ചെന്നൈക്കാരുടെ സ്വന്തം വണ്ടിയെന്നാണ് കൊറമാണ്ഡൽ എക്സ്പ്രസ് അറിയപ്പെടുന്നത്. എന്നാൽ കേരളീയർക്കും ഈ ട്രെയിൻ വളരെ പ്രധാനപ്പെട്ടതായി മാറി. കേരളത്തെ കൊൽക്കത്തയുമായി കൊറമാണ്ഡൽ ബന്ധിപ്പിച്ചു – കേരളത്തേയും ബംഗാളിനേയും. ഇതിന് രാഷ്ട്രീയമായും പ്രാധാന്യം ലഭിച്ചു. പഴയ മദ്രാസ് മെയിലിൽ ചെന്നൈയിലെത്തി അവിടെ നിന്ന് കൊറമാണ്ഡലിൽ കൊൽക്കത്തയിലേക്ക് പോകുന്നതായിരുന്നു മലയാളികളുടെ ശീലം. മദ്രാസ് മെയിലിന്റെ കണക്‌ഷൻ ട്രെയിനായി കൊറമണ്ഡൽ മാറി. കൊച്ചിയിൽ നിന്ന് ഹൗറയ്ക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൗറ–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ് രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള കുതിപ്പ് തുടങ്ങിയിട്ട് 46 വർഷങ്ങളായി. ഇത്ര ജനകീയമായ മറ്റൊരു ട്രെയിൻ സർവീസ് രാജ്യത്ത് വേറെയുണ്ടാവില്ല. അതിഥി തൊഴിലാളികളുടെ കുടിയേറ്റം ഉൾപ്പെടെ രാഷ്ട്രീയവും സാമൂഹികവുമായ ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊറമാണ്ഡൽ എക്സ്പ്രസ് 5 പതിറ്റാണ്ടിനിടെ സ്വന്തം പേരിൽ എഴുതിച്ചേർത്തത് ചെറുതും വലുതുമായ 5 അപകടങ്ങൾ. ഇന്നലെ ഒഡീഷയിൽ ഉണ്ടായ അപകടം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

കൊറമാണ്ഡൽ എക്സ്പ്രസിന്റെ അപകടങ്ങൾ ഓരോന്നും പരിശോധിച്ചാൽ ഒട്ടേറെ സമാനതകൾ കാണാം. അപകടത്തിലേക്ക് നയിക്കുന്ന അത്തരം സമാനതകൾ എന്തുകൊണ്ട് ഒഴിവാക്കാനാവുന്നില്ല എന്ന ചോദ്യം കൂടി ഈ സന്ദർഭത്തിൽ ഉയരുന്നു.

1977ലെ വാർത്ത (മനോരമ ആർക്കൈവിൽ നിന്ന്)
ADVERTISEMENT

∙ രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആദ്യ യാത്ര

കൊറമാണ്ഡൽ തീരപ്രദേശം മുഴുവൻ ബന്ധിപ്പിക്കുന്ന ഒരു ട്രെയിൻ എന്ന ആശയത്തിന് ആരംഭം കുറിക്കുന്നത് 1977 ലാണ്. അടിയന്താരവസ്ഥ പിൻവലിക്കുന്നതിന് രണ്ടാഴ്ച മുൻപ് 1977 മാർച്ച് 7 ന് കൊറമാണ്ഡൽ എക്സ്പ്രസ് യാത്ര ആരംഭിച്ചു. പാകിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്നായിരുന്നു ഇന്ത്യയിൽ ‘മദ്രാസ് –ഹൗറ കൊറമാണ്ഡൽ എക്സ്പ്രസി’ന്റെ ഉദ്ഘാടനം. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടന്നതാവട്ടെ മാർച്ച് 16 നും. കൊറമാണ്ഡൽ എക്സ്പ്രസ് ആരംഭിച്ച് ഒൻപതാം ദിവസം. 

റെയിൽവേ ബോർഡ് അംഗമായിരുന്ന ബി.എം.കൗൾ ആണ് ഈ ട്രെയിൻ ഉദ്ഘാടനം ചെയ്തതെന്ന് പഴയ പത്ര വാർത്തകളിൽ പറയുന്നു. തുടക്കത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമായിരുന്നു സർവീസ്. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോൽക്കുകയും ജനതാ പാർട്ടി അധികാരത്തില്‍ വരികയും ചെയ്തു. മൊറൊർജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 1977 ഒക്ടോബർ ഒന്ന് മുതൽ കൊറമാണ്ഡൽ എക്സ്പ്രസ് എല്ലാ ദിവസവും ഓടിത്തുടങ്ങി. രാവിലെ 8.15 നായിരുന്നു ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള  സർവീസ് ആരംഭിച്ചിരുന്നത്. 

കൊറമാണ്ഡൽ എക്സ്പ്രസ് എല്ലാ ദിവസവുമാക്കിയ 1977ലെ വാർത്ത (മനോരമ ആർക്കൈവിൽ നിന്ന്)

∙ വേഗമാണ് പ്രധാന ആകർഷണം

ADVERTISEMENT

കൊറമാണ്ഡൽ എക്സ്പ്രസ് എല്ലാ ദിവസവും ഓടിത്തുടങ്ങാൻ തീരുമാനം എടുത്തതോടെ മദ്രാസ് മെയിൽ അവസാനിപ്പിക്കും എന്ന തരത്തിലുള്ള വാർത്തകൾ പരന്നു തുടങ്ങി. തുടർന്ന് മദ്രാസ് മെയിലും കൊറമാണ്ഡലും ലയിപ്പിക്കുന്നതിനൊപ്പം മെയിലിന്റെ ഒരു സൗകര്യങ്ങളും വെട്ടിക്കുറക്കുന്നതല്ലെന്നും റേക്കുകൾ സംയോജിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും റെയിൽവേ ഡിവിഷനൽ ഓഫിസ് വിശദീകരിക്കുകയും ചെയ്തു. ഇങ്ങനെ ലയിപ്പിച്ചതോടെ ട്രെയിൻ 5 മണിക്കൂർ വരെ വൈകിയ സംഭവങ്ങളും ഉണ്ടായി.

മനോരമ ആർക്കൈവിൽ നിന്ന്

ഓടിത്തുടങ്ങുമ്പോൾ വിജയവാഡ, വിശാഖപട്ടണം, ഭുവനേശ്വർ എന്നിവിടങ്ങളിൽ മാത്രമാണ് കൊറമാണ്ഡൽ എക്സ്പ്രസിന് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്. 23 മണിക്കൂർ 30 മിനിറ്റിലാണ് ഈ ദൂരം ഓടിത്തീർത്തിരുന്നതും. മണിക്കൂറിൽ 130 കിലോമീറ്റർ ആണ് വേഗത. പിൽക്കാലത്ത് സ്റ്റോപ്പുകൾ കൂട്ടിച്ചേർത്തതോടെ ഓടിത്തീർക്കാൻ എടുക്കുന്ന സമയം 25 മണിക്കൂർ വരെയായി. ഹൗറയിലെ ഷാലിമാർ സ്റ്റേഷൻ മുതൽ ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷൻ വരെയാണ് ഇപ്പോൾ കൊറമാണ്ഡൽ എക്സ്പ്രസ് ഓടിയെത്തുന്നത്. 

1986ലെ വാർത്ത (മനോരമ ആർക്കൈവിൽ നിന്ന്)

∙ മദ്രാസ് മെയിലിന്റെ കണക്‌ഷൻ ട്രെയിൻ

ചെന്നൈക്കാരുടെ സ്വന്തം വണ്ടിയെന്നാണ് കൊറമാണ്ഡൽ എക്സ്പ്രസ് അറിയപ്പെടുന്നത്. എന്നാൽ കേരളീയർക്കും ഈ ട്രെയിൻ വളരെ പ്രധാനപ്പെട്ടതായി മാറി. കേരളത്തെ കൊൽക്കത്തയുമായി കൊറമാണ്ഡൽ ബന്ധിപ്പിച്ചു – കേരളത്തേയും ബംഗാളിനേയും. ഇതിന് രാഷ്ട്രീയമായും പ്രാധാന്യം ലഭിച്ചു. പഴയ മദ്രാസ് മെയിലിൽ ചെന്നൈയിലെത്തി അവിടെ നിന്ന് കൊറമാണ്ഡലിൽ കൊൽക്കത്തയിലേക്ക് പോകുന്നതായിരുന്നു മലയാളികളുടെ ശീലം. മദ്രാസ് മെയിലിന്റെ കണക്‌ഷൻ ട്രെയിനായി കൊറമണ്ഡൽ മാറി. കൊച്ചിയിൽ നിന്ന് ഹൗറയ്ക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനും സൗകര്യമുണ്ടായിരുന്നു.

ADVERTISEMENT

മറ്റ് പല ട്രെയിനുകളേയും അപേക്ഷിച്ച് വേഗത്തിൽ എത്താൻ സാധിക്കും എന്നതു തന്നെയാണ് കൊറമാണ്ഡലിനെ വ്യത്യസ്തമാക്കുന്നത്. ബംഗാളിൽ നിന്നും കേരളത്തിലേക്കും ചെന്നൈയിലേക്കും എത്തുന്ന അതിഥി തൊഴിലാളികളുടേയും പ്രധാന ആശ്രയം കൊറമാണ്ഡൽ എക്സ്പ്രസ് ആണ്. യാത്ര ആരംഭിച്ച് 5 പതിറ്റാണ്ട് ആകാറാവുന്ന ട്രെയിന്റെ പേരിൽ പ്രത്യേകം ഫാൻ പേജുകൾ വരെ സമൂഹ മാധ്യമങ്ങളിൽ കാണാം. രാജ്യത്തിനകത്തെ സാംസ്കാരികമായ ഇഴുകിച്ചേരലിന് ഇത്രത്തോളം പങ്ക് വഹിച്ച മറ്റൊരു ട്രെയിൻ ഉണ്ടോ എന്ന് സംശയമാണ്. ചെന്നൈ മുതൽ ഹൗറ വരെ 18 പാലങ്ങളാണ് ട്രെയിൻ കടന്നു പോകുന്നത്. തമിഴ്നാട്, ആന്ധ്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ നാലു സംസ്ഥാനങ്ങളിൽക്കൂടി 1662 കി.മീ ആണ് കൊറമാണ്ഡൽ എക്സ്പ്രസ് സഞ്ചരിക്കുന്നത്.

മനോരമ ആർക്കൈവിൽ നിന്ന്

സാധാരണക്കാരുടെ ട്രെയിൻ എന്ന് വിളിക്കാവുന്ന കൊറമാണ്ഡലിൽ ജനറൽ, സ്ലീപ്പർ ബോഗികളിൽ പരമാവധിയിലും അധികം യാത്രക്കാരുമായാണ് എപ്പോഴും യാത്ര. ഒഡീഷയിലെ അപകട സമയത്തും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

∙ അപകടങ്ങളുടെ തുടർക്കഥ

2002 മാർച്ച് 15 നാണ് കൊറമാണ്ഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തിൽപ്പെടുന്നത്. ഉച്ചയ്ക്ക് 2.40 ന് ആന്ധ്രയിലെ നെല്ലൂരിൽ വച്ചായിരുന്നു അപകടം. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റ അപകടത്തിന് കാരണം റെയിൽ പാളത്തിന്റെ മോശം അവസ്ഥ കൊണ്ട് ഉണ്ടായതാണെന്നായിരുന്നു വിലയിരുത്തൽ. അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ തുടർചലനങ്ങൾ ഉണ്ടായില്ല.

കൊറോമാണ്ഡൽ എക്സ്പ്രസ് 2009ലുണ്ടായ അപകടം (ഫയല്‍ ചിത്രം/പിടിഐ)

7 വർഷങ്ങൾക്കു ശേഷം 2009 ലാണ് അടുത്ത അപകടം ഉണ്ടായത്. ലാലു പ്രസാദ് യാദവ് ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച അതേ ദിവസം. രാത്രി 8 മണിയോടെ ജജ്പൂരിൽ 18 ബോഗികൾ പാളം തെറ്റുകയായിരുന്നു. 15 പേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. അപകടം നടക്കുമ്പോൾ 115 കിലോമീറ്റർ ആയിരുന്നു ട്രെയിന്റെ വേഗത. 130 കിലോമീറ്ററാണ് കൊറമാണ്ഡൽ എക്സ്പ്രസിന് അനുവദിച്ചിരിക്കുന്ന വേഗപരിധി. എന്തുകൊണ്ട് അപകടം ഉണ്ടായി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കൊറമാണ്ഡൽ എക്സ്പ്രസിലെ ഒരു ജീവനക്കാരനും ഈ അപകടത്തിൽ മരിച്ചു. ഇദ്ദേഹത്തിന്റെ മരണ കാരണവും അവ്യക്തമാണെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ പലരും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഒഡീഷയിലെ അപകടത്തിന് സമാനമായ രീതിയിൽ ഒരു െവള്ളിയാഴ്ച രാത്രി തന്നെയായിരുന്നു 2009 ലെ അപകടവും.

∙ അ‍ജ്ഞാത തീപിടിത്തങ്ങൾ 

ചെന്നൈ–ഹൗറ കൊറമാണ്ഡൽ എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ തീ പടർന്നത് 2012 ജനുവരി 14 ന്. എൻജിനിൽ നിന്ന് രണ്ടാമത്തെ ബോഗിയിലായിരുന്നു അപകടം. 20 മിനിറ്റിനകം തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. എങ്ങനെ തീ പടർന്നു എന്നത് സംബന്ധിച്ച അന്വേഷണം യാത്രക്കാരുടെ അശ്രദ്ധയിലേക്കാണ് എത്തിച്ചത്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഉള്ള ശ്രമങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.

ഒഡിഷ ട്രെയിൻ അപകടത്തിൽ തകർന്ന ബോഗിക്കരികിൽ രക്ഷാപ്രവർത്തകർ. (Photo by Dibyangshu SARKAR / AFP)

2015 ഏപ്രിൽ 18 ന് ആന്ധ്രാപ്രദേശിൽ വച്ചുണ്ടായ തീപിടിത്തത്തിൽ കൊറമാണ്ഡൽ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തു.

∙ അപകടങ്ങൾ എല്ലാം രാത്രിയിൽ

പ്രധാന അപകടങ്ങൾക്ക് പുറമേ ചരക്കു തീവണ്ടിയുമായും മറ്റും കൊറമാണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിച്ചുള്ള അപകടത്തിലും യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പാളം തെറ്റിയുണ്ടായ ഒരപകടത്തിൽ 6 ആനകള്‍ക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 

5 പതിറ്റാണ്ടിനിടെ നടന്ന അപകടങ്ങൾ ഭൂരിഭാഗവും രാത്രിയിൽ ആണെന്നും ചരിത്രം പറയുന്നു. അവസാനം ഒഡീഷയിൽ നടന്ന അപകടത്തിൽ ഉൾപ്പെടെ വെളിച്ചത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും അഭാവം രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമാവുകയും ചെയ്തു. സാങ്കേതിക സൗകര്യങ്ങൾ ഇത്രത്തോളം വികസിച്ചിട്ടും രാത്രി അപകടങ്ങൾക്ക് തടയിടാന്‍ കഴിയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇന്നലെ രാത്രി ഒഡിഷയിൽ കൊറമാണ്ഡൽ എക്സ്പ്രസ് നൂറുകണക്കിനാളുകളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറുമ്പോൾ രാജ്യം ഓർത്തത് 2009 ലെ ആ രാത്രിയാണ്. കൊറമാണ്ഡൽ മുൻപ് അപകടത്തില്‍പ്പെട്ട അതേ രാത്രി. അന്നും വെള്ളിയാഴ്ചയായിരുന്നുവെന്നത് യാദൃശ്ചികത. 

English Summary: Running with India's History, the Coromandel Express Train Met Accidents Many Times