ഇന്ത്യയുടെ ‘ജയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മേയ് 7ന് സൗദി അറേബ്യയിലായിരുന്നു. എന്തിനാണ് ഡോവല്‍ സൗദിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയത്? യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സമാന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായിരുന്നു ഡോവലിന്റെ വരവ്. ഇന്ത്യ–ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തില്‍ നിർണായക മാറ്റമുണ്ടാക്കുന്ന ഒരു പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച.

ഇന്ത്യയുടെ ‘ജയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മേയ് 7ന് സൗദി അറേബ്യയിലായിരുന്നു. എന്തിനാണ് ഡോവല്‍ സൗദിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയത്? യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സമാന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായിരുന്നു ഡോവലിന്റെ വരവ്. ഇന്ത്യ–ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തില്‍ നിർണായക മാറ്റമുണ്ടാക്കുന്ന ഒരു പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ‘ജയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മേയ് 7ന് സൗദി അറേബ്യയിലായിരുന്നു. എന്തിനാണ് ഡോവല്‍ സൗദിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയത്? യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സമാന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായിരുന്നു ഡോവലിന്റെ വരവ്. ഇന്ത്യ–ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തില്‍ നിർണായക മാറ്റമുണ്ടാക്കുന്ന ഒരു പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ‘ജയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മേയ് 7ന് സൗദി അറേബ്യയിലായിരുന്നു. എന്തിനാണ് ഡോവല്‍ സൗദിയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയത്? യുഎസ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സമാന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായിരുന്നു ഡോവലിന്റെ വരവ്. ഇന്ത്യ–ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തില്‍ നിർണായക മാറ്റമുണ്ടാക്കുന്ന ഒരു പദ്ധതിയെ കുറിച്ചായിരുന്നു ചർച്ച. 

 

ADVERTISEMENT

ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയെ ഗള്‍ഫ് രാജ്യങ്ങളുൾപ്പെടുന്ന പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്ന വലിയൊരു പദ്ധതിയാണു നാലു രാജ്യങ്ങളുടെയും മനസ്സിൽ. കര, ജലമാര്‍ഗങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള ഈ ആശയം ഇപ്പോൾ ചർച്ചയ്ക്കു വച്ചത് യുഎസാണ്. എന്താണ് ഇത്തരമൊരു പദ്ധതിയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്? പദ്ധതിയിൽ എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്രയേറെ താൽപര്യം? ഗൾഫ് മേഖലയിൽ ഇത് എന്തു മാറ്റമായിരിക്കും വരുത്തുക? ചൈനയുമായി ഈ പദ്ധതിക്ക് എന്താണ് ‘ബന്ധം?’ വിശദമായി പരിശോധിക്കാം...

 

അജിത് ഡോവൽ.

∙ ലക്ഷ്യം ചൈന; ബുദ്ധി ഇസ്രയേലിന്റെ 

 

ADVERTISEMENT

മേയ് എഴിന് സൗദിയിൽ അജിത് ഡോവൽ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗൾഫ് റെയിൽ ലിങ്ക് പദ്ധതിയെ കുറിച്ച് ലോകം ശ്രദ്ധിച്ചത്. സൗദിക്കു പുറമെ ഈ ചർച്ചയിൽ യുഎഇ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്തിരുന്നു. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ഐ2യു2വിൽ (India, Israel, the United Arab Emirates, and the United States) ഒന്നു വർഷമെടുത്ത് ഉരുത്തിരിഞ്ഞ ആശയമായിരുന്നു ഗൾഫ് റെയിൽ ലിങ്ക് പദ്ധതി. 

 

തന്ത്രപ്രധാനമായ മേഖലകളിലെ വികസന സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് നാല് രാജ്യങ്ങൾ ചേർന്ന് 2021 അവസാനം ഈ കൂട്ടായ്മ രൂപീകരിച്ചത്. അറബ് രാജ്യങ്ങളടങ്ങിയ വിശാലമായ പശ്ചിമേഷ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു ബന്ധിപ്പിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റെയിൽപാതകൾ, സമുദ്ര പാതകൾ, തുറമുഖങ്ങൾ, റോഡുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. മധ്യ–പശ്ചിമേഷ്യൻ മേഖലയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനെ കുറിച്ച് ഐ2യു2 ഫോറം ചർച്ച ചെയ്തപ്പോൾ ഇസ്രയേലാണ് ഈ പദ്ധതിയെ കുറിച്ചുള്ള ആശയം ആദ്യമായി പങ്കുവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ADVERTISEMENT

അതേസമയം മേയ് 7ന് സൗദിയിൽ നടന്ന ചർച്ചകളിൽ ഇസ്രയേലിന്റെ ആസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. എന്നാൽ ഈ സംരംഭത്തിൽ ഇസ്രയേലിനും, യുഎഇക്കും ഇടയിൽ റെയിൽ ശൃംഖലകൾ രൂപീകരിക്കാനും അവയെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും കഴിയും. ഇസ്രയേലിലെ ഹൈഫ തുറമുഖമായിരിക്കും യൂറോപ്യൻ രാജ്യങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കുകയെന്നും കരുതപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഗ്രീസിലെ പിറേയസ് തുറമുഖവും നിർണായക പങ്ക് വഹിക്കും. 

 

ചൈനയിലെ വുഹാനിൽനിന്നുള്ള കാഴ്ച. (Photo by NOEL CELIS / AFP)

∙ അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസ്; ഇടപെടൽ നേരിട്ട്... 

 

പശ്ചിമേഷ്യയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കാൻ, ഗൾഫ് മേഖലയുടെ പിന്തുണയോടെ, റോഡും റെയിലും കടൽ മാർഗവും ചേർന്നൊരു ഇടനാഴി തീർക്കുക എന്നതാണ് യുഎസ് മുന്നോട്ടു വച്ച ആശയം. പദ്ധതി നടപ്പിലായാൽ അതിലൂടെയുണ്ടാകുന്ന വ്യാപാര ബന്ധങ്ങളിലും രാജ്യാന്തര–ഉഭയകക്ഷി ബന്ധങ്ങളിലും യുഎസിന് എന്ത് ഗുണമാണുണ്ടാവുക? സാമ്പത്തിക നേട്ടത്തേക്കാളുപരിയായി തന്ത്രപരമായ സ്ഥാനം മേഖലയിൽ ഊട്ടിയുറപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ സാമ്പത്തിക കടിഞ്ഞാൺ തങ്ങളിൽനിന്ന് ഊർന്ന് പോകുമോ എന്ന ഭയം യുഎസിനെ അലട്ടിത്തുടങ്ങിയിരിക്കുന്നു. 

സൗദി സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. (Photo by AFP)

 

അമേരിക്കൻ ഭൂഖണ്ഡത്തിൽ തങ്ങളുടെ പിന്നാമ്പുറത്തുവരെ ചൈന സ്വാധീനം ചെലുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിനൊപ്പം ചേർത്തു വായിക്കണം. പതിനെട്ട് മാസങ്ങൾക്ക് മുൻപ് ഉരുത്തിരിഞ്ഞ ആശയം ഇപ്പോൾ യുഎസ് പൊടിതട്ടിയെടുക്കുന്നതിനു പിന്നിലും മറ്റൊന്നുമല്ല കാരണം. അടുത്തിടെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ പദ്ധതിയിൽ അതീവ ശ്രദ്ധ നൽകിയത്. ഗൾഫ് രാജ്യങ്ങളിൽ ചൈന പിടിമുറുക്കുന്നു എന്ന തോന്നൽ ശക്തമായതോടെയാണ് ഗൾഫ് മേഖലയിലേക്ക് ബൈഡന്റെ ശ്രദ്ധയേറിയതും. യുഎസിനെ സംബന്ധിച്ചിടത്തോളം ഇത് ഭൂമിശാസ്ത്രപരമായും സാമ്പത്തികപരമായും പ്രാധാന്യമുള്ള പദ്ധതിയാണ്. നേരത്തേ വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ ഈസ്റ്റ് പോളിസിയിൽ നടത്തിയ പ്രഭാഷണത്തിൽ ജെയ്ക് സള്ളിവൻ ഇതു സംബന്ധിച്ച സുപ്രധാന സൂചനകൾ നൽകിയിരുന്നു. 

 

2018ൽ അർജന്റീനയിൽ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനൊപ്പം (PIB File Photo via PTI)

അറബ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മധ്യ പൗരസ്ത്യദേശത്തിൽ യുഎസ് പുതുതായി സ്വീകരിക്കുന്ന തന്ത്രപരമായ തീരുമാനങ്ങളെ കുറിച്ചും ഗൾഫിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചും അന്ന് അദ്ദേഹം സൂചന നൽകിയിരുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സാമ്പത്തിക പങ്കാളിത്ത സഹകരണങ്ങളില്‍ പുതിയ സംരംഭങ്ങൾ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് റെയിൽ ലിങ്ക് പദ്ധതിയെ ദക്ഷിണേഷ്യയിലേക്ക് നീട്ടാൻ യുഎസിനെ പ്രേരിപ്പിച്ച ഒരു ഘടകം ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയാണ് (സിഇപിഎ). ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ-യുഎഇ ഫുഡ് കോറിഡോർ പദ്ധതിയും ഇതിന്റെ ഭാഗമാണ്. 

 

∙ ചൊടിപ്പിച്ചത് ചൈനയുടെ ‘മധ്യസ്ഥ റോൾ’

 

Representative Image

ചൈനയുടെ നയതന്ത്ര ഇടപെടലുകൾ, പശ്ചിമേഷ്യയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം തുടങ്ങിയവ യുഎസിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. സൗദിയുമായുള്ള യുഎസ് ബന്ധത്തിലുണ്ടാകുന്ന വിള്ളലുകൾ ചൈന ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയവും ഉദിക്കുന്നു. വർഷങ്ങൾ നീണ്ട പിണക്കത്തിനു ശേഷം ഇറാനും സൗദിയും കൈകൊടുത്തത് അടുത്തിടെ ലോകത്തെ അതിശയിപ്പിച്ചിരുന്നു. എന്നാൽ ഈ സൗഹൃദത്തിന് ചൈനയാണ് മധ്യസ്ഥം വഹിച്ചതെന്ന വിവരം ഏറെ ചർച്ചയായി. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇറാനും സൗദിയും പിണക്കം മറന്ന് ‌ഒന്നിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ ധാരണയായി. 

 

ഇരു രാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ, ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലാണ് ചർച്ചയ്ക്കായി എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. നാലു ദിവസത്തോളം നീണ്ട ചർച്ചയ്ക്കൊടുവിൽ സൗഹൃദത്തിന്റെ വെള്ളക്കൊടി വീശിയതോടെ രണ്ട് മാസത്തിനകം ഇരുരാജ്യങ്ങളിലും എംബസികളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. ചൈനയുടെ ഈ നയതന്ത്രവിജയത്തിൽ ഏറെ അസ്വസ്ഥമായത് യുഎസാണ്. തന്ത്രപ്രധാന മേഖലയായി കണക്കാക്കുന്ന ഗൾഫ് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തിൽ യുഎസ് അപകടം മണത്തതാണ് ഗൾഫ് റെയിൽ ലിങ്ക് പദ്ധതിക്ക് വേഗം കൈവരാനുള്ള പ്രധാന കാരണമായി കരുതുന്നത്. 

 

ഇസ്‌ലാമാബാദിൽ നടന്ന പാക്കിസ്ഥാൻ ഡേ മിലിട്ടറി പരേഡിൽ ചൈനീസ് സേനാംഗങ്ങള്‍ പങ്കെടുത്തപ്പോൾ. 2017 മാർച്ച് 23ലെ ചിത്രം: AAMIR QURESHI / AFP

∙ വില്ലൻ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി 

 

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരത്തിലെ വലിയൊരു പങ്കും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ചൈനീസ് പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് (വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി). ചൈനയുടെ പൗരാണിക വ്യാപാരപാതയായ പട്ടുപാതയെ (സിൽക്ക് റൂട്ട്) പുനരുജ്ജീവിപ്പിക്കാനുള്ള ഈ പദ്ധതി മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പദ്ധതിയെ ഒരു നിക്ഷേപ മാർഗമായി കണ്ട് മറ്റു രാജ്യങ്ങളെ നിയന്ത്രണത്തിലാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. 

 

റെയിൽ പാത, ഊർജനിലയങ്ങൾ എന്നിവയിലടക്കം അടിസ്ഥാന സൗകര്യവികസനത്തില്‍ ഊന്നിയുള്ള പദ്ധതികളിൽ നിക്ഷേപിക്കുകയാണ് ലക്ഷ്യം. നിർലോഭമായി വായ്പകൾ അനുവദിച്ച് രാജ്യങ്ങളെ കടക്കെണിയിലാക്കിയ ശേഷമാവും ഇത്. ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക ചൈനീസ് ചതിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയെ ആദ്യം മുതൽ ഇന്ത്യ എതിർക്കുന്നുണ്ട്. പാക്ക് അധീന കശ്മീരിലൂടെയുള്ള ചൈന– പാക് ഇടനാഴിയെയാണ് (സിപിഇസി) ഇന്ത്യ എതിർക്കുന്നത്. ഇന്ത്യയ്ക്കൊപ്പംനിന്ന് യുഎസും ചൈനീസ് പദ്ധതിയെ എതിർക്കുന്നുണ്ട്. പെരുമ്പാമ്പ് ഇരയെ വിഴുങ്ങുംപോലെ, കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്.

 

∙ മോദിയോടൊപ്പം മാറ്റം

 

നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയായതു മുതൽ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അതീവ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഊർജ മേഖലയിലടക്കം ലോക സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമായ ഗൾഫ് മേഖലയിലേക്കു പ്രവേശനം ലഭ്യമാകുന്ന ഒരു അവസരവും ഇന്ത്യ പാഴാക്കാറില്ല. കേവലം എണ്ണ, പ്രവാസം എന്നീ വിഷയങ്ങളിലൂന്നിയുള്ള ബന്ധമായിരുന്നു അറബ് രാജ്യങ്ങളുമായി മുൻപുണ്ടായിരുന്നത്. എന്നാല്‍ മോദിയുടെ കാലത്ത് ഇത് പ്രതിരോധം, സുരക്ഷ, സാമ്പത്തിക സഖ്യം എന്നീ മേഖലകളിലേക്കും വളർന്നു. 

 

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുന്നത് യുഎസും ശ്രദ്ധിച്ചിരുന്നു. ഇതും പുതിയ പദ്ധതിയിൽ ഇന്ത്യയെ പങ്കാളിയാക്കുന്നതിന് കാരണമായി. റെയിൽപാതകൾ, സമുദ്ര പാതകൾ, തുറമുഖങ്ങൾ, റോഡുകൾ എന്നിവയുൾപ്പെടുന്ന പദ്ധതിയില്‍ ഇന്ത്യയുടെ പങ്ക് വളരെ നിർണായകമാണ്. ഗൾഫ് മേഖലയിലെ വിവിധ തുറമുഖങ്ങളും ഇന്ത്യയുമായി സമുദ്ര മാർഗം ഗതാഗത സംവിധാനം ഒരുക്കുക, തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽ ഇടനാഴികൾ നിർമിച്ച് പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക... ചുരുക്കത്തിൽ പശ്ചിമേഷ്യയെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഗതാഗത മാർഗം കൂടുതൽ കാര്യക്ഷമാവും എന്നതാണ് ഇന്ത്യയ്ക്കുള്ള നേട്ടം. 

 

ഇതിനു പുറമെ പദ്ധതിയുടെ നടത്തിപ്പിൽ ഇന്ത്യയ്ക്ക് വലിയ പങ്കാണു ലഭിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ റിപ്പോ‍‌‍ർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയെ പ്രകോപിപ്പിക്കുന്ന ഈ പദ്ധതിക്ക് കൈ കൊടുക്കാൻ ഇന്ത്യ തീരുമാനിച്ചത് പ്രധാനമായും നാല് കാരണങ്ങളാലാണ്. 

 

1. സുവർണാവസരം

 

പശ്ചിമേഷ്യയുമായി സംഘര്‍ഷരഹിതമായ സമാധാനത്തിലുള്ള ബന്ധമാണ് എക്കാലവും ഇന്ത്യ ആഗ്രഹിച്ചിട്ടുള്ളത്. പ്രധാനമായും രാജ്യത്തെ ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗൾഫ് രാജ്യങ്ങൾക്കുള്ള പങ്ക് ഇന്ത്യയ്ക്ക് നന്നായി അറിയാം. ഈ രാജ്യങ്ങളുമായി മികച്ച ഉഭയകക്ഷി ബന്ധം പുലർത്താൻ ഇന്ത്യൻ ഭരണാധികാരികള്‍ എക്കാലത്തും ശ്രദ്ധപതിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അമേരിക്ക മുന്നോട്ടു വച്ചിട്ടുള്ള ആശയം സാക്ഷാത്കരിച്ചാൽ ഇന്ത്യയിലേക്കുള്ള ക്രൂഡ് അടക്കമുള്ള ഇറക്കുമതി ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്തിക്കാൻ ഇന്ത്യയ്ക്കാവും. ഇതിനു പുറമെ ഇന്ത്യയിലെ 80 ലക്ഷത്തോളം പൗരന്‍മാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. ഇവരിലൂടെ വൻ തുകയാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഇതും പദ്ധതിക്ക് കൈ കൊടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

 

2. റെയിൽ നിർമാണ മേഖലയിൽ ഇന്ത്യൻ മുദ്ര

 

പശ്ചിമേഷ്യൻ രാജ്യങ്ങളെ അതിവിശാലമായ റെയിൽ നെറ്റ്‍വർക്കുകളുടെ സഹായത്തോടെ ബന്ധിപ്പിക്കുന്ന പദ്ധതി റെയിൽ നിർമാണ മേഖലയിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകും. ലോകത്തെ നാലാമത്തെ വലിയ റെയിൽ നെറ്റ്‍വർക്കുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്കു പുറമെ, അയല്‍ രാജ്യമായ ശ്രീലങ്കയിലും റെയിൽ വികസന പ്രവൃത്തികളിൽ ഇന്ത്യൻ റെയിൽവേ മുദ്രപതിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പശ്ചിമേഷ്യൻ രാജ്യത്തെ റെയിൽ വികസനത്തിന്റെ ചുക്കാൻ പിടിക്കാൻ ഇന്ത്യയെ സഹായിക്കും. കൂടുതൽ അവസരങ്ങൾ ഇന്ത്യയ്ക്കു പുറത്ത് ലഭിക്കുന്നത് രാജ്യത്തെ സ്വകാര്യ കമ്പനികളെയും ഈ മേഖലയിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്. 

 

3. ചൈനയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി 

 

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി കൂട്ടുകൂടി വൻ തുക കടമായി നല്‍കി, വമ്പൻ പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കാമെന്ന മട്ടിൽ കൂടെക്കൂടുന്ന ചൈനയ്ക്ക് തിരിച്ചടി നൽകാനുള്ള വഴിയായും ഇന്ത്യ ഈ പദ്ധതിയെ കാണുന്നു. ചരിത്ര പ്രാധാന്യമുള്ള പട്ടുപാതയുടെ പുനഃസൃഷ്ടി എന്ന പേരിൽ നടപ്പിലാക്കുന്ന ചൈനീസ് ബെൽറ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് വെല്ലുവിളി ഉയർത്താനും പശ്ചിമേഷ്യയിലടക്കമുള്ള ചൈനയുടെ സ്വാധീന വലയം കുറയ്ക്കാനും ഈ പദ്ധതിയിലൂടെ ഇന്ത്യയ്ക്കാവും. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ഇറാൻ വഴി മധ്യേഷ്യയിലേക്കും, ഭാവിയിൽ യൂറോപ്പ് വരെ നീളുന്ന രാജ്യാന്തര നോർത്ത്-സൗത്ത് ട്രാൻസിറ്റ് കോറിഡോർ എന്ന വ്യാപാര ഇടനാഴി നിർമിക്കാനും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. ഈ അവസരത്തിലാണ് ചൈനയ്ക്ക് തിരിച്ചടി നൽകാനുള്ള പുതിയ വഴി തെളിയുന്നത്. 

 

4. ഇനിയില്ല പാക്കിസ്ഥാനെന്ന വഴിമുടക്കി 

 

പശ്ചിമേഷ്യൻ രാജ്യങ്ങളുമായി റോഡ്, റെയിൽ ബന്ധം എന്ന സ്വപ്നത്തിന് എന്നും തടസ്സം പാക്കിസ്ഥാനായിരുന്നു. ഇപ്പോഴത്തെ പദ്ധതിയിലൂടെ പശ്ചിമേഷ്യയിലെ നിരവധി തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകള്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതിലൂടെ വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢമായി മാറുകയും ചെയ്യും. ചൈനയ്ക്കെതിരെയുള്ള പദ്ധതിയായതിനാൽ ഇന്ത്യൻ പിന്തുണ ലഭിക്കും എന്ന ചിന്തയാണ് ഇന്ത്യയെ പദ്ധതിയിൽ പങ്കാളിയാക്കുന്നതിന് യുഎസിനെ പ്രേരിപ്പിക്കുന്നത്. അടുത്തമാസം ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി യുഎസ് സന്ദർശനം നടത്തുന്നുണ്ട്. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ചും ഈ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ചുമുള്ള കാര്യങ്ങൾ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള ചര്‍ച്ചയിൽ വിഷയമായേക്കുമെന്നും കരുതപ്പെടുന്നു.

 

English Summary: US-led Gulf Rail Link Plan: A Huge Opportunity for India to Defend Pakistan and China