‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്’’, ഒരാൾ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ എന്ത് കരുതും? മേൽപ്പറഞ്ഞ വാക്കുകൾ ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ്. തുടർന്ന് മോദി കാരണം താൻ അനുഭവിക്കുന്ന ‘ബുദ്ധിമുട്ടുകൾ’ ബൈഡൻ നർമത്തിൽ ചാലിച്ച് വിവരിച്ചു. പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്.

‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്’’, ഒരാൾ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ എന്ത് കരുതും? മേൽപ്പറഞ്ഞ വാക്കുകൾ ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ്. തുടർന്ന് മോദി കാരണം താൻ അനുഭവിക്കുന്ന ‘ബുദ്ധിമുട്ടുകൾ’ ബൈഡൻ നർമത്തിൽ ചാലിച്ച് വിവരിച്ചു. പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്’’, ഒരാൾ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ എന്ത് കരുതും? മേൽപ്പറഞ്ഞ വാക്കുകൾ ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ്. തുടർന്ന് മോദി കാരണം താൻ അനുഭവിക്കുന്ന ‘ബുദ്ധിമുട്ടുകൾ’ ബൈഡൻ നർമത്തിൽ ചാലിച്ച് വിവരിച്ചു. പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്’’, ഒരാൾ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ എന്ത് കരുതും? മേൽപ്പറഞ്ഞ വാക്കുകൾ ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് നോക്കി പറഞ്ഞതാണ്. തുടർന്ന് മോദി കാരണം താൻ അനുഭവിക്കുന്ന ‘ബുദ്ധിമുട്ടുകൾ’ ബൈഡൻ നർമത്തിൽ ചാലിച്ച് വിവരിച്ചു. പ്രസിഡന്റ് ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി അടുത്ത മാസം യുഎസ് സന്ദർശിക്കാനിരിക്കുകയാണ്. ഈ അവസരത്തിൽ യുഎസ് പ്രസിഡന്റ് മോദിക്കായി അത്താഴവിരുന്നും സംഘടിപ്പിക്കുന്നുമുണ്ട്. ഇതിൽ പങ്കെടുക്കാനുള്ള ക്ഷണം ആവശ്യപ്പെട്ട് സിനിമാ താരങ്ങളടക്കം സമൂഹത്തിലെ ഉന്നതശ്രേണിയിൽപ്പെട്ട ആളുകൾ ബൈഡനുമേൽ സമ്മർദം ചെലുത്തുകയാണ്. ഇതാണ് തമാശരൂപേണ അമേരിക്കൻ പ്രസി‍ഡന്റ് സൂചിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി ചൂണ്ടിക്കാട്ടി മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. "താങ്കൾ എനിക്ക് വലിയൊരു പ്രശ്നം തന്നെയാണ്", എന്ന് പറഞ്ഞ് ആരംഭിച്ച ബൈഡന്റെ വാക്കുകൾ പൂർണമായി വായിച്ചാൽ മാത്രമേ അത് നർമ്മസംഭാഷണത്തിന്റെ ഭാഗമായിരുന്നു എന്ന് നമുക്ക് ബോധ്യമാകൂ. എന്നാൽ ഈ വാചകം മാത്രം കേട്ടാലോ? ശരിക്കും ബൈഡൻ മനസ്സിൽത്തട്ടി പറഞ്ഞതു പോലെയുണ്ട്. മോദി ശരിക്കും ബൈഡന് തലവേദനയാകുന്നുണ്ടോ? പരിശോധിക്കാം

 

ADVERTISEMENT

∙ മാറിയ ഇന്ത്യൻ വിദേശനയം

ജി20 ഉച്ചകോടിക്കിടെ സംസാരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും (Photo by Alex Brandon / POOL / AFP)

 

രാജ്യാന്തര ബന്ധങ്ങളിൽ രാഷ്ട്രത്തിന്റെ നിലപാടുകളാണ് വിദേശനയത്തിൽ പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഇന്ത്യയുടെ വിദേശനയം ചേരിചേരാ നയത്തിലുറച്ചതായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ  തിരഞ്ഞെടുപ്പിലൂടെ ഒരു സർക്കാർ രൂപീകരിക്കുമ്പോൾ ലോകം രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ശീതയുദ്ധത്തിന് തുടക്കം കുറിക്കുന്ന സമയമാണ്. യുഎസ്–യുഎസ്എസ്ആർ (സോവിയറ്റ് യൂണിയൻ) എന്നീ രണ്ട് ശാക്തിക ചേരികളിൽ ലോകരാജ്യങ്ങൾ അണിനിരന്നപ്പോൾ ഇതിലൊന്നും ചേരാതെ മാറി നിൽക്കുന്ന നയമാണ് ജവാഹർലാൽ നെഹ്റുവിന്റെ ഭരണമികവിൽ ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ ചേരിചേരാ നയത്തിൽ ആകൃഷ്ടരായി കൂടുതൽ രാജ്യങ്ങൾ എത്തിയതോടെ മൂന്നാം ലോക രാജ്യങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഇന്ത്യ ഉയരുകയും ചെയ്തു. എന്നാൽ ചേരിചേരാ നയത്തിലെ സമദൂര സിദ്ധാന്തത്തിൽ ക്രമേണ യുഎസ്എസ്ആറുമായുള്ള ദൂരം ഇന്ത്യ കുറയ്ക്കുന്നതാണ് കാണാനായത്. പ്രത്യേകിച്ച് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഇത് പ്രകടമായി. ഇക്കാലങ്ങളിലെല്ലാം ഇന്ത്യയും അമേരിക്കയുമാ‌യുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യയേക്കാളും പാക്കിസ്ഥാനുമായി പ്രതിരോധ മേഖലയിലടക്കം സഹകരിക്കാനും യുഎസ് തയാറായി. 

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡ‍ൻറ് വ്ലാഡിമിർ പുടിനും (File Photo by Money SHARMA / AFP)
ADVERTISEMENT

എന്നാൽ 1990നുശേഷം ഇന്ത്യ – അമേരിക്ക ബന്ധത്തിൽ വലിയ മാറ്റങ്ങൾ വന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലുണ്ടായ മാറ്റമായിരുന്നു ഇതിനു കാരണം. ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്തെ ഇന്ത്യ–അമേരിക്ക സിവിൽ ആണവ കരാറോടു കൂടി ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. മോദി സർക്കാരിന്റെ വരവോടെ ഇത് കൂടുതൽ ദൃഡമാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞു. കാലാകാലങ്ങളായി പിന്തുടർന്നു പോന്ന വിദേശ നയത്തിൽ നിന്നു വ്യതിചലിക്കുകയാണ് ഇന്ത്യ എന്ന വിമർശനവും ഇക്കാലത്ത് ഉയർന്നിരുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാൻ പി.വി നരസിംഹ റാവുവിന്റെ കാലത്ത് ആരംഭിച്ച് എ.ബി വാജ്പേയിയും മൻമോഹൻ സിങ്ങും പിന്തുടർന്ന ‘ലുക് ഈസ്റ്റ് പോളിസി’യും ഇതിന്റെ വിജയത്തെ തുടർന്ന് മോദിയുടെ സർക്കാർ തുടക്കമിട്ട ‘ആക്ട് ഈസ്റ്റ് പോളിസി’യുമെല്ലാം ഇന്ത്യയുടെ വിദേശനയത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അനുദിനം ഭീഷണിയായി വളരുന്ന ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ അംഗത്വമെടുത്തു. ഗൾഫ് മേഖലയിലും സ്വാധീനം വർദ്ധിപ്പിക്കാൻ ഇന്ത്യ ഊന്നൽ നൽകി. ഇന്ന് ഇന്ത്യൻ വിദേശനയം സങ്കീർണമാണ്. അത് അമേരിക്കയേയും റഷ്യയേയും തുല്യ അകലത്തിൽ നിർത്താനായി രൂപീകരിച്ചതല്ല. ഇരു രാജ്യങ്ങളുമായും അടുത്ത് ഇടപഴകാനാണ് ശ്രമിക്കുന്നത്. വൈരുദ്ധ്യങ്ങൾ ഏറെയുണ്ടെങ്കിലും  ഇന്ത്യയുടെ വിദേശനയത്തിൽ അമേരിക്കയ്ക്ക് ഇന്ന് പ്രധാന സ്ഥാനം ലഭിക്കുന്നുമുണ്ട്.  

ഇന്ത്യയുമായുള്ള ബന്ധം ഇന്ന് അമേരിക്കയ്ക്ക് ആവശ്യമാണ്. മുൻപ് പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ പ്രധാന എതിരാളിയെങ്കിൽ ഇന്ന് ആ സ്ഥാനത്ത് ചൈനയാണ്. ചൈന ഇന്ത്യയുടെ പ്രധാന എതിരാളിയായി മാറിയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് യുഎസ് ലക്ഷ്യം.

 

∙ ഇന്ത്യ– അമേരിക്ക ബന്ധത്തിൽ കല്ലുകടിയായി റഷ്യ

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (File Photo by MANDEL NGAN / AFP)

 

ADVERTISEMENT

ശീതയുദ്ധം കഴി‍ഞ്ഞ് സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും അമേരിക്ക ഇപ്പോഴും റഷ്യയെ ശത്രുപക്ഷത്താണ് നിർത്തിയിട്ടുള്ളത്. റഷ്യയുടെ സൗഹൃദവലയത്തിലുള്ള രാജ്യങ്ങളുമായും അകൽച്ച കാണിക്കാറുമുണ്ട്. എന്നാ‍ൽ ഈ രണ്ടു രാജ്യങ്ങളുമായി ഒരേസമയം ബന്ധം വച്ചുപുലർത്തുന് ഇന്ത്യയുടെ വിദേശബന്ധത്തിൽ നയതന്ത്രജ്ഞർക്കു പോലും അദ്ഭുതമാണ്. ഇന്ത്യയുടെ ആയുധപ്പുരയിൽ റഷ്യൻ നിർമ്മിത ആയുധങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത്. അതിനാൽ റഷ്യയെ കൈവിടാൻ ഇന്ത്യയൊരുക്കമല്ല. റഷ്യന്‍ ആയുധങ്ങളുടെ പരിപാലനത്തിനായി ദീർഘകാലത്തേയ്ക്ക് ഇന്ത്യയ്ക്ക് ആ രാജ്യവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത യുഎസിന് ബോധ്യമായിട്ടുണ്ട്. എന്നാൽ എസ്400 മിസൈൽ‍ പ്രതിരോധ സംവിധാനം പോലെയുള്ള അത്യാധുനിക ആയുധങ്ങൾ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയതിൽ അമേരിക്കയ്ക്ക് അതൃപ്തിയുമുണ്ട്. പക്ഷേ എന്നിട്ടും സമാന ഇടപാടിൽ നാറ്റോ അംഗരാജ്യമായ തുർക്കിക്ക് മേൽ ഉപരോധത്തിന്റെ വാൾ വീശിയ യുഎസ് ഇന്ത്യയിലേക്ക് എത്തിയപ്പോൾ മൗനം പാലിച്ചു. 

 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ( File Photo by Kenzaburo FUKUHARA / POOL / AFP)

സമീപകാലത്ത് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതും അമേരിക്കയുടെ എതിർപ്പ് വിളിച്ചു വരുത്തിയിരുന്നു. യുക്രെയ്നെ ആക്രമിക്കുന്ന  റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനു വേണ്ടിയാണ് യൂറോപ്യൻ രാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യയിൽ നിന്നുള്ള ഇന്ധന വ്യാപാരം കുറയ്ക്ക‌ാൻ യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ വാങ്ങാതായതോടെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് എണ്ണ വ്യാപാരത്തിന് റഷ്യ തയ്യാറായി. ഇതൊരു അവസരമായിട്ടാണ് ഇന്ത്യ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ യുഎസ് കണ്ണുരുട്ടിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല.

 

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ ആവശ്യത്തിനുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും ഗൾഫ് രാജ്യങ്ങളായ ഇറാഖ്, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എന്നാല്‍ റഷ്യ–യുക്രെയ്ൻ യുദ്ധത്തോടെ എണ്ണവില കുതിച്ചുയർന്നത് ഇന്ത്യയിലും പ്രതിസന്ധി സൃഷ്ടിച്ചു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് മൂന്നക്കം കടന്നതോടെ വില പിടിച്ചു നിർത്താനായി കേന്ദ്രത്തിന് പലതവണ തീരുവ കുറയ്ക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് വിലകുറഞ്ഞ റഷ്യൻ എണ്ണ എന്ന വീണുകിട്ടിയ അവസരം ഇന്ത്യ മുതലാക്കിയത്. ഇക്കാര്യം ഒളിച്ചുവയ്ക്കാതെ ലോകത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് കഴിഞ്ഞു. 

 

ജി20 ഉച്ചകോടിക്കിടെ സംസാരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും (Photo by KEVIN LAMARQUE / POOL / AFP)

ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം റഷ്യയിൽ നിന്നും ഇന്ത്യ പ്രതിദിനം 1.64 ദശലക്ഷം ബാരൽ ക്രൂഡാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ആവശ്യത്തിന്റെ മൂന്നിലൊന്നും ഇപ്പോൾ റഷ്യയിൽ നിന്നുമാണ്. അതേസമയം യുക്രെയ്‌ൻ– റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയിരുന്ന എണ്ണ രാജ്യത്തിന്റെ മൊത്തം ആവശ്യത്തിൻറെ ഒരു ശതമാനത്തിലും താഴെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 

 

റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ശുദ്ധീകരിച്ച് തിരികെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിദേശനാണ്യം സ്വന്തമാക്കുകയാണ് ഇന്ത്യ ഇപ്പോൾ. ആരംഭ ഘട്ടത്തിൽ ഇന്ത്യയെ പിന്തിരിപ്പിക്കാൻ യുഎസ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കടക്കം ശക്തമായ മറുപടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നൽകുന്നത്. ഇന്ത്യ ഇപ്പോഴും റഷ്യയുമായി അടുത്ത ബന്ധം തുടരുന്നതും റഷ്യയെ സാമ്പത്തികമായി തളർത്താനുള്ള തങ്ങളുടെ പദ്ധതിയില്‍ തടസ്സമാകുന്നതും ബൈഡൻ ഭരണകൂടത്തിന് വെല്ലുവിളിയാണ്. 

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2020ൽ‍ ഇന്ത്യയിലെത്തിയപ്പോൾ ഗുജറാത്തിൽ സ്വീകരണത്തിന് ഒരുക്കിയ നമസ്തേ ട്രംപ് പരിപാടിയിലെ കാഴ്ച ( File Photo by Money SHARMA / AFP)

 

∙ ഇന്ത്യയേയും അമേരിക്കയേയും ഒന്നിപ്പിക്കുന്ന ചൈന

 

റഷ്യയെ തകർക്കാനുള്ള ഉപരോധ ശ്രമങ്ങൾ പോലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടലിൽ പൂർത്തീകരിക്കാനാവുന്നില്ല. എന്നിട്ടും അമേരിക്ക ഇന്ത്യയോടു മുഷിയാതെ മുന്നോട്ടു പോകാൻ അതീവ ശ്രദ്ധ ചെലുത്തുന്നത് എന്തിനാവും? ഇതിനുള്ള ഉത്തരമാണ് ചൈന. ശീതയുദ്ധ കാലത്ത് യുഎസിന്റെ ശത്രുസ്ഥാനത്ത് യുഎസ്എസ്ആറും അത് തകർന്ന ശേഷം റഷ്യയുമായിരുന്നെങ്കില്‍, ഇപ്പോൾ ആ സ്ഥാനത്ത് ചൈനയുമുണ്ട്്. റഷ്യയെക്കാളും യുഎസിന് ഇന്ന് ഭീഷണി ചൈനയാണ്. ബഹിരാകാശത്ത് വരെ ചൈന യുഎസിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. യുഎസ് തന്ത്രപ്രധാനമെന്ന് കരുതുന്ന ഗൾഫ് മേഖലയില്‍ രാജ്യങ്ങൾ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്ന മധ്യസ്ഥനായി ചൈന വളർന്നിരിക്കുന്നു. യുഎസിന്റെ തൊട്ടടുത്തുള്ള രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ആഫ്രിക്കയടക്കമുള്ള രാജ്യങ്ങൾക്ക് വാരിക്കോരി പണം കടം നൽകി കൂടെ നിർത്തുകയും ചെയ്യുന്നു. 

 

ഇതെല്ലാം അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ആവശ്യമാണ്. മുമ്പ് പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ പ്രധാന എതിരാളിയെങ്കിൽ ഇന്ന് ആ സ്ഥാനത്ത് ചൈനയാണ്. ചൈന ഇന്ത്യയുടെ പ്രധാന എതിരാളിയായി മാറിയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് യുഎസ് ലക്ഷ്യം. ഇന്ത്യയുമായുള്ള ആയുധ ഇടപാടുകളും യുഎസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. അടുത്തിടെ അമേരിക്കയിൽ നിന്നും യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. ചൈനയെ ലക്ഷ്യം വയ്ക്കാൻ അമേരിക്കൻ ആയുധങ്ങൾക്കാണ് ഇന്ത്യ പ്രധാന്യം നൽകുന്നത്. കാരണം ഇന്ത്യയുടെ കൈവശമുള്ള റഷ്യൻ ആയുധങ്ങൾ ചൈനയുടെ ആയുധശേഖരത്തിലുമുണ്ട്. അവയുടെ ശക്തിയും ബലഹീനതയും ചൈനയ്ക്കും അറിയാമെന്നതും ഇന്ത്യയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. 

 

ആയുധ ഇപാടുകൾക്ക് അപ്പുറം ചൈനയെ പ്രതിരോധിക്കാനുള്ള പദ്ധതികളിലും ഇന്ത്യൻ പങ്കാളിത്തം അമേരിക്ക ഉറപ്പിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലൂടെയുള്ള റെയിൽ ലിങ്ക് പദ്ധതിയിൽ സമുദ്ര പാതകൾ കൂടി കൂട്ടിച്ചേർത്ത് ഇന്ത്യയിലൂടെ ദക്ഷിണേഷ്യയിലെത്തിക്കാനുള്ള പദ്ധതി അടുത്തിടെ അമേരിക്ക മുൻപോട്ടു വച്ചിരുന്നു. ഇന്തോ–പസിഫിക്ക് മേഖലയിൽ ചൈനയെ പ്രതിരോധിക്കാനുള്ള നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ 'ക്വാഡ്' എടുത്തുപറയേണ്ട സഖ്യമാണ്. അതിർത്തിയിലടക്കം ചൈനയുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ചൈനയുടെ രഹസ്യനീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. 

 

∙ ബൈഡനുമേൽ വളർന്ന മോദിയുടെ ജനസമ്മതി 

 

"മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങേണ്ട സ്ഥിതിയിലാണ് ഞാൻ", ജപ്പാനിൽ വച്ച് നേരിൽ കണ്ടപ്പോൾ ബൈഡൻ ഇങ്ങനെ പറയാൻ ഒരു കാരണം കൂടിയുണ്ട്. ഭരണാധികാരികളെ കുറിച്ചുള്ള പൗരൻമാരുടെ അഭിപ്രായ സർവേ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ജപ്പാനിൽ വച്ച് ബൈഡൻ മോദിയെ കാണുന്നത്. ഈ സർവേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. യുഎസിലെ മോണിങ് കൺസൾട്ട് സർവേ ഏജൻസി നടത്തുന്ന ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കറിൽ മേയ് 10–16 കാലഘട്ടത്തിൽ 78% ജനപ്രീതിയോടെയാണ് മോദി മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കിയത്. ഈ റിപ്പോർട്ട് അനുസരിച്ച് യുഎസിൽ പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി  42% മാത്രമാണ്. 22 രാജ്യങ്ങളിലെ ഭരണാധികാരികളുടെ നേതൃത്വ മതിപ്പാണ് മോണിങ് കൺസൾട്ട് പരിശോധിച്ചത്. 

 

ഇതാദ്യമായല്ല മോദി സർവേ ഫലങ്ങളിൽ ബൈഡനു മുന്നിെലത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മോണിങ് കൺസൾട്ട് നടത്തിയ സർവേയിലും ഇന്ത്യൻ പ്രധാനമന്ത്രി ബൈഡനേക്കാളും മുന്നിലെത്തിയിരുന്നു. ജനസമ്മതിയിൽ ബൈഡന് ഏഴാം സ്ഥാനം മാത്രമാണ്  ലഭിച്ചത്. അന്നും പട്ടികയിൽ ഒന്നാമത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

 

∙ കഴിഞ്ഞ തിരഞ്ഞെടുപ്പ് ബൈഡന് മറക്കാനാകുമോ? 

 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വ്യക്തിപരമായും ബൈഡന് ഏറെ തലവേദന ഇന്ത്യന്‍ പ്രധാനമന്ത്രി സൃഷ്ടിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരൻമാർ ഒരു സ്വാധീന ശക്തിയാണ്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി മികച്ച ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് നടത്തിയ യുഎസ് പര്യടനത്തിനിടെ ഇന്ത്യൻ വംശജരുമായി മോദി സംവദിച്ച വേദിയിൽ ഡോണൾഡ് ട്രംപ് നേരിട്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വർഷം ഇന്ത്യയിൽ സന്ദര്‍ശനം നടത്തിയ ട്രംപിനെ 'നമസ്തേ ട്രംപ്' എന്ന പേരിൽ വമ്പൻ സ്വീകരണമാണ് ഗുജറാത്തിൽ മോദി ഒരുക്കിയത്.

 

തിരഞ്ഞെടുപ്പിൽ ഈ ബന്ധത്തിലൂടെ ഇന്ത്യൻ വംശജരായ അമേരിക്കൻ പൗരൻമാരുടെ വോട്ടുകൾ ഡോണൾഡ് ട്രംപ് സ്വന്തമാക്കുമോ എന്ന ആശങ്ക ബൈഡന്റെ ക്യാമ്പിനുണ്ടായിരുന്നു. എന്നാല്‍ ജയം ബൈഡനൊപ്പമായി. അമേരിക്ക വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. അടുത്തവർഷം അമേരിക്കയിലും ഇന്ത്യയിലും തിരഞ്ഞെടുപ്പ് വർഷമാണെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ 21, 22 തീയതികളിൽ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പര്യടനം നടത്തുമ്പോൾ മോദിയുടെ ജനസമ്മതി അമേരിക്കൻ വംശജരിലൂടെ തനിക്ക് അനുകൂലമാക്കാനാവും ബൈഡൻ ശ്രമിക്കുക. 

 

English Summary: Why Did The US President Tell Modi That He was Causing A Real Problem For Him?- Explained