ടാറ്റ എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ടാറ്റയ്ക്കു പകരം ഇന്ന് ഇന്ത്യയിൽ ടാറ്റ മാത്രം. 1945ൽ ആരംഭിച്ച ടാറ്റ മോട്ടോഴ്സിന് ഇന്നു 125 രാജ്യങ്ങളിലായി 50,000ത്തിലധികം ജീവനക്കാരും 9300ലധികം വിപണന സേവന യൂണിറ്റുകളുമുണ്ട്. റെക്കോർഡ് പേറ്റൻറുകളുമായി വാർത്തകളിലേയും താരമാണ് ടാറ്റ മോട്ടോഴ്സ്. അദാനി കമ്പനികൾ വിപണിയിൽ കൂപ്പുകുത്തിയപ്പോളും ടാറ്റ നിക്ഷേപകരുടെ വിശ്വസ്ത സ്ഥാപനമായി നിലകൊണ്ടു. വിപണിയിൽ ടാറ്റ കമ്പനികൾ എന്തുകൊണ്ടാണ് പ്രിയപ്പെട്ടതാകുന്നത്, നമുക്കു പരിശോധിക്കാം.

ടാറ്റ എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ടാറ്റയ്ക്കു പകരം ഇന്ന് ഇന്ത്യയിൽ ടാറ്റ മാത്രം. 1945ൽ ആരംഭിച്ച ടാറ്റ മോട്ടോഴ്സിന് ഇന്നു 125 രാജ്യങ്ങളിലായി 50,000ത്തിലധികം ജീവനക്കാരും 9300ലധികം വിപണന സേവന യൂണിറ്റുകളുമുണ്ട്. റെക്കോർഡ് പേറ്റൻറുകളുമായി വാർത്തകളിലേയും താരമാണ് ടാറ്റ മോട്ടോഴ്സ്. അദാനി കമ്പനികൾ വിപണിയിൽ കൂപ്പുകുത്തിയപ്പോളും ടാറ്റ നിക്ഷേപകരുടെ വിശ്വസ്ത സ്ഥാപനമായി നിലകൊണ്ടു. വിപണിയിൽ ടാറ്റ കമ്പനികൾ എന്തുകൊണ്ടാണ് പ്രിയപ്പെട്ടതാകുന്നത്, നമുക്കു പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ടാറ്റയ്ക്കു പകരം ഇന്ന് ഇന്ത്യയിൽ ടാറ്റ മാത്രം. 1945ൽ ആരംഭിച്ച ടാറ്റ മോട്ടോഴ്സിന് ഇന്നു 125 രാജ്യങ്ങളിലായി 50,000ത്തിലധികം ജീവനക്കാരും 9300ലധികം വിപണന സേവന യൂണിറ്റുകളുമുണ്ട്. റെക്കോർഡ് പേറ്റൻറുകളുമായി വാർത്തകളിലേയും താരമാണ് ടാറ്റ മോട്ടോഴ്സ്. അദാനി കമ്പനികൾ വിപണിയിൽ കൂപ്പുകുത്തിയപ്പോളും ടാറ്റ നിക്ഷേപകരുടെ വിശ്വസ്ത സ്ഥാപനമായി നിലകൊണ്ടു. വിപണിയിൽ ടാറ്റ കമ്പനികൾ എന്തുകൊണ്ടാണ് പ്രിയപ്പെട്ടതാകുന്നത്, നമുക്കു പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കഥയുണ്ട്. ടാറ്റയുടെ ഇൻഡിക്ക‌ ഇറങ്ങിയ കാലം. കാറിനെക്കുറിച്ചുള്ള യാത്രക്കാരുടെ അഭിപ്രായമറിയാൻ ഒരു സർവെക്കാർ തീരുമാനിച്ചു. പല ചോദ്യങ്ങൾക്കുമൊടുവിൽ നിർണായകമായ ആ ചോദ്യം; ‘എന്താണ് ഈ കാറിൽ താങ്കളെ ഏറ്റവുമധികം ആകർഷിച്ചത്?’ വൈകാെത മറുപടി വന്നു: ‘മുമ്പിൽ വച്ചിരിക്കുന്ന ആ ക്ലോക്ക്’. സാധാരണക്കാരെ ആകർഷിക്കാൻ പാകത്തിൽ കാര്യമായ പ്രത്യേകതകളൊന്നും അന്നു ഇൻഡിക മോഡലുകളിൽ ഉണ്ടായിരുന്നില്ല എന്ന് തമാശരൂപേണെ പറയുന്നതാണിത്. എന്നാലിന്നോ? വാഹനം ബുക്ക് ചെയ്ത് ആളുകൾ കാത്തിരിക്കുന്നതു മൂന്നും നാലും മാസം. 2023 ആയപ്പോൾ 50 ലക്ഷം കാറുകളാണ് ടാറ്റ വിറ്റത്. വൈദ്യുതി കാർ വിൽപ്പനയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ അരലക്ഷം കവി‍ഞ്ഞു. ഒപ്പം, നൂറുക്കണക്കിനു പുതിയ പേറ്റന്റുകളുമായി റോഡിലെ ആധിപത്യം ഉറപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.

ടാറ്റ എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ടാറ്റയ്ക്കു പകരം ഇന്ന് ഇന്ത്യയിൽ ടാറ്റ മാത്രം. 1945ൽ ആരംഭിച്ച ടാറ്റ മോട്ടോഴ്സിന് ഇന്നു 125 രാജ്യങ്ങളിലായി 50,000ത്തിലധികം ജീവനക്കാരും 9300ലധികം വിപണന സേവന യൂണിറ്റുകളുമുണ്ട്. റെക്കോർഡ് പേറ്റൻറുകളുമായി വാർത്തകളിലേയും താരമാണ് ടാറ്റ മോട്ടോഴ്സ്. അദാനി കമ്പനികൾ വിപണിയിൽ കൂപ്പുകുത്തിയപ്പോളും ടാറ്റ നിക്ഷേപകരുടെ വിശ്വസ്ത സ്ഥാപനമായി നിലകൊണ്ടു. വിപണിയിൽ ടാറ്റ കമ്പനികൾ എന്തുകൊണ്ടാണ് പ്രിയപ്പെട്ടതാകുന്നത്, നമുക്കു പരിശോധിക്കാം.

ടാറ്റ ഇൻഡിക്ക പുറത്തിറങ്ങിയപ്പോൾ (ഫയൽ ചിത്രം)
ADVERTISEMENT

∙ 2023 സാമ്പത്തികവർഷം 158 പേറ്റന്റും 79 ഡിസൈനുകളും

നമ്മളൊരു കണ്ടുപിടുത്തം നടത്തിക്കഴിഞ്ഞാൽ അതുതന്നെ മറ്റാരെങ്കിലും ചെയ്താലോ? അവരാണ് ആദ്യമിതു പുറത്തു കൊണ്ടുവരുന്നതെങ്കിലോ? ക്രെഡിറ്റു മുഴുവൻ അവർ കൊണ്ടുപോകുകയും ചെയ്യും. എന്നാൽ നിയമപരമായി അതിനൊരവകാശം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നീട് പേടിക്കണ്ടല്ലോ. ഇതാണ് പേറ്റന്റ് കൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങൾ പുതുതായി എന്തെങ്കിലും കണ്ടുപിടിക്കുന്നു. അത് നിശ്ചിത സമയത്തേക്ക് മറ്റാരും ചെയ്യാതിരിക്കാൻ നിയമസഹായം തേടുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിയമനടപടികൾക്ക് പിന്നാലെ തൂങ്ങേണ്ടിയും വരും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ടാറ്റ മോട്ടോഴ്സ് ഫയൽ ചെയ്തത് ഇങ്ങനെ 158 പേറ്റന്റുകളാണ്. 

158 പേറ്റന്റുകൾക്കു പുറമെ 79 ഡിസൈനുകളും ഫയൽ ചെയ്തവയിൽ ഉൾപ്പെടുന്നു. ഇലക്ട്രിഫൈഡ്, സസ്റ്റൈനബിലിറ്റി, സുരക്ഷാ സംവിധാനങ്ങൾക്കാണ് പ്രധാനമായും ഈ പേറ്റന്റുകൾ. വാഹനങ്ങളുടെ ബോഡി, സസ്പെൻഷൻ, എമിഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു. 71 പേറ്റന്റുകൾക്കുള്ള ഗ്രാന്റും ഈക്കാലയളവിൽ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ചില്ലറക്കാര്യമായി ഇതിനെ കാണേണ്ട. ടാറ്റയുടെ സവിശേഷമായ പുത്തൻ മോ‍ഡലുകൾ‌ മെച്ചപ്പെട്ട സാങ്കേതിക തികവോടെ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാമെന്നർത്ഥം. 

(ഫയൽ ചിത്രം)

∙ ട്രക്കിൽ തുടങ്ങി ജാഗ്വർ വരെ

ADVERTISEMENT

1954ൽ വാണിജ്യാടിസ്ഥാനത്തിൽ ടിഎംബി 312 ട്രക്ക് ആണ് ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. 1983 ആയപ്പോഴേക്കും ഹെവി വെഹിക്കിൾ മേഖലയിലേക്കും 1991ൽ ആദ്യത്തെ പാസഞ്ചർ വാഹനമായ ടാറ്റ സിയറയും കൊണ്ടുവന്നു. 1992ൽ ടാറ്റ എസ്റ്റേറ്റ്, 1994ൽ ഏറെ ജനപ്രീതി നേടിയ ടാറ്റ സുമോ, 1998ൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിൽ ടാറ്റ സഫാരിയും രംഗത്തെത്തി. ആദ്യത്തെ പാസഞ്ചർ കാർ എന്ന ബഹുമതി ടാറ്റ ഇൻഡിക്കയ്ക്കാണ്. 1998ലാണ് ഇന്ത്യൻ വിപണിയിലേക്ക് ഇൻഡിക്ക പ്രവേശിക്കുന്നത്. 2005 ആയപ്പോഴേക്കും ഗ്ലോബസ്, സ്റ്റാർബസ് എന്ന പേരിൽ പുത്തൻ ബസുകളും രാജ്യത്തെ തന്നെ ആദ്യത്തെ മിനിട്രക്ക് ടാറ്റ ഏയ്സും സ്പോർട്സ് യൂട്ടിലിറ്റി ട്രക്കും അവതരിപ്പിച്ചു. 

എല്ലാവർക്കും കാറെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി ടാറ്റ നാനോ 2009ൽ വിപണിയിലെത്തി. ഈ വർഷം തന്നെ ലക്ഷ്വറി കാർ വിപണിയിലേക്ക് ജാഗ്വാർ–ലാന്റ് റോവർ വാഹനങ്ങളും അവതരിപ്പിച്ചു. 2017ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി സജീവമാകുന്നതിന് മുൻപുതന്നെ ടാറ്റ ടിഗർ ഇ വി വിപണിയിൽ എത്തിച്ചു. ഇന്ന് ഇലക്ട്രിക് വിപണിയിൽ തന്നെ മറ്റേതു ഓട്ടോമൊബൈൽ കമ്പനികളേക്കാളും ഏറെദൂരം മുന്നിലാണ് ടാറ്റ മോട്ടോഴ്സ്.

ടിയാഗോ ഇ വി (ഫയൽ ചിത്രം)

റെക്കോർഡ് നേട്ടത്തിൽ ടിയാഗോ ഇ വി

ടിയാഗോയുടെ ഏറ്റവും പുതിയ ഇവി മോഡൽ 2022 സെപ്റ്റംബറിലാണ് ടാറ്റ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിതരണവും ആരംഭിച്ചു. നാലുമാസം പൂർത്തിയാകുമ്പോൾ 10,000 ടിയാഗോ ഇ വി ഉപഭോക്താക്കളിലെത്തി കഴിഞ്ഞു. വിലയിലും മോഡലിലും സാധാരണക്കാരുടെ മികച്ച ചോയിസാണ് ടിയാഗോ ഇ വി. രണ്ട് ബാറ്ററി ഓപ്ഷനുകളിൽ കാർ ലഭ്യമാണെന്നുള്ളതും ഡിമാന്റ് വർധിപ്പിക്കുന്നു. ഡിസംബർ 2022 വരെ 20,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഇതിൽ പകുതി മാത്രമേ നാലുമാസം കൊണ്ടു വിതരണത്തിനെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 19.2kWh യൂണിറ്റിലും 24kWh യൂണിറ്റിലും മോഡലുകൾ ലഭ്യമാണ്. 60bhp, 74bhp പവർ കാറുകൾക്ക് ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ യഥാക്രമം 250 മുതൽ 315 കി.മീ വരെ ഓടാം. 8.69 ലക്ഷത്തിൽ തുടങ്ങി 11.99 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 

ADVERTISEMENT

∙ മുന്നേറ്റത്തിൽ ടാറ്റ മോട്ടോഴ്സ്, നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ടാറ്റ മോട്ടോഴ്സ് വിപണിയിൽ ബുള്ളിഷായി തുടരുകയാണ്. മെയ് അ‍ഞ്ചാം തിയ്യതി 0.77 ശതമാനം ഇടിവു രേഖപ്പെടുത്തി 477.1 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്. 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കിലേക്ക് ഓഹരിവിലയെത്താൻ അധികം കാത്തിരിക്കേണ്ട. കഴിഞ്ഞ ഒരു മാസമായി നിഫ്റ്റി 2.92 ശതമാനം മുന്നേറ്റമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്സ് 11.85 ശതമാനം ഉയർന്നു. മൂന്നു മാസത്തിനിടെ 7.11 ശതമാനവും‌ം ആറു മാസം കൊണ്ടു 12.17 ശതമാനം നേട്ടവും നിക്ഷേപകർക്കുണ്ടായി. കഴിഞ്ഞ രണ്ടു പാദത്തിലും ലാഭമുണ്ടാക്കാൻ കഴിഞ്ഞത് കമ്പനിക്ക് ഗുണകരമായി. 

ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി കമ്പനിക്കു നിലവിലുള്ള കടങ്ങളാണ്. 2023 മാർച്ച് പാദത്തിൽ പ്രൊമോട്ടർമാരുടെ കൈവശമുള്ള 46.39 ശതമാനം സ്റ്റോക്കുകളിലും ഒരു കൈമാറ്റവും നടന്നിട്ടില്ല. കടം വർധിക്കുന്നത് നിക്ഷേപകരുടെ അനിഷ്ടത്തിനു കാരണമാകും. രണ്ട് വർഷമായി റിട്ടേൺ ഓൺ ഇക്വിറ്റി (ROE) താഴേക്കാണ്. ഒരു കമ്പനി നിക്ഷേപകരുടെ പണത്തെ എത്ര മൂല്യവത്തായി ഉപയോഗിക്കുന്നു എന്നതാണ് ഉയർന്ന ആർഒഇ മൂല്യം സൂചിപ്പിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ബ്രോക്കറേജുകൾ സ്റ്റോക്ക് ഷോട്ട്ടേമിലേക്ക് ശുപാർശ ചെയ്യുന്നുണ്ട്. 540 മുതൽ 570 രൂപവരെയാണ് ടാർഗറ്റ് പ്രൈസായി വിവിധ സ്റ്റോക്ക് ബ്രോക്കറേജുകൾ നിശ്ചയിച്ചിരിക്കുന്നത്.  

(പ്രതീകാത്മക ചിത്രം)

വിൽപ്പന കുറഞ്ഞതു ഭാരം ഇരട്ടിപ്പിക്കുമോ?

മെയ് ഒന്നിനു ടാറ്റ പുറത്തുവിട്ട സെയിൽസ് ഡാറ്റ പ്രകാരം ഏപ്രിലിൽ വിറ്റത് 69,599 വാഹനങ്ങളാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ വിറ്റത് 71,467 എണ്ണം. കണക്കിൽ നാലു ശതമാനത്തിന്റെ കുറവ്. കൊമേഴ്സ്യൽ വാഹനങ്ങളെല്ലാം നഷ്ടക്കണക്കു പുറത്തുവിട്ടപ്പോൾ പാസഞ്ചർ വാഹനങ്ങളിൽ മുന്നേറ്റമുണ്ടായി. ആകെ 13 ശതമാനത്തിന്റെ വർധനവ്. ഇലക്ടിക് കാറുകളുൾപ്പെടെ ഈ വർഷം വിറ്റത് 47,007 വാഹനങ്ങൾ. കഴിഞ്ഞവർഷം ഏപ്രിലിൽ ഇത് 41,587 എണ്ണം മാത്രം. 

തീയതി പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഏതൊക്കെ വമ്പന്മാർ ഓട്ടോവിപണി കയ്യടക്കിയാലും സാധാരണക്കാരുടെ ബെൻസും ഔഡിയും എന്നു പറയുന്നത് മാരുതി ഉത്പന്നങ്ങളായ സ്വിഫ്റ്റും വാഗൺ ആറും ഒക്കെയാണ്. ആ വിശ്യാസ്യത ഇ വിയുടെ കാര്യത്തിലും പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. മാരുതി സുസുക്കിയുടെ വാല്യൂ പാക്ക്ഡ് പ്രൊഡക്ടിനായുള്ള കാത്തിരിപ്പ് എന്നുവരെ വേണ്ടിവരുമെന്ന് ഇടക്കിടെ ചോദ്യങ്ങൾ ഉയരാറുമുണ്ട്.

റിപ്പോർട്ടുകളനുസരിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള മാരുതിയുടെ ആദ്യ ഇ വിയുടെ വിപണനം ആരംഭിക്കും. 2030 ആവുമ്പോഴേക്കും ആറ് സെഗ്മെന്റുകളിലുള്ള കാറുകൾ വിപണിയിലെത്തുകയും ചെയ്യും. ടൊയോട്ടയുമായി ചേർന്നു പുതിയ ടൊയോട്ട–സുസുക്കി മോഡലുകളും ഇക്കാലയളവിൽ പ്രതീക്ഷിക്കാം.

ഓഹരി വിപണിയിൽ മാരുതി സുസുക്കി സ്റ്റോക്കുകൾ മുന്നേറ്റത്തിൽ തുടരുന്നു. മെയ് 5നു വ്യാപാരം അവസാനിക്കുമ്പോൾ സ്റ്റോക്ക് 1.68 ശതമാനം നേട്ടത്തിൽ 8948.65 രൂപയിലാണ്. ഷോർട്ട്, മീഡിയം, ലോങ് ടേം മൂവിങ് ആവറേജുകൾ ബുള്ളിഷാണ്. കമ്പനിയുടെ ഫിനാൻഷ്യൽസിനെ സൂചിപ്പിക്കുന്ന പയൊട്രോസ്കി സൂചിക ഏഴിലാണ്. ശക്തമായ സാമ്പത്തിക പിൻബലമാണ് ഇതു കാണിക്കുന്നത്. 10,100 മുതൽ 11,000 വരെ സ്റ്റോക്ക് എത്തിയേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മാരുതി സുസുക്കി നെക്സ (ഫയൽ ചിത്രം)

വിപണിയിൽ ടാറ്റയ്ക്കു പിന്നിൽ എംജി

ഇന്ത്യയിലെ ഇ വി കാർ വിപണിയുടെ 70 ശതമാനവും ടാറ്റയുടേതാണ്. എംജി മോട്ടോർസ് ‌ആണ് ഇ വി വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. ആകെ മാർക്കറ്റ് ഷെയറിൽ 9.58 ശതമാനം എംജിക്കാണ്. 2023 സാമ്പത്തിക വർഷത്തിൽ 4,511 യൂണിറ്റുകൾ കമ്പനി വിറ്റു. കഴി‍ഞ്ഞ വർഷത്തെ അപേക്ഷിച്ച് 2460 യൂണിറ്റ് അധികം. എംജി കൊമെറ്റ് ഇ വിയും എംജി ZS ഇ വിയുമാണ് എണ്ണത്തിൽ കൂടുതൽ. 2022 സാമ്പത്തിക വർഷത്തിൽ വിറ്റ 40 യൂണിറ്റുകളിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 1,066 യൂണിറ്റുകളുമായി 2565 ശതമാനം വളർച്ചയോടെ BYD ഇന്ത്യയും തൊട്ടുപിന്നിലുണ്ട്. ഹ്യൂണ്ടായി മഹീന്ദ്ര ഇ വി മോഡലുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ലക്ഷ്വറി കാറ്റഗറിയിലേക്കെത്തുമ്പോൾ ബി എം ഡബ്ല്യു മുന്നിലെത്തി. 2022ൽ വിറ്റ ഒമ്പത് ഇ വിയിൽ നിന്നും 2023 ആയപ്പോഴേക്കും എണ്ണം 386ലെത്തി. മെർസിഡസ്, വോൾവോ പട്ടികയിൽ പിന്നിൽ തന്നെയുണ്ട്.  

കടൽ കടന്നെത്തുമോ മസ്കിന്റെ ടെസ്‍ല?

കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇലോൺ മസ്ക് ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിച്ചതു മുതൽ ടെസ്‍ല ഇന്ത്യയിലേക്കെത്തുമോ എന്ന ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. 2022ൽ മെയിൽ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും സർക്കാർ ഇന്ത്യയിൽ വിപണനാനുമതി നിഷേധിച്ചതോടെ പിന്മാറുകയായിരുന്നു. എന്നാൽ പുതിയ നീക്കത്തെപ്പറ്റി സർക്കാരിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

ഇലോൺ മസ്ക് (ഫയൽ ചിത്രം)

എന്തായാലും ടാറ്റയ്ക്ക് ഇന്ത്യൻ വിപണിയിൽ തത്കാലത്തേക്ക് വെല്ലുവിളികളില്ലെന്നു പറയാം. ഇനി പുത്തൻ മാറ്റങ്ങളുമായി എത്തുന്ന മോഡലുകൾ ജനപ്രീതി നേടുമോ എന്നു കാത്തിരുന്നു കാണാം. കമ്പനിയുടെ നിലവിലുള്ള ബാധ്യതകൾ കുറയ്ക്കാൻ കണക്കുകളിൽ റെക്കോർഡുകളുണ്ടാക്കേണ്ടി വരും. ഇതിനായി പുതിയ മോഡലുകളിൽ ഒട്ടേറെ പുതുമ പ്രതീക്ഷിക്കാം. 

 

English Summary: Tata files 158 patents - tough competition in auto industry