കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.

കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്?

ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ  വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.

നിതിൻ എ.എഫ്., കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്
ADVERTISEMENT

പക്ഷേ ഇവിടെ അതുണ്ടാകുന്നില്ല. വധുവിനെ തേടി പുരുഷൻമാർ മാത്രം വിവാഹത്തിനായി കാത്തിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പട്ടം എസ്‍യുടി ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിദഗ്ധൻ നിതിൻ എ.എഫ്.  സ്വന്തം കുടുംബത്തിലും ചുറ്റുപാടിലും വിവാഹം കഴിക്കാനായി പെണ്ണു കിട്ടാതെ വിഷമിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത്തരമൊരു പഠനം ചെയ്യാൻ നിതിൻ തീരുമാനിച്ചത്. എന്തായിരുന്നു അതിലെ കണ്ടെത്തൽ?

∙ പഠനം എങ്ങനെ? 

പുരുഷൻമാർ വിവാഹത്തിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇതിന്റെ വിവരങ്ങൾ ശേഖരിക്കുക എന്ന പ്രാഥമിക ദൗത്യം നിതിൻ ആരംഭിച്ചത് മാട്രിമോണിയൽ സൈറ്റിൽനിന്നും, ഓൺലൈനിലൂടെയുള്ള വിവാഹാലോചനകൾക്കൊപ്പം ഇപ്പോഴും സജീവമായിട്ടുള്ള മാര്യേജ് ബ്യൂറോകളിൽനിന്നും വിവാഹ ബ്രോക്കർമാരിൽനിന്നുമായിരുന്നു. ഇവരിൽനിന്നു ലഭിച്ച പ്രാഥമിക വിവരങ്ങളിൽനിന്ന് ഒരു കാര്യം ഉറപ്പിച്ചു– വിവാഹ മാർക്കറ്റിൽ ചെറുക്കൻമാർ പെൺകുട്ടികൾക്കായി കാത്തിരിക്കുന്നു.

(Representative Image by studio / shutterstock)

തുടർന്ന്, വിവാഹം താമസിക്കുവാനുള്ള കാരണങ്ങളെ കുറിച്ച് യുവതീ– യുവാക്കളോട് നേരിട്ടു വിവരങ്ങൾ തേടി, ഒപ്പം ഇപ്പോഴത്തെ അവസ്ഥ ഭാവിയിൽ സംസ്ഥാനത്തെ സാമൂഹിക–സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ധരിൽനിന്നും വിവരങ്ങൾ തേടി. പെൺമനസ്സിലെ മാറ്റങ്ങളാണ് 'പെണ്ണുകിട്ടാത്ത' പുരുഷൻമാർ കൂടാനുള്ള കാരണം എന്ന കണ്ടെത്തലിൽ എത്തിച്ചേർന്ന പഠനത്തിലെ വിവരങ്ങൾ അമ്പരപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

ADVERTISEMENT

∙ കാത്തിരിക്കേണ്ടി വരുന്ന പുരുഷന്മാർ

മാട്രിമോണിയൽ സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുന്ന സ്ത്രീ–പുരുഷ പ്രൊഫൈലുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങളും പഠനത്തിന്റെ ഭാഗമായി ശേഖരിക്കപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40 വയസ്സിൽ താഴെയുള്ള മലയാളികൾ ഇത്തരത്തിൽ റജിസ്റ്റർ ചെയ്ത പ്രൊഫൈലുകളുടെ എണ്ണമാണ് ഇതിനായി ശേഖരിച്ചത്. ഈ പ്രായപരിധിയിലുള്ള 1,653,908‬ ആളുകളാണ് ഉണ്ടായിരുന്നത്. ഇവരിൽ പുരുഷൻമാരുടെ എണ്ണം 1,609,940.‬ സ്ത്രീകളുടെ എണ്ണം കേവലം 43,968‬ ആണെന്നറിയുമ്പോഴാണ് ‘പുരനിറഞ്ഞ’ പുരുഷൻമാരുടെ അവസ്ഥ മനസ്സിലാക്കാനാവുന്നത്.

(Representative Image by MNStudio / shutterstock)

പുരുഷൻമാർക്ക് ഏറെ നാൾ കാത്തിരിക്കേണ്ടി വരുമ്പോൾ പെൺകുട്ടികൾക്കു വളരെ വേഗം ആലോചനകൾ മുന്നോട്ടു വരുന്നു. അതിനാൽ റജിസ്റ്റർ ചെയ്ത യുവതികളുടെ പ്രൊഫൈലുകൾ വേഗത്തിൽ നീക്കം ചെയ്യപ്പെടുന്നു. പുതിയ വിവാഹാലോചനകൾ തേടിയുളള റജിസ്ട്രേഷനുകളിൽ പെൺകുട്ടികളുടേതിനേക്കാൾ ഇരട്ടിയിലും അധികമാണ് പുരുഷൻമാരുടെ റജിസ്ട്രേഷനുകളെന്ന വിവരമാണ‌ു മറ്റൊന്ന്.

∙ മൂന്നാമനും പറയാനുള്ളത് ഒന്നുതന്നെ

ADVERTISEMENT

വിവാഹാലോചന ഓൺലൈനിലേക്ക് ചേക്കേറി കുറച്ച് വർഷങ്ങളായെങ്കിലും നാട്ടിൻപുറങ്ങളിൽ ഇപ്പോഴും വിവാഹ ബ്രോക്കർമാർക്ക് ‘വംശനാശം’ സംഭവിച്ചിട്ടില്ല. ചെറു പട്ടണങ്ങളിലാവട്ടെ മാര്യേജ് ബ്യൂറോകളും സജീവമാണ്. പണം അടയ്ക്കുന്നവർക്ക് വാട്സാപ്പിലൂടെ ഫോട്ടോകളും വിവരങ്ങളും കൈമാറും. വിവാഹം നടന്നാൽ മാത്രമാണ് ഇവർക്ക് മാന്യമായ പ്രതിഫലം ലഭിക്കുന്നത്.

Representative image. Photo Credit: rvimages/istockphoto.com

എന്നാൽ മുൻപൊക്കെ അഞ്ചു പെണ്ണുകാണൽ നടന്നാൽ മതി ഒന്നോ രണ്ടോ വിവാഹങ്ങൾ നടക്കുമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. പത്തു പെണ്ണുകാണൽ നടന്നാലും ഒരെണ്ണം നടന്നാൽ നടന്നുവെന്നാണ് വിവാഹ ബ്രോക്കർമാർ പറയുന്നത്. പഠനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത മാര്യേജ് ബ്യൂറോകളില്‍നിന്ന് ശേഖരിച്ച 5000 റജിസ്ട്രേഷനുകളിൽ  3500 എണ്ണവും പുരുഷന്‍മാരുടേതായിരുന്നു 1500 സ്ത്രീകൾ മാത്രമാണ് ഇവിടെ റജിസ്റ്റർ ചെയ്തിരുന്നത്. 

∙ എന്തുകൊണ്ട് വിവാഹത്തിന് പെൺകുട്ടികളെ കിട്ടാതെ വരുന്നു?

നാട്ടിൽ വിവാഹങ്ങളുടെ എണ്ണം കുറയുകയാണ്, പ്രത്യേകിച്ച് അറേഞ്ച്ഡ് വിവാഹങ്ങൾ. വിവാഹം കുറയുന്നു എന്നതിനുള്ള കാരണമായി, ചുറ്റിലും പ്രണയ വിവാഹങ്ങൾ കൂടുന്നതും നഗരങ്ങളിലെങ്കിലും ലിവിങ് ടുഗെതർ ഫാഷനായി മാറുന്നതും ജാതക പ്രശ്നങ്ങളും കാരണമായി കണ്ടെത്തുന്നവരുണ്ടാവാം.

എന്നാൽ മുകളിൽ പറഞ്ഞ ഈ സാധ്യതകൾ സ്ത്രീകളെയോ പുരുഷൻമാരെയോ മാത്രമായി ബാധിക്കുന്നതല്ല. കാരണം പ്രണയ വിവാഹത്തിലൂടെ പെൺകുട്ടികളുടെ വിവാഹം  നടക്കുന്നുണ്ടെങ്കിൽ അതിൽ യുവാക്കളും ഉൾപ്പെടും.അങ്ങനെ കണക്കിലുണ്ടാവുന്ന മാറ്റം സന്തുലിതമാകും. എന്നാൽ അതല്ല സമൂഹത്തിൽ ഉണ്ടാവുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാരുടെ എണ്ണം മാത്രമാണ് ഉയരുന്നത്. വിവാഹമാർക്കറ്റിൽ ആൺകുട്ടികൾക്ക് പെൺകുട്ടികളെ കിട്ടാതെ വരുന്നു. 

∙ കേരളത്തിലെ പെൺകുട്ടികൾക്ക് ‘ഗാമാഫോബിയ’?

വിവാഹത്തിനായി യുവാക്കൾ തയാറാവുമ്പോൾ പെൺകുട്ടികൾ ദാമ്പത്യ ജീവിതത്തിന് താത്പര്യപ്പെടാത്ത അവസ്ഥ കേരളത്തിൽ ശക്തമാകുന്നതായിട്ടാണ് പഠനം വെളിപ്പെടുത്തുന്നത്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ, കടമകൾ മുതലായവ നിർവഹിക്കുന്നതിനുള്ള വിമുഖതയെ ഗാമാഫോബിയ (Gamophobia) എന്നാണ് മനഃശാസ്ത്ര വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥ കേരളത്തിലെ പെൺകുട്ടികളിൽ കൂടിവരുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

Representative image. Photo Credit: Sultan Shah/Shutterstock.com

പ്രത്യേകിച്ച് 2018നു ശേഷമാണ് വിവാഹങ്ങൾ കുറയുന്ന അവസ്ഥ കേരളത്തിലുണ്ടായതെന്നും മാട്രിമോണിയൽ സേവനങ്ങൾ നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. ഈ പെൺകുട്ടികളിൽ ഭൂരിഭാഗവും വിവാഹം വേണ്ട എന്ന് പരസ്യമായി പറയാൻ ധൈര്യപ്പെടാറില്ല, അതിന് പകരം നീട്ടിവയ്ക്കാനാണ് താൽപര്യപ്പെടുന്നത്. അപ്പോൾ പെൺകുട്ടികൾ വിവാഹത്തെ ഭയക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നേക്കാം. അതിനുള്ള കാരണങ്ങളും, വിവാഹം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളിൽനിന്ന് ശേഖരിച്ചിരുന്നു. 

∙ നമുക്ക് ചുറ്റും നടന്ന, നടക്കുന്ന സംഭവങ്ങൾ 

അറേഞ്ച്ഡ് മാര്യേജ് എന്ന, ഒരു ചായകുടിയിൽ പരിചയപ്പെടുന്ന അപരിചിതനായ ഒരാൾക്കൊപ്പം ജീവിതം തുടങ്ങാൻ ഇന്നത്തെ പെൺകുട്ടികൾ ഭയപ്പെടുന്നു. വിവാഹ ശേഷം ഭർതൃവീട്ടിലെ പീഡനങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യ ഇവയെക്കുറിച്ചെല്ലാമുള്ള റിപ്പോർട്ടുകൾ പെൺകുട്ടികളുടെ മനസ്സിൽ വിവാഹമെന്ന സങ്കൽപ്പത്തെ ഇരുണ്ടതാക്കുന്നു. കൊല്ലത്ത് വിസ്മയയ്ക്ക് സംഭവിച്ചതു പോലെ സ്ത്രീധനത്തിന്റെ പേരിൽ അടുത്തിടെ കേരളത്തെ പിടിച്ചുകുലുക്കിയ ദുരൂഹ മരണങ്ങൾ വലിയ ആഘാതമാണ് പെൺകുട്ടികളുടെ മനസ്സിലുണ്ടാക്കിയിട്ടുള്ളത്.

(Representative Image by Doidam 10 / shutterstock)

ഇതിനു പുറമെയാണ്, വിവാഹ ജീവിതം അറുബോറനാണെന്ന മട്ടിൽ പുറത്തിറങ്ങുന്ന സിനിമകളും വഹിക്കുന്ന ‘പങ്ക്’. ഇതും പെൺകുട്ടികളെ വലിയ അളവിൽ സ്വാധീനിക്കുന്നു. സ്വന്തമായി ഒരു ജോലി, വരുമാനം അതിനു ശേഷം മതി വിവാഹം എന്നു ചിന്തിക്കുന്ന പെൺകുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നു. ഇതും വിവാഹ പ്രായം നീണ്ടുപോകാൻ കാരണമാകുന്നുണ്ട്. 

∙ സർക്കാർ ജോലിക്കാരനെ കാത്തിരുന്ന് പ്രായം കൂടിയവർ

വിവാഹമാർക്കറ്റിൽ അന്നും ഇന്നും സർക്കാർ ജീവനക്കാരന് വലിയ ഡിമാൻഡാണുള്ളത്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പെൺകുട്ടിക്ക് 22 വയസ്സ് കഴിയുന്നതോടെയാണ് രക്ഷിതാക്കൾ മകളുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുക. സ്വാഭാവികമായി ആദ്യമേ സർക്കാർ ജീവനക്കാരനെ മതി മകൾക്കെന്ന് അവർ മനസ്സിൽ ഉറപ്പിക്കുന്നു. എന്നാൽ മതിയായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും രണ്ടു ശതമാനത്തിൽ താഴെ മാത്രം പേർക്കാണ് സർക്കാർ ജോലി ലഭിക്കുന്നത്. ഇവരിൽ ആൺകുട്ടികളുടെ എണ്ണം പിന്നെയും കുറയും.

(Representative Image by ajay wadhwa photography / shutterstock)

എന്നാൽ വിവാഹം നോക്കിത്തുടങ്ങുമ്പോൾ സർക്കാർ ജീവനക്കാരനെ മതിയെന്നു വച്ച് മറ്റു പല ആലോചനകൾ വേണ്ടെന്നു വയ്ക്കുന്നവർ ആ തീരുമാനം മാറ്റാൻ ആദ്യം മടിക്കും. ഒടുവില്‍ ഏതെങ്കിലും മതി എന്ന സാഹചര്യത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇതും പെൺകുട്ടികളുടെ വിവാഹ പ്രായം വർധിക്കാൻ വഴിയൊരുക്കുന്നു. അതേസമയം സർക്കാർ ജോലി നേടുന്ന ചെറുപ്പക്കാരും ഇന്നത്തെകാലത്ത് സമാനമായ ജോലിയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് താൽപര്യപ്പെടുന്നത്. കുടുംബത്തിലെ രണ്ടുപേർക്കും ജോലിയുണ്ടെങ്കിലേ ആഗ്രഹിച്ചതു പോലെ ജീവിക്കാനുള്ള വരുമാനം ലഭിക്കൂ എന്ന അവസ്ഥയാണ് ഇതിനു കാരണം. 

∙ ഉന്നത വിദ്യാഭ്യാസമുള്ള പെണ്ണിനു പറ്റിയ ചെക്കൻ എവിടെ?

ഉന്നത വിദ്യാഭാസം നേടിയ ആൺകുട്ടികളുടെ എണ്ണം ഇന്നത്തെ സമൂഹത്തില്‍ വളരെ കുറവാണ്. കാരണം ആൺകുട്ടികൾ കൂടുതൽ പേരും തൊഴിലധിഷ്ഠിത കോഴ്സുകളിൽ ചേരാനാണ് താൽപര്യപ്പെടുന്നത്. അതേസമയം പെൺകുട്ടികൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടി ഗവേഷണ മേഖലയിലുൾപ്പെടെ അവരുടെ പഠനം വ്യാപിപ്പിക്കുവാനാണ് ശ്രദ്ധിക്കുന്നത്. ഉന്നത ബിരുദം നേടിയ പെൺകുട്ടികൾ കേവലം പത്തും പന്ത്രണ്ടും ക്ലാസ് മാത്രം പഠിച്ച യുവാക്കളെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല. ഇതും കേരളത്തിൽ ‘പുര നിറയുന്ന’ പുരുഷൻമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് കാരണമാവുന്നു. ഒപ്പം, പറ്റിയ ആലോചനയ്ക്കായി കാത്തിരുന്നു പെൺകുട്ടിയുടെ പ്രായവും വർധിക്കുന്നു. 

(Representative Image by Pikoso.kz / shutterstock)

ശേഖരിച്ച കണക്കുകൾ നോക്കുമ്പോൾ, എംബിബിഎസ്‌ കഴിഞ്ഞ പെൺകുട്ടികളുടെ എണ്ണത്തിന്റെ പകുതിയേ ആൺകുട്ടികളുടെ എണ്ണം കാണാനുള്ളു. ഇതിനര്‍ഥം  എംബിബിഎസ്‌ കഴിഞ്ഞ 50 ശതമാനം പെൺകുട്ടികളെങ്കിലും എംബിബിഎസ്‌ ഇല്ലാത്ത ആൺകുട്ടികളെ വിവാഹം കഴിക്കേണ്ടി വരും എന്നതാണ്. എന്നാൽ ഈ യാഥാർഥ്യം ഉൾക്കൊള്ളാതെ വിവാഹം വൈകിക്കുന്നവരെ ആരാണു ബോധവൽകരിക്കുക എന്ന ചോദ്യവും പഠനം ഉയർത്തുന്നുണ്ട്. വിവാഹം ചെയ്തില്ലെങ്കിലെന്ത് എന്ന മറുചോദ്യംകൊണ്ട് അതിനെ പ്രതിരോധിക്കുന്നവരും ഏറെ.

∙ ഇനി ലിവിങ് ടുഗെതറിന്റെ കാലം? 

ലിവിങ് ടുഗെതർ ബന്ധങ്ങൾ കേരളത്തിലും വർധിക്കുകയാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ. ഡേറ്റിങ് ആപ്പുകൾ പോലും കേരളത്തിൽ സജീവമായി. വിവാഹത്തേക്കാൾ ലിവിങ് ടുഗതർ ആണ് നല്ലതെന്ന ചിന്ത യുവതീയുവാക്കളുടെ ഇടയിലും ചർച്ചയാകുന്നുണ്ട്. സ്വന്തമായി വരുമാനമാർഗമുള്ള പെൺകുട്ടികൾക്കിടയിലും ലിവിങ് ടുഗെതറിന് സ്വീകാര്യതയേറുന്നുണ്ട്. എന്നാൽ ലിവിങ് ടുഗെതർ ബന്ധങ്ങൾ ദുരന്തത്തില്‍ അവസാനിക്കുന്ന സംഭവങ്ങൾ കൂടിവരുന്നതും പലരെയും ഇരുത്തിച്ചിന്തിപ്പിക്കുന്നു. 

Representative image. Photo Credit: :eclipse_images/istockphoto.com

∙ ഗർഭം ധരിക്കാനും കുട്ടികളെ നോക്കാനും മടിക്കുന്നവർ

കേൾക്കുമ്പോൾ വിശ്വസിക്കാനാവില്ലെങ്കിലും, ഗർഭം ധരിക്കാനുള്ള മടികാരണം വിവാഹം വേണ്ട എന്ന് ചിന്തിക്കുന്ന യുവതികൾ സമൂഹത്തിലുണ്ട്. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ, കടമകൾ മുതലായവ നിർവഹിക്കുന്നതിനുള്ള വിമുഖതയെല്ലാം വിവാഹത്തിൽനിന്ന് മാറി നിൽക്കാൻ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. 

∙ പെൺകുട്ടികളുടെ വിവാഹപ്പേടിയിൽ കേരളത്തിനു സംഭവിക്കുന്നത്... 

പെൺകുട്ടികൾ വിവാഹം കഴിക്കാൻ താൽപര്യപ്പെടാതിരുന്നാൽ, വൈകി വിവാഹം കഴിച്ചാൽ എന്തു സംഭവിക്കും? അവിവാഹിതരായ പുരുഷൻമാരുടെ എണ്ണം വർധിക്കും എന്ന് ഒറ്റവാക്യത്തിൽ ഉത്തരം നൽകാനാവും. ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത് അതാണ്. എന്നാൽ  വൈകിയുള്ള വിവാഹങ്ങൾ ഭാവിയിൽ കേരള സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും. പെൺകുട്ടികളുടെ വിവാഹ പ്രായം വൈകുന്നതു നിമിത്തം കുടുംബത്തിലും സമൂഹത്തിനും ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ഇവയാണ്. 

1) ജീവിതം ആസ്വദിക്കാനുള്ളതാണ്  

വൈകിയുള്ള വിവാഹം  ദമ്പതികൾക്ക് പരസ്പരം പ്രണയിക്കാനുള്ള സമയത്തിൽ കുറവ് വരുത്തുന്നു. യൗവനത്തിൽ പരസ്പരം ഇഷ്ടപ്പെടാനുള്ള താൽപര്യം വർഷങ്ങള്‍ കഴിയുന്തോറും കുറഞ്ഞു വരുന്നതായി കാണാം. ഇതു ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ നഷ്ടപ്പെടുത്തുന്നു. 

(Representative Image by raushan_films / shutterstock)

2) കുട്ടികൾക്കായി കാത്തിരിപ്പ്

കുടുംബജീവിതത്തില്‍ കുട്ടികള്‍ ഭാര്യ–ഭർതൃബന്ധത്തെ ദൃഢമാക്കാൻ സഹായിക്കുന്ന ഘടകമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം വൈകുന്നത് ഗർഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അടുത്ത കാലത്തായി കേരളത്തിൽ  ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ എണ്ണത്തിലുള്ള വര്‍ധന ഇതിലേക്കു വിരൽ ചൂണ്ടുന്നതാണ്. 

3) ഫെർട്ടിലിറ്റി റേറ്റ് കുറയ്ക്കും

വൈകി വിവാഹം കഴിക്കുന്നവരില്‍ ഒരു കുട്ടി മതി എന്ന ചിന്തയും ശക്തമാണ്. ഇത് ഫെർട്ടിലിറ്റി റേറ്റ് കുറയ്ക്കുന്നതിന് കാരണമായേക്കും. ഇത് സംസ്ഥാനത്തിന്റെ വളർച്ചയെതന്നെ ദോഷകരമായി ബാധിച്ചേക്കാം. വർഷങ്ങൾ കഴിയുമ്പോൾ സമൂഹത്തിൽ പ്രായമായവരുടെ എണ്ണം കൂടുകയും യുവാക്കളുടെ എണ്ണം കുറയുന്നതിലേക്കും കാര്യങ്ങൾ എത്തിക്കും. ഇത് സംസ്ഥാനത്തെ സാമ്പത്തിക അടിത്തറ തകർക്കാൻ കാരണമായേക്കും. ഒപ്പം സമൂഹം ലൈംഗിക അരാജകത്വത്തിലേക്ക് വഴുതി വീഴാനും ഇടയാക്കും. 

ഒരു കുടുംബത്തിലെ ആഘോഷമാണ് വിവാഹം. ഏറെ വർഷത്തെ സമ്പാദ്യം അതിനായി മലയാളി ചെലവിടുകയും ചെയ്യുന്നു. കേരളത്തിലെ സമ്പദ്‍വ്യവസ്ഥയിലും വിവാഹം ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിവാഹപ്പേടി കാരണം ചില പെൺകുട്ടികൾ വിവാഹം വേണ്ട എന്നു വയ്ക്കുന്നു എന്ന കണ്ടെത്തലിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ വരുംതലമുറയുടെ ജീവിതം വളരെ സങ്കീർണമാകാനാണു സാധ്യത. മാനസികാരോഗ്യ വിദഗ്ധൻ നിതിൻ നടത്തിയ പഠനം ഇതിലേക്കുള്ള ചൂണ്ടുവിരലാകുകയാണ്. 

പഠനത്തിലെ വിവരങ്ങൾ പങ്കുവച്ചത്

നിതിൻ എ.എഫ്, കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്, എസ്‌യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം 

English Summary: The number of Unmarried Men is Rising in Kerala; A Psychologist's Study Finds the Reason is Girls' Gamophobia- Explained