ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല. സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്.

ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല. സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല. സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല.

 

(Representative image by BrianAJackson/istockphoto)
ADVERTISEMENT

സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു.  ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്. അതായത് ചൈനയുടെ നിയന്ത്രണത്തിലുള്ള 7 ലക്ഷം വരുന്ന സൈബർ ആർമിയാണ് ഇൗ ഓപറേഷൻസ് മറ്റു രാജ്യങ്ങളിൽ നടത്തുന്നതെന്നാണ്. 

 

കോളജ് വിദ്യാർഥികൾ മുതൽ മറ്റു ജോലി ചെയ്യുന്ന ചെറുപ്പക്കാർ വരെ സൈബർ രംഗത്തെ അത്യാധുനിക ‘ടൂളു’കൾ ഉപയോഗിച്ച് ലോകത്തെ സൈബർ ഇടങ്ങളിൽ കയറിപ്പറ്റുകയും സമ്പത്ത് കൊണ്ടുപോകുകയും ചെയ്യുന്നു. യോഗത്തിൽ പങ്കെടുത്ത കേരള പൊലീസ് സൈബർ ഉദ്യോഗസ്ഥ സംഘം ഇതു സംബന്ധിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതെ, കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടക്കെണിയിലാക്കിയ, കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയ്ക്കിടയാക്കുന്ന ലോൺ ആപ്പുകൾക്കു പിന്നിലെ രഹസ്യങ്ങളും ചെറുതല്ല. പതിവു പോലെ ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുത് . ഇതും രാജ്യത്തിനെതിരെയുള്ള ഒരു യുദ്ധത്തിന്റെ ഭാഗമാണെന്ന് അറിയുമ്പോഴാണ് ഇൗ സൈബർ തട്ടിപ്പുകളുടെ പിന്നിലെ ആഴവും വ്യാപ്തിയും തിരിച്ചറിയുന്നത്. 

(Representative image by Atstock Productions/istockphoto)

 

ADVERTISEMENT

∙ അവർ 7 ലക്ഷം പേർ, ചൈനയുടെ സൈബർ പോരാളികൾ, ജാഗ്രതൈ

 

(Representative image by courtneyk/istockphoto)

ചെറിയ ഒടിപി തട്ടിപ്പിലൂടെയും മറ്റും പണം തട്ടുന്ന ചില സംഘങ്ങൾ രാജ്യത്തു തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ജാർഖണ്ഡിലെ ജംതാര, ഹരിയാനയിലെ മേവാത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും ചില ഐടി സംഘങ്ങളായിരുന്നു ഇൗ തട്ടിപ്പുകൾക്കു പിന്നിൽ. എന്നാൽ കളിമാറിക്കഴിഞ്ഞു. ഇവരുടെ കാലം കഴിഞ്ഞു. ഇവർക്ക് മുകളിലാണ് പുതിയ ആപ്പുകളിലൂടെ ആരെയും വീഴ്ത്തുന്ന തട്ടിപ്പിന്റെ കാണാപ്പുറങ്ങളുമായി ചൈനയെത്തുന്നത്. കൊല്ലത്ത് ഇൗയിടെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഒരു കോടി രൂപ നൽകാമെന്നു പറഞ്ഞ് തട്ടിപ്പിനിരയായ കേസ് പരിശോധിച്ചപ്പോഴാണ് ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ തട്ടിപ്പിന്റെ പുതിയ രീതീ പുറത്തുവന്നത്. 

 

ADVERTISEMENT

ഇതിൽ കേരള സൈബർ ഓപറേഷൻസ് സംഘം പ്രതികളെ അന്വേഷിച്ച് കണ്ടെത്തിയത്, പണം 10 ചൈനീസ് ബാങ്കുകളിലേക്കു പോയെന്നാണ്. പത്ത് ചൈനീസ് പൗരൻമാരെയും തിരിച്ചറിഞ്ഞെങ്കിലും പ്രതി ചൈനയാണെന്ന് കണ്ടെത്തുന്നതോടെ അന്വേഷണം നിലയ്ക്കും. ലോൺ ആപ്പിലൂടെയും രാജ്യത്തെ സൈബർ തട്ടിപ്പുകളിലൂടെയും നഷ്ടമാകുന്ന പണത്തിൽ ഭൂരിപക്ഷവും പോകുന്നത് ചൈനയിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇൗ ലോൺ ആപ്പുകളെല്ലാം പ്ലേസ്റ്റോറിലെത്തിക്കുന്നതും ചൈനീസ് സൈബർ വിദഗ്ധരാണ്. ഇതിനു ശേഷം ഇന്ത്യയിൽനിന്ന് കുറച്ച്  ജീവനക്കാരെ നിയമിച്ച് ഇവിടെ ഒരു ബാങ്ക് അക്കൗണ്ട് സംഘടിപ്പിക്കും. ജീവനക്കാരിൽ കുറച്ചുപേരെ വായ്പയെടുത്തവരെ ഫോൺ വിളിക്കുന്നതിന് ചുമതലപ്പെടുത്തും. 

(Photo by Yuri KADOBNOV / AFP)

 

∙ ഹിന്ദി സംസാരിക്കുന്ന ചൈനക്കാർ, ലോട്ടറിയുടെ പേരിലും വിളിക്കും 

(Representative image by Chunumunu/istockphoto)

 

അക്കൗണ്ട് നമ്പറിലേക്ക് പണമെത്തിയ ഉടനെ ക്രിപ്റ്റോ കറൻസിയിലേക്ക് പണം മാറ്റി ചൈനയുടെ അക്കൗണ്ടുകളിലേക്ക് പോകുന്നതായാണ് സൈബർ പൊലീസ് കണ്ടെത്തിയത്. കൊച്ചിയിൽ ലോൺ ആപ്പ് തട്ടിപ്പിനിരയായവരുടെ ഫോണിലേക്ക് വന്ന ഹിന്ദി ഫോൺ കോളിലെ സംഭാഷണം ചൈനീസ് പൗരന്റെയാണെന്നും പൊലീസ് വിലയിരുത്തി. ചൈനയിൽനിന്ന് ഹിന്ദിയിലേക്ക് ഭാഷാമാറ്റം നടത്തി സംസാരിച്ചതാണെന്നാണു പരിശോധനയിൽ കണ്ടെത്തിയത്. വായ്പ ആപ് തട്ടിപ്പ്, കേരളത്തിൽ ആകെ നടക്കുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ 10 ശതമാനത്തിനു താഴെ മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൾ. 

 

ഓൺലൈൻ ട്രേഡിങ് ആപ്പുകളുണ്ടാക്കിയുള്ള തട്ടിപ്പുകൾ വഴി ഇപ്പോഴും കേരളത്തിന് ദിവസവും നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. കൊച്ചിയിൽ രണ്ടാഴ്ച മുൻപ് ഒരു  കോടി രൂപ ലോട്ടറിയടിച്ചുവെന്ന് പറഞ്ഞു വന്ന സന്ദേശത്തിനു പിന്നാലെ പോയ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒരു കോടി രൂപയാണ്. ഇതിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തു. ഇത്തരം വലിയ തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ പിടികൂടാനാണ് ഇന്റർപോൾ സഹായം ലഭിക്കുക. സാധനങ്ങൾ വാങ്ങി അപ്പോൾതന്നെ മറിച്ചുവിൽക്കുന്ന ആപ്പുകളിലാണ് മലയാളിയുടെ പണം കൂടുതലും പോകുന്നത്. ഇതെല്ലാം ചൈനയുടെ ആപ്പുകളാണ്. 

 

∙ നിങ്ങളെ അഭിനന്ദിച്ചവർക്ക് അതിനും ശമ്പളം കിട്ടും  

ചൈനയിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന കളിപ്പാട്ടങ്ങളിലൊന്ന്. ഇവയിലെ ചിപുകൾ ഉൾപ്പെടെ സൂക്ഷിക്കണമെന്നാണ് സൈബർ മുന്നറിയിപ്പ് (Photo by AFP / WANG ZHAO)

 

വ്യാപാര  തട്ടിപ്പാണ് ഇപ്പോഴും സജീവമായി രാജ്യത്ത് നടക്കുന്ന പ്രധാന തട്ടിപ്പുകളിലൊന്ന്. വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ നിന്നാണ് മിക്കവരും ഇൗ തട്ടിപ്പിലേക്ക് വീഴുന്നത്. അതിൽ ക്ലിക്ക് ചെയ്യുന്ന ഉടനെ നമ്മളെ ഒരു ‘ടെലിഗ്രാം’ ആപ് ഗ്രൂപ്പിലേക്ക് ചേർക്കുന്നു. പിന്നെ നമ്മൾ കാണുന്ന കാഴ്ചകളെല്ലാം മനസ്സിനെ ചാഞ്ചാടിക്കും. പലർക്കും പതിനായിരങ്ങളും ലക്ഷങ്ങളും മണിക്കൂറുകൾക്കകം ലാഭം കിട്ടിയിന്റെ സന്ദേശങ്ങൾ. ഗ്രൂപ്പിലുള്ളവരെല്ലാം പണം കിട്ടിയവനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുന്നു. ചുമ്മാ വീട്ടിലിരുന്നാണ് നിമിഷങ്ങൾക്കകം ഈ പണം ഉണ്ടാക്കുന്നതെന്ന തോന്നൽ അതോടെ ശക്തമാകും. അതു പോരേ ഗ്രൂപ്പിലെത്തിയ ‘പുതുമുഖ’ത്തിന്റെ മനസ്സു മാറാൻ.

 

ആകർഷകമായ ഇടപാടുകളാണ് പിന്നെ നടക്കുന്നത്. ആദ്യം ഒരു ബ്രാൻഡഡ് ഷൂ ആയിരിക്കും വിൽക്കാനിടുക. 10,000 രൂപയുടെ ഷൂ അപ്പോൾ വാങ്ങുകയാണെങ്കിൽ 2000 രൂപയ്ക്ക്. ആവേശം മാറാതെ കാശുണ്ടാക്കാനുള്ള ആർത്തിയുമായിരിക്കുന്ന നമ്മൾ 2000 രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു വാങ്ങുന്നു. അപ്പോഴതാ വരുന്നു ആ ഷൂ കൊടുക്കുന്നോ 7000 രൂപ തന്നേക്കാമെന്ന് പറഞ്ഞ് മറ്റൊരാൾ. നമ്മൾ 2000 രൂപയ്ക്ക് വാങ്ങിയതിന് മിനിറ്റുകൾക്കുള്ളിൽ 5000 ലാഭം. അപ്പോൾതന്നെ കച്ചവടം  ഉറപ്പിക്കുന്നു. നമ്മളുടെ അക്കൗണ്ട് നമ്പരിലേക്ക് 5000 രൂപ കൂട്ടി 7000 രൂപ അപ്പോൾ തന്നെ കിട്ടുന്നു. അഭിമാനം കൊണ്ട് പൂരിതമാകാൻ പിന്നെന്തുവേണം. 

 

ഗ്രൂപ്പിൽ നമ്മളെയും അഭിനന്ദിക്കാൻ എല്ലാവരുമെത്തും. അങ്ങനെ ഷൂ മാറി, പിന്നെ ലാപ്ടോപ്പായി, പിന്നെ പത്ത് ലാപ്ടോപ് ഒരുമിച്ച് വാങ്ങി വിൽക്കുന്നതായി. അങ്ങനെ മെല്ലെ ആയിരങ്ങളുടെ ഇടപാട് ലക്ഷങ്ങളുടെയാകും. ഇത് പിന്നീട് ഓരോ ലക്ഷത്തിനും പോയിന്റുകളാകും. പോയിന്റ് ഒരുമിച്ച് കൂട്ടിയിട്ടാൽ വലിയൊരു തുക കിട്ടുമെന്നാകുന്നു. നമ്മൾ ലക്ഷങ്ങൾ ഇറക്കി വലിയ സാധനങ്ങൾ വാങ്ങി മറിച്ചു വിൽക്കാമെന്ന സ്ഥിതിയിലെത്തി. അതോടെ വായ്പയെടുത്തും പലിശയ്ക്കെടുത്തും ലക്ഷങ്ങൾ ഇറക്കും, അതിനെല്ലാം സാധനം വാങ്ങും. പണം അങ്ങോട്ട് ഇട്ടുകൊടുക്കും. പിന്നെ കുറച്ചുകഴിയുമ്പോൾ ടെലഗ്രാം ഗ്രൂപ്പുതന്നെ കാണില്ല. അവർ മുങ്ങി!

 

∙ 4000 രൂപ നാലു കോടിയാക്കിയ സംഘം, ബാങ്ക് വെബ്‌സൈറ്റും തകർത്തു 

 

ടെലിഗ്രാം ഗ്രൂപ്പിൽ അഭിനന്ദനം പറഞ്ഞതും കച്ചവടം നടത്തി ലാഭമുണ്ടാക്കിയെന്ന് പറഞ്ഞവരുമെല്ലാം ആ ഗ്രൂപ്പിലെ തട്ടിപ്പുകാരായിരുന്നു. പാർട്ട് ടൈം ജോലി, സിനിമ റേറ്റിങ് തുടങ്ങി തട്ടിപ്പിന്റെ ഒാരോ വഴിയടയ്ക്കുമ്പോൾ പുതിയ രീതി വരുന്നു. കർണാടകയിൽ സംഭവിച്ചത് മറ്റൊന്നാണ്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്തു നടന്ന തട്ടിപ്പ് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചു. ആദായനികുതി വകുപ്പിന്റെ വെബ്ൈസറ്റിൽ നികുതിയടച്ച് റിട്ടേൺ പ്രതീക്ഷിച്ചിരിക്കുന്നവരുടെ പണം തട്ടിയെടുക്കുന്നതായിരുന്നു ബുദ്ധി. വെബ്സൈറ്റിൽനിന്ന് റിട്ടേൺ തുക പോകേണ്ടുന്നവരുടെ ബാക്ക് അക്കൗണ്ടുകളെല്ലാം തിരുത്തി പകരം തട്ടിപ്പിനു വേണ്ടി ആരംഭിച്ച അക്കൗണ്ട് നമ്പറുകൾ നൽകി. ഇൗ തട്ടിപ്പിന്റെ കേന്ദ്രവും ചൈനയാണെന്ന് സ്ഥിരീകരിച്ചു. 

 

മഹാരാഷ്ട്രയിൽ വലിയൊരു ബാങ്കിലാണ് തിരിമറി നടന്നത്. ബാങ്ക് ഉദ്യോഗസ്ഥന്റെ ഇമെയിൽ ഹാക്ക് ചെയ്ത് അതിൽ സൂക്ഷിച്ചിരുന്ന ബാങ്ക് സിസ്റ്റത്തിലേക്ക് കയറുന്ന ഔദ്യോഗിക പാസ്‌വേഡും മറ്റും ശേഖരിച്ചു. അതുപയോഗിച്ച് പണം ബാങ്ക് സോഫ്റ്റ്‌വെയറിലേക്ക് കയറി. 4000 രൂപ അക്കൗണ്ടിലുള്ളവർക്ക് പൂജ്യം അധികം ചേർത്ത് 4 കോടിയാക്കി നൽകി വരെ തട്ടിപ്പ് നടന്നു. ഇൗ പണം പലപ്പോഴായി ബാങ്കിൽനിന്ന് പിൻവലിച്ചു. ബാങ്ക് സാമ്പത്തികമായി കുഴഞ്ഞപ്പോഴാണ് പണം ഇത്തരത്തിൽ പിൻവലിച്ചതായി വിവരം ലഭിച്ചത്. ആ ആന്വേഷണവും ചെന്നെത്തിയത് ചൈനയിൽ. 

 

ഫോണിലെ കോൺടാക്ട് നമ്പരുകളുടെ എണ്ണവും ഫെയ്സ്ബുക്കിലെ ഫ്രണ്ട്സിന്റെ എണ്ണവും കണക്കിലെടുത്താണ് ലോൺ ആപ്പുകൾ വായ്പാ തുക നിശ്ചയിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കിൽ ഇൗ  ഫോൺ നമ്പറുകളിലേക്കും ഫ്രണ്ട്സ് അക്കൗണ്ടുകളിലേക്കും മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയയ്ക്കുന്നതാണ് രീതി. ഇരുനൂറിലധികം വായ്പ ആപ്പുകൾ നിലവിൽ ഉണ്ടെന്നാണു കണ്ടെത്തൽ. ഇതിൽ മിക്കതും തട്ടിപ്പ് കണ്ടെത്തി നിരോധിക്കുമ്പോൾ അടുത്ത ആപ് എത്തും. 5000, 10000 വായ്പയെടുത്താൽ തിരിച്ചടയ്ക്കേണ്ടിവരുന്നത് മുഴുവൻ ജീവിതവുമാണ്. ഒന്നും ഇൗടുവയ്ക്കാതെ പെട്ടെന്ന് പണംതരുമെന്ന വാഗ്ദാനത്തിൽ കുടുങ്ങുന്നവരുടെ ജീവിതംതന്നെ ആപ്പുകൾ തിരിച്ചെടുക്കുന്നു. അടച്ചാലും അടച്ചാലും തീരാതെ വരുന്നതോടെ ഒരു ആപ്പിലെ കടം തീർക്കാൻ മറ്റൊരു ആപ്പിൽനിന്ന് പണമെടുക്കുന്നു. 

 

∙ നിങ്ങളുടെ കളിപ്പാട്ടത്തിൽ ചൈനയുടെ ചിപ്പുണ്ടോ!

 

ദിവസവും കേൾക്കുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾ ചെറിയൊരു ഭീഷണിയായി മാത്രമേ രാജ്യത്തെ സുരക്ഷാ ഏജൻസികൾ കാണുന്നുള്ളൂ. അവർ നൽകുന്ന ഭീഷണി മുന്നറിയിപ്പ് മറ്റു ചിലതാണ്. ചൈന വർഷങ്ങളെടുത്ത് നമ്മുടെ രാജ്യത്തേക്കു വേണ്ട എല്ലാ സാധനങ്ങളും ഉൽപാദിപ്പിച്ച് നൽകിയതിലുള്ള വലിയ ഭീഷണി. ഏതു സാധനത്തിലും ചൈന നൽകിയ ചിപ്പും സെമികണ്ടക്ടറുകളും ഉപയോഗിച്ചിരിക്കുന്നുവെന്നത് വൈകിയെങ്കിലും തിരിച്ചറിഞ്ഞ സത്യമാണ്, ഒപ്പം ഭീഷണിയും. വീട്ടിലെ കളിപ്പാട്ടത്തിൽ മുതൽ യുദ്ധവിമാനത്തിന്റെ വരെ നിർണായകമായ ഘടകങ്ങളിൽ വരെ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകൾ എല്ലാം ചൈനയുടെതാണ്. ഇൗ ചിപ്പുകളിലൂടെ എന്തും നിയന്ത്രിക്കാമെങ്കിലോ? 

 

നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈൽ ടവറുകളിലുമുണ്ട് ചൈനയുടെ ചിപ്പും സെമികണ്ടക്ടറുകളും .ചൈനയുടെ ചിപ് നിഷ്കളങ്കമാണോ അതിൽ മറ്റെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നത് രാജ്യത്തെ സുരക്ഷാ വിദഗ്ധർ കഴിഞ്ഞ പത്ത് വർഷമായി ചോദിക്കുന്ന ചോദ്യമാണ്. ചൈനയുടെ ഇൗ ചിപ്പിന്റെ ‘നിഷ്കളങ്കത’യിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സംശയം പ്രകടിച്ചപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറു പദ്ധതികൾ ആലോചിക്കാൻ നിർദേശിച്ചു. അങ്ങനെയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി വരുന്നത്. 

 

രാജ്യത്തെ സുരക്ഷാ ഏജൻസികൾ മുതൽ തന്ത്രപ്രധാനമായ എല്ലാ സർക്കാർ സംവിധാനങ്ങൾക്കും ആവശ്യമായതെല്ലാം സ്വന്തം നിലയിൽ നിർമിക്കണം എന്നതാണ് നിലവിലെ ഇന്ത്യൻ നയം. കഴിഞ്ഞ 8 വർഷമായി ഇത് നടക്കുന്നു. പത്തോ പതിനഞ്ചോ വർഷംകൊണ്ട് സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന എല്ലാ ചൈനീസ് നിർമിത ഉപകരണങ്ങളും ഒഴിവാക്കും. തദ്ദേശീയമായി നിർമിച്ചവയിലേക്കു മാറും. ഇക്കാര്യത്തിൽ വേഗം കൂട്ടാൻ രാജ്യത്തെ പൊലീസ് സേനയെയും കേന്ദ്ര സർക്കാർ നിരന്തരം നിർബന്ധിക്കുന്നത് ചൈനയുടെ സൈബർ ഭീഷണിയുടെ വലുപ്പം അത്രകണ്ട് വലുതാണെന്നു തിരിച്ചറി‍ഞ്ഞു തന്നെയാണ്.

 

English Summary: The Chinese Invisible 'Danger Net' Behind Cyber Frauds in India