ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലവിലുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിൻലൻഡ്, വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്ന ‘പിസ റാങ്കിങ്’ പട്ടികയിൽ വർഷങ്ങളായി ഉന്നതസ്ഥാനത്തുണ്ട്. അത് ഒരു തരത്തിൽ അദ്ഭുതപ്പെടുത്തുന്ന കാര്യവുമാണ്. സിലബസില്ലാത്ത, പൊതുപരീക്ഷ ഇല്ലാത്ത രീതിയാണ് അവിടെയുള്ളത്. പാഠ്യപദ്ധതിയും ഗ്രേഡിങ്ങും മറ്റും അധ്യാപകർതന്നെ തീരുമാനിക്കും. കുട്ടികൾക്കു വേണ്ടുവോളം സമയമെടുത്ത് അടിസ്ഥാനപരമായ അറിവു നേടാൻ അവസരമൊരുക്കുക എന്നതാണു ഫിൻലൻഡിലെ സ്കൂളുകളുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലവിലുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിൻലൻഡ്, വിവിധ രാജ്യങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്ന ‘പിസ റാങ്കിങ്’ പട്ടികയിൽ വർഷങ്ങളായി ഉന്നതസ്ഥാനത്തുണ്ട്. അത് ഒരു തരത്തിൽ  അദ്ഭുതപ്പെടുത്തുന്ന കാര്യവുമാണ്.

സിലബസില്ലാത്ത, പൊതുപരീക്ഷ ഇല്ലാത്ത രീതിയാണ് അവിടെയുള്ളത്. പാഠ്യപദ്ധതിയും ഗ്രേഡിങ്ങും മറ്റും അധ്യാപകർതന്നെ തീരുമാനിക്കും. കുട്ടികൾക്കു വേണ്ടുവോളം സമയമെടുത്ത് അടിസ്ഥാനപരമായ അറിവു നേടാൻ അവസരമൊരുക്കുക എന്നതാണു ഫിൻലൻഡിലെ സ്കൂളുകളുടെ ലക്ഷ്യം. ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആ രാജ്യം ഭാവിതലമുറയെയും ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ സജ്ജരാക്കുന്നു.  

ADVERTISEMENT

കുട്ടികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഫിൻലൻഡ് മാതൃക കേരളം സ്വീകരിക്കുമെന്ന് ഈ വർഷം ജനുവരിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുകയുണ്ടായി. വളരെ ആഹ്ലാദം നൽകുന്നതായിരുന്നു ആ പ്രഖ്യാപനം; കേരളത്തിലെ കുട്ടികൾക്കു നല്ല നാളെകൾ വരുന്നു. കാര്യങ്ങൾ ഈ ദിശയിലേക്കാണു നീങ്ങുന്നതെന്നു തോന്നിപ്പിച്ച് ഫിൻലൻഡിൽനിന്ന് രണ്ടു പ്രതിനിധിസംഘങ്ങൾ കേരളം സന്ദർശിച്ചു.

എന്നാൽ, വളരെപ്പെട്ടെന്നാണു കാര്യങ്ങൾ ഫിൻലൻഡ് അല്ലാതാകുന്നത്. വേനലവധിയിൽനിന്ന് ഒരാഴ്ച വെട്ടിച്ചുരുക്കിയും പല ശനിയാഴ്ചകളിൽ സ്കൂൾ തുറപ്പിച്ചും പാഠ്യദിവസങ്ങൾ 210 ആക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതു നല്ല കാര്യമല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ആ വകുപ്പിനു തന്നെയാണ്.

Representative Image. Photo Credit : Triloks / iStockphoto.com
ADVERTISEMENT

ഈ വർഷം സിബിഎസ്ഇ സ്കൂളുകൾ വേനലവധിയിൽ ക്ലാസുകൾ നടത്തിയപ്പോൾ അതു തടഞ്ഞത് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്. ചൂട് ആയിരുന്നു അതിനു പറഞ്ഞ പ്രധാനകാരണം. ഡയറക്ടറുടെ ഉത്തരവിനെതിരായി സി‌ബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആദ്യം അൽപകാലത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും പിന്നീട് അതു നീട്ടിയില്ല.

കുട്ടികൾക്കു വേനലവധി എന്താണെന്നു മനസ്സിലാവാൻ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഇതുസംബന്ധിച്ച ഉത്തരവിന്റെ ഈ ഭാഗം സഹായിക്കും: “കുട്ടികൾ സ്കൂൾ പാഠപുസ്തകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരാ. അവർ പാടട്ടെ, അവർ ആടട്ടെ, അവർ പിറ്റേനാളിലെ ഹോംവർക്കിനെപ്പറ്റി വിഷമിച്ചിരിക്കാതെ സമയമെടുത്ത് ഇഷ്ടഭക്ഷണം കഴിക്കട്ടെ, അവർ അവരുടെ ഇഷ്ടപ്പെട്ട ടെലിവിഷൻ പരിപാടി കാണട്ടെ, അവർ ക്രിക്കറ്റോ ഫുട്ബോളോ അവർക്കിഷ്ടപ്പെട്ട മറ്റു സ്പോർട്സ് ഇനങ്ങളോ കളിക്കട്ടെ, അവർ സ്വജനങ്ങൾക്കൊത്തു സഞ്ചരിക്കട്ടെ...”

ADVERTISEMENT

നമ്മൾ മാതൃകയായി സ്വീകരിച്ചിട്ടുള്ള ഫിൻലൻഡിൽ പാഠ്യദിവസങ്ങൾ 190 കവിയരുതെന്നാണു ചട്ടം. മാത്രമല്ല, അവിടത്തെ നീണ്ട അവധി 10 ആഴ്ചയാണ്. അതിനു വിരുദ്ധമായി കേരളത്തിൽ അവധി എട്ടിൽനിന്ന് ഏഴാഴ്ചയായി ചുരുക്കിയിരിക്കുന്നു. 45 മിനിറ്റിലെ ഒരു പീരിയഡ് കഴിഞ്ഞാൽ 15 മിനിറ്റ് കളിക്കാനോ മറ്റു വിനോദങ്ങളിൽ ഏർപ്പെടാനോ കുട്ടികൾക്ക് അവസരം നൽകണം എന്നു നിശ്ചയിച്ചിട്ടുള്ള ഫിൻലൻഡുകാർ കുട്ടികളുടെ ഒഴിവുസമയം എത്രത്തോളം വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നു കരുതുന്നുവെന്നു മനസ്സിലാക്കാം. 

കുട്ടികളിൽനിന്ന് അധ്യാപകരിലേക്കു വന്നാൽ അവർക്കും അവധി ആവശ്യമാണ്: അനുനിമിഷം വികസിച്ചുവരുന്ന വിജ്ഞാനശാഖകൾ  സ്വായത്തമാക്കാനും ഇന്റർനെറ്റ് കയ്യിലുള്ള മിടുക്കരായ കുട്ടികളെ പഠിപ്പിക്കാനും അധ്യാപകർക്കു സ്വയം‌നവീകരിക്കാൻ സമയം കൊടുത്തേ പറ്റൂ. ഫിൻലൻഡിൽ അധ്യാപകർക്ക് ഒരു ദിവസം നാലു മണിക്കൂർ പഠിപ്പിച്ചാൽ മതി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവിന്റെ പിന്നിലെ മനഃശാസ്ത്രം അറിവിന്റെ കുത്തക സ്കൂളുകൾക്കാണ് എന്ന വിചാരമാണെന്നു തോന്നുന്നു. 

ജീവിതത്തിന് ആവശ്യമുള്ള പല അറിവുകളും, ഉദാഹരണത്തിനു നീന്തൽ, സൈക്ലിങ് തുടങ്ങിയവ, നേടുന്നത് മിക്കപ്പോഴും ഒഴിവുസമയങ്ങളിലാണ്. അന്യനാടുകളിൽ ജോലിചെയ്യുന്ന ഒട്ടേറെ ദമ്പതികളുള്ള കേരളത്തിൽ കുട്ടികൾക്കു മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ കൂടെ ചെലവഴിക്കാനുള്ള സമയം കൂടിയാണു ഒഴിവുദിവസങ്ങൾ. അത് അവരുടെ വൈകാരികജീവിതത്തെ സമ്പുഷ്ടമാക്കുന്നു. ചുരുക്കത്തിൽ, ജലം പോലെയാണു കുട്ടിക്കാലം: അത് അമൂല്യമാണ്; നഷ്ടപ്പെടാൻ അനുവദിക്കരുത്.

English Summary: Writer NS Madhavan on Finland Education System Comparing with Kerala