കുട്ടികൾക്ക് കഥകളും കരുതലും ആവോളം നൽകിയ കലക്ടറാണ് കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ കലക്ടറായിരിക്കെയാണ് ആന്ധ്ര സ്വദേശിയായ ഇദ്ദേഹം കുട്ടികളുടെ മനസ്സിൽ ചേക്കേറിയത്. അവധി ദിവസങ്ങളിൽ പോലും എന്തൊക്കെ ചെയ്യണം എന്ന് കുട്ടികളോട് അവരുടേതായ ഭാഷയിൽ പറയുന്ന കലക്ടറുടെ കുറിപ്പുകൾ ഒരുപാട് കുഞ്ഞുകൂട്ടുകാരെ സന്തോഷിപ്പിച്ചു. ആലപ്പുഴയിൽ നിന്നും അടുത്തിടെ തൃശ്ശൂർ കലക്ടറായി മാറിയെത്തിയ കൃഷ്ണ തേജ ഐഎഎസ് സ്കൂൾ തുറക്കുന്ന ദിവസമായ ഇന്ന് മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ കുഞ്ഞുകൂട്ടുകാർക്കായി, അവരുടെ രക്ഷിതാക്കൾക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയുടെ അകമ്പടിയോടെ വീണ്ടും സ്കൂൾ തുറന്നു. പുതുമണമുള്ള വസ്ത്രങ്ങളും ബാഗും ചെരുപ്പും കുടയും പുസ്തകങ്ങളുമായി ആദ്യമായി സ്കൂളിന്റെ പടികയറുന്നവർ മുതൽ അവധിക്കാലം ഇത്രവേഗം കഴിഞ്ഞോ എന്ന നൊമ്പരവുമായി പുതിയ ക്ലാസിലേക്ക് ഉയർച്ച കിട്ടിയവർ വരെയുള്ളവർ ഇന്ന് വീണ്ടും വിദ്യാലയ മുറ്റത്തെത്തി. ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയുടെ ദിവസങ്ങളാണ് ഇനി. ചാഞ്ഞും ചരിഞ്ഞും കാറ്റിനൊപ്പം താളത്തിൽ വീശിപ്പെയ്യുന്ന മഴയുടെ കാലമൊക്കെ എന്നേ പോയി. മിനിറ്റുകൾ കൊണ്ട് കോരിച്ചൊരിയുന്ന മഴയുടെ കാലമാണിപ്പോൾ. പെട്ടെന്ന് റോഡുകളിലും മറ്റും വെള്ളക്കെട്ടുണ്ടാകാനും സാധ്യതയേറെയാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാന്‍ എല്ലാ മുൻകരുതലുകളുമെടുക്കേണ്ട സമയം.

കുട്ടികൾക്ക് കഥകളും കരുതലും ആവോളം നൽകിയ കലക്ടറാണ് കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ കലക്ടറായിരിക്കെയാണ് ആന്ധ്ര സ്വദേശിയായ ഇദ്ദേഹം കുട്ടികളുടെ മനസ്സിൽ ചേക്കേറിയത്. അവധി ദിവസങ്ങളിൽ പോലും എന്തൊക്കെ ചെയ്യണം എന്ന് കുട്ടികളോട് അവരുടേതായ ഭാഷയിൽ പറയുന്ന കലക്ടറുടെ കുറിപ്പുകൾ ഒരുപാട് കുഞ്ഞുകൂട്ടുകാരെ സന്തോഷിപ്പിച്ചു. ആലപ്പുഴയിൽ നിന്നും അടുത്തിടെ തൃശ്ശൂർ കലക്ടറായി മാറിയെത്തിയ കൃഷ്ണ തേജ ഐഎഎസ് സ്കൂൾ തുറക്കുന്ന ദിവസമായ ഇന്ന് മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ കുഞ്ഞുകൂട്ടുകാർക്കായി, അവരുടെ രക്ഷിതാക്കൾക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

ADVERTISEMENT

? ഇന്ന് സ്കൂൾ തുറക്കുകയാണ്. സ്കൂളിനെ എങ്ങനെ ഇഷ്ടപ്പെടാം, സ്നേഹിക്കാം... ആവേശത്തോടെ സ്കൂളിൽ പോകാൻ എന്താണ് കൊച്ചു കൂട്ടുകാരോട് അങ്ങേക്ക് പറയാനുള്ളത് 

∙ സ്കൂൾ‌ തുറക്കുമ്പോൾ പലരും രണ്ടു മനസ്സുമായി നിൽക്കുകയാകും. കൂട്ടുകാരെ കിട്ടുന്നതിന്റെ സന്തോഷമുണ്ടാകും. എന്നാൽ, പഠിക്കണമല്ലോ എന്ന ആധിയുമുണ്ടാകാം. നോക്കൂ, അങ്ങനെ രണ്ടു മനസ്സോടെ ഇരിക്കേണ്ടതില്ല. എല്ലാവരും സന്തോഷമായി തന്നെ ഇരിക്കൂ. പുതിയ കൂട്ടുകാരെ രസിപ്പിക്കാനും അവരോടൊപ്പം കളിക്കാനും പറ്റുന്നതിന്റെ സന്തോഷം മാത്രം മതി ഇപ്പോൾ ഉള്ളിൽ‌. അപ്പോൾ‌, പഠിക്കേണ്ട എന്നല്ല; സന്തോഷത്തോടെ ഇരിക്കുമ്പോൾ പഠനം താനേ നടന്നുകൊള്ളും.

ആദ്യമായ്‌ സ്‌കൂളിലേക്ക് എത്തുന്ന കൊച്ചു കൂട്ടുകാർക്കൊപ്പം കൃഷ്ണ തേജ ഐഎഎസ്. തൃശൂർ കലക്ടറുടെ ഫെയ്സ് ബുക് പേജിൽ നിന്ന്

? മഴയുടെ നാളുകളാണ്. ഇനിയിപ്പോ കലക്ടറെ തേടി കൊച്ചു കൂട്ടുകാരുടെ അവധി ആവശ്യം വരുമല്ലോ

∙ ‘‘അവധി ഉണ്ടോ അവധി?’’– മാനത്ത് മഴ കണ്ടാൽ വിദ്യാർഥികൾക്ക് അറിയേണ്ടത് അതാണ്. വിദ്യാർഥികളെക്കാൾ‌ തിടുക്കം ചിലപ്പോഴെങ്കിലും അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ്. കലക്ടറാണ് അവധി കൊടുക്കേണ്ടത് എന്നതിനാൽ അവധി കിട്ടിയില്ലെങ്കിൽ കലക്ടറോടാണ് എല്ലാവർക്കും പരിഭവം. കലക്ടറുടെ ഫെയ്സ് ബുക്കിൽ വന്ന് പരിഭവം പറയാൻ വരെ കുട്ടികൾ‌ തയാറാണ്. അവധി കൊടുത്ത ജില്ലകളിലെ കലക്ടർമാരാവും കുട്ടികളുടെ ഹീറോ. 

ADVERTISEMENT

? കാലാവസ്ഥയുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് അവധി നൽകാനുള്ള തീരുമാനം എങ്ങനെയാണ് കലക്ടർ എടുക്കുന്നത് 

∙ അവധി തീരുമാനിക്കുന്നതിനു മുൻപ് കലക്ടർ‌ വിശദമായി പല കാര്യങ്ങളും പഠിക്കാനുണ്ട്. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന പദവിയിലാണ് കലക്ടർ അവധി പ്രഖ്യാപിക്കുന്നത്. കുട്ടികൾ സ്കൂളിൽ പോകുന്നതിനെയും വരുന്നതിനെയും മഴ, കാറ്റ് എന്നിവ ബാധിക്കുമോ എന്നാണ് നോക്കുക. സ്കൂളുകളിൽ‌ അവർ‌ അപകടകരമായ സാഹചര്യത്തിൽപ്പെടാൻ സാധ്യത ഉണ്ടോ എന്നതും പരിശോധിക്കും. എന്നാൽ, മഴദിവസം അവധി കിട്ടിയെന്നു കരുതി അപകടകരമായ ഇടങ്ങളിൽ കളിക്കാനോ മറ്റോ ചെല്ലാതിരിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. 

? സ്കൂൾ കുട്ടികൾ ലഹരിക്ക് അടിമയാകുന്ന സംഭവങ്ങൾ കൂടിവരുന്നു, വിദ്യാർഥികളോട് എന്താണ് ഇതിനെ കുറിച്ച് അങ്ങേക്ക് പറയാനുള്ളത്

∙ ലഹരി ശൃംഖലയിൽ‌പ്പെട്ടവരും മറ്റും നിങ്ങളെ സമീപിക്കാൻ സാധ്യതയുണ്ടെന്നു മനസ്സിൽ വയ്ക്കണം. അത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് സ്കൂൾ അധികൃതരെ അറിയിക്കണം. 5 വർഷം കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങൾ ലഹരിമുക്തമാക്കാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട്. അതിൽ വിദ്യാർഥികളുടെ സഹകരണമാണു പ്രധാനം. 

ADVERTISEMENT

? പഠനകാലത്ത് ഇഷ്ടവിഷയം ഏതായിരുന്നു? ഇഷ്ടപ്പെടാൻ കാരണം

‌∙ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം സോഷ്യൽ‌ സ്റ്റഡീസ് ആയിരുന്നു. നമുക്കു ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റിയൊക്കെ മനസ്സിലാക്കാൻ പറ്റും എന്നതിനാൽ ഇഷ്ടമായിരുന്നു. ചരിത്രത്തിലെ പല സംഗതികളും കൗതുകമുണ്ടാക്കുന്നതാണല്ലോ. അതുകൊണ്ടായിരിക്കാം. 

? ഇഷ്ടമുള്ള വിഷയമുണ്ടാകുമ്പോൾ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയവും ഉണ്ടാകുമല്ലോ. അതേതായിരുന്നു

∙ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം കണക്ക് ആയിരുന്നു. പരമാവധി ക്ഷമയോടെ ആവർത്തിച്ച് പഠിച്ചാണ് കണക്കിലെ ഫോർമുലകൾ എല്ലാം സ്വായത്തമാക്കിയത്. ഉന്നത പഠനത്തിന് കണക്ക് വേണ്ട എന്ന് അന്നേ തീരുമാനിച്ചിരുന്നു. 

? മനസ്സിൽ ഇപ്പോഴും ഓർക്കുന്ന ഇഷ്ടമുള്ള അധ്യാപകൻ ആരാണ്‌‌? അദ്ദേഹത്തെ ഇഷ്ടമാവാനുള്ള കാരണം 

∙ ശേഷു മാഷാണ് എന്റെ മാതൃകാ അധ്യാപകൻ‌. എന്നെയും അച്ഛനെയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ബയോളജി ആയിരുന്നു വിഷയം. ചുറ്റുമുള്ള സസ്യങ്ങളെയും ജീവികളെയും ഒക്കെ കാണിച്ച് നമുക്ക് മനസ്സിലാക്കാൻ പറ്റും വിധം അദ്ദേഹം പറഞ്ഞു തരുമായിരുന്നു. 

വി.ആർ. കൃഷ്ണ തേജ.തൃശൂർ കലക്ടറായി ചുമതലയേറ്റപ്പോൾ (ഫയൽ ചിത്രം)

? തിരക്കേറിയ ഉദ്യോഗമാണ് താങ്കളുടേത്; ഒരു രക്ഷിതാവ് എന്ന നിലയിൽ വീട്ടിൽ എങ്ങനെയാണ് കുട്ടിയുടെ കാര്യങ്ങളിൽ ഇടപെടുന്നത്

∙ ഞാൻ ഏതു തിരക്കുള്ള ദിവസവും ഉറങ്ങുന്നതിനു മുൻപ് മകനുമായി സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. അത് ഞാൻ പഠിച്ചത് എന്റെ അച്ഛനിൽ‌ നിന്നാണ്. അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു. അദ്ദേഹം ദിവസവും എന്നോട് കുറെ നേരം കാര്യങ്ങൾ പങ്കു വയ്ക്കാനായി മാറ്റിവയ്ക്കാറുണ്ടായിരുന്നു. 

? അങ്ങേക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരുടെ രക്ഷിതാക്കളോട് എന്ത് സന്ദേശമാണ് നൽകാനുള്ളത് 

∙ കുട്ടികൾ‌ക്കുള്ള ഏറ്റവും മികച്ച കൗൺസിലർമാർ രക്ഷിതാക്കളാണ്. രക്ഷിതാക്കളോളം സ്വന്തം കുട്ടികളെ മനസ്സിലാക്കാൻ പറ്റിയ വേറാരുമില്ല. ദിവസം ഒരു അരമണിക്കൂറെങ്കിലും കുട്ടികളുമായി സംസാരിക്കാൻ മാറ്റിവയ്ക്കണം. ഇതുവഴി കുട്ടികളുടെ മാനസിക സമ്മർ‌ദം കുറയുന്നു; രക്ഷിതാക്കളുടെയും. ഫോണിൽ ചെലവഴിക്കുന്നതിന്റെ പകുതി സമയമെങ്കിലും രക്ഷിതാക്കൾ മക്കളുമായി സംസാരിക്കാൻ‌ മാറ്റിവയ്ക്കണം. 

? കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾ മികച്ച മാതൃക കൂടിയാവണം എന്ന് അല്ലേ

∙ അതേ, രക്ഷിതാക്കളെ കണ്ടാണ് കുട്ടികൾ കാര്യങ്ങൾ പഠിക്കുന്നത് എന്നു മനസ്സിലാക്കുക. ചെറുപ്രായത്തിൽ അവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാതെ മുതിർന്ന ശേഷം കൗൺസിലർ‌മാരെ തേടി നടക്കുന്നതിൽ അർഥമില്ല. 

? പഠനത്തിൽ ഒന്നാമതാകാൻ കുട്ടികളെ നിർബന്ധിച്ച് പഠിപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. അവരോട് എന്താണ് പറയാനുള്ളത്

∙ കുട്ടികളെ പഠിപ്പിക്കുന്നത് പരീക്ഷയ്ക്കു വേണ്ടി മാത്രമായിരിക്കരുത്. അവർ‌ക്ക് മാർക്ക് എത്രയെന്നതും വിഷയമായിരിക്കരുത്. പഠിക്കുന്നത് അവർക്ക് മനസ്സിലാകുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ‌ മതി. പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിക്കുന്നവരെല്ലാം ജീവിതത്തിൽ മികച്ച വിജയം നേടിയവരായിരിക്കണമെന്നില്ല എന്ന കാര്യം കുട്ടികളും രക്ഷിതാക്കളും ഓർമയിൽ‌ വയ്ക്കണം. ഇനി സാമ്പത്തികമായ വിജയത്തിന്റെ കാര്യമാണെങ്കിൽക്കൂടി, മികച്ച ശമ്പളം വാങ്ങിക്കുന്നവരെല്ലാം മികച്ച മാർ‌ക്ക് വാങ്ങിയവരല്ല എന്ന് ഓർത്താൽ മതി. പഠിക്കുന്നത് മനസ്സിലാക്കുക എന്നതായിരിക്കണം പ്രധാനം. 

? പുസ്തകങ്ങള്‍ വായിക്കാൻ ഏറെ ഇഷ്ടമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വായന കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്

∙ വായന നിങ്ങളുടെ ഭാവനയെ ഉണർത്തും. അതുകൊണ്ട് നന്നായി വായിക്കുക.

English Summary: Thrissur District Collector VR Krishna Teja IAS Talks On Children Over School Opening