ലോകം കീഴടക്കാൻ നല്ല ആയുധം പുഞ്ചിരിയാണ്. കാലങ്ങളായുള്ള പഴഞ്ചൊല്ലാണിത്. എന്നാൽ നേരെ എതിർ സ്വഭാവമുള്ള ചിലരാണ് അടുത്ത കാലത്ത് ലോകം കീഴടക്കിയത്. സ്ഥിരം സ്വഭാവം കോപം. പേരിൽ തന്നെയുണ്ട് കോപം. കാലില്ല. പക്ഷേ തുറിച്ചു നോക്കുന്ന ഉണ്ടക്കണ്ണുകളുണ്ട്. ‘ആംഗ്രി ബേഡ്സ്’ എന്ന ദേഷ്യക്കാരായ പക്ഷിക്കൂട്ടം. സ്വഭാവം ദേഷ്യമാണെങ്കിലും അവർ കീഴടക്കിയത് കുട്ടികളെയാണ്. കുട്ടികളുടെ കൂട്ടുകാരായ കിളിക്കൂട്ടത്തിന്റെ കൂട്ടിൽ നിന്ന് ചില വാർത്തകൾ പുറത്തു വരുന്നു. കിളിക്കൂട്ടത്തെ ചിലർ വിറ്റു. മറ്റു ചിലർ വാങ്ങി. എല്ലാവർക്കും ഇനി അറിയേണ്ടത് ഒറ്റക്കാര്യം. അരുമക്കിളികൾക്ക് എന്തു സംഭവിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ആംഗ്രി ബേഡ്സ് പറക്കുന്നു ജപ്പാനിലേക്ക് 

പ്രതീകാത്മക ചിത്രം (SIphotography/Ziva_K/iStock)

ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്ട വിനോദമായി മാറിയ ആംഗ്രി ബേഡ്സ് വീഡിയോ ഗെയിമിന്റെ കൈമാറ്റമാണ്  പുതിയ വാർത്ത. ആംഗ്രി ബേഡ്സ്  നിർമാതാക്കളായ റോവിയോ എന്റർടെയ്ൻമെന്റിനെ കഴിഞ്ഞ മാസം  ജപ്പാനിലെ സെഗാ സാമി ഹോൾഡിങ്സ് വാങ്ങി. മൊബൈൽ ഗെയിമിങ്ങിന് പുറത്ത് അതിന്റെ പ്ലാറ്റ്ഫോം വിപുലീകരിക്കാനാണ് റോവിയോ ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ് അസംബ്ലി, റെലിക് എന്റർടെയ്ൻമെന്റ്, ടു പോയിന്റ് സ്റ്റുഡിയോകൾ തുടങ്ങിയവ കമ്പനിയുടെ യുകെ ആസ്ഥാനമായുള്ള സെഗാ യൂറോപ്പിന്റെ ഭാഗമായി മാറി. 2004ൽ വീഡിയോ ഗെയിം ഭീമനായ സെഗയുടെയും സാമി കോർപ്പറേഷന്റെയും ലയനത്തിലൂടെ രൂപീകരിച്ച ഒരു ജാപ്പനീസ് ആഗോള ഹോൾഡിങ് കമ്പനിയാണ് സെഗാ സാമി.

ADVERTISEMENT

ഇനി എന്താകും ആംഗ്രി ബേർഡ്സിന്റെ ഭാവി. മുട്ടകൾ കട്ടെടുത്ത പന്നിക്കൂട്ടങ്ങളോടുള്ള  കലിയടങ്ങാതെ കുഞ്ഞു വിരലുകൾ തൊടുക്കുന്ന തെറ്റാലിത്തേരേറി പച്ചപ്പന്നിക്കൂട്ടങ്ങൾക്ക് നേരേ ചുണ്ടുകൂർപ്പിച്ച് പറന്നടുക്കുന്ന ശൈലി മാറ്റുമോ? 

പ്രതീകാത്മക ചിത്രം (SIphotography/TracyHornbrook/iStock)

ഇത്തരം കലിപ്പടങ്ങാത്ത പറന്നടുക്കലുകൾ പന്നിക്കൂട്ടങ്ങളെ വിറങ്ങലിപ്പിച്ചു. ഒളിച്ചിരിക്കുന്ന കെട്ടിടങ്ങൾ പോലും തകർന്നു വീഴുമ്പോൾ പന്നികൾ തോറ്റു പോകുന്നു. അവർക്ക് മുൻപിൽ വിജയിച്ച് കുരുന്നു മനസുകൾക്കു മുന്നിലേക്ക് ‘ആംഗ്രി ബേഡ്സ് എങ്ങ‌‌നെയാകും വരിക. 

ADVERTISEMENT

മുട്ട മോഷ്ടാക്കൾ; വന്നത് പകർച്ച വ്യാധിയിൽ നിന്ന് 

പ്രതീകാത്മക ചിത്രം (SIphotography/marvinh/iStock)

2009 ഡിസംബർ 11ന് ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ സീരീസിലെ ആദ്യ ഗെയിം റിലീസ് ചെയ്തത്. 2009ൽ പന്നിപ്പനി  വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ച സമയമായിരുന്നു അത്. അതിനാൽ ആംഗ്രി ബേഡ്സിന്റെ ശത്രുക്കളായി പന്നികളെ ഉപയോഗിക്കാൻ ജീവനക്കാർ തീരുമാനിച്ചു.  എന്നാൽ ഒരു ഗെയിമാകുമ്പോൾ അതു മാത്രം പോരല്ലോ. പക്ഷികൾ ഇത്രമാത്രം ദേഷ്യക്കാരായിരിക്കാൻ ഒടുവിൽ റോവിയോ ഒരു കാരണം കണ്ടെത്തി. ചില പന്നികൾ അവയുടെ മുട്ടകൾ മോഷ്ടിച്ചതിന്റെ വൈരാഗ്യമാണത്.  കമ്പനി ഈ ആശയത്തെ ചുറ്റിപ്പറ്റി ഒരു ഗെയിം വികസിപ്പിക്കാൻ തീരുമാനിച്ചു. പക്ഷികളെ തെറ്റാലിയുടെ  സഹായത്തോടെ വായുവിലേക്ക് വിക്ഷേപിക്കുകയും പന്നികളെ അവയുടെ പീഠങ്ങളിൽ നിന്ന് താഴെയിടുകയും ചെയ്യുന്ന രീതിയിലാണ് ഗെയിം സെറ്റ് ചെയ്തത്. പിന്നീട് ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള മറ്റ് ടച്ച്‌സ്‌ക്രീൻ സ്മാർട്ട്‌ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് കമ്പനി ഗെയിമിന്റെ പോർട്ടുകൾ പുറത്തിറക്കി.

പാപ്പരായ റോവിയോ, രക്ഷകരായ ആംഗ്രി ബേഡ്സ് 

പ്രതീകാത്മക ചിത്രം : (SIphotography / enviromantic/ iStock)

റോവിയോ  ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയ നേട്ടമല്ല ഇത്. ഒരു വലിയ ഗെയിമിംഗ് ആപ്പാക്കി മാറ്റിയതിനു പിന്നിൽ ഒട്ടേറെ പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടെയും കഥകളുണ്ട്. 2009ൽ, റോവിയോ ഫിൻലൻഡിലെ ഒരു ചെറിയ ഗെയിമിംഗ് സ്റ്റുഡിയോ ആയിരുന്നു. മാത്രമല്ല അത് പാപ്പരായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലുമായിരുന്നു. ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടു. അവശേഷിച്ചതാകട്ടെ 12 ജീവനക്കാർ മാത്രം. ഒരു വീഡിയോ ഗെയിം നിർമ്മാണ മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾ 2003-ൽ സ്ഥാപിച്ചതാണ് കമ്പനി. തങ്ങളുടെ സ്വന്തം സ്റ്റുഡിയോ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് അവർ കരുതി.  രസകരമായ ചില ഗെയിമുകൾ നിർമിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ കണ്ടെത്തി. പക്ഷേ  ആളുകളിലേക്കെത്തിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ആംഗ്രി ബേഡ്‌സിന് മുൻപ് അവർ 51 ഗെയിമുകൾ ഉണ്ടാക്കി. പക്ഷേ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് അവർക്ക് ബോധ്യപ്പെട്ടു. അവസാന ഷോട്ടുമായി പോകാൻ തീരുമാനിക്കുന്നതുവരെ അടച്ചുപൂട്ടൽ എന്ന ആശയം പല സമയത്തും അവരുടെ മനസ്സിൽ വന്നു, അപ്പോഴാണ് ആംഗ്രി ബേഡ്സ് ഗെയിം ആശയം ജനിച്ചത്.

പ്രതീകാത്മക ചിത്രം (SIphotography/Ekaterina79/iStock)

അമ്മ ഗെയിം കളിച്ചു, അടുപ്പിലെ കലം കരിഞ്ഞു 

ടീമിലെ ആർട്ടിസ്റ്റുകൾ പതിവായി ആശയങ്ങളും ഡ്രോയിങ്ങുകളും കൊണ്ടുവരും. വേറിട്ടുനിൽക്കുന്ന ഒന്ന് അക്കൂട്ടത്തിലുണ്ടായിരുന്നു.  വൃത്താകൃതിയിലുള്ള ഒരു കൂട്ടം കാർട്ടൂൺ പക്ഷികൾ. ഇവയ്ക്ക് കാലില്ല, പറക്കാൻ കഴിയില്ല. അവർ ശരിക്കും ദേഷ്യത്തിലാണ്.  

പ്രതീകാത്മക ചിത്രം (SIphotography / pressureUA/iStock)

കുട്ടികളുടെ വ്യക്തിത്വ രൂപീകരണ കാലത്ത് മൊബൈൽ ഗെയിമുകൾക്ക് അടിമകളാകാതെ ശ്രദ്ധിക്കണം. തനിക്കെതിരെ വരുന്ന എന്തിനെയും ഇല്ലാതാക്കാൻ ഒരു പ്രവണത അവർ അറിയാതെ തന്നെ ഉള്ളിൽ ജനിക്കും. ജയിക്കുക, വിജയിക്കുക എന്ന ചിന്തയിലേക്കു മാത്രം കുട്ടികൾ മാറും. തോൽക്കുന്നത് മാനക്കേടായി തോന്നി സ്വയം ഇല്ലാതാവുന്നതാണ് നല്ലതെന്ന ചിന്തയിലേക്കു വരെ അവർ എത്തും. പ്രായമുള്ളവർ ഗെയിം കളിക്കുമ്പോൾ അവർക്ക് യാഥാർഥ്യം തിരിച്ചറിയാൻ കഴിയും, എന്നാൽ കുട്ടികൾക്ക് അത് മനസ്സിലാവില്ല. കുട്ടികളിൽ ഹാബിറ്റ് ഫോർമേഷനിലേക്ക് ഇത് നയിക്കും. പരാജയത്തെ അവർ ഭയത്തോടെ കാണും . കുട്ടികൾ ഏത് ഗെയിമാണു കളിക്കുന്നത്. കളിക്കുന്ന ഗെയിമിന്റെ ലെവൽ എന്താണ്? ഓരോ ലെവലിന്റെയും പ്രത്യേകത, കുട്ടികളെ ഇത് എങ്ങനെ ബാധിക്കും എന്നെല്ലാം അറിഞ്ഞിരിക്കണം. ഓർമ ശക്തിയും ഏകാഗ്രതയും കൂട്ടാൻ സഹായിക്കുന്ന ഗെയിമുകളും ഉണ്ട്. ഇത് രക്ഷിതാക്കൾ തിരിച്ചറിയണം. അപകടകരമായ ലെവലിലുള്ള ഗെയിമാണ് കുട്ടികൾ കളിക്കുന്നതെന്നു കണ്ടെത്തിയാൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം.

റോവിയോ ഗെയിമിനായി 25,000 യൂറോയുടെ ബജറ്റ് നീക്കിവച്ചു‌. ടീം ഒരു ഹോബി പ്രോജക്റ്റായി ആംഗ്രി ബേൃഡ്സിൽ പ്രവർത്തിച്ചു. ഗെയിം വികസിപ്പിക്കാൻ എടുത്ത ആറ് മാസത്തിനിടെ, റോവിയോ മറ്റ് പ്രോജക്റ്റുകളിലും പ്രവർത്തിക്കുകയും മറ്റ് കമ്പനികൾക്കായി നാല് ഗെയിമുകൾ നിർമിക്കുകയും ചെയ്തു. എന്നാൽ ഗെയിം വികസിപ്പിക്കുമ്പോൾ തന്നെ അത് പ്രത്യേകമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ടീമിനറിറിയാമായിരുന്നു. ഗെയിമിന്റെ പ്രീ-റിലീസ് പതിപ്പ് കളിക്കുന്ന തിരക്കിൽ ഒരു സഹസ്ഥാപകന്റെ അമ്മ, അവരുണ്ടാക്കിക്കൊണ്ടിരുന്ന ക്രിസ്മസ് കേക്ക് കരിഞ്ഞു പോയതറിയാതെയിരുന്നപ്പോൾ തന്നെ റോവിയോ ഗെയിമിന്റെ വിജയം ഉറപ്പാക്കി. 

കാലില്ലാക്കിളികൾ പാറിപ്പറന്നു, റോവിയോ വിജയത്തിൽ 

എന്നിരുന്നാലും, ഗെയിം പെട്ടെന്ന് ഹിറ്റായില്ല. ‌ആംഗ്രി ബേഡ്സ് 2009 ഡിസംബറിൽ ആപ്പ് സ്റ്റോറിൽ റിലീസ് ചെയ്‌തു. യുഎസിലെയും യുകെയിലെയും വൻ വിപണികളിൽ പ്രതികരണം വളരെ തണുത്തതായിരുന്നു. ‌എന്നാൽ റോവിയോ അമ്പരന്നില്ല. ചെറിയ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.  നൂറുകണക്കിന് ഡൗൺലോഡുകൾ മാത്രം ഉപയോഗിച്ച്, ഗെയിം അവരുടെ മാതൃരാജ്യമായ ഫിൻലൻഡിലെ മുൻനിര ചാർട്ടുകളിൽ ഇടം നേടി. താമസിയാതെ സ്വീഡനിലും ഡെൻമാർക്കിലും ഇത് നന്നായി പ്രവർത്തിക്കാൻ തുടങ്ങി, തുടർന്ന് ഗ്രീസിലും ചെക്ക് റിപ്പബ്ലിക്കിലും കടന്നുകയറി. 40,000 ഡൗൺലോഡുകൾ ആയതോടെ വലിയ വിപണികൾ ശ്രദ്ധിക്കാൻ തുടങ്ങി.

2010 ഫെബ്രുവരി 11ന്, യുകെ ആപ്പ് സ്റ്റോറിൽ ആപ്പിൾ ആംഗ്രി ബേഡ്‌സിനെ ആഴ്‌ചയിലെ ഗെയിമായി അവതരിപ്പിച്ചു. പിന്നെ  ആംഗ്രി ബേഡ്സിന്റെ സമയം തെളിഞ്ഞ ദിനങ്ങളായിരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ, യുകെ സ്റ്റോറിലെ 600-ാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി. ഏപ്രിലിൽ, യുഎസ് ആപ്പ് സ്റ്റോറിലും ഗെയിം ഒന്നാം സ്ഥാനത്തെത്തി. ആൻഡ്രോയിഡ് സംവിധാനത്തിൽ ഗെയിം കളിക്കുമ്പോൾ പരസ്യങ്ങൾ പ്രവർത്തിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. ആൻഡ്രോയിഡ് പതിപ്പുകൾ പ്രതിമാസം 600,000 പൗണ്ട് സമ്പാദിച്ചു.  റോവിയോ സമർഥമായി ഇൻ-ഗെയിം വാങ്ങലുകൾ സൃഷ്ടിച്ചു - ഏത് ലെവലും ക്ലിയർ ചെയ്യാൻ കളിക്കുന്നവരെ സഹായിക്കുന്ന 89 പെൻസ് (90 രൂപ) മൈറ്റി ഈഗിൾ, രണ്ടു ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു.

അങ്ങനെ ആംഗ്രി ബേഡ്സിനെ സിനിമയിൽ എടുത്തു 

2013ഓടെ, കമ്പനിക്ക് ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം സ്ഥലങ്ങളിൽ ആംഗ്രി ബേഡ്സുമായി ബന്ധപ്പെട്ട 30,000 ഉൽപന്നങ്ങളുടെ‌ ഒരു കാറ്റലോഗ് ഉണ്ടായിരുന്നു. ഇത് അതിന്റെ വരുമാനത്തിന്റെ 50 ശതമാനത്തോളം വരും. പോപ്‌ഗിയർ പോലുള്ള നിരവധി ഔട്ട്‌ലെറ്റുകൾ ആംഗ്രി ബേഡ്സ് ചരക്കുകളുടെ ക്രേസ് മുതലാക്കി. മൂന്നു ബില്യണിലധികം ആഗോള ഡൗൺലോഡുകളുള്ള ഇത് എക്കാലത്തെയും ജനപ്രിയമായ  ഗെയിമുകളിലൊന്നാണ്. മറ്റ് മാധ്യമങ്ങളിലേക്കും അനായാസമായി കടന്നുചെന്ന ചുരുക്കം ചില ഗെയിമുകളിൽ ഒന്നായി ഇത് മാറി. വൈകാതെ ആംഗ്രി ബേഡ്സ് ഒരു ടിവി സീരീസായി മാറി. വിനോദ പാർക്കുകളിലെ സവാരികൾക്ക് അതിന്റെ പേര് നൽകപ്പെട്ടു. കൂടാതെ ഒരു മുഴുനീള ഹോളിവുഡ് സിനിമയായി പോലും ഇത് മാറി. സ്കൂൾ ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, നോട്ടു പുസ്തകങ്ങൾ എന്നു വേണ്ട ഇറേസറുകൾ വരെ ആംഗ്രി ബേഡ്സിന്റെ പേരിലിറക്കിയെങ്കിലേ വിറ്റുപോകൂ എന്ന അവസ്ഥ വന്നു.

ലോകം കണ്ട വിജയം, മൊബൈൽ ആപ്പില്‍ 

ലോകം കണ്ട ഏറ്റവും വലിയ മൊബൈൽ ആപ്പ് വിജയങ്ങളിലൊന്നായാണ് ആംഗ്രി ബേഡ്സിനെ കണക്കാക്കുന്നത്.  മടുപ്പിക്കാത്ത  ഗെയിംപ്ലേ രീതി, ഹാസ്യാത്മക ശൈലി, കുറഞ്ഞ വില എന്നിവ ഒത്തുചേർന്നപ്പോൾ  ഈ ഗെയിം ആപ് ലോകത്തിനാകെ സ്വീകാര്യമായി. ഒട്ടേറെ സൗജന്യ അപ്‌ഡേറ്റുകളും റേവിയോ നൽകി. കൂടാതെ കമ്പനി ഗെയിമിന്റെ സ്റ്റാൻഡ്-എലോൺ ഹോളിഡേയും പ്രൊമോഷണൽ പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഗെയിമിന്റെ ജനപ്രീതി, പേഴ്‌സണൽ കംപ്യൂട്ടറുകൾക്കും ഗെയിമിങ് കൺസോളുകൾക്കുമായി ആംഗ്രി ബേഡ്സ് ഗെയിമുകൾ പുറത്തിറക്കുന്നതിലേക്ക് നയിച്ചു. 2016 ലെ  ആനിമേറ്റഡ് ഫിലിം, 2019 ലെ ഈ സിനിമയുടെ തുടർച്ച, ടെലിവിഷന്റെ നിരവധി സീസണുകൾ എന്നിവ ഇറക്കുന്നതിന് ആംഗ്രി ബേഡ്സ് കഥാപാത്രങ്ങൾ കാരണമായി. ആംഗ്രി ബേഡ്സ് സീരീസിന് 2022 ഏപ്രിൽ വരെ, പ്രത്യേക പതിപ്പുകൾ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും അഞ്ച് ബില്യണിലധികം ഡൗൺലോഡുകൾ ഉണ്ടായിരുന്നു.

ആംഗ്രി ബേഡ്സിനെ അടിമുടി മാറ്റാൻ സെഗ 

ആംഗ്രി ബേഡ്സ് ലോകമെമ്പാടും 100 കോടി ഡൗൺലോഡുമായി ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പുതിയ മൊബൈൽ ഗെയിമുകളുടെ വരവും ഉപഭോക്തൃ മുൻഗണനകളും മാറിയതോടെ, റോവിയോ എന്റർടെൻമെന്റ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിമിന്റെ ക്ലാസിക് പതിപ്പ് ഡീലിസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ആദ്യം ഇസ്രയേൽ കമ്പനിയായ പ്ലേട്ടിക്ക 750 ദശലക്ഷം ഡോളറിന് റോവിയോ വാങ്ങാന്‍ തയാറായെങ്കിലും പിന്നീട് കൈമാറ്റം നടന്നില്ല. എന്നാല്‍ അതിലും വലിയ മൂല്യത്തില്‍ കമ്പനി വാങ്ങാന്‍ സെഗ  തയ്യാറാവുകയായിരുന്നു. 776 ദശലക്ഷം ഡോളർ‌ (ഏകദേശം 6400 കോടി രൂപ) ആണ് വിൽപ്പന തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയും കൂടുതൽ പുതുമകളോടെ ഗെയിം എത്തുമെന്നു പ്രതീക്ഷിക്കാം. 

English Summary: Angry Birds Is Returning, As Sega Buys Rovio For Rs 6500 Cr