തൊഴിലില്ലായ്മ, പെൻഷൻ പ്രായം, പിൻവാതിൽ നിയമനം, ബന്ധുനിയമനം, പ്രവർത്തകർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ, സൈബർ പോരാട്ടം... ഡിവൈഎഫ്ഐയ്ക്ക് ഇടപെടാന്‍ വിഷയങ്ങളേറെയുണ്ട് ഇന്ന് കേരളത്തിൽ. പക്ഷേ ഭരണപക്ഷത്തിന്റെ ഭാഗമെന്ന നിലയിൽ സമരങ്ങൾ പോലും ഫലപ്രദമായി നടത്താൻ ഈ യുവജന സംഘടനയ്ക്കു സാധിക്കുന്നുണ്ടോ? പലയിടത്തുനിന്നും ആ ചോദ്യം ഉയരുന്നുണ്ട്. അതിനിടെ ചിന്ത ജെറോം, ആകാശ് തില്ലങ്കേരി വിവാദങ്ങളും. ഇതിനെപ്പറ്റിയെല്ലാം സംഘടനയ്ക്ക് എന്തു നിലപാടാണുള്ളത്? ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സംഘടന ഏറ്റെടുക്കേണ്ട വിഷയങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ് സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ഒരിക്കലുമൊരു ‘ഭരണവിലാസം സംഘടന’യല്ല ഡിവൈഎഫ്ഐ എന്നു പറയുന്നു സനോജ്. അതേസമയം ഇടതുസർക്കാരിനെ നിലനിർത്തേണ്ട ഉത്തരവാദിത്തം യുവാക്കൾക്കുണ്ട് താനും. എല്ലാ വിഷയത്തിലും നിലപാട് പറയണമെന്ന നിർബന്ധം പാടില്ലെന്നും സനോജിന്റെ വാക്കുകൾ. കേരളത്തിലെ യുവാക്കൾ തൊഴിലിനോടുള്ള മനോഭാവം മാറ്റണമെന്നും പിൻവാതിൽ നിയമനങ്ങൾ പാടില്ലെന്നുമെല്ലാം അദ്ദേഹം പറയുന്നു. മന്ത്രി മുഹമ്മദ് റിയാസിനു നേരെയുള്ള കോൺഗ്രസ് ആക്രമണത്തിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും സനോജിന്റെ വാക്കുകൾ. സൈബർ ലോകം, മാഫിയ–ക്വട്ടേഷൻ ബന്ധം, യുവാക്കൾക്കിടയിലെ മദ്യ–ലഹരി ഉപയോഗം, കണ്ണൂർ രാഷ്ട്രീയം, യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടങ്ങി രാഷ്ട്രീയത്തിൽ എപ്രകാരമുള്ള ഭാഷ പ്രയോഗിക്കണമെന്നതിൽ വരെ അഭിപ്രായമുണ്ട് സനോജിന്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഏഴുവർഷമായി സർക്കാരിനൊപ്പമാണ്. സമരസംഘടനയെന്ന നിലയിൽ പ്രവർത്തിക്കുന്നതിന് ഇതൊരു ബാധ്യതയായി മാറുന്നുണ്ടോ? 

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

ഡിവൈഎഫ്ഐയെ ഒരു ഭരണവിലാസം സംഘടനയായി ഇകഴ്ത്തിക്കെട്ടേണ്ടതില്ല. ഈ സർക്കാരിനെ നിലനിർത്തേണ്ട ഉത്തരവാദിത്തം ഞങ്ങൾ ഉൾപ്പെടുന്ന യുവാക്കൾക്കുണ്ട്. ഭരണമുണ്ടെങ്കിൽ സംഘടനാ നേതൃത്വത്തിലുള്ളവർക്ക് എന്തെങ്കിലും പദവി ലഭിക്കുമെന്നു കരുതിയല്ല. രാജ്യമാകെ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം നിലനിൽക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ആർക്കെങ്കിലുമാകുമെങ്കിൽ അത് ഇടതുപക്ഷത്തിനാണ്. ആ നിലയ്ക്ക് കേരളത്തിലെ ഈ സർക്കാരിൽ വലിയ പ്രതീക്ഷയാണുള്ളത്. കേരളം വലിയൊരു ബദലുണ്ടാക്കുകയാണ്. അതിന് ഇടതുപക്ഷം കരുത്താർജിക്കണം. 

ADVERTISEMENT

∙ യുവജന സംഘടന എന്ന നിലയിൽ യുവജനരംഗത്ത് ദൗത്യം നിർവഹിക്കേണ്ടതുണ്ടല്ലോ. അതിനു കഴിയുന്നുണ്ടോ എന്നാണു ചോദ്യം?

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രവര്‍ത്തകർക്കൊപ്പം.

തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കൂടുതലായി കൈകാര്യം ചെയ്യുന്നത്. 2014–22 കാലമെടുത്താൽ ഭീകരമായ തൊഴിലില്ലായ്മയാണുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി തൊഴിൽ നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഇന്നു പൊതുമേഖലയെ ദുർബലപ്പെടുത്തുകയാണ്. കരാർ അടിസ്ഥാനത്തിലാണു പലയിടത്തും ജോലിക്കെടുക്കുന്നത്. സ്വകാര്യവൽകരണത്തിനു മുന്നോടിയായ നീക്കമാണിത്. ഇതിനെല്ലാമെതിരെ ഡിവൈഎഫ്ഐ വിവിധങ്ങളായ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. എവിടെയാണു ജോലി എന്ന ചോദ്യം രാജ്യത്തെ യുവാക്കളാകെ ചോദിക്കുകയാണ്. അതിന്റെ മുന്നിൽനിന്നു ചോദിക്കാൻ ഞങ്ങളുണ്ട്. 

മന്ത്രി മുഹമ്മദ് റിയാസിനെ മാനേജ്മെന്റ് ക്വോട്ടയെന്നു വിശേഷിപ്പിച്ചതു പ്രതിപക്ഷ നേതാവ് സതീശനാണെങ്കിലും പ്രചാരം നൽകിയത‌് ഷാഫി പറമ്പിലാണ്. പാർട്ടിയിൽ എതിർപക്ഷത്തുള്ള ശബരീനാഥനാണു ഷാഫിയുടെ ലക്ഷ്യം.

ADVERTISEMENT

∙ ആ ചോദ്യം കേരളത്തിലുമുയർത്തേണ്ടതല്ലേ? മുന്നിൽ നിൽക്കേണ്ടതല്ലേ? അതിനു കഴിയുന്നില്ലേ?

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എ.എ.റഹീം എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

എല്ലാ വിഷയങ്ങളിലും ഡിവൈഎഫ്ഐ നിലപാട് പറഞ്ഞേ പറ്റൂവെന്നു നിർബന്ധിക്കാൻ പാടില്ലല്ലോ. കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയപ്പോൾ അതു പാടില്ലെന്നു ഞങ്ങൾ പറഞ്ഞില്ലേ? ആ തീരുമാനം സർക്കാരിനു പിൻവലിക്കേണ്ടിവന്നു. ഇങ്ങനെ പല സമയത്തും ഇടപെടുകയും പലതിൽനിന്നും സർക്കാരിനു പിന്നോട്ടുപോവുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ആ നിലയ്ക്കുള്ള ഇടപെടൽ ഇപ്പോൾ ഡിവൈഎഫ്ഐയ്ക്കു സാധ്യമാണ്. യുഡിഎഫ് കാലത്തേതുപോലെ കേരളത്തിൽ നിയമന നിരോധനമില്ലെന്നു മനസിലാക്കണം. പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സാമ്പത്തിക പരിമിതിയുണ്ടെന്നതു സത്യമാണ്. ഉദ്യോഗാർഥികളുടെ എണ്ണത്തിന് അനുസരിച്ചു തൊഴിലവസരം വളരുന്നില്ല. അതിനു കഴിയില്ലെന്ന യാഥാർഥ്യം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെയാണ് ഇത്രയും ശക്തമായ പിഎസ്‌സി സംവിധാനമുള്ളത്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരവും ഇവിടെയാണ്. അർഹരായ ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലാണെന്നാണു പറഞ്ഞുവരുന്നത്. നോളജ് ഇക്കോണമി മിഷൻ പോലെയുള്ള സർക്കാരിന്റെ പുതിയ ദൗത്യങ്ങളിൽ വലിയ പ്രതീക്ഷയുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെട്ടതാണെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലായിട്ടില്ല. ആ സ്ഥിതി മാറണം.

മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

∙ തൊഴിലില്ലായ്മയെക്കുറിച്ചു പറയുമ്പോഴും, കേരളത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കൂടി വരികയാണ്. അവർ ചെയ്യുന്നതും തൊഴിലല്ലേ? കേരളത്തിലെ യുവാക്കളുടെ തൊഴിൽ സങ്കൽപമാണോ മാറ്റേണ്ടത്?

മന്ത്രി എം.ബി.രാജേഷിനൊപ്പം വി.കെ.സനോജ്.

ചില തൊഴിലുകളെടുക്കാൻ ഇവിടെ യുവാക്കൾ തയാറല്ല. എന്നാൽ വിദേശത്തുപോയാൽ അതു ചെയ്യും. ആ മനോഭാവം മാറണം. അത്തരം മിഥ്യാധാരണകൾ ഏതെങ്കിലും സംഘടനയുടെ മുദ്രാവാക്യത്തിലൂടെ മാറ്റാനാകില്ല. പക്ഷേ ഞങ്ങൾക്കുൾപ്പെടെ ഇടപെടൽ നടത്താനാകും. സർക്കാർ പ്രഖ്യാപിച്ച യുവ സഹകരണ സംഘങ്ങളുടെ രൂപീകരണത്തിനു ഡിവൈഎഫ്ഐ മുൻകയ്യെടുക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മത്സ്യവിൽപന സംഘം തുടങ്ങി. അങ്ങനെ പലയിടത്തുമുണ്ട്. 

ആകാശ് തില്ലങ്കേരി.

∙ ഐടി ഉൾപ്പെടെയുള്ള പുതിയകാലത്തെ തൊഴിൽ മേഖലകളിൽ യുവാക്കളുടെ അരാഷ്ട്രീയവൽകരണം പ്രകടമാണ്. അവരെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങൾ നിങ്ങൾക്കില്ലേ?

ചിന്ത ജെറോം ഇടതുപക്ഷത്തിന്റെ പ്രധാന നേതാവായതുകൊണ്ടാണ് ഇത്രയും ആക്രമണങ്ങൾ അവർക്കെതിരെ വരുന്നത്. ഒരു സ്ത്രീ സമൂഹത്തിലേക്ക് ഇറങ്ങുന്നതിനെ പിന്തിരിപ്പിക്കുന്ന ഒരു രാഷ്ട്രീയം കൂടി ഇതിനു പിന്നിലുണ്ട്. ഒരു പെൺകുട്ടി ഇങ്ങനെ ഇറങ്ങാൻ പാടുണ്ടോ എന്നു ചിന്തിക്കുന്ന സ്ത്രീ വിരുദ്ധ മനോഭാവം ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു.

നേരത്തേ വിദ്യാർഥി രാഷ്ട്രീയം സ്കൂളുകളിൽ സജീവമായിരുന്നു. ആ സാഹചര്യം മാറി. ഇന്ന് രാഷ്ട്രീയമില്ലാത്ത വിദ്യാലയങ്ങളും കലാലയങ്ങളും രക്ഷിതാക്കൾ തിരഞ്ഞു നടക്കുന്നു. ജോലിക്കായി മാത്രം മക്കളെ വളർത്തിയെടുക്കുന്നു. പൊതുകാര്യങ്ങളിൽ അവർ ഇടപെടേണ്ട എന്ന പൊതുബോധം പ്രകടമാണ്. ഇതു യുവാക്കളിലെ അരാഷ്ട്രീയവൽകരണത്തിനു പ്രധാന കാരണമാണ്. ഞങ്ങൾ പരമ്പരാഗത ശൈലി മാറ്റാൻ ശ്രമിക്കുകയാണ്. ഏതു സംഘടനയും കാലാനുസൃതമായി നവീകരിക്കപ്പെടണമല്ലോ. രാഷ്ട്രീയത്തിൽ താൽപര്യമില്ലെങ്കിലും സന്നദ്ധ സേവനത്തിൽ താൽപര്യമുള്ള യുവാക്കളുണ്ട്. മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നു എന്നു നമ്മൾ കളിയാക്കിയവരിൽ പലരും പ്രളയ, കോവിഡ് കാലങ്ങളിൽ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയതു നമ്മൾ കണ്ടു. ദിവസം 38,000 പൊതിച്ചോർ ശേഖരിച്ച് ആശുപത്രികളിൽ നൽകുന്ന പദ്ധതി ഡിവൈഎഫ്ഐയ്ക്കുണ്ട്. രക്തദാനം നടത്താറുണ്ട്. വീടു വച്ചുകൊടുക്കുന്നുണ്ട്. ഇതിലെല്ലാം ഇത്തരം യുവാക്കളുടെ സഹകരണം ഉറപ്പാക്കാനാകും. യുവധാര മാസികയുടെ നേതൃത്വത്തിൽ മേയ് 12 മുതൽ 15 വരെ കൊച്ചിയിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കുകയാണ്. ഇതിലെല്ലാം ഇവരെ സഹകരിപ്പിക്കാനാകും.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എം.കെ.സാനു മാസ്റ്റർക്കൊപ്പം.

∙ ഡിവൈഎഫ്ഐയിലൂടെ പ്രവർത്തിച്ചുവന്നയാളാണ് ഇന്നത്തെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രവർത്തന പാരമ്പര്യമുണ്ടെങ്കിലും മാനേജ്മെന്റ് ക്വ‌ോട്ടയിൽ മന്ത്രിയായ ആളെന്ന് ഈയിടെ പ്രതിപക്ഷം വിളിച്ചുകേട്ടു?

മുഹമ്മദ് റിയാസിലൂടെ അവർ ലക്ഷ്യം വയ്ക്കുന്നതു പിണറായി വിജയനെയാണ്. സിപിഎമ്മിനെ തകർക്കാൻ നോക്കുന്നവർ കണ്ടെത്തുന്ന പല വഴികളിലൊന്നാണ് ഇതുൾപ്പെടെയുള്ള ബന്ധുത്വ ആരോപണങ്ങൾ. ഡിവൈഎഫ്ഐയിൽ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ സെക്രട്ടറി വരെയായ പാരമ്പര്യം മുഹമ്മദ് റിയാസിനുണ്ട്. മന്ത്രിയെന്ന നിലയിൽ രണ്ടുവർഷംകൊണ്ടുതന്നെ കഴിവു തെളിയിച്ചു. മാനേജ്മെന്റ് ക്വോട്ടയെക്കുറിച്ചു പറഞ്ഞാൽ നെഹ്റുവിന്റെ മകൾ, ഇന്ദിരയുടെ മകൻ, മകന്റെ ഭാര്യ ഇവരെയെല്ലാം ഏതു ക്വോട്ടയിൽ പെടുത്തും? കെ.എസ്.ശബരീനാഥനെയും ഉമ തോമസിനെയും ഏതു ക്വോട്ടയിൽ ഉൾപ്പെടുത്തും? എവിടെയോ ജോലി ചെയ്യുന്ന ഒരാളെ പിടിച്ചുകൊണ്ടുവന്നു മത്സരിപ്പിക്കുകയല്ലേ ശബരീനാഥന്റെ കാര്യത്തിൽ ചെയ്തത്. മുഹമ്മദ് റിയാസിനെ മാനേജ്മെന്റ് ക്വോട്ടയെന്നു വിശേഷിപ്പിച്ചതു വി.ഡി.സതീശനാണെങ്കിലും പ്രചാരം നൽകിയതു ഷാഫി പറമ്പിലാണ്. പാർട്ടിയിൽ എതിർപക്ഷത്തുള്ള ശബരീനാഥനാണു ഷാഫിയുടെ ലക്ഷ്യം. പാർട്ടി പ്രവർത്തനത്തിന്റെ യോഗ്യതകളെല്ലാമുള്ള മുഹമ്മദ് റിയാസ് ഒരു നേതാവിന്റെ മകളെ വിവാഹം കഴിച്ചത് അയോഗ്യതയായി കാണേണ്ടതില്ല.

ഡിവൈഎഫ്ഐ സംസ്ഥാന പഠന ക്യാംപിൽ വി.കെ.സനോജ്. സമീപം എ.എ.റഹീം, ചിന്ത ജെറോം.

∙ ഇത്തരം വിവാദങ്ങളൊക്കെ ഏറ്റെടുക്കുന്നതും മറുപടി നൽകുന്നതും വലിയ പ്രചാരം നേടുന്നതും സമൂഹ മാധ്യമങ്ങളിലാണല്ലോ. സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും അനുകൂലിക്കുന്ന പല പേരിലുള്ള സൈബർ പോരാളികളുണ്ട്. ഇവരൊക്കെ സംഘടനയുടെ നിയന്ത്രണത്തിലാണോ?

ഒരിക്കലുമല്ല. ഡിവൈഎഫ്ഐ അങ്ങനെ ഒരു സൈബർ പോരാളികളെയും ഏകോപിപ്പിക്കുന്നില്ല. അത്തരം ഗ്രൂപ്പുകളുമായി ഒരു ബന്ധവുമില്ല. സൈബർ മേഖലയിൽ ഇടപെടാൻ ഡിവൈഎഫ്ഐയ്ക്ക് കമ്മിറ്റി തലങ്ങളിൽ ഔദ്യോഗിക സംവിധാനമുണ്ട്. ചെഗുവേര ആർമി, ഡിവൈഎഫ്ഐ സഖാക്കൾ എന്നൊക്കെ പറഞ്ഞു കുറേ ഐഡികൾ കാണാം. ഇതിൽ നല്ലൊരു പങ്കും ഫെയ്ക്ക് ആണ്. സാധാരണക്കാർ നോക്കുമ്പോൾ, ഡിവൈഎഫ്ഐ അല്ലെങ്കിൽ സിപിഎം എന്നാണു മനസ്സിലാക്കുക. എന്നാൽ ഈ ഐഡികളിൽ ഉപയോഗിക്കുന്ന ഭാഷ മോശമായിരിക്കും. സ്വീകരിക്കുന്നതു തെറ്റായ നിലപാടായിരിക്കും. ഇതു സംഘടനയ്ക്കു ചീത്തപ്പേരുണ്ടാക്കുന്നു. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ പാർട്ടിയും സംഘടനയും തള്ളിപ്പറയാറുണ്ട്. നിലപാട് വ്യക്തമാക്കാറുണ്ട്. ആർഎസ്എസിന്റെ ചില ഗ്രൂപ്പുകൾ ഡിവൈഎഫ്ഐ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പ് തുടങ്ങി ചീത്തപ്പേരുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. സൈബർ മേഖലയിൽ പാർട്ടിക്കു നല്ല നിയന്ത്രണം ആവശ്യമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

∙ സൈബർ രംഗത്തു മാത്രമല്ല, സ്വർണക്കടത്ത്, ക്വട്ടേഷൻ, മാഫിയ, ലഹരി രംഗത്തു ഡിവൈഎഫ്ഐയുടെ പേരിൽ മുതലെടുപ്പു നടത്തുന്നവരുമില്ലേ? ആകാശ് തില്ലങ്കേരിയൊക്കെ പരസ്യമായാണു സംഘടനാ നേതൃത്വത്തെ വെല്ലുവിളിച്ചത്?

വലതുപക്ഷവൽകരണത്തിനെതിരായ സംഘടനാരേഖ ഡിവൈഎഫ്ഐ രണ്ടര വർഷം മുൻപേ ഇറക്കിയിരുന്നു. യൂണിറ്റുകളിൽ വരെ റിപ്പോർട്ട് ചെയ്തു. ഒരുപാട് തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ട്. ലഹരി, വിവാഹ ആഭാസം, ആർഭാടം, ക്വട്ടേഷൻ, മാഫിയ, സദാചാര ഗുണ്ടായിസം എല്ലാമുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം ഇതൊന്നും ബാധിക്കില്ലെന്ന മൂഢവിശ്വാസം ഞങ്ങൾക്കില്ല. അങ്ങനെയുള്ളവരെ സംഘടനാരേഖയുടെ ഭാഗമായി തിരുത്തിക്കാനുള്ള നിലപാടെടുത്തിട്ടുണ്ട്. റിപ്പോർട്ടിങ് കൊണ്ടോ, നടപടി കൊണ്ടോ ഇതൊക്കെ അവസാനിക്കില്ല. വലിയൊരു സംഘടനയാണല്ലോ. 

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

∙ ആകാശ് തില്ലങ്കേരിയെപ്പോലെയുള്ളവരൊക്കെ വളരുന്നതു ഡിവൈഎഫ്ഐയെ ചാരിയല്ലേ. ഇതെങ്ങനെ സാധിക്കുന്നു?

വലതുപക്ഷവൽകരണത്തിന്റെ സ്വാധീനമാണു കാരണം. ചിലർക്ക് എളുപ്പം പണമുണ്ടാക്കണമെന്ന ചിന്ത വരും. ഇത്തരക്കാർ അപൂർവമായി കടന്നുവരും. ആകാശ് തില്ലങ്കേരിയുടെ വിഷയം മാധ്യമങ്ങളല്ല, ഡിവൈഎഫ്ഐയുടെ കമ്മിറ്റികളിലാണ് ആദ്യം ഉയർന്നത്. രണ്ടുവർഷം മുൻപ് തില്ലങ്കേരിയിൽ ജാഥ നടത്തിയത് അങ്ങനെയാണ്. ഔദ്യോഗിക നിലപാട് പറഞ്ഞ് ഇവരെ പൊളിക്കുകയല്ലാതെ, മറ്റൊരു വഴിയില്ല. ഇത്തരം ഒരു വിഷയം വന്നപ്പോൾ സംഘടന എന്തു നിലപാട് സ്വീകരിച്ചു എന്നതാണു നേരിടേണ്ടിവരുന്ന ചോദ്യം. അക്കാര്യത്തിൽ ഒരാളുടെ മുന്നിലും തല കുനിക്കേണ്ടിവരില്ല. മാഫിയാ നേതാവായി നിൽക്കുന്നയാൾക്കു ഡിവൈഎഫ്ഐ നേതാവായി നിൽക്കാനാകുമെന്ന് ആരും കരുതേണ്ട. 

∙ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജറിനെതിരെയും ഇത്തരക്കാരുമായി ബന്ധപ്പെട്ട് ആരോപണമുയർന്നല്ലോ? മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പരാതിപ്പെട്ടതായാണു വിവരം. അക്കാര്യം അന്വേഷിക്കുന്നുണ്ടോ?

ഷാജറിനെതിരെ മനു തോമസ് എന്തെങ്കിലും പരാതി കൊടുത്തതായി മനു പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചെടുത്തതാണ്. ഷാജറിനെതിരെ പ്രചരിക്കുന്നതു തെറ്റായ ആരോപണമാണ്. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ജാഥ നയിക്കുമ്പോൾ ഷാജറായിരുന്നു ജില്ലാ സെക്രട്ടറി. ഷാജറിന് ഈ സംഘങ്ങളുമായി ഒരു ബന്ധവും ഇതുവരെയുണ്ടായിട്ടില്ല. അക്കാര്യം ബോധ്യമുള്ളതിനാൽ അന്വേഷണം നടത്തേണ്ട കാര്യവുമില്ല. പ്രചരിപ്പിക്കുന്നവർക്കു പല താൽപര്യങ്ങളുണ്ട്. അവർ അവരുടെ വഴിക്കു പോവുക എന്നേയുള്ളൂ. 

∙ മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവർക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാൻ കഴിയില്ലേ?

അങ്ങനെ തീരുമാനിക്കുന്നതു പ്രായോഗികമല്ല. കാരണം, ഡിവൈഎഫ്ഐയിൽ കേഡർ മെംബർഷിപ് അല്ല, മാസ് മെംബർഷിപ് രീതിയാണ്. വീട്ടിൽചെന്ന് രണ്ടു രൂപ വാങ്ങി അംഗത്വം കൊടുക്കുകയാണ്. സംഘടനയുടെ നയവും പരിപാടിയും അംഗീകരിക്കാമെന്നു സമ്മതിച്ചാണ് അംഗത്വമെടുക്കുന്നത്. അപ്പോൾ അയാൾ മദ്യപിക്കുമോ, ലഹരി ഉപയോഗിക്കുമോ എന്നൊന്നും അറിയാൻ വഴിയില്ല. അംഗമായിക്കഴിഞ്ഞാൽ സംഘടനാ തത്വം പഠിപ്പിച്ച് കൂടെക്കൂട്ടേണ്ട ഉത്തരവാദിത്തം സംഘടനയ്ക്കുണ്ട്. തെറ്റിപ്പോകുമ്പോൾ തിരുത്തും. പല നിലവാരത്തിലുള്ളവരെ വിവിധ ജില്ലകളിൽ ഒഴിവാക്കിയിട്ടുണ്ട്. ജനകീയ കവചമെന്ന പേരിൽ ലഹരിക്കെതിരെ സംഘടനയുടെ ക്യാംപെയ്ൻ തുടരുന്നുണ്ട്. ‘ലഹരിയാകാം കളിയിടങ്ങളോട്’ എന്ന പേരിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകൾ ഈ അവധിക്കാലത്തു സംഘടിപ്പിക്കുന്നുണ്ട്.

∙ ഡിവൈഎഫ്ഐ നേതാവായ ചിന്ത ജെറോമിന്റെ ശമ്പളം, താമസം, പിഎച്ച്ഡി എന്നിവയെല്ലാം ഈയിടെ വിവാദമായല്ലോ. ചിന്ത അൽപംകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നു തോന്നുന്നുണ്ടോ?

ചിന്ത ജെറോം ഇടതുപക്ഷത്തിന്റെ പ്രധാന നേതാവായതുകൊണ്ടാണ് ഇത്രയും ആക്രമണങ്ങൾ അവർക്കെതിരെ വരുന്നത്. അവർ ടാർഗറ്റ് ചെയ്യപ്പെടുകയാണ്. ശമ്പളക്കാര്യം വിവാദമായപ്പോൾ ഇത്തരം കമ്മിഷനുകളുടെയെല്ലാം ശമ്പളം എങ്ങനെയാണെന്നു ജനം ചിന്തിച്ചില്ല. ഡിവൈഎഫ്ഐ നേതാവിന് ഇത്രയും ശമ്പളം കൊടുത്തുവെന്ന പ്രതീതിയാണു മാധ്യമങ്ങളുണ്ടാക്കിയത്. എല്ലാ കമ്മിഷനുകൾക്കും കൃത്യമായ ശമ്പളഘടനയുണ്ട്. ചിന്തയ്ക്കു വേണ്ടി പ്രത്യക ചട്ടവും ഘടനയുമുണ്ടാക്കിയില്ല. ഒരു സ്ത്രീ സമൂഹത്തിലേക്ക് ഇറങ്ങുന്നതിനെ പിന്തിരിപ്പിക്കുന്ന ഒരു രാഷ്ട്രീയം കൂടി ഇതിനു പിന്നിലുണ്ട്. ഒരു പെൺകുട്ടി ഇങ്ങനെ ഇറങ്ങാൻ പാടുണ്ടോ എന്നു ചിന്തിക്കുന്ന സ്ത്രീ വിരുദ്ധ മനോഭാവം ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു. 

∙ പിണറായി സർക്കാരിന്റെ കാലത്തു വിവാദമായവയിൽ പിൻവാതിൽ നിയമനവും ബന്ധുനിയമനവുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കു പിഎസ്‌സിയെ മറികടന്നു റിക്രൂട്മെന്റ് ബോർഡ് വരാൻ പോകുന്നു. അതിലൊന്നും നിലപാടു പറഞ്ഞു കണ്ടില്ലല്ലോ?

ഒരു പിൻവാതിൽ നിയമനത്തോടും ഡിവൈഎഫ്ഐയ്ക്കു യോജിപ്പില്ല. പരമാവധി എല്ലാ നിയമനവും പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ വേണമെന്നാണു നിലപാട്. പിഎസ്‌സിയുടെയോ, എംപ്ലോയ്മെന്റ എക്സേഞ്ചിന്റെയോ പട്ടിക വച്ചാകണം നിയമനം. പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് താൽകാലിക സംവിധാനമാണെന്നാണു മനസ്സിലാക്കുന്നത്. ഇപ്പോഴത്തെ ഒഴിവുകൾ പെട്ടെന്നു നികത്തുകയാകും ഉദ്ദേശ്യം. ഭാവിയിൽ ഈ നിയമനങ്ങളും പിഎസ്‌സിയിലേക്കു വിടുമെന്നാണു ഞങ്ങൾക്കു ലഭിച്ച വിവരം. 

∙ കണ്ണൂരുകാരനാണു സനോജ്. സിപിഎമ്മിലും അനുബന്ധ സംഘടനകളിലും കണ്ണൂരിന്റെ മേധാവിത്വം ഇപ്പോഴും തുടരുകയാണോ?

കണ്ണൂരിൽനിന്നൊരു കേഡർ വന്നാൽ കേരളത്തിന്റെ മൊത്തം കേഡറായി മാറുകയാണു ചെയ്യുന്നത്. സംഘടനയുടെ സമ്മേളനമാണു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കണ്ണൂരുകാർ മാത്രമാണു യോഗ്യരെന്ന ചിന്താഗതിയൊന്നുമില്ല. ‌ഡിവൈഎഫ്ഐയുടെ ചരിത്രം നോക്കിയാൽ ഏതാണ്ടെല്ലാ ജില്ലകളിൽനിന്നും ഭാരവാഹികൾ വന്നിട്ടുണ്ട്. എതിരാളികൾക്കു പ്രത്യേകിച്ച് ഒരു വിഷയവും ഇല്ലാതെ വരുമ്പോൾ കണ്ണൂർ ലോബി, കണ്ണൂർ മോഡൽ, പാർട്ടി ഗ്രാമം എന്നൊക്കെ പ്രചരിപ്പിക്കുന്നു എന്നേയുള്ളൂ. 

∙ കണ്ണൂരിലെ ചില പദപ്രയോഗങ്ങളും കേരള രാഷ്ട്രീയത്തിൽ വിവാദമാണ്. കെപിപിസി പ്രസിഡന്റ് കെ.സുധാകരൻ ‘ചെറ്റ’പ്രയോഗമാണു മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. പിണറായി വിജയൻ പണ്ട് എൻ.കെ.പ്രേമചന്ദ്രനെതിരെ ‘പരനാറി’ പ്രയോഗം നടത്തിയിട്ടുണ്ട്. ഇത്തരം പദപ്രയോഗങ്ങളെ രാഷ്ട്രീയത്തിലെ പുതിയ ജനറേഷൻ എങ്ങനെയാണു കാണുന്നത്?

രാഷ്ട്രീയത്തിൽ മാത്രമല്ല, എവിടെയും നല്ല ഭാഷ പ്രയോഗിക്കുന്നതാണ് അഭികാമ്യം. പഴയ തലമുറയിലെ രാഷ്ട്രീയ നേതാക്കൾ ചിലപ്പോഴെല്ലാം പഴയ ഭാഷ പ്രയോഗിക്കാറുണ്ട്. അവർ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്ത് അത്തരം ഭാഷാ പ്രയോഗങ്ങളും ശൈലികളും അന്നു സാധാരണമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മുദ്രാവാക്യങ്ങളിൽ പോലും പരിഷ്കൃത സമൂഹത്തിന് അനുസരിച്ചുള്ള മാറ്റം വന്നു കഴിഞ്ഞു. 

∙ പാർട്ടിക്കു തുടർഭരണം ലഭിച്ചശേഷം ഡിവൈഎഫ്ഐയുടെ ആക്രമണോത്സുകത കുറഞ്ഞെന്ന വിലയിരുത്തലുണ്ട്. അതോ, നേതൃത്വം മാറിയപ്പോൾ ശൈലി മാറിയതാണോ?

സംസ്ഥാന സർക്കാരുമായുള്ള മുഖാമുഖ സമരത്തെയാകും ആക്രമണോത്സുകത എന്നതുകൊണ്ടു പലരും ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ള സമരം ഇപ്പോൾ നടക്കുന്നില്ലല്ലോ. ആ സാഹചര്യം ഇപ്പോഴില്ലെന്നതാണു കാരണം. സർക്കാരിന്റെ നിലപാടുമായി ബന്ധപ്പെട്ട് അത്രയേറെ വിയോജിപ്പുകളില്ല. ശൈലി ഓരോ കാലത്തും ഓരോന്നാണല്ലോ. കാലം ആവശ്യപ്പെടുന്ന ശൈലിയാണു സ്വീകരിക്കുക. സംസ്ഥാന സർക്കാരുമായി പ്രകോപനപരമായ അന്തരീക്ഷത്തിൽ പോകേണ്ട സാഹചര്യമില്ല. അതേസമയം, കേന്ദ്രത്തിനെതിരെയുള്ള സമരം കുറേക്കൂടി ശക്തിപ്പെടുത്തണമെന്നാണു കരുതുന്നത്. 

∙ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തിനെതിരെയാണല്ലോ പൊലീസും സിപിഎമ്മും. യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടെന്നാണോ ഡിവൈഎഫ്ഐയുടെ നിലപാട്?

പൊലീസ് എല്ലാക്കാലത്തും ഭരണകൂടത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. അവർക്കു സമരങ്ങൾക്കെതിരെ ആ നിലപാട് എടുത്തേ മതിയാകൂ. എന്നാൽ യൂത്ത് കോൺഗ്രസിന്റെ സമരത്തെ ഡിവൈഎഫ്ഐ എതിർക്കുന്നില്ല. അവർക്കു സമരം ചെയ്യാനുള്ള അവകാശമുണ്ട്. കരിങ്കൊടി പ്രതിഷേധവും നടത്താം. അതിനൊന്നും ആരും എതിരല്ല. എന്നാൽ സമരത്തിലെ മുദ്രാവാക്യത്തെ ചിലപ്പോൾ ഞങ്ങൾ എതിർക്കാറുണ്ട്. വ്യക്തിപരമായി മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുമ്പോഴും, അനാവശ്യമായ വിഷയമാണെന്നു തോന്നുമ്പോഴും വിമർശിക്കാറുണ്ട്. അവർ എന്തെങ്കിലും ചെയ്യുന്നു, വാർത്തയുണ്ടാക്കുന്നു എന്നേയുള്ളൂ. മൂന്നോ നാലോ പേരും രണ്ടു ചാനലും ചേരുന്നതാണ് അവരുടെ കരിങ്കൊടി സമരം. മുഖ്യമന്ത്രിയെ വഴി തടയാനൊക്കെ ആർക്കും പറ്റുന്ന കാര്യമാണ്. സമരങ്ങൾ ജനം ഏറ്റെടുക്കുന്നുണ്ടോ എന്നതിലാണു കാര്യം.

English Summary: Interview with DYFI State Secretary VK Sanoj