മൈക്രോസോഫ്റ്റിനെയും ആപ്പിൾ കമ്പനിയെയും പറ്റി കേള്‍ക്കാത്തവരുണ്ടോ? എന്തുകൊണ്ടാണ് ചില പേരുകള്‍ ലോകവിപണി കയ്യടക്കി വാഴുന്നത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പര്യായമായി ചില പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകരുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാൻ ഈ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണിയിലെ സ്ഥിതി മറിച്ചായിരുന്നു. നിക്ഷേപകരുടെ സമ്പാദ്യം ഇക്കാലയളവിൽ പതിന്മടങ്ങായി. വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി നമ്മുടെ വിപണിയെ നിയന്ത്രിക്കുന്ന ചില സ്റ്റോക്കുകളുണ്ട്. ഇന്ത്യൻ വിപണിയിലെ താരങ്ങൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഓഹരികൾ ഏതൊക്കെയാണ്? അവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്? വിശദമായി പരിശോധിക്കാം...

മൈക്രോസോഫ്റ്റിനെയും ആപ്പിൾ കമ്പനിയെയും പറ്റി കേള്‍ക്കാത്തവരുണ്ടോ? എന്തുകൊണ്ടാണ് ചില പേരുകള്‍ ലോകവിപണി കയ്യടക്കി വാഴുന്നത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പര്യായമായി ചില പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകരുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാൻ ഈ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണിയിലെ സ്ഥിതി മറിച്ചായിരുന്നു. നിക്ഷേപകരുടെ സമ്പാദ്യം ഇക്കാലയളവിൽ പതിന്മടങ്ങായി. വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി നമ്മുടെ വിപണിയെ നിയന്ത്രിക്കുന്ന ചില സ്റ്റോക്കുകളുണ്ട്. ഇന്ത്യൻ വിപണിയിലെ താരങ്ങൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഓഹരികൾ ഏതൊക്കെയാണ്? അവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോസോഫ്റ്റിനെയും ആപ്പിൾ കമ്പനിയെയും പറ്റി കേള്‍ക്കാത്തവരുണ്ടോ? എന്തുകൊണ്ടാണ് ചില പേരുകള്‍ ലോകവിപണി കയ്യടക്കി വാഴുന്നത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പര്യായമായി ചില പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകരുടെ വിശ്യാസ്യത കാത്തുസൂക്ഷിക്കാൻ ഈ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണിയിലെ സ്ഥിതി മറിച്ചായിരുന്നു. നിക്ഷേപകരുടെ സമ്പാദ്യം ഇക്കാലയളവിൽ പതിന്മടങ്ങായി. വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി നമ്മുടെ വിപണിയെ നിയന്ത്രിക്കുന്ന ചില സ്റ്റോക്കുകളുണ്ട്. ഇന്ത്യൻ വിപണിയിലെ താരങ്ങൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഓഹരികൾ ഏതൊക്കെയാണ്? അവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോസോഫ്റ്റിനെയും ആപ്പിൾ കമ്പനിയെയും പറ്റി കേള്‍ക്കാത്തവരുണ്ടോ? എന്തുകൊണ്ടാണ് ചില പേരുകള്‍ ലോകവിപണി കയ്യടക്കി വാഴുന്നത്? ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പര്യായമായി ചില പേരുകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, ആഗോള വിപണിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിക്ഷേപകരുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഈ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞില്ല. എന്നാൽ ഇന്ത്യൻ വിപണിയിലെ സ്ഥിതി മറിച്ചായിരുന്നു.

നിക്ഷേപകരുടെ സമ്പാദ്യം ഇക്കാലയളവിൽ പതിന്മടങ്ങായി. വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി. കാലങ്ങളായി നമ്മുടെ വിപണിയെ നിയന്ത്രിക്കുന്ന ചില സ്റ്റോക്കുകളുണ്ട്. ഇന്ത്യൻ വിപണിയിലെ താരങ്ങൾ. 2023 ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഓഹരികൾ ഏതൊക്കെയാണ്? അവയില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്? വിശദമായി പരിശോധിക്കാം...

(Image Credit : triloks/istockphoto)
ADVERTISEMENT

∙ എന്താണ് ഒരു കമ്പനിയുടെ മാർക്കറ്റ് മൂല്യം?

ഒരു കമ്പനിയുടെ കൈവശമുള്ള ഓഹരികളുടെ ആകെ വിലയാണ് വിപണി മൂല്യം. ഒരു ലക്ഷം ഓഹരികളുള്ള ‘എക്സ്’ എന്ന കമ്പനിയുടെ ഇന്നത്തെ ഓഹരിവില 100 രൂപയാണെങ്കിൽ കമ്പനിയുടെ വിപണിമൂല്യം 100x1,000,00 ആണ്. ഈ രീതിയിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൂല്യം കണക്കാക്കി തരംതിരിക്കുന്നത്. ചുരുക്കത്തിൽ വിപണിമൂല്യത്തിൽ മുന്നിലുള്ളത് ബിസിനസിൽ മുന്നിലെത്തിയവർതന്നെ. നിക്ഷേപരുടെ പണത്തിന് അപകട ഭീഷണി കുറവാണെന്നു സാരം. പക്ഷേ ഈ ഓഹരികള്‍ ചില്ലറക്കാരാണെന്നു കരുതണ്ട. നഷ്ടവും ലാഭവും ഒരുപോലെ നിക്ഷേപകരെ തേടിയെത്താം. അതിനൊരുദാഹരണമാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബര്‍ഗ് റിസര്‍ച് നടത്തിയ ആരോപണങ്ങളും അത് വിപണിയിലുണ്ടാക്കിയ പ്രത്യാഘാതവും.

∙ ഒന്നാം സ്ഥാനം കയ്യടക്കി റിലയൻസ് ഇൻഡസ്ട്രീസ്

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ അഞ്ച് ദശാബ്ദങ്ങളായി ഇന്ത്യയിൽ പടർന്നു പന്തലിച്ച ബിസിനസ് സംരംഭം ഇന്ത്യയിൽ ഇന്ന് മൂല്യത്തിൽ ഒന്നാം സ്ഥാനത്താണ്. 2023 സെപ്റ്റംബർ 7 ന് റിലയൻസിന്റെ ഒരു ഓഹരിക്ക് 2421.7 രൂപയിൽ വ്യാപാരമാരംഭിച്ചപ്പോൾ വിപണി മൂല്യം 1,640,992 കോടി രൂപയാണ്. റിലയൻസ് കുടുംബത്തിലേക്ക് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ കടന്നു വരവും അധികാര കൈമാറ്റവും വിപണിയെയും ചൂടുപിടിപ്പിക്കുകയാണ്.

മുകേഷ് അംബാനിയും മകൾ ഇഷ അംബാനിയും (Photo by SUJIT JAISWAL / AFP)
ADVERTISEMENT

മുൻ വർഷങ്ങളിലെ കമ്പനിയുടെ നേട്ടം ഇനി വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ മറികടക്കുമെന്നാണ് 2023 ഓഗസ്റ്റ് 28നു നടന്ന കമ്പനിയുടെ വാർഷിക അവലോകന യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ‘‘കഴിഞ്ഞ 45 വർഷമായി റിലയൻസിന്റെ നിക്ഷേപകർക്ക് കിട്ടിയതിന്റെ പതിന്മടങ്ങ് ഇനി വരുന്ന 10 വർഷംകൊണ്ട് സാധിക്കും. ആ വിശ്വാസം എനിക്കുണ്ട്’’– അംബാനി പറയുന്നു. റിലയൻസ് കമ്പനിയുടെ ബോർഡ് അംഗങ്ങളായി ഇഷ, ആകാശ്, ആനന്ദ് അംബാനി എന്നിവർ എത്തുന്നതും ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിലേക്കുള്ള സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.

ജിയോ ഫിനാൻഷ്യൽ സർവീസസിന് വിപണിയിൽ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിക്കാഞ്ഞതും മാർക്കറ്റിലെ ഊഹാപോഹവും സെപ്റ്റംബർ ആദ്യ ആഴ്ച മാത്രം വലിയ തിരിച്ചടിയാണ് സ്റ്റോക്കിലുണ്ടാക്കിയത്. വിപണിമൂല്യത്തിൽ 38,495.79 കോടി രൂപയുടെ നഷ്ടം റിലയൻസ് സ്റ്റോക്കിൽ ഈ കാലയളവിലുണ്ടായി. നിക്ഷേപകര്‍ക്ക് ഈ വർഷം വലിയ നേട്ടമുണ്ടാക്കിക്കൊടുക്കാൻ സ്റ്റോക്കിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം 6 ശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി. ഈ ആഴ്ചയിൽ ഒരു ശതമാനത്തിനു താഴെ മാത്രമാണ് ഓഹരി മുന്നേറ്റം നടത്തിയത്.

∙ നിക്ഷേപകരുടെ പ്രിയപ്പെട്ട ടിസിഎസ്

ടാറ്റ ഗ്രൂപ്പിലെ ഐടി ഭീമനായ ടിസിഎസ് ആണ് വിപണിമൂല്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കമ്പനി. 12,59,408 കോടിയുടെ വിപണി മൂല്യവുമായി മറ്റ് ഐടി കമ്പനികളേക്കാള്‍ ഏറെ മുന്നിലാണ് ടാറ്റ കൺസൽട്ടൻസി സര്‍വീസസ്. സെപ്റ്റംബര്‍ 8ന് വ്യാപാരമവസാനിക്കുമ്പോൾ ടിസിഎസിന്റെ ഒരു ഓഹരിക്ക് 3441.9 രൂപയാണ് മൂല്യം. നിലവിൽ ബുള്ളിഷ് ട്രെൻഡിൽ തുടരുന്ന ഓഹരി സെപ്റ്റംബർ ആദ്യ വാരം 1.86% മുന്നേറി. 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 2926.1 രൂപയിൽനിന്ന് 17.63% നേട്ടത്തിലാണ് ഓഹരി.

ADVERTISEMENT

ജാഗ്വാര്‍ ആൻഡ് ലാൻഡ്റോവർ ഗ്രൂപ്പുമായി 8300 കോടിയുടെ കരാറും കമ്പനി സ്വന്തമാക്കി. ഇതേത്തുടര്‍ന്ന് ടിസിഎസ് ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താൽ 65% റിട്ടേൺ കമ്പനി നിക്ഷേപകർക്ക് നൽകിക്കഴിഞ്ഞു. വരുമാനത്തിലും ലാഭത്തിലും ഏറെ മുന്നിലുള്ള കമ്പനിയുടെ സ്റ്റോക്കുകൾ ഗോൾഡ്മാൻ സാക്സ് ബ്രോക്കറേജ് 3930 രൂപവരെ ടാർജറ്റ് ആയി നിർദ്ദേശിച്ചിട്ടുണ്ട്.

∙ മൂന്നാമതായി എച്ച്ഡിഎഫ്സി ബാങ്ക്, പിന്നാലെ ഐസിഐസിഐയും

ഇന്ത്യൻ വിപണിയിൽ മൂല്യത്തിൽ മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്കാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്ക് 1977ലാണ് ആരംഭിച്ചത്. ബാങ്കിന് നിലവിൽ 12,29,522 കോടി രൂപയാണ് വിപണിമൂല്യം. സെപ്റ്റംബർ 8ന് 1608.3 രൂപയിൽ വ്യാപാരമാരംഭിച്ച എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി 1623.4 രൂപയിലാണ് അതേദിവസം വ്യാപാരമവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 57.84% റിട്ടേൺ നൽകിയ ഓഹരി ഒരു വർഷത്തിനിടെ നിക്ഷേപകരുടെ ലാഭം 8.4 ശതമാനമാക്കി മാറ്റി. 2023 ജൂലൈ 1ന് മാതൃ കമ്പനിയായ എച്ച്‍ഡിഎഫ്‍സിയിൽ ലയിച്ചതോടെ വിപണി മൂല്യത്തിൽ ലോകത്തിലെ തന്നെ ഏഴാമത്തെ ബാങ്കായി എച്ച്‍ഡിഎഫ്‍സി ബാങ്ക് മാറി.

മുംബൈയിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖ (Photo by INDRANIL MUKHERJEE / AFP)

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കായ ഐസിഐസിഐ ആണ് രാജ്യത്ത് മൂല്യത്തില്‍ നാലാം സ്ഥാനത്തുള്ളത്. നിലവിൽ ഒരു ഓഹരിക്ക് 970 രൂപയിൽ വ്യാപാരം നടക്കുന്ന ബാങ്കിന്റെ വിപണിമൂല്യം സെപ്റ്റംബർ 8ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ 6,79,479 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തില്‍ നിക്ഷേപകർക്ക് നൽകിയത് 7.98% റിട്ടേൺ ആണ്. മൂന്നു വർഷത്തിനിടെ ഓഹരിയിലുണ്ടായ മുന്നേറ്റം 158.33 ശതമാനവും. സെപ്റ്റംബർ എട്ടിന് പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം ബാങ്കിന്റെ വിപണി മൂല്യത്തിൽ 898.8 കോടി രൂപയുടെ ഇടിവാണ് റിപ്പോർട്ടു ചെയ്തത്. രാജ്യത്ത് മുന്നിലുള്ള 10 കമ്പനികളിൽ 7 എണ്ണത്തിലും ഇടിവാണ് രേഖപ്പെടുത്തിയത്.

∙ തിരിച്ചുകയറി ഇൻഫോസിസ്, അനക്കമറ്റ് ഹിന്ദുസ്ഥാൻ യൂണിലിവർ

ആഗോളവിപണിയിലെ തിരിച്ചടികളിൽ അടിപതറി കിതച്ചുകൊണ്ടിരുന്ന ഇൻഫോസിസിനിതു നല്ല കാലമാണ്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം തുടങ്ങിയ വീഴ്ചയിൽനിന്ന് ഇന്നേറെ തിരിച്ചുകയറിയിരിക്കുകയാണ് കമ്പനി. സെപ്റ്റംബർ 8ന് വ്യാപാരം അവസാനിക്കുമ്പോൾ വിപണിയിൽ ഒരു ഇൻഫോസിസ് ഓഹരിയുടെ വില 1469.6 രൂപയാണ്. വിപണിമൂല്യം 6,09,936 കോടി രൂപയുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ കമ്പനിയായി പട്ടികയിലുണ്ട്. കഴിഞ്ഞ അ‍ഞ്ചു വർഷത്തെ കണക്കെടുത്താൽ നിക്ഷേപകന്റെ ലാഭം 100.55% ആണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റോക്കിൽ 14.56% നേട്ടമുണ്ടായി. കമ്പനിക്ക് ബാധ്യതകളില്ലാത്തതും കഴിഞ്ഞ രണ്ടു വർഷമായി മൊത്തലാഭത്തിലുണ്ടായ വർധനവും വിപണിയിൽ ഗുണം ചെയ്തു. ഒന്നാം പാദഫലത്തിനു പിന്നാലെ വിവിധ ബ്രോക്കറേജുകൾ ഓഹരി വില 1500–1600 രൂപയിൽ ടാർജറ്റ് ആയി നിർദ്ദേശിച്ചിരുന്നു.

ഇൻഫോസിസ് (Picture credit:jetcityimage/iStock)

1933ൽ ബ്രിട്ടിഷ്–ഡച്ച് കമ്പനിയായി ആരംഭിച്ച ഹിന്ദുസ്ഥാൻ യൂണിലിവർ ഇന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ആറാമനാണ്. 5,90,640 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയുടെ ഒരു ഓഹരിയുടെ വില 2513.8 രൂപയാണ്. വിപണിയിൽ വലിയ ചലനമില്ലാതെ തുടരുന്ന സ്റ്റോക്കിന്റെ കഴിഞ്ഞ 5 വർഷത്തെ റിട്ടേൺ വെറും 53.4% മാത്രമാണ്. നിക്ഷേപകർക്ക് കാര്യമായ നേട്ടമുണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്റ്റോക്കിനു സാധിച്ചിട്ടില്ല.

∙ മുന്നേറ്റം തുടർന്ന് ഐടിസി

തീപ്പെട്ടി, സിഗരറ്റ് മുതൽ വൻകിട ഹോട്ടൽ ബിസിനസിൽ വരെ എത്തിനിൽക്കുന്ന 113 വർഷത്തെ പഴക്കമുള്ള ബിസിനസ് ശൃംഖലയാണ് ഐടിസി. വർഷാരംഭത്തിൽ ഓഹരിവിലയിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് ഇൻഫോസിസിനെ പോലും പിന്നിലാക്കിയ ചരിത്രം പറയാനുണ്ട് ഈ കമ്പനിക്ക്. നിലവിൽ ഏഴാം സ്ഥാനത്ത് തുടരുന്ന ഐടിസിയുടെ നിലവിലെ വിപണിമൂല്യം 5,51,995 കോടി രൂപയാണ്. സെപ്റ്റംബർ 8ന് വിപണിയിൽ വ്യാപാരമവസാനിപ്പിക്കുമ്പോൾ ഒരു ഓഹരിയുടെ വില 442.65 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഐടിസി സ്റ്റോക്ക് നിക്ഷേപകനു നൽകിയ ലാഭം 34.18%. കഴിഞ്ഞ മൂന്നു വർഷത്തിലിത് 135.26 ശതമാനവും ആറു മാസത്തിൽ 12.81 ശതമാനവുമാണ്. വിവിധ ബ്രോക്കറേജുകൾ ഐടിസിയുടെ ടാർജറ്റ് 535 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ഐടിസി കെട്ടിടത്തിനു മുന്നിലെ കാഴ്ച. ചിത്രം: REUTERS/Rupak De Chowdhuri

∙ പത്തിലെ അവസാന മൂന്നുപേരിൽ സ്റ്റേറ്റ് ബാങ്കും

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് രാജ്യത്ത് വിപണി മൂല്യത്തിൽ എട്ടാം സ്ഥാനത്താണ്. 5,20,706 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കിന്റെ ഒരു ഓഹരിയുടെ വില 583.45 രൂപയാണ്. കഴിഞ്ഞ 5 വർഷത്തിൽ നിക്ഷേപകന്റെ സമ്പാദ്യത്തിൽ 100.05% വർധനയാണ് ഉണ്ടായത്. മൂന്നു വർഷത്തിലെ നേട്ടം 185.93 ശതമാനം.

രാജ്യത്തെ മൂല്യമുള്ള കമ്പനിയിൽ ഒൻപതാംസ്ഥാനത്ത് എയർടെല്ലാണ്. 5,04,112 കോടിയുടെ വിപണിമൂല്യമുള്ള കമ്പനിയുടെ സ്റ്റോക്കിന് സെപ്റ്റംബർ എട്ടിന് വ്യാപാരം അവസാനിക്കുമ്പോൾ 885.85 രൂപയാണ് വില. നിലവിൽ വിപണിയിൽ മുന്നേറ്റം തുടരുന്ന ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 686.2 രൂപയിൽ നിന്നും 20.39 ശതമാനം മുന്നേറി. കഴിഞ്ഞ 5 വർഷമായി നിക്ഷേപകർക്ക് നേട്ടം മാത്രമാണ് ഓഹരി നൽകുന്നത്. 5 വർഷത്തിൽ സ്റ്റോക്ക് 152.29 ശതമാനവും 3 വർഷത്തിൽ 81.19 ശതമാനവും കഴിഞ്ഞ 1 വർഷത്തിൽ 15.08 ശതമാനവും ലാഭം നിക്ഷേപകനു നൽകി. ഈ വർഷം മാത്രം സ്റ്റോക്ക് 10 ശതമാനത്തിനടുത്ത് ഉയർന്നു.

Photo Credit : Askarim / Shutterstock.com

പത്തിൽ അവസാനമായി ഇടം നേടിയത് ബജാജ് ഫിനാൻസാണ്. 4,49,025 കോടി വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി വില 7410.65 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന 5485.70 രൂപയിൽനിന്ന് 35 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഓഹരി കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 23.58% റിട്ടേൺ ആണ്. 5 വർഷത്തിനിടെ 170 ശതമാനവും 3 വർഷത്തിൽ 111.73 ശതമാനവും റിട്ടേൺ നൽകിയ ഓഹരിക്ക് വിവിധ ബ്രോക്കറേജുകൾ 8800 രൂപവരെ ടാർജറ്റ് ആയി നിർദ്ദേശിച്ചിട്ടുണ്ട്.

വിപണിയിലെ ഓരോ ചലനവും ഓഹരികളിൽ പ്രതിഫലിക്കുമെന്നതുകൊണ്ടു തന്നെ ഇത്തരം വലിയ കമ്പനികളിലെ നിക്ഷേപം ശ്രദ്ധയോടെ ചെയ്താൽ ലാഭവും പതിന്മടങ്ങാക്കാം. ഒരു ഓഹരി കൈവശമുണ്ടെങ്കിൽതന്നെ നേട്ടമുണ്ടാക്കുന്ന സമയത്ത് നിക്ഷേപിച്ചാൽ നല്ലൊരു തുകതന്നെ വിപണിയിൽനിന്ന് തിരിച്ചെടുക്കാനും സാധിക്കും.

English Summary: What are the Top 10 Best Stocks to Buy in India?