ലോക പണക്കാരിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സ്വത്ത് ഏകദേശം എട്ടര ലക്ഷം കോടി ഇന്ത്യൻ രൂപ വരും. ഈ പണത്തിന് ഒരൊറ്റ രാത്രി കൊണ്ട് മൂല്യം നഷ്ടപ്പെട്ടാൽ എങ്ങനുണ്ടാകും? അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഉറപ്പ്. പക്ഷേ, ബിൽ ഗേറ്റ്സിന്റെ വരുമാനത്തേക്കാൾ കൂടുതൽ മൂല്യം വരുന്ന നോട്ടുകൾ വെറും പേപ്പർ തുണ്ടുകളായി മാറിയ സംഭവം ഇന്ത്യയിൽ നടന്നിട്ടുണ്ട്. 2016 നവംബർ എട്ടിന്. ഏകദേശം 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾക്കാണ് അന്ന് ഈ ‘വിധി’ യുണ്ടായത്.

ലോക പണക്കാരിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സ്വത്ത് ഏകദേശം എട്ടര ലക്ഷം കോടി ഇന്ത്യൻ രൂപ വരും. ഈ പണത്തിന് ഒരൊറ്റ രാത്രി കൊണ്ട് മൂല്യം നഷ്ടപ്പെട്ടാൽ എങ്ങനുണ്ടാകും? അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഉറപ്പ്. പക്ഷേ, ബിൽ ഗേറ്റ്സിന്റെ വരുമാനത്തേക്കാൾ കൂടുതൽ മൂല്യം വരുന്ന നോട്ടുകൾ വെറും പേപ്പർ തുണ്ടുകളായി മാറിയ സംഭവം ഇന്ത്യയിൽ നടന്നിട്ടുണ്ട്. 2016 നവംബർ എട്ടിന്. ഏകദേശം 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾക്കാണ് അന്ന് ഈ ‘വിധി’ യുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക പണക്കാരിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സ്വത്ത് ഏകദേശം എട്ടര ലക്ഷം കോടി ഇന്ത്യൻ രൂപ വരും. ഈ പണത്തിന് ഒരൊറ്റ രാത്രി കൊണ്ട് മൂല്യം നഷ്ടപ്പെട്ടാൽ എങ്ങനുണ്ടാകും? അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഉറപ്പ്. പക്ഷേ, ബിൽ ഗേറ്റ്സിന്റെ വരുമാനത്തേക്കാൾ കൂടുതൽ മൂല്യം വരുന്ന നോട്ടുകൾ വെറും പേപ്പർ തുണ്ടുകളായി മാറിയ സംഭവം ഇന്ത്യയിൽ നടന്നിട്ടുണ്ട്. 2016 നവംബർ എട്ടിന്. ഏകദേശം 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾക്കാണ് അന്ന് ഈ ‘വിധി’ യുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക പണക്കാരിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സ്വത്ത് ഏകദേശം എട്ടര ലക്ഷം കോടി ഇന്ത്യൻ രൂപ വരും. ഈ പണത്തിന് ഒരൊറ്റ രാത്രി കൊണ്ട് മൂല്യം നഷ്ടപ്പെട്ടാൽ എങ്ങനുണ്ടാകും? അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഉറപ്പ്. പക്ഷേ, ബിൽ ഗേറ്റ്സിന്റെ വരുമാനത്തേക്കാൾ കൂടുതൽ മൂല്യം വരുന്ന നോട്ടുകൾ വെറും പേപ്പർ തുണ്ടുകളായി മാറിയ സംഭവം ഇന്ത്യയിൽ നടന്നിട്ടുണ്ട്. 2016 നവംബർ എട്ടിന്. ഏകദേശം 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾക്കാണ് അന്ന് ഈ ‘വിധി’ യുണ്ടായത്.

 

2016 നവംബറിൽ നോട്ടുനിരോധനം പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദി (Videograb/YouTube)
ADVERTISEMENT

ആ രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെ ജനങ്ങളാകെ അമ്പരന്നു. എന്താണു സംഭവിച്ചത്?  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ 2016 നവംബർ 8 അർധരാത്രി മുതൽ അസാധുവാണെന്നറിഞ്ഞതോടെ ജനം എടിഎമ്മുകളിലേക്കു പാഞ്ഞു. ഒപ്പം അവരുടെ മനസ്സിൽ നൂറു ചോദ്യങ്ങളുമുയർന്നു. കയ്യിലുള്ള 500, 1000 നോട്ടുകൾ എന്തു ചെയ്യും? സാമ്പത്തിക വിദഗ്ധരും ഇതേ ചോദ്യം ഉന്നയിച്ചു. അതിനു കാരണവുമുണ്ട്– രാജ്യത്ത് വിതരണത്തിലുണ്ടായിരുന്ന നോട്ടുകളുടെ 85 ശതമാനവും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു. 

 

Photo by AFP

ഭരണത്തിൽ കയറി രണ്ടര വർഷം തികഞ്ഞ സമയത്താണ് 125 കോടി ജനങ്ങളെ അഭിസംബോധന ചെയ്ത് ‘‘സബ് കാ സാത് സബ് കാ വികാസ്’’ (ഞങ്ങൾ രാജ്യത്തെ ജനങ്ങളോടൊപ്പം, ലക്ഷ്യം എല്ലാവരുടെയും വികസനം) എന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ ബെനാമി ഇടപാടുകളും കള്ളപ്പണവും വര്‍ധിക്കുകയാണെന്നും വികസനം സാധ്യമാക്കണമെങ്കിൽ കള്ളപ്പണം ഖജനാവിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. 

 

ADVERTISEMENT

വിദേശത്തുനിന്നെത്തുന്ന കള്ളപ്പണം തടയാൻ ലക്ഷ്യമിട്ട് 2015ൽ കൊണ്ടുവന്ന നിയമവും യുഎസ്, സ്വിറ്റ്സർലൻഡ് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്കാരുടെ വിദേശ ബാങ്ക് ഇടപാടുകൾ പരസ്യപ്പെടുത്താൻ തയാറായതും ബെനാമി ഇടപാടുകൾ തടയുന്നതിനായി 2016ൽ കൊണ്ടുവന്ന നിയമവുമെല്ലാം ഉള്ളതിനാൽത്തന്നെ, നോട്ടുനിരോധനത്തിലൂടെ സാമ്പത്തിക അച്ചടക്കം കൈവരിക്കാൻ രാജ്യത്തിനു സാധിക്കുമെന്നു സർക്കാർ കണക്കുകൂട്ടി. ഒന്നേകാൽ ലക്ഷം കോടിയുടെ കള്ളപ്പണം ഈ നിയമങ്ങളിലൂടെ രണ്ടരവർഷം കൊണ്ടു കണ്ടെത്താൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി ജനങ്ങളോടു പറ‍ഞ്ഞു. 

 

നോട്ടുനിരോധനത്തിനു പിന്നാലെ പുതിയ 100, 200, 500, 2000 രൂപ നോട്ടുകളുമെത്തി. എന്നാല്‍ നോട്ടുനിരോധനത്തിന്റെ ഏഴാം വാർഷികത്തിലേക്ക് ഏതാനും മാസത്തിന്റെ മാത്രം ദൂരം അവശേഷിക്കെ കേന്ദ്രം മറ്റൊരു തീരുമാനമെടുത്തിരിക്കുന്നു. പതിയെപ്പതിയെ 2000 രൂപ നോട്ടും അസാധുവാകും. കള്ളപ്പണത്തിനെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് എന്നാണ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചതെങ്കിൽ അതിലെ സുപ്രധാന ആയുധങ്ങളിലൊന്നായിരുന്നു 2000 രൂപ നോട്ട്. ആ ആയുധത്തിന്റെ ‘മുനയൊടിക്കു’മ്പോൾ എന്താണു കേന്ദ്ര സർക്കാരിന്റെ മനസ്സില്‍? എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്? വിശദമായി പരിശോധിക്കാം...

 

Photo: SAM PANTHAKY / AFP
ADVERTISEMENT

∙ ആർബിഐ പറയുന്നു: ഇതാണ് കാരണം...

 

2000ത്തിന്റെ നോട്ടുകൾ അച്ചടിച്ചതിനു പിന്നിലെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നും അതിനാൽ രാജ്യത്തുനിന്ന് ഈ നോട്ടുകൾ പിൻവലിക്കുകയാണെന്നുമാണ് കഴിഞ്ഞദിവസം ആർബിഐ പ്രസ്താവിച്ചത്. കൈമാറ്റം കുറവായതിനാല്‍ ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായാണ് പിൻവലിക്കൽ. 2016ലെ നോട്ടുനിരോധനത്തെ തുടർന്ന് രാജ്യത്ത് ഇടപാടുകൾക്കു വേണ്ടത്ര കറൻസി നോട്ടുകൾ ഇല്ലാതെ വന്ന സാഹചര്യത്തിലാണ് 2000ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്. 

 

എന്നാൽ നിലവിൽ വേണ്ടത്ര പണം മറ്റു മൂല്യത്തിൽ രാജ്യത്തുണ്ടെന്നും അതുകൊണ്ട് 2000ത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്നുമാണ് റിസർവ് ബാങ്കിന്റെ പ്രസ്താവന. 2018–19 കാലയളവിൽത്തന്നെ‌ 2000 രൂപ നോട്ടിന്റെ അച്ചടി ആർബിഐ അവസാനിപ്പിച്ചിരുന്നു. കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ 2000ത്തിന്റെ നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഗണ്യമായി കുറഞ്ഞിരുന്നു. 2000 നോട്ടുകളുടെ ആകെ മൂല്യം 2018 മാർച്ചിൽ 6.73 ലക്ഷം കോടിയായിരുന്നത് റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2023 മാർച്ച് ആയപ്പോഴേക്കും 3.62 ലക്ഷം കോടി രൂപയായി ചുരുങ്ങി. അതായത് ഇന്ത്യയിൽ പ്രചാരത്തിലുള്ള ആകെ 2000 രൂപ നോട്ടുകള്‍ 10.8% മാത്രമായി മാറിയെന്നു ചുരുക്കം.

 

∙ തിരിച്ചെത്തിയ നോട്ടുകൾ

 

2017 ജൂണിൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം നോട്ടു നിരോധനത്തിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകൾ ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതായത് നിരോധിച്ചതിന്റെ 99 ശതമാനവും ബാങ്കുകളിലേക്കു മടങ്ങിയെത്തി. സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ച് കള്ളപ്പണം കൈമാറ്റം ചെയ്തെന്ന് സർക്കാർ വാദിച്ചെങ്കിലും കണക്കുകൾ കാണിക്കാനായില്ല. 

 

റിസർവ് ബാങ്കിൽനിന്നുള്ള കണക്കനുസരിച്ച് 2016 ഏപ്രിലിനും 2017 മാർച്ചിനുമിടയിൽ കണ്ടെത്തിയത് 500 രൂപയുടെയും 1000 രൂപയുടെയും 5,73,891 കള്ള നോട്ടുകളാണ്. പക്ഷേ, മുൻവർഷം നോട്ടു നിരോധനം ഇല്ലാതെതന്നെ കണ്ടെത്തിയ വ്യാജനോട്ടുകൾ 4,03,794 എണ്ണമായിരുന്നു. ഒറ്റ രാത്രികൊണ്ട് പിൻവലിച്ച നോട്ടുകളുടെ എണ്ണം 2402 കോടിയും. കള്ളപ്പണവും കള്ളനോട്ടും തടയുമെന്നു പറഞ്ഞ് നടപ്പാക്കിയ നോട്ടുനിരോധനംകൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്നത് ആർബിഐ കണക്കുകളിൽനിന്നുതന്നെ വ്യക്തം.

 

∙ പ്രതിഫലനം ജിഡിപിയിൽ വരെ 

 

നോട്ടുനിരോധനം രാജ്യത്തെ പല മേഖലകളെയും അതീവഗുരുതരമായിത്തന്നെ ബാധിച്ചു. അസംഘടിത മേഖല്ക്കായിരുന്നു ഏറ്റവും വലിയ തിരിച്ചടി. രണ്ടര ലക്ഷത്തോളം വരുന്ന ചെറുകിട വ്യവസായ മേഖലകൾ അടഞ്ഞുകിടന്നു. നിർമാണ– റിയൽ എസ്റ്റേറ്റ് വ്യാപാരം തകർന്നു. ജോലിയില്ലാതെ ജനം നട്ടംതിരിഞ്ഞു. ഏറ്റവും കൂടുതൽ പണമിടപാട് നടക്കുന്ന കൃഷിമേഖല പാടെ അവതാളത്തിലായി. പച്ചക്കറികൾക്കും മറ്റും വില കിട്ടാതെയായി. ഇതോടൊപ്പമാണ് കൂലി കൊടുക്കാൻ പണമില്ലാത്ത അവസ്ഥ. 

 

അപേക്ഷിച്ച വായ്പകള്‍ പലതും ബാങ്കുകൾ തടഞ്ഞു. പണം കൈയ്യിൽ കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. എടിഎം കൗണ്ടറിനു മുന്നിലെ തിക്കിലും തിരക്കിലും പലപ്പോഴും അടിപൊട്ടി, അതുമായി ബന്ധപ്പെട്ട് പലയിടത്തുനിന്നും മരണവാർത്തകളുമെത്തി. എല്ലാ മേഖലകളിലും സാമ്പത്തിക സ്ഥിതി മോശമായി. 2016-17 മാർച്ച് പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.1 ശതമാനമായി കുറഞ്ഞു. 2015-16 കാലയളവിൽ ഇത് 8 ശതമാനമായിരുന്നു. പണമിടപാടിലൂടെ മാത്രം മുന്നോട്ടു പോകുന്ന നിർമാണ–സേവന മേഖല നോട്ടുനിരോധനത്തോടെ സ്തംഭിച്ചതാണ് വളർച്ചയെ താഴോട്ടു വലിച്ചത്. 2017–18 കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വീണ്ടും ഇടിഞ്ഞു. മുൻ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനവുമായി താരതമ്യം ചെയ്യുമ്പോൾ നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മോശമായിത്തന്നെ ബാധിക്കുകയായിരുന്നു.

 

∙ ഡിജിറ്റൽ ഇന്ത്യയിലേക്കോ!

 

നോട്ടുനിരോധനത്തിന്റെ മറവിൽ, ഡിജിറ്റൽ ഇന്ത്യ പദ്ധതി വഴി പണമിടപാടുകൾ ഡിജിറ്റലാക്കാനുള്ള ശ്രമവും സർക്കാർ നടത്തി. എങ്കിലും വലിയൊരു വിഭാഗം ഇതിനോടു മുഖം തിരിഞ്ഞുനിന്നു. പൂർണമായും ഡിജിറ്റൽ ബാങ്കിങ് എന്ന ലക്ഷ്യവും കേന്ദ്രത്തിനു സാധിച്ചെടുക്കാനായില്ലെന്നു കോവിഡ് കാലത്തെ കണക്കുകൾ തെളിയിക്കുന്നു. കോവിഡ് പിടിമുറുക്കിയതോടെ രാജ്യത്ത് പണം ധാരാളമായി കൈമാറ്റം ചെയ്യപ്പെട്ടു. 

 

റിസർവ് ബാങ്കിൽ നിന്നുള്ള കണക്കനുസരിച്ച് 2016 നവംബർ നാലിന് രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള പണം 17.97 ലക്ഷം കോടിയായിരുന്നു. 2017 ജനുവരിയോടെ അത് 7.8 ലക്ഷം കോടിയായി ചുരുങ്ങി. 2021 ഒക്ടോബറിൽ പക്ഷേ ഇത് 28.30 ലക്ഷം കോടിയിലേക്കെത്തി. 2023 മേയ് 5ലെ കണക്കനുസരിച്ച് കറൻസി ഓൺ സര്‍ക്കുലേഷൻ 34.75 ലക്ഷം കോടിയാണ്. ഡിജിറ്റൽ ഇന്ത്യയിൽ എങ്ങനെയാണ് വർഷംതോറും കറൻസി ഓൺ സര്‍ക്കുലേഷൻ വർധിക്കുന്നതെന്ന കാര്യവും പരിശോധിക്കേണ്ട അവസ്ഥയിലാണ്.

 

∙ സുപ്രീംകോടതി ഇടപെടലുകൾ

 

നോട്ടു നിരോധനത്തെ തുടർന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് 58 പരാതികളാണ്. അതോടെ ജസ്റ്റിസ് ബി.ആർ.ഗവായ്, എ.എസ്. ബൊപണ്ണ, വി.രാമസുബ്രഹ്മണ്യം, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് എല്ലാ രേഖകളും 2016 ഡിസംബർ 10നു മുൻപായി കോടതിയിലെത്തിക്കാൻ ഉത്തരവിട്ടു. മുൻ ധനകാര്യ മന്ത്രി പി.ചിദംബരമുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ തുടർന്നുള്ള നാളുകളിൽ സർക്കാറിനെതിരെ വാദിച്ചു. ആർബിഐയുടെ സെക്‌ഷൻ 26 പ്രകാരം, ഒരു സീരീസിൽ വരുന്ന നോട്ടുകൾ റദ്ദാക്കാൻ മാത്രമേ കഴിയുള്ളൂവെന്നും മൊത്തമായി പിൻവലിക്കുന്നത് നിയമലംഘനമാണെന്നും വാദമുയർന്നു. അതിനിടെ 2017ൽ ജിഎസ്‍ടി നടപ്പിലാക്കിയതും പ്രതിപക്ഷം ഉയർത്തിക്കാട്ടി. എന്നാൽ 2023 ജനുവരിയിൽ, അഞ്ചംഗ ബെഞ്ച് കേന്ദ്രസർക്കാറിന്റെ നോട്ടുനിരോധന നീക്കം ശരിയാണെന്നു കണ്ടെത്തി. നിരോധനം ആർബിഐയുടെ നിർദ്ദേശമനുസരിച്ചാണ് സർക്കാർ നടപ്പിലാക്കിയതെന്നും സുപ്രീംകോടതി വിധിച്ചു. 

 

∙ 1978ലും നോട്ടുനിരോധനം

 

ഇന്ത്യയിൽ 45 വർഷം മുൻപും നോട്ടുനിരോധനം സംഭവിച്ചിട്ടുണ്ട്. 1978 ജനുവരി 16ന്, അന്നു നിലവിലുണ്ടായിരുന്ന 1000, 5000, 10,000 രൂപ നോട്ടുകളാണ് നിരോധിച്ചത്. സാമ്പത്തിക തിരിമറികൾക്കായി ഇത്തരം നോട്ടുകൾ ഉപയോഗിക്കുന്നതു തടയുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 

നോട്ടുനിരോധനം നടപ്പിലാക്കിയത്. അന്നത്തെ കാലത്ത് ഇത്രയും ഭീമമായ തുക കൈവശം വയ്ക്കുന്ന വളരെ ചെറിയൊരു വിഭാഗം മാത്രമേ രാജ്യത്തുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പലരും ഇങ്ങനെയൊരു സംഭവം അറിഞ്ഞതു പോലുമില്ല. 

 

1978ലെ നോട്ടുനിരോധനത്തിനു ശേഷം ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത് 100 രൂപയുടെ നോട്ടുകളായിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം 500 രൂപയുടെ നോട്ടുകൾ വീണ്ടും അച്ചടിക്കാൻ തുടങ്ങി. 2000 നവംബറിലാണ് 1000ത്തിന്‍റെ നോട്ടുകൾ രാജ്യത്ത് നിലവിൽ വരുന്നത്.

 

∙ പേടിക്കേണ്ട; പുതിയ പ്രഖ്യാപനം ഇങ്ങനെ

 

നിലവിൽ ആർബിഐയുടെ കണക്കുകൂട്ടലനുസരിച്ച് 2000ത്തിന്റെ നോട്ടുകൾ രാജ്യത്ത് എണ്ണത്തിൽ വളരെ കുറവാണ്. 2016ൽ പ്രചാരത്തിലുള്ള 85% നോട്ടുകളാണ് നിരോധിച്ചത്. എന്നാൽ ഇത്തവണ പ്രചാരത്തിലുള്ള 10.8% നോട്ടുകൾ മാത്രമാണു പിൻവലിക്കുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളിലും ആർബിഐ നിഷ്കർഷിക്കുന്ന ശാഖകളിലും 2000 രൂപ നോട്ടുകൾ‌ തിരിച്ചേൽപ്പിക്കാം. സെപ്റ്റംബർ 30 വരെ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഒറ്റത്തവണ ഒരു വ്യക്തിക്ക് 20,000 രൂപ വരെയാണു മാറ്റി നൽകുക. എന്നാൽ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

 

English Summary: Is it Demonetization 2.0? Why Has the RBI Withdrawn Rs. 2000 Notes From Circulation?