അമ്മയാണ്. കണ്ണൂരിൽ എനിക്കു നേരെ ഭീഷണിയുണ്ടായിരുന്ന കാലത്ത്, വീട്ടിൽ തിരിച്ചെത്തും വരെ അമ്മ ഉറക്കമിളച്ചു കാത്തിരിക്കുമായിരുന്നു.

 

∙ എടക്കാട് തിരഞ്ഞെടുപ്പും ലീഡറും

 

സിപിഎമ്മിന്റെ കോട്ടയാണ് എടക്കാട് നിയമസഭാ മണ്ഡലം. എകെജിയുടെ ജന്മനാടായ പെരളശ്ശേരി ഉൾപ്പെടുന്ന മണ്ഡലം. ശരാശരി 30,000 വോട്ടിൽ ഒ.ഭരതൻ ജയിക്കുന്ന മണ്ഡലം. ആ മണ്ഡലത്തിൽ 4 തവണ തുടർച്ചയായി മത്സരിച്ചയാളാണു ഞാൻ. ആദ്യം മത്സരിക്കാൻ ലീഡർ കെ.കരുണാകരൻ ആവശ്യപ്പെട്ടപ്പോൾ, ഞാനൊരു നിബന്ധന വച്ചു. ജയിക്കുന്നതുവരെ തുടർച്ചയായി മത്സരിപ്പിക്കണമെന്ന്. ചിരിയോടെ ലീഡർ അതംഗീകരിച്ചു. പിന്നീട് ആ വാക്ക് പാലിക്കുകയും ചെയ്തു. 

 

മണ്ഡലത്തിൽ സിപിഎമ്മിന്റെ ലീഡ് തുടർച്ചയായി കുറച്ചു കൊണ്ടുവന്നു. നാലാം തവണ, 1991ലേത് ഒരു തിരഞ്ഞെടുപ്പായിരുന്നു. കള്ളവോട്ടും ഇരട്ട വോട്ടും കണ്ടെത്തി മൂവായിരത്തോളം പേർക്ക് വക്കീൽ നോട്ടിസ് അയച്ചു. 14.50 രൂപയാണു ഒരു നോട്ടിസിനുള്ള ചെലവ്. രണ്ടു വോട്ട് ചെയ്യാൻ പാടില്ലെന്നും അങ്ങനെ കണ്ടാൽ കേസ് കൊടുക്കുമെന്നൊക്കെ പറഞ്ഞായിരുന്നു വക്കീൽ നോട്ടിസ്. നോട്ടിസ് കൊടുക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ കൂടി സഹായം വേണ്ടി വന്നു. എന്റെ പ്രവർത്തകർ ചത്തു പണിയെടുത്ത തിരഞ്ഞെടുപ്പ്. 

 

വീട്ടിൽനിന്നു പണം കട്ടെടുത്തു കൊണ്ടുപോയി ബോർഡ് എഴുതിയ പ്രവർത്തകരുണ്ടായിരുന്നു. പെരളശ്ശേരിയിലടക്കം എല്ലായിടത്തും ബൂത്ത് ഏജന്റുമാരെ ഇരുത്തി. ജീവന്മരണ പോരാട്ടമായിരുന്നു. എന്നിട്ടും ഇരുന്നൂറിൽ പരം വോട്ടുകൾക്കു തോറ്റു. കണ്ടമാനം കള്ളവോട്ടുണ്ടായിരുന്നു. കേസ് കൊടുത്തു. അവധികൾ മാറ്റിവച്ച് കോടതി കേസ് പരിഗണിച്ചു. കള്ളവോട്ട് ചെയ്ത ആയിരത്തോളം പേരുടെ പട്ടിക കോടതിയിൽ നൽകി. 600ൽ പരം പേരെ പരിശോധിച്ചപ്പോൾ തന്നെ കോടതിക്ക് കള്ളവോട്ട് ബോധ്യപ്പെട്ടു. വിധി എനിക്ക് അനുകൂലമായിരുന്നു. പിറ്റേന്നുതന്നെ സത്യപ്രതിജ്ഞ ചെയ്തു. ലീഡറുടെ സഹായത്തോടെയായിരുന്നു പെട്ടെന്നുള്ള നടപടി. സുപ്രീം കോടതിയിൽ എതിർഭാഗം കേസ് നൽകി. എന്റെ ഭാഗം കൃത്യമായി വാദിക്കാൻ ആളില്ലാതെ പോയതോടെ കേസ് തോറ്റു.

 

English Summary: 75 Years of Congress Leader K Sudhakaran: Interview