2012 ജനുവരി 13ന് ഉണ്ടായ കപ്പൽച്ചേതത്തിന്റെ കഥ കേൾക്കുക. കോസ്റ്റ് കോൺകോർഡിയ എന്ന യാത്രക്കപ്പൽ ഇറ്റലിക്കടുത്തുള്ള ഗിഗ്ലിയോ ദ്വീപിന്റെ തീരത്തു പാറയിൽ തട്ടിത്തകർന്നു. 32 പേർ മരിച്ചു. 300 യാത്രക്കാരെ മുങ്ങുന്ന കപ്പലിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ട ക്യാപ്റ്റൻ ഫ്രാൻസെസ്കോ സ്കെറ്റിനോയെ നരഹത്യക്കുറ്റത്തിന് 16 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശുദ്ധിയുടെ, നൈർമല്യത്തിന്റെ, സ്നേഹത്തിന്റെ പ്രതീകമാണ് പൂവ്. ഇവയെയെല്ലാം സൂചിപ്പിക്കാൻ കവികൾ സാധാരണമായി പൂവിനെ ദൃഷ്ടാന്തമാക്കാറുണ്ട്. എത്രയെത്ര ഉപമകളും ഉൽപ്രേക്ഷകളും!  താമരപ്പൂവിന്റെ സൗന്ദര്യം പരക്കെ അംഗീകരിക്കപ്പെട്ടതു കൊണ്ടായിരിക്കണമല്ലോ കമലം, പത്മം, പങ്കജം, സരോജം, അംബുജം, ജലജ, അരവിന്ദാക്ഷൻ, താമരാക്ഷൻ, വാരിജാക്ഷൻ, രാജീവ്, നളിനി  തുടങ്ങിയ പേരുകൾക്കു പ്രചാരമുള്ളത്. നളിനകുമാറും പത്മാക്ഷനും പുഷ്കരനും ചുരുക്കമായെങ്കിലുമുണ്ട്.

മൃദുവും സുന്ദരവുമായ താമരയിതളിൽ സ്വർണം പൂശാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും? ഏറ്റവും തൃപ്തികരമായതിനെ വീണ്ടും പരിഷ്കരിക്കാൻ ശ്രമിച്ച് തകരാറുകൾ ക്ഷണിച്ചു വരുത്തുന്നതിനെ സൂചിപ്പിക്കാൻ ‘ലില്ലിയെ പൊന്നു പൂശുക’ (gild the lily) എന്ന പ്രയോഗം ഇംഗ്ലിഷിലുണ്ട്. വിശുദ്ധിയെയും പുതുജീവനെയും ലില്ലിപ്പൂവ് സൂചിപ്പിക്കുന്നു. മികവുള്ളതിനെ അനാവശ്യമായി മോടിപിടിപ്പിക്കുന്നതിനെക്കുറിച്ച് ലില്ലി ഇഫക്റ്റ് എന്ന പ്രയോഗമുണ്ട്.

ADVERTISEMENT

‌ഈ ആശയം അതിമനോഹരമായി ഷേക്സ്പിയർ ‘കിങ് ജോൺ’ നാടകത്തിൽ ആവിഷ്കരിച്ചു. ജോൺ രാജാവ് രണ്ടാമതും കിരീടധാരണം ആസൂത്രണം ചെയ്യുമ്പോൾ അർധസഹോദരൻ സാലിസ്ബറി പ്രഭു പറയുന്ന വരികൾ (കിങ് ജോൺ – 4.2): ‘‘തങ്കത്തിൽ സ്വർണം പൂശുക, ലില്ലിയിൽ ചായമടിക്കുക, വയലറ്റിൽ പരിമളം ചേർക്കുക, മഞ്ഞുകട്ടിയെ മിനുസപ്പെടുത്തുക, മാരിവില്ലിനു മറുനിറം നൽകുക, വെയിലത്തു മെഴുതിരി പിടിക്കുക, സുന്ദരമായ ആകാശത്തെ അലങ്കരിക്കുക – ഇവയെല്ലാം പാഴ്‌വേലയാണ്, പരിഹാസ്യമായ ധാരാളിത്തമാണ്’’.

ലക്ഷ്യങ്ങൾക്കായി പ്രയത്നിക്കുന്നവർ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞും ഒടുങ്ങാത്ത ജിജ്ഞാസയ്ക്കു വിധേയരായി വീണ്ടും വീണ്ടും വൃഥായത്നത്തിലേർപ്പെടാറുണ്ട്. യുക്തിരഹിതമായ അധികപ്രയത്നത്തിനു പകരം, മഹനീയമായ ഇതരലക്ഷ്യങ്ങൾവച്ച് മറ്റു കാര്യങ്ങൾക്കായി പ്രയത്നിക്കുന്നതാവും അഭികാമ്യം.

പ്രതീകാത്മക ചിത്രം (Laurence Dutton / iStockPhoto.com)

2012 ജനുവരി 13ന് ഉണ്ടായ കപ്പൽച്ചേതത്തിന്റെ കഥ കേൾക്കുക. കോസ്റ്റ് കോൺകോർഡിയ എന്ന യാത്രക്കപ്പൽ ഇറ്റലിക്കടുത്തുള്ള ഗിഗ്ലിയോ ദ്വീപിന്റെ തീരത്തു പാറയിൽ തട്ടിത്തകർന്നു. 32 പേർ മരിച്ചു. 300 യാത്രക്കാരെ മുങ്ങുന്ന കപ്പലിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ട ക്യാപ്റ്റൻ  ഫ്രാൻസെസ്കോ സ്കെറ്റിനോയെ നരഹത്യക്കുറ്റത്തിന് 16 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.

അപകടകാരണം അന്വേഷിച്ചവർ ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ തകരാറു കണ്ടെത്തി. കപ്പലിന്റെ  നാവികവ്യവസ്ഥ പാറകളിൽനിന്ന് അകന്നുള്ള സുരക്ഷിതപാത സ്വയം നിശ്ചയിച്ചു നൽകിയിരുന്നു. ഏറ്റവും മികച്ച ആ നിർദ്ദേശം അനുസരിച്ചിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ല. പക്ഷേ അതു കുറെക്കൂടി സുരക്ഷിതമാക്കിക്കളയാമെന്നു തീരുമാനിച്ച് ക്യാപ്റ്റൻ കപ്പലിന്റെ ഗതി മാറ്റി, അപകടം ക്ഷണിച്ചുവരുത്തി. പൂവിൽ തങ്കം പൂശി മനുഷ്യഹത്യയ്ക്കു വഴിവച്ചു. കംപ്യൂട്ടറും മറ്റും ഉപയോഗിച്ചുള്ള ഓട്ടമാറ്റിക് വ്യവസ്ഥകളിൽ കയറിക്കളിച്ച് ഓപ്പറേറ്റർമാർ യുക്തിരഹിതമായി  മിടുക്കു കാണിക്കാൻ ശ്രമിക്കേണ്ടതില്ല. വ്യവസ്ഥയിൽ പോരായ്മകളുണ്ടെങ്കിൽ, വിദഗ്ധർ ഗവേഷണം വഴി അവ  പരിഹരിച്ചുകൊള്ളും.

ADVERTISEMENT

ഒന്നാന്തരം സാഹചര്യമൊരുക്കി, സുഖമായി വെറുതേ ഇരിക്കാൻ കുറെപ്പേരോടു നിർദ്ദേശിച്ചു. ഷോക്കടിപ്പിച്ചു നോക്കാനുള്ള സജ്ജീകരണം അവിടെയുണ്ടായിരുന്നു. വെറുതേ ഇരുന്നു ബോറടിച്ചവർ ആവശ്യമില്ലാതെ വേദനിപ്പിക്കുന്ന ഷോക്കടിപ്പിച്ചു നോക്കി. മുഷിവ് ചൂണ്ടിക്കാട്ടി അനാവശ്യകാര്യങ്ങളിൽ ഏർപ്പെടുന്നവരുണ്ട്. സ്വസ്ഥമായ അന്തരീക്ഷം െമച്ചപ്പെടുത്തിക്കളയാമെന്ന ചിന്തയാണ് ഇതിനു പിന്നിൽ.

പന്ത്രണ്ടാം നൂറ്റാണ്ടിലെ പേർഷ്യൻ കവി നിസാമി ഗഞ്ചാവി രചിച്ച കാലാതിവർത്തിയായ ദുരന്ത പ്രണയകാവ്യമാണ് ലൈലാ–മജ്നു. ഇതിന്റെ ചലച്ചിത്രാവിഷ്കാരം ചില പ്രേക്ഷകർക്കു രസിച്ചില്ല. ലൈലയും മജ്നുവും ഒടുവിൽ‌ മരിച്ചു പോകുന്ന കഥയാണ്. കരുണരസം കരകവിയുംകഥ അരസികർക്ക് ഇഷ്ടപ്പെട്ടില്ല. തിയറ്ററിൽ തിരക്കു കുറഞ്ഞു. പടം പപ്പടമാകുമെന്നു നിർമാതാവ് ഭയന്നു. ഏറെ വൈകാതെ കഥയുടെ ഒടുവിൽ ഒരു തുണ്ട് കൂട്ടിച്ചേർത്തു. ലൈലയും മജ്നുവും പാട്ടുപാടി സ്വർഗത്തിൽ ഊഞ്ഞാലാടുന്ന രംഗം. അതോടെ കഥയുടെ ജീവനും പോയി.

നല്ല ലക്ഷ്യത്തോടെയാണെങ്കിലും ശ്രേഷ്ഠമായതിനെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിച്ച് പലരും വിപരീതഫലം ഉളവാക്കുന്ന രീതിയിൽ വികലമാക്കാറുണ്ട്.

പ്രതീകാത്മക ചിത്രം (PeopleImages/ iStockPhoto.com)

മികച്ച ആഹാരം പാകം ചെയ്തുകഴിഞ്ഞ്, അതിൽ വീണ്ടും ചിലതു ചേർത്തു രുചി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാചകക്കാരുണ്ട്. ഫലം നേർവിപരീതമാകാം. മികച്ച കഥയെഴുതിത്തീർത്ത്, അതിന്റെ ഒതുക്കവും മിഴിവും നഷ്ടപ്പെടുത്തുംവിധം പലതും കൂട്ടിച്ചേർക്കുന്ന കഥാകൃത്ത് ഗുണത്തെക്കാളേറെ ദോഷത്തെ ക്ഷണിച്ചുവരുത്തുന്നു.

ADVERTISEMENT

മനോഹരമായ പ്രകൃതിദൃശ്യം കാട്ടുന്ന പെയിന്റിങ്ങിൽ അനാവശ്യമായി സൂക്ഷ്മഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന ചിത്രകാരൻ ഇതേ തെറ്റു ചെയ്യുന്നു. സുന്ദരമായ വീട് രൂപകല്പന ചെയ്ത ആർക്കിടെക്റ്റ് കൂടുതൽ നിറങ്ങളും തൊങ്ങലുകളും ചേർത്ത് കാഴ്ച മോശമാക്കുന്നു. ഏവരുടെയും ആദരം അർഹിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗത്തിനു ശേഷം അതെക്കുറിച്ച് അഭിപ്രായം പറയുക കൂടി ചെയ്യുന്ന പ്രഭാഷകൻ മതിപ്പ് നഷ്ടപ്പെടുത്തുന്നു.

ആവശ്യത്തിലേറെ ചായം തേച്ചാൽ ചിത്രം മെച്ചപ്പെടില്ലെന്ന് അറിയാവുന്ന ചിത്രകാരൻ വെറുതേ പ്രലോഭനത്തിന് കീഴ്പ്പെട്ടെന്നു വരാം. അപ്പത്തിനു നെയ് കൂടുമോയെന്ന പഴയ ചോദ്യമുണ്ടെങ്കിലും, കൂടുമെന്ന് ആർക്കാണ് അറിയാത്തത്? ഗുണമേന്മ നല്ല നിലവാരത്തിലെത്തിക്കഴിഞ്ഞാൽ, ഇത്ര മതിയെന്നു തീരുമാനിക്കാനുള്ള പക്വത നമുക്കു വേണം.

English Summary: Ulkazhcha Column – Does perfection lead to success?