ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.

ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.

 

ADVERTISEMENT

എലത്തൂരിൽ മൂന്നു പേരുടെ മരണത്തിലേക്ക് നയിച്ച ഏപ്രിൽ രണ്ടിലെ തീയിടൽ സംഭവത്തിലും കണ്ണൂരിൽ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് പൂർണമായും കത്തിനശിച്ച സംഭവത്തിലും ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ട്രെയിനുകൾക്കു നേരെയുള്ള അക്രമം ഇതിൽ ഒതുങ്ങുന്നില്ല. കല്ലേറും ട്രാക്കിൽ കല്ലു നിരത്തലും പതിവാകുന്നു. എന്നാൽ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നു മാത്രം. ട്രെയിനുകൾ കേന്ദ്രീകരിച്ച് എന്തു കൊണ്ടാണ് അക്രമം വർധിക്കുന്നത് ? 

 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തിനശിച്ച എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ച് നിർത്തിയിട്ട ട്രാക്കിനു സമീപം ബിപിസിഎൽ സംഭരണ ശാലയിലേക്കുള്ള പൈപ്പ്. (ഫയൽ ചിത്രം: മനോരമ)

∙ അക്രമികളുടെ ലക്ഷ്യം എലത്തൂരും കണ്ണൂരും

 

ADVERTISEMENT

കണ്ണൂരും എലത്തൂരും തമ്മിൽ എന്താണ് ബന്ധം. അടുത്ത കാലത്തു നടന്ന ട്രെയിൻ അക്രമങ്ങൾ നോക്കിയാൽ ഈ രണ്ടു റെയിൽവേ സ്റ്റേഷനുകൾ തമ്മിൽ അക്രമികളെ ബന്ധിപ്പിക്കുന്ന എന്തോ ഉണ്ടെന്ന സംശയം ഉയരാം. ഫെബ്രുവരി 13ന് ആയിരുന്നു കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷനിലും കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഒരേ സമയം അഗ്നിബാധയുണ്ടായത്. രണ്ടിടത്തും ഇതേ ദിവസം വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയിലാണ് തീ പടർന്നുപിടിച്ചത്. 

 

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ. (ഫയൽ ചിത്രം: മനോരമ)

എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) ഇന്ധന സംഭരണശാലയുടെ മതിൽക്കെട്ടിനോടു ചേർന്നായിരുന്നു അഗ്നിബാധ. രണ്ടു കാറുകളും ഒരു സ്കൂട്ടറുമാണ് കത്തിനശിച്ചത്. സമീപത്തെ മരത്തിലേക്കും തീ പടർന്നു. കരിയില കൂട്ടിയിട്ട് കത്തിച്ചതാണ് കാറുകളിലേക്ക് തീ പടരാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നെങ്കിലും ആരാണ് ഇത് ചെയ്തതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിനു സമീപമുണ്ടായിരുന്ന വലിയ പെയിന്റ് ടിന്നുകളിൽ ഒന്നിനു തീപിടിച്ചത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കും കാരണമായി. സംഭവത്തിൽ എലത്തൂർ പൊലീസ് പിറ്റേന്ന് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

 

ADVERTISEMENT

∙ ഇരുട്ടിൽ ഓടിപ്പോയ അക്രമി ആര്, ചുരുളഴിയാതെ കണ്ണൂർ തീപിടുത്തം

 

എലത്തൂർ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തമുണ്ടായ അതേദിവസം അതേസമയം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൂന്നിടത്താണ് അജ്ഞാതൻ തീയിട്ടത്. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) ഇന്ധന സംഭരണശാലയുടെ മതിലിനോട് ചേർന്നുള്ള ഉണങ്ങിയ പുല്ലിലേക്കും പച്ചപ്പുള്ള കുറ്റിക്കാട്ടിലേക്കും ആളിപ്പടർന്ന തീ ബിപിസിഎലിന്റെ പ്ലാന്റ് പരിസരത്തേക്ക് ഭാഗ്യത്തിനാണ് ബാധിക്കാതിരുന്നത്. അപകട സാഹചര്യം മനസ്സിലാക്കി അതിവേഗം ഓടിയെത്തിയ റെയിൽവേ ജീവനക്കാരാണ് ബിപിസിഎൽ പരിസരത്തേക്ക് തീ പടരാതെ നോക്കിയത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കത്തി നശിച്ച എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ച് പൊലീസ് പരിശോധിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

 

തീയിട്ട് ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സംഭരണശാലയിലേക്കുള്ള ഇന്ധന പൈപ്പിനു മുകളിൽ ഇയാൾ ഉടുമുണ്ട് അഴിച്ച് തീയിട്ടതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ബിപിസിഎലിന്റെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ ബിപിസിഎൽ അധികൃതർ പരാതി നൽകിയിരുന്നു. റെയിൽവേക്ക് ലഭിച്ച പരാതി ടൗൺ പൊലീസിന് ഉദ്യോഗസ്ഥർ കൈമാറിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഈ തീപിടുത്തം കൊണ്ടുവന്നിരുന്നുവെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 

 

എന്നാൽ ഈ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എക്സിക്യുട്ടീവ് എക്സ്പ്രസിന് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടിയ കാര്യം അറിയിച്ചുകൊണ്ട് ഉത്തരമേഖലാ ഐജി വാർത്താസമ്മേളനം നടത്തുമ്പോൾ ഫെബ്രുവരി 13ലെ തീപിടുത്തത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ അന്നത്തെ തീപിടുത്തത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഐജിയുടെ മറുപടി.

അക്രമി തീയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കോരപ്പുഴയിൽ ട്രാക്കിൽ വീണു മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മാണിക്കോത്ത് റഹ്‌മത്തിന്റെ മയ്യിത്ത് വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധു. (ഫയൽ ചിത്രം: മനോരമ)

 

∙ എക്സിക്യൂട്ടിവിലെ തീയുടെ ലക്ഷ്യം ഇന്ധന ടാങ്കോ

 

ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് കോഴിക്കോട് നിന്ന് 9.13നു പുറപ്പെട്ട് 9.27ന് എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം എത്തിയപ്പോഴായിരുന്നു ഡി 1 കോച്ചിൽ അക്രമി തീയിട്ടത്. ട്രെയിൻ ഫറോക്കിൽ എത്തുന്നതിനു മുൻപുതന്നെ പ്രതി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. എങ്കിൽ പിന്നെ എന്തിന് ഇയാൾ ട്രെയിൻ എലത്തൂരിൽ എത്തുന്നതുവരെ കാത്തു എന്നതാണ് അട്ടിമറി സംശയം ബലപ്പെടുത്തുന്നത്. എച്ച്പിസിഎലിന്റെ ഇന്ധന സംഭരണശാലയിലേക്കുള്ള പൈപ്പ് ലൈനുകളുള്ള ഭാഗത്തുകൂടി ട്രെയിൻ കടന്നുപോകുമ്പോൾ തീയിട്ടതിനെ തികച്ചും യാദൃശ്ചികമെന്ന വാദത്തോടെ തള്ളിക്കളയാൻ സാധിക്കില്ല.

ട്രെയിൻ യാത്രയ്ക്കിടെ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

 

∙ എക്സിക്യൂട്ടീവിൽ വീണ്ടും തീ, കാരണം അജ്ഞാതം 

 

മേയ് 31ന് രാത്രി 11.07ന് കണ്ണൂരിലെത്തിയ എക്സിക്യുട്ടീവ് എക്സ്പ്രസ് 12.20നാണ് എട്ടാമത്തെ യാഡിലേക്കു (ട്രെയിനുകൾ നിർത്തിയിടുന്ന ട്രാക്ക്) മാറ്റി നിർത്തിയിട്ടത്. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമായിരുന്നു ഇതിന്റെ 17–ാമത്തെ കോച്ച് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്ന് എക്സിക്യൂട്ടീവ് എക്സ്പ്രസ് നിർത്തിയിരുന്ന എട്ടാമത്തെ ട്രാക്കിൽ നിന്ന് ഒരു ട്രാക്ക് മാത്രം അകലെയാണ് ബിപിസിഎലിലേക്കുള്ള ഇന്ധന പൈപ്പ് ലൈൻ. 

കോഴിക്കോട് എലത്തൂരിൽ അക്രമി തീയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ച് കണ്ണൂരിൽ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുന്നു. (ഫയൽ ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ)

 

ഈ ട്രാക്കിലേക്ക് 25 ഡീസൽ വാഗണുകളുമായി ട്രെയിൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു തീയിട്ടത്. അഗ്നിബാധ കണ്ട് കണ്ണൂരിലേക്ക് വന്നിരുന്ന ഡീസൽ വാഗണുകൾ രാവിലെ ഏഴുവരെ കണ്ണൂർ സൗത്ത് സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. ഇന്ധന ടാങ്കർ വരാനുള്ളതിനാൽ, രാത്രി ഒരു മണിയോടെ ആറാമത്തെ യാഡ് പരിശോധിക്കാനെത്തിയ ബിപിസിഎൽ ജീവനക്കാർ ഇവിടെ ഒരാൾ ഇരിക്കുന്നതു കണ്ടിരുന്നുവെന്നും ഇയാളോട് എഴുന്നേറ്റു പോകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.

 

അക്രമി തീയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് സീൽ ചെയ്തപ്പോൾ. (ഫയൽ ചിത്രം: എസ്.എസ്. ഹരിലാൽ ∙ മനോരമ)

ബിപിസിഎല്ലിന്റെ സിസിടിവി ദൃശ്യങ്ങളിലും കയ്യിൽ എന്തോ സാധനവുമായി ഈ ഭാഗത്തേക്ക് ഒരാൾ നടന്നുപോകുന്ന അവ്യക്തമായ ദൃശ്യങ്ങളുണ്ട്. ഈ ഭാഗത്തു വെളിച്ചം തീരെക്കുറവായതിനാൽ, സിസിടിവി ദൃശ്യങ്ങളിൽ ആളെ വ്യക്തമായിരുന്നില്ല. മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് വലയിലാക്കി. എന്നാൽ ട്രെയിൻ കത്തിക്കാൻ ഏപ്രിൽ 2ന് എലത്തൂരിൽ ഉപയോഗിച്ചപോലെ പെട്രോൾ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

 

∙ അക്രമി ട്രെയിനിൽ കയറിയതിൽ ദുരൂഹത

 

അക്രമി തീയിട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1, ഡി2 കോച്ചുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി മാറ്റിയിട്ടപ്പോൾ. (ഫയൽ ചിത്രം: എസ്.എസ്. ഹരിലാൽ ∙ മനോരമ)

യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ യാർഡിലേക്ക് കൊണ്ടുപോകും മുൻപേ എല്ലാ ജനലുകളും വാതിലുകളും അടച്ചിടുകയാണ് പതിവ്. എന്നിട്ടും അക്രമി എങ്ങനെ ട്രെയിനിൽ കയറി എന്നത് ദുരൂഹമാണ്. ഇയാൾ വാതിൽ തുറന്ന് കയറുന്ന തരത്തിലുള്ള ദൃശ്യമാണ് ബിപിസിഎലിന്റെ ക്യാമറയിലുള്ളത്. ട്രെയിൻ നിർത്തി യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞാൽ റെയിൽവേ ജീവനക്കാർ കോച്ചുകളിൽ കയറി മുഴുവൻ ജനലുകളുടെയും ഷട്ടറുകൾ ഇടുകയും വാതിലുകൾ അടയ്ക്കുകയുമാണ് പതിവ്. 

 

കോച്ചുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴിയുള്ള (വെസ്റ്റിബ്യൂൾ) കോച്ചുകളാണെങ്കിൽ ഇവയുടെ ഒരറ്റം മുതലുള്ള വാതിലുകൾ മുഴുവൻ അടച്ച ശേഷം മറ്റേ അറ്റത്തെ വാതിൽ പുറത്തു നിന്ന് അടച്ച് താഴിട്ട് പൂട്ടുകയാണ് ചെയ്യുക. ഈ സൗകര്യമില്ലാത്ത കോച്ചുകൾ ഒന്നൊന്നായി പുറത്തു നിന്ന് അടച്ച് താഴിടും. ഇങ്ങനെ താഴിട്ടാൽ പിന്നെ ഇതു തുറക്കാതെ കോച്ചുകളിലേക്ക് കയറാൻ സാധിക്കില്ല.

 

തീയിട്ട കോച്ചും അതിനു മുന്നിലും പിന്നിലുമുള്ള കോച്ചുകളും പരസ്പരം ബന്ധിപ്പിക്കാത്തവ ആയിരുന്നു. ട്രെയിനിന്റെ ഏറ്റവും പിന്നിലെ ഗാർഡ് റൂം (എസ്എൽആർ) കോച്ചിനു ശേഷം വരുന്ന രണ്ടാമത്തെ കോച്ചിലാണ് അക്രമി കയറി തീയിട്ടത്. ഈ കോച്ചിൽ നിന്ന് മറ്റു കോച്ചുകളിലേക്ക് കടക്കാൻ കഴിയില്ല.

 

∙ ഒരു തീപ്പെട്ടി കൊണ്ട് ട്രെയിൻ കത്തിക്കാൻ പറ്റുമോ

 

പുകവലി ശീലമാക്കിയ പ്രതിയുടെ കയ്യിൽ തീപ്പെട്ടി മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. തീപ്പെട്ടി മാത്രം ഉപയോഗിച്ച് എങ്ങനെ ഇത്ര വേഗം കോച്ച് മുഴുവൻ കത്തിക്കാൻ സാധിച്ചുവെന്ന സംശയം ബാക്കിയാണ്. ബിപിസിഎലിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിലെ സമയം നോക്കിയാൽ രാത്രി 1.12നാണ് പ്രതി ട്രാക്കിലൂടെ നടന്ന് ട്രെയിനിലേക്ക് കയറുന്നത്.

 

13 മിനിറ്റ് കഴിഞ്ഞ് 1.25 ആവുമ്പോഴേക്കും വാഗണിൽ തീപടർന്നതു കാണാം. കത്തിച്ച കോച്ചിന്റെയും തൊട്ടടുത്ത കോച്ചിന്റെയും  ശുചിമുറികളിലെ ചില്ലുകൾ കല്ലുകൊണ്ട് കുത്തിപ്പൊളിച്ചതായി പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പൊളിക്കലും തീയിടലും എല്ലാം എങ്ങനെ 13 മിനിറ്റുകൊണ്ട് സാധിച്ചു എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. 

 

∙ട്രെയിൻ കല്ലേറ് പതിവ്, കേസിൽ തീരുന്ന അന്വേഷണം

 

മംഗളൂരുവിനും പാലക്കാടിനും ഇടയിൽ ട്രെയിനിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ലു നിരത്തുന്നതും സുരക്ഷാ ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.  കാസർകോട് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മേയ് 5ന് വൈകിട്ട് വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനു സമീപം വന്ദേഭാരത് എക്സ്പ്രസിനു കല്ലേറുണ്ടായതാണ് അവസാനത്തെ സംഭവം. 

 

പാലക്കാട് ഡിവിഷനിൽ മാത്രം 2022ൽ ട്രെയിനിനു കല്ലെറിഞ്ഞ 32 കേസുകളും 2023ൽ ഇതുവരെ 21 കേസുകളുമാണ് ആർപിഎഫും പൊലീസും എടുത്തത്. കണ്ണൂർ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂർ, ചന്ദേര, ചേറ്റുകുണ്ട്, ചിത്താരി, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാൾ ഭാഗങ്ങളിലാണ് കൂടുതൽ കേസുകൾ. 

 

കഴിഞ്ഞ വർഷം ജൂലൈ 19ന് വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായിരുന്നു. കല്ലേറിൽ യാത്രക്കാർക്കു മാത്രമല്ല, ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കുമെല്ലാം പരുക്കേറ്റ സംഭവങ്ങളും ഒട്ടേറെ.

 

∙ കോട്ടിക്കുളത്ത് പാളത്തിൽ ഇരുമ്പു പാളി

 

2022 ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ അഞ്ചു കേസുകളാണ് റെയിൽവേ സുരക്ഷാ സേന എടുത്തത്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കിൽ ഇരുമ്പുപാളി വച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നു തന്നെ ചിത്താരിയിൽ ട്രെയിനിനു നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയിൽ ട്രാക്കിൽ കല്ലു നിരത്തിയതും കണ്ടെത്തിയിരുന്നു. ഉള്ളാളിൽ ട്രാക്കിൽ വിദ്യാർഥികൾ കല്ലു നിരത്തുമ്പോൾ മുതിർന്ന ചിലർ സമീപത്ത് ഉണ്ടായിരുന്നുവെന്നത് ഞെട്ടിച്ചുവെന്ന് റെയിൽവേ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

 

ലോക്കോപൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിദ്യാർഥികളാണ് സംഭവത്തിൽ പിടിയിലായത്. 2022 ജൂലൈയിൽ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീപവും റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കാസർകോട് ആർപിഎഫും ബേക്കൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 2021 ഒക്ടോബറിൽ കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു.

 

യാർഡിൽ ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിനു കല്ലേറുണ്ടായത്. മേയ് 8നു രാത്രി മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പാലക്കാട് റെയിൽവേ സ്റ്റേഷനു സമീപമുണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കണ്ണിനു താഴെ പരുക്കേറ്റിരുന്നു. ബിഹാർ സ്വദേശിയാണ് അറസ്റ്റിലായത്. പിന്നാലെ കടന്നുവന്ന കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിനു കല്ലെറിയാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.

 

∙ ആർക്കും കടന്നു വരാം, കണ്ണൂർ റെയിൽവേ സ്റ്റേഷൻ

 

ആർക്കും എപ്പോഴും റെയിൽവേ ട്രാക്കിലേക്കും പരിസരത്തേക്കും കടന്നുവരാവുന്ന തരത്തിൽ ദുർബലമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സുരക്ഷാ സംവിധാനം. തീയിടൽ സംഭവത്തോടെ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പറയുന്നുണ്ട്. താവക്കരയിലെ വെയർഹൗസിനു സമീപത്തെ വഴിയിലൂടെ സ്റ്റേഷൻ പരിസരത്തെ റെയിൽവേ ട്രാക്കിലേക്ക് എളുപ്പം കടന്നെത്താൻ കഴിയും. 

 

ഈ ഭാഗമാകെ കാടുകയറിയ നിലയിലായതിനാൽ അക്രമികൾക്ക് ഒളിഞ്ഞിരിക്കാനും സൗകര്യമാണ്. മേയ് 29, 30 തീയതികളിലായി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. 29ന് 11.26 കിലോയും 30ന് 3 കിലോ കഞ്ചാവുമാണ് പിടികൂടിയത്. കത്തിക്കരിഞ്ഞ കോച്ചുകൾ കിടന്നിരുന്ന എട്ടാമത്തെ ട്രാക്കിനും ഏഴാമത്തെ ട്രാക്കിനും ഇടയിലുള്ള ഭാഗത്ത് മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നത് ഇപ്പോഴും കാണാം.

 

പല ദിവസങ്ങളിലായി മദ്യപർ ഉപേക്ഷിച്ച കുപ്പികളാണെന്ന് ഇവയുടെ പഴക്കം ശ്രദ്ധിച്ചാൽ മനസ്സിലാകും. രണ്ടോ മൂന്നോ ദിവസം മുൻപ് ഉപയോഗിച്ചതെന്നു തോന്നുന്ന കുപ്പികളും ഇക്കൂട്ടത്തിലുണ്ട്. ഈ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും കാടുകയറിയതിനാൽ ഒളിഞ്ഞിരിക്കാൻ സൗകര്യമേറെയുണ്ട്.

 

കിഴക്കേ കവാടത്തിനു സമീപത്തു നിന്നും റെയിൽവേ മുത്തപ്പൻ പരിസരത്തു നിന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ട്രാക്കിലേക്ക് കയറാൻ വഴികളുണ്ട്. ഈ ഭാഗത്തൊന്നും സിസി ടിവി ക്യാമറകൾ ഇല്ലാത്തതും സാമൂഹിക വിരുദ്ധർക്ക് നിർഭയം വിഹരിക്കാൻ ധൈര്യമേകുന്നു. പാർക്കിങ് ഭാഗത്ത് ക്യാമറ സ്ഥാപിക്കണമെന്ന് റെയിൽവേ തന്നെ നിർദേശിച്ചിട്ടുണ്ടെങ്കിലും കിഴക്കേ കവാടത്തിൽ മാത്രമേ നിലവിൽ ക്യാമറയുള്ളൂ.

 

English Summary: Train attacks are increasing in Kerala