തുടക്കത്തിലൊന്നും കള്ളക്കടത്തു സംഘങ്ങൾക്കു ഡമ്മി കാപ്സ്യൂളുകളും വ്യാജരേഖയും വഴിയുള്ള കാരിയർമാരുടെ ചതി മനസ്സിലായിരുന്നില്ല. അടിച്ചുമാറ്റൽ ആവർത്തിച്ചതും രേഖകളിലെ പൊരുത്തക്കേടുകളുമൊക്കെയാണ് അവർക്കു സംശയമുണ്ടാക്കിയത്. ചതിച്ച കാരിയർമാരെ കള്ളക്കടത്തു സംഘങ്ങൾ കൈകാര്യം ചെയ്യുന്നതു വർധിച്ചിട്ടുണ്ട്

തുടക്കത്തിലൊന്നും കള്ളക്കടത്തു സംഘങ്ങൾക്കു ഡമ്മി കാപ്സ്യൂളുകളും വ്യാജരേഖയും വഴിയുള്ള കാരിയർമാരുടെ ചതി മനസ്സിലായിരുന്നില്ല. അടിച്ചുമാറ്റൽ ആവർത്തിച്ചതും രേഖകളിലെ പൊരുത്തക്കേടുകളുമൊക്കെയാണ് അവർക്കു സംശയമുണ്ടാക്കിയത്. ചതിച്ച കാരിയർമാരെ കള്ളക്കടത്തു സംഘങ്ങൾ കൈകാര്യം ചെയ്യുന്നതു വർധിച്ചിട്ടുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടക്കത്തിലൊന്നും കള്ളക്കടത്തു സംഘങ്ങൾക്കു ഡമ്മി കാപ്സ്യൂളുകളും വ്യാജരേഖയും വഴിയുള്ള കാരിയർമാരുടെ ചതി മനസ്സിലായിരുന്നില്ല. അടിച്ചുമാറ്റൽ ആവർത്തിച്ചതും രേഖകളിലെ പൊരുത്തക്കേടുകളുമൊക്കെയാണ് അവർക്കു സംശയമുണ്ടാക്കിയത്. ചതിച്ച കാരിയർമാരെ കള്ളക്കടത്തു സംഘങ്ങൾ കൈകാര്യം ചെയ്യുന്നതു വർധിച്ചിട്ടുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡമ്മി കാപ്സ്യൂളുകൾ, വ്യാജ സമൻസ്, വിശ്വസ്തരുടെ ചതി. സ്വർണക്കടത്ത് സംഘങ്ങൾക്കു ‘തലവേദന’യാവുകയാണ് കാരിയർമാരുടെ വിശ്വാസ വഞ്ചന. സ്വർണക്കടത്തു സംഘങ്ങൾക്കു കാരിയർമാരെ ഏർപ്പാടാക്കി നൽകുന്ന യുഎഇയിലെയും സൗദി അറേബ്യയിലെയും ഏജന്റുമാരുടെ സഹായത്തോടെയാണു സ്വർണക്കടത്തു സംഘങ്ങളെ കാരിയർമാർ കണ്ണുംപൂട്ടി വഞ്ചിക്കുന്നത്. കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ സംഘങ്ങൾ’ നേരിട്ടു രംഗത്തെത്താതെ, കാരിയർമാരെ രഹസ്യമായി സഹായിക്കുന്നതായും സൂചനയുണ്ട്.

∙ തട്ടിപ്പിന്റെ ഡമ്മി കാപ്സ്യൂളുകൾ

ADVERTISEMENT

കള്ളക്കടത്ത് സംഘങ്ങൾ കാരിയറുടെ ശരീരത്തിൽ ഒളിപ്പിക്കുന്ന സ്വർണ കാപ്സ്യൂളുകൾ അടിച്ചു മാറ്റി, കളിമൺ കാപ്സ്യൂളുകൾ കടത്തുന്നതു വ്യാപകമായിട്ടുണ്ട്. വിദേശത്തെ വിമാനത്താവളത്തിൽ വച്ചോ വിമാനത്തിൽ വച്ചോ സ്വർണ കാപ്സ്യൂളുകൾ കാരിയർ മാറ്റുകയും സഹായിക്കു കൈമാറുകയും ചെയ്യും.

ഇതിനു ശേഷം, അത്രയും എണ്ണം ഡമ്മി കാപ്സ്യൂളുകൾ ശരീരത്തിലൊളിപ്പിക്കും. കാരിയറുടെ സഹായിയായ ഏജന്റ്, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാരിയറുടെ വിശദാംശങ്ങൾ കൈമാറും. ഇൻഫർമേഷൻ പ്രകാരമുള്ള കാരിയർ കേരളത്തിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ കസ്റ്റംസ് പിടികൂടും. സ്വർണമുണ്ടെന്ന് അപ്പോൾ തന്നെ കാരിയർ സമ്മതിക്കുമെന്നതിനാൽ, ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ ചെയ്യാൻ കസ്റ്റംസ് നിൽക്കില്ല.

കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണ മിശ്രിതം. (ഫയൽ ചിത്രം: ഫഹദ് മുനീർ ∙ മനോരമ)

‘സ്വർണമിശ്രിതം’ തൂക്കി നോക്കി, കാരിയർക്ക് നോട്ടിസ് നൽകി പോകാൻ അനുവദിക്കും. അടുത്ത ഏതെങ്കിലും ദിവസം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിക്കുന്ന ഈ നോട്ടിസാണു കാരിയർക്ക് വേണ്ടതും. സ്വർണം കസ്റ്റംസ് പിടികൂടിയെന്ന രേഖയുണ്ടാക്കാനാണ് ഈ നാടകമെല്ലാം.

സമൻസിന്റെ ഫോട്ടോ എടുത്ത്, കാരിയർ ദുബായിലെ കള്ളക്കടത്തു സംഘത്തിന് അയയ്ക്കും. ഇതോടെ, സ്വർണം പിടികൂടിയെന്നു കള്ളക്കടത്തുകാർ വിശ്വസിക്കും. അടുത്ത ദിവസം, കാപ്സ്യൂളുകൾ ഉരുക്കി നോക്കുമ്പോൾ മാത്രമേ പിടികൂടിയതു സ്വർണമല്ലെന്ന് കസ്റ്റംസ് തിരിച്ചറിയൂ. അതോടെ, കാരിയറുടെ പേരിൽ കേസ് ഇല്ലാതാവുകയും ചെയ്യും.

ADVERTISEMENT

കാരിയർ അടിച്ചുമാറ്റിയ യഥാർഥ സ്വർണ കാപ്സ്യൂളുകൾ ഇതേ വിമാനത്തിലോ മറ്റേതെങ്കിലും വിമാനത്തിലോ കേരളത്തിലെത്തും. സ്വർണം പിടിച്ചുവെന്ന കസ്റ്റംസിന്റെ സമൻസ് രേഖയായി ഉള്ളതിനാൽ കാരിയറുടെ പേരിൽ കള്ളക്കടത്തു സംഘത്തിനു സംശയം തോന്നുകയേയില്ല.

ഗർഭനിരോധന ഉറകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം. (ഫയൽ ചിത്രം)

∙ കസ്റ്റംസിന്റെ പേരിൽ വ്യാജരേഖ നിർമാണവും

കസ്റ്റംസിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി, കാരിയർമാർ കള്ളക്കടത്തു സ്വർണം അടിച്ചുമാറ്റുന്നതും ഇപ്പോൾ വ്യാപകമാണ്. വിമാനത്താവളത്തിൽ വച്ച് കള്ളക്കടത്തു സ്വർണം കാരിയറിന്റെ കയ്യിൽ നിന്നു പിടിച്ചെടുത്തതായും തുടരന്വേഷണത്തിനായി അടുത്ത ദിവസം കാരിയർ രേഖകളുമായി ഹാജരാകണമെന്നും നിർദേശിക്കുന്ന കസ്റ്റംസിന്റെ സമൻസാണ് വ്യാജമായി നിർമിക്കുന്നത്. അതീവ വിശ്വസ്തരായ കാരിയർമാരും സ്വർണക്കടത്തു സംഘങ്ങളെ വ്യാജ സമൻസുണ്ടാക്കി കബളിപ്പിക്കുന്നതായാണു വിവരം.

ദുബായിലെ ഏജന്റുമാരുടെ സഹായത്തോടെയാണു കാരിയർമാരുടെ ഈ തട്ടിപ്പും നടക്കുന്നത്. കള്ളക്കടത്തു സംഘം കാപ്സ്യൂൾ രൂപത്തിൽ തന്റെ ശരീരത്തിൽ ഒളിപ്പിക്കുന്ന സ്വർണം, ദുബായിലെയോ യുഎഇയിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലോ വിമാനത്തിലോ വച്ച് കാരിയർ തിരിച്ചെടുക്കുകയും തന്റെ സഹായികളെ ഏൽപിക്കുകയും ചെയ്യും. ഇങ്ങനെ മാറ്റാതെ, നേരിട്ടു കടത്തുന്നവരുമുണ്ട്.

ADVERTISEMENT

കേരളത്തിൽ വിമാനം ഇറങ്ങിയാലുടൻ ശുചിമുറിയിൽ വച്ച് കാരിയർ ഷർട്ട് മാറ്റുകയും തന്നെ കാത്തുനിൽക്കുന്ന കള്ളക്കടത്തു സംഘത്തെ കബളിപ്പിച്ചു പുറത്തിറങ്ങുകയും ചെയ്യും. പുറത്തെത്തിയ ശേഷം, കാരിയർ തന്റെ പേരിലുള്ള വ്യാജ സമൻസിന്റെ ഫോട്ടോ വാട്സാപ്പിൽ കള്ളക്കടത്തു സംഘത്തിന് അയച്ചു കൊടുക്കും. കസ്റ്റംസിന്റെ സമൻസിനു സമാനമായ വാചകങ്ങളും സീലുമൊക്കെയുള്ള സമൻസ്, ഒറ്റനോട്ടത്തിൽ യഥാർഥമാണെന്നു തോന്നിപ്പിക്കും.

ദുബായ് വിമാനത്താവളത്തിൽ വച്ച്, കള്ളക്കടത്തു സംഘം എടുത്ത കാരിയറുടെ ഫോട്ടോ നാട്ടിലെ വിമാനത്താവളത്തിൽ കാത്തിരിക്കുന്ന സംഘാംഗത്തിന്റെ കയ്യിലുണ്ടാകുമെന്നതാണു കാരിയർ ഷർട്ട് മാറ്റുന്നതിന്റെ കാരണം. ഫോട്ടോയിലെ ഷർട്ട് വച്ചാണു പൊതുവേ സംഘാംഗം കാരിയറെ തിരിച്ചറിയേണ്ടത്. ഷർട്ട് മാറുന്നതോടെ, അതിനുള്ള സാധ്യതയില്ലാതാകുന്നു. കാരിയർമാർ അതീവ വിശ്വസ്തരാണെങ്കിൽ, കള്ളക്കടത്തുകാർ നാട്ടിലെ വിമാനത്താവളത്തിൽ ആളുകളെ നിയോഗിക്കാറില്ല. അതീവ വിശ്വസ്തർ പോലും ഈ രീതിയിൽ അടുത്തിടെ കള്ളക്കടത്തു സംഘങ്ങളെ ചതിച്ചു തുടങ്ങിയതായാണു വിവരം.

∙ വ്യാജരേഖയിൽ പഴുതായി പിഴവുകൾ

ഈ മാസം 5ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശിയായ കാരിയറിന്റെ പേരിൽ ഉള്ളതടക്കം സമാന രീതിയിലുള്ള ഒട്ടേറെ വ്യാജരേഖകൾ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് 1.171 കിലോ ഗ്രാം സ്വർണമിശ്രിതമുള്ള 4 കാപ്സ്യൂളുകൾ പിടിച്ചെടുത്തതായും കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ഹാജരാകണമെന്നുമാണ് ഈ വ്യാജരേഖയിൽ പറയുന്നത്. എന്നാൽ, എത്തേണ്ട തീയതിയോ സമയമോ പറഞ്ഞിട്ടില്ല.

ഹാജരാകേണ്ട തീയതിയും സമയവും നൽകാതെ കുറ്റാരോപിതർക്കു കസ്റ്റംസ് സമൻസ് നൽകാറില്ല. മാത്രമല്ല, സമൻസിന്റെ ഏറ്റവും മുകളിൽ ഹിന്ദിയിൽ എയർ കസ്റ്റംസ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം എന്നും തൊട്ടുതാഴെ ഇംഗ്ലിഷിൽ എയർ കസ്റ്റംസ് കോഴിക്കോട് ഇന്റർനാഷനൽ എയർപോർട്ട് എന്നുമാണുള്ളത്. ഓഫിസ് കോംപ്ലക്സിന്റെ പേരിലും പിശകുണ്ട്. സീൽ അടക്കമുള്ള വ്യാജരേഖയിൽ, ഒപ്പിട്ട ഓഫിസർ കോഴിക്കോട് വിമാനത്താവളത്തിൽ ജോലി ചെയ്യുന്നില്ല.

അതേസമയം, പേരാമ്പ്ര സ്വദേശി, വ്യാജ സമൻസിൽ പറയുന്ന വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് സമൻസിൽ നിർബന്ധമായി വേണ്ട ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പറും (ഡിഐഎൻ ഇല്ല. അതേസമയം, ഡിഐഎൻ അടക്കമുള്ള വ്യാജ സമൻസുകളും വ്യാപകമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. വാചകങ്ങൾ, യഥാർഥ കസ്റ്റംസ് സമൻസിന് സമാനമാണ്. തങ്ങളുടെ സീൽ അടക്കമാണു വ്യാജ സമൻസ് എന്നതിനാൽ, ഇക്കാര്യം കസ്റ്റംസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

(Representative image)

∙ പൊറുക്കില്ല, ‘ചതിയിലെ വഞ്ചന’

തുടക്കത്തിലൊന്നും കള്ളക്കടത്തു സംഘങ്ങൾക്കു ഡമ്മി കാപ്സ്യൂളുകളും വ്യാജരേഖയും വഴിയുള്ള കാരിയർമാരുടെ ചതി മനസ്സിലായിരുന്നില്ല. അടിച്ചുമാറ്റൽ ആവർത്തിച്ചതും രേഖകളിലെ പൊരുത്തക്കേടുകളുമൊക്കെയാണ് അവർക്കു സംശയമുണ്ടാക്കിയത്. ചതിച്ച കാരിയർമാരെ കള്ളക്കടത്തു സംഘങ്ങൾ കൈകാര്യം ചെയ്യുന്നതു വർധിച്ചിട്ടുണ്ട്.

‘പൊട്ടിക്കൽ’ സംഘങ്ങളുടെ സഹായം ഇക്കാര്യത്തിൽ ഏജന്റുമാർക്കും കാരിയർമാർക്കും ലഭിക്കുന്നതായും കള്ളക്കടത്തു സംഘങ്ങളും കസ്റ്റംസും സംശയിക്കുന്നുണ്ട്. കാരിയർമാരെ വിമാനത്താവളത്തിൽ നിന്നു തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അടുത്തിടെ കുറഞ്ഞിരുന്നു. അടിച്ചുമാറ്റുന്ന സ്വർണത്തിന്റെ പങ്കു പറ്റി, രഹസ്യമായി കാരിയർമാരെ ഇപ്പോൾ ഇവർ സഹായിക്കുന്നതായാണു സംശയം.

സംശയം തോന്നി കള്ളക്കടത്തു സംഘങ്ങൾ തേടിയെത്തിയാൽ, സംരക്ഷണം നൽകാമെന്നതാണു പൊട്ടിക്കൽ സംഘങ്ങളുടെ ഉറപ്പ്. പൊട്ടിക്കൽ സംഘങ്ങൾ തന്നെ ഏർപ്പാടാക്കുന്ന ഏജന്റുമാരാണു കള്ളക്കടത്ത് സംഘങ്ങൾക്കു കാരിയർമാരെ നൽകുന്നത്. പല കാരിയർമാർക്കും പൊട്ടിക്കൽ സംഘങ്ങളുമായി നിലവിൽ അടുത്ത ബന്ധവുമുണ്ട്. ഇവയാണ് ഈ സംശയത്തെ ബലപ്പെടുത്തുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണ മിശ്രിതം. (ഫയൽ ചിത്രം: ഫഹദ് മുനീർ ∙ മനോരമ)

∙ ഒറ്റിന്റെ ഒരു കഥ കൂടി

2 മാസം മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നുള്ള 3 യാത്രക്കാരെ 3 കിലോ ഗ്രാമിനടുത്തു സ്വർണവുമായി കസ്റ്റംസ് പിടികൂടിയിരുന്നു. കാരിയർമാർ പിടിയിലായ അതേസമയത്തു തന്നെ വിമാനത്താവളത്തിനു പുറത്ത് ഒരു സംഘം ഗുണ്ടകളെ കരിപ്പൂർ പൊലീസും പിടികൂടി. അന്വേഷണത്തിൽ, 2 സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തി. പിടിയിലായ കാരിയർമാരിൽ ഒരാൾ ഏർപ്പാടാക്കിയതായിരുന്നു ഗുണ്ടകളെ.

മറ്റു 2 കാരിയർമാരുടെ കയ്യിൽ ഒരു കിലോഗ്രാം വീതം സ്വർണമുണ്ടെന്നും അവരെ തട്ടിക്കൊണ്ടുപോകണമെന്നും നാട്ടിലെ ഗുണ്ടാസംഘത്തോടു പറഞ്ഞത്, ഈ മൂന്നാമനായിരുന്നു. അതേസമയം, തന്റെ കയ്യിൽ ഒരു കിലോഗ്രാം സ്വർണമുണ്ടെന്ന കാര്യം ഇയാൾ മറച്ചുവയ്ക്കുകയും ചെയ്തു. 20 ലക്ഷം രൂപ ഇയാൾക്കു നൽകാമെന്നായിരുന്നു ഗുണ്ടാ സംഘത്തിന്റെ വാഗ്ദാനം. അതേസമയം, 3 കാരിയർമാരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെ പദ്ധതി പാളി.

∙ കാരിയർമാരെ കിട്ടാനില്ല, പ്രതിഫലം ഒരു ലക്ഷത്തിനടുത്ത്

വിശ്വസ്തരായ കാരിയർമാരെ കിട്ടാനില്ലാതായതോടെ, കാരിയർമാരുടെ പ്രതിഫലം കുത്തനെ കൂട്ടിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് സൗദിയിൽ നിന്നു സ്വർണം കടത്താൻ കാരിയർാർക്കു നിലവിൽ ലഭിക്കുന്നത്.

ജീൻസിന്റെ ഉള്ളിൽ ദ്രാവകരൂപത്തിലുള്ള സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ (ഫയൽ ചിത്രം)

കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ, സൗദിയിൽ നിന്നു സ്വർണം കടത്തുന്നതിനു കാരിയർമാർക്ക് നേരത്തെ തന്നെ ഉയർന്ന പ്രതിഫലമുണ്ടായിരുന്നു. യുഎഇയിൽ നിന്നു കടത്തുന്ന കാരിയർമാരുടെ നിരക്കിലും വർധനയുണ്ട്. മുൻപ് 60,000 രൂപയായിരുന്നത് ഇപ്പോൾ 70,000 രൂപയായി. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇത് 50,000 രൂപയും വിമാന ടിക്കറ്റുമായിരുന്നു.

വിദേശത്തേക്കു പണം അയയ്ക്കുന്നതിലെ കർശന നിയന്ത്രണങ്ങൾ കാരണം, സൗദിയിലെ മലയാളി ഹവാല ഇടപാടുകാർ ദുബായിലേക്കോ നാട്ടിലേക്കോ ഹവാല പണം അയയ്ക്കുന്നതിനു പകരം കേരളത്തിലേക്കു സ്വർണം കടത്തുകയാണെന്നും വിവരമുണ്ട്.

 

English summary: Dummy Capsules, Fake Summons; Fraud of the Faithful has Become a Headache for the Gold Smuggling Gangs.