2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്ന‍ർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.

2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്ന‍ർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്ന‍ർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്ന‍ർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു.

 

ADVERTISEMENT

എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി. കലാപത്തിനു നേതൃത്വം നൽകിയ പ്രിഗോഷിനും വാഗ്നർ സൈന്യത്തിനും മാപ്പു നൽകിയെന്നും, കരാർ ഒപ്പിടാത്ത വാഗ്നർ സൈനികർക്ക് ബെലാറൂസിൽ താവളമടിക്കാമെന്നും പുട്ടിൻ കൂട്ടിച്ചേർത്തതോടെ ലോകത്തിന്റെ അമ്പരപ്പ് അതിന്റെ കൊടുമുടി കയറി. 

 

റഷ്യൻ ഭരണനേതൃത്വത്തെ വെല്ലുവിളിച്ച ശേഷം ശിക്ഷ ലഭിക്കാത്ത ഏക വ്യക്തിയായി യെവ്ഗിനി പ്രിഗോഷിൻ മാറിയതോടെ പുട്ടിന്റെ രാഷ്ട്രീയ എതിരാളികളും ആശയക്കുഴപ്പത്തിലായി. പിന്നാലെ ബെലാറൂസിലേക്കു യാത്രയാകുന്ന പ്രിഗോഷിനും സംഘത്തിനും ഗംഭീര യാത്രയയപ്പ് നൽകി റഷ്യക്കാർ ലോകത്തെ വീണ്ടും അമ്പരപ്പിച്ചു. പ്രിഗോഷിനും സംഘത്തിനുമൊപ്പം സെൽഫിയെടുത്തും ഷേക്ക് ഹാൻഡ് നൽകിയും പൂക്കൾ കൊടുത്തും വീരനായകനെ പോലെ യാത്രയാക്കിയ റഷ്യക്കാർ അടുത്ത ദിവസം പതിവു പോലെ ജോലിയും തുടർന്നു. എന്നാൽ റഷ്യയിലെ ആ 24 മണിക്കൂറുകൾ ലോകത്ത് സൃഷ്ടിച്ച ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. ബെലാറൂസിലെ വാഗ്നർ സാന്നിധ്യം നാറ്റോയെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നു പിൻമാറിയ വാഗ്നർ സംഘത്തിന്റെ ഭാവിയെന്താണ്?

മോസ്കോയിലേക്കുള്ള മുന്നേറ്റത്തിൽനിന്നു പിന്മാറിയ വാഗ്നർ സംഘത്തിലെ സൈനികനൊപ്പം സംസാരിക്കുന്ന റഷ്യൻ യുവതി . 2023 ജൂൺ 24ലെ ചിത്രം (Photo by Roman ROMOKHOV / AFP)

 

ADVERTISEMENT

∙ വാഗ്നർ: പുട്ടിന്റെ വിശ്വസ്ത സൈന്യം

യുക്രെയ്നിലെ ബാഖ്മുത്തിൽ സൈനികരുമായി സംസാരിക്കുന്ന വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്‌ഗിനി പ്രിഗോഷിൻ (Photo by Handout / TELEGRAM/ @concordgroup_official / AFP)

 

എക്കാലവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനായിരുന്നു വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിൻ. പുട്ടിന്റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്നർ സംഘം അറിയപ്പെടുന്നതുതന്നെ. പുട്ടിന്റെ നിർദേശാനുസരണമാണ് വാഗ്നർ സംഘം ഇതു വരെ പ്രവർത്തിച്ചിട്ടുള്ളുതാനും. റഷ്യൻ രഹസ്യാന്വേഷണ സംഘമായ ജിആർയുവിലെ ‘വിരമിച്ച സൈനികരാണ്’ വാഗ്നർ സംഘത്തിന്റെ കാതൽ. റഷ്യൻ ഇന്റലിജൻസ് ഏജൻസിയുടെ രഹസ്യസൈന്യമാണ് വാഗ്നറെന്നുതന്നെ പറയാം. ലോകത്തെ മറ്റു സ്വകാര്യ സൈന്യങ്ങളിൽനിന്നു വാഗ്നർ സംഘം വ്യത്യസ്തമാകുന്നതും റഷ്യൻ ഭരണകൂടവുമായുള്ള ഈ അടുത്ത ബന്ധം മൂലമാണ്. 

 

ADVERTISEMENT

വാഗ്നർ സംഘത്തെ വളർത്തി വലുതാക്കിയതും സാമ്പത്തിക പിന്തുണ നൽ‌കുന്നതും റഷ്യയാണെന്നു കലാപത്തിനു പിന്നാലെ പുട്ടിൻ ലോകത്തോടു തുറന്നു പറഞ്ഞിരുന്നു. അതിനാൽ ഈ കലാപനീക്കവും പുട്ടിനും വാഗ്നർ സംഘവും ചേർന്നുള്ള നാടകമാണ് എന്നതാണ് ഉയരുന്ന പ്രബലമായ ഒരു വാദം. കലാപത്തിന് അ‌ഞ്ചു ദിവസങ്ങൾക്കു ശേഷം വാഗ്നർ തലവൻ പ്രിഗോഷിനും റഷ്യൻ പ്രസിഡന്റ് പുട്ടിനും 35 സൈനിക കമാൻഡർമാരും മോസ്കോയിൽ രഹസ്യ ചർച്ച നടത്തിയതും ഈ വാദത്തിനു ബലമേകുന്നുണ്ട്. വാഗ്നറിന്റെ കലാപനീക്കം നിരീക്ഷിച്ചു കൊണ്ടിരുന്ന അമേരിക്കൻ രഹസ്യാന്വേഷണ സംഘമായ സിഐഎ പറഞ്ഞത്, കലാപത്തിനു മുന്നേതന്നെ പുട്ടിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാൽ കലാപം തടയാൻ ഒരു നടപടിയും പുട്ടിൻ സ്വീകരിച്ചില്ലെന്നുമാണ്. പ്രാദേശിക സൈനിക കമാൻഡർമാർ സ്വന്തം നിലയിലാണ് വാഗ്നർ സംഘത്തെ തടയാൻ ശ്രമിച്ചതത്രേ. 

 

റഷ്യയിലെ ശക്തനായ നേതാവ് പുട്ടിനാണ് എന്നു കാണിക്കാനാണു പ്രിഗോഷിൻ സ്വയം ബലിയാടായതെന്നും ചിലർ വിലയിരുത്തുന്നു. റഷ്യൻ സൈന്യത്തിന്റെ മേലും രാഷ്ട്രീയ എതിരാളുകളുടെ മേലും പിടിമുറുക്കാനും അധികാരങ്ങൾ കൂടുതലായി തന്നിലേക്കു കേന്ദ്രീകരിക്കാനും കലാപനീക്കം അടിച്ചമർത്തിയതിലൂടെ പുട്ടിനു സാധിച്ചെന്ന് ചില നിരീക്ഷകർ പറയുന്നു. ഈ വാദത്തിൽ കുറേയേറെ കഴമ്പുണ്ടുതാനും. വാഗ്നർ സംഘത്തിന്റെ കലാപനീക്കത്തിനു പിന്നാലെ ഒട്ടേറെ സൈനിക ജനറൽമാരും കമാൻഡർമാരും പൊതുരംഗത്തുനിന്ന് അപ്രത്യക്ഷരായിരുന്നു. റഷ്യൻ എയ്റോസ്പേസ് ഫോഴ്സിന്റെ തലവൻ ജനറൽ സെർഗെയ് സുറോവിക്കിനും ഇക്കൂട്ടത്തിൽപെടുന്നുണ്ട്. 

 

വിമത നീക്കം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രതിരോധ മന്ത്രാലയത്തെ കുറിച്ചുള്ള പ്രിഗോഷിന്റെ പരാതികൾ പുട്ടിൻ അനുഭാവപൂർ‌വം പരിഗണിച്ചതായും റിപ്പോർട്ടുണ്ട്. അതിന്റെ ഭാഗമായി സൈനിക ജനറൽമാരെയും പ്രതിരോധ മന്ത്രി സെർഗെയ് ഷെയ്ഗുവിനെയും ഏതാനും മാസങ്ങൾക്കുള്ളിൽ മാറ്റുമെന്നും അഭ്യൂഹമുണ്ട്. ഇതു നടപ്പായാൽ സൈന്യത്തിന്റെ മേലും പ്രതിരോധ മന്ത്രാലയത്തിന്റെ മേലും പുട്ടിന്റെ പിടിമുറുകും. ഇതിനുള്ള നാടകമാണ് പ്രിഗോഷിനും പുട്ടിനും ഭംഗിയായി നടപ്പിലാക്കിയതെന്നു വാദിക്കുന്നവരുണ്ട്. എന്തു തന്നെയായാലും വാഗ്നർ സംഘത്തിന്റെ കലാപത്തിനു പിന്നാലെ പുട്ടിനുള്ള റഷ്യൻ ജനതയുടെ പിന്തുണ വർധിച്ചതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്.  

 

∙ റഷ്യ നടപ്പിലാക്കിയത് പ്ലാൻ ബി?

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തുന്ന ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോ (Photo by Gavriil Grigorov / SPUTNIK / AFP)

 

വാഗ്നർ സംഘത്തിന്റെ കലാപനീക്കവും തുടർന്നുള്ള നാടകങ്ങളും റഷ്യയുടെ പ്ലാൻ ബിയായും വിലയിരുത്തപ്പെടുന്നുണ്ട്. സപൊറീഷ്യയ്ക്കും ഖേഴ്സണിനും ഇടയിൽ ഇരുകൂട്ടർക്കും പ്രതിബന്ധമായിരുന്ന നോവ കഖോവ്ക അണക്കെട്ടിന്റെ അപ്രതീക്ഷിതമായ തകർ‌ച്ച, ഖേഴ്സൺ മേഖലയിലെ റഷ്യയുടെ പ്രതിരോധതന്ത്രങ്ങളെ ആകെ തകിടം മറിച്ചിരുന്നു. കഖോവ്ക അണക്കെട്ടിന്റെയും ജലസംഭരണിയുടെയും സുരക്ഷ നഷ്ടപ്പെട്ടതോടെ ഖാർകീവിലെയും സപൊറീഷ്യ മേഖലയിലെയും റഷ്യൻ പ്രതിരോധം ആകെ ദുർബലമാണ്. ഡാം തകർന്നതോടെ ഡെനിപ്രോ നദിമുറിച്ചു കടന്ന് യുക്രെയ്ൻ സ്പെഷൽ ഫോഴ്സ്, റഷ്യൻ നിയന്ത്രണ മേഖലയിൽ അട്ടിമറി ആക്രമണങ്ങൾ തുടങ്ങിയിട്ടുമുണ്ട്. 

 

ഖേഴ്സണിൽനിന്നു പിൻമാറിയപ്പോൾ റഷ്യ തകർത്ത ആന്റനോവിസ്കി പാലത്തിന്റെ ഇരുകരകളും ഒട്ടേറെ ദ്വീപുകളും ഇപ്പോൾ യുക്രെയ്നിയൻ നിയന്ത്രണത്തിലാണ്. ‘കൗണ്ടർ ഒഫൻസീവി’ന്റെ ഭാഗമായി ക്രൈമിയയ്ക്കെതിരെ യുക്രെയ്ൻ നീക്കം തുടങ്ങിയാൽ കീവിനു നേർക്ക് ബെലാറൂസിൽനിന്നു റഷ്യ വീണ്ടുമൊരു സൈനിക നീക്കം നടത്തിയേക്കും. അതിനുള്ള ഒരുക്കങ്ങളാണ് ഈ കലാപത്തിന്റെ മറവിൽ നടപ്പിലാക്കിയത് എന്നു വിലയിരുത്തപ്പെടുന്നുണ്ട്.  ‌

ബെലാറൂസിന്റെ സൈനികാഭ്യാസത്തിൽ പ്രയോഗിക്കുന്ന സോവിയറ്റ് നിർമിത സ്മെർച്ച് റോക്കറ്റ് ലോഞ്ചർ (File Photo by VIKTOR DRACHEV / AFP)

 

ഒത്തുതീർപ്പു ചർച്ചകളുടെ ഭാഗമായി പ്രിഗോഷിൻ അഭയം തേടിയത് റഷ്യയുടെ വിശ്വസ്ത പങ്കാളിയായ ബെലാറൂസിലാണ്. പ്രിഗോഷിനൊപ്പം കലാപത്തിൽ പങ്കെടുത്ത, റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിടാത്ത രണ്ടായിരത്തഞ്ഞൂറിലേറെ വാഗ്നർ സംഘം അവരുടെ സൈനിക വാഹനങ്ങളും ടാങ്കുകളും ആയുധങ്ങളുമായി പ്രിഗോഷിനൊപ്പം ബെലാറൂസിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി കരാറിന്റെ ഭാഗമായി റഷ്യ ബെലാറൂസിൽ നേരത്തേ തന്ത്രപ്രധാനമായ ആണവ മിസൈലുകൾ വിന്യസിച്ചിരുന്നു. കൂടാതെ ഒരു വർഷത്തിലേറെയായി പതിനയ്യായിരത്തിലേറെ റഷ്യൻ സൈനികരും എസ് 400 ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധടാങ്കുകളും ഒട്ടേറെ യുദ്ധവിമാനങ്ങളും ബെലാറൂസിൽ വിന്യസിച്ചിട്ടുണ്ട്. 

 

പ്രിഗോഷിന്റെയും വാഗ്നർ സംഘത്തിന്റെയും വരവോടെ ബെലാറൂസിലെ റഷ്യൻ സൈനിക സന്നാഹം കൂടുതൽ കരുത്തേറും. കലാപനീക്കത്തിന്റെയും തുടർന്നുള്ള സംഭവ വികാസങ്ങളുടെയും മറവിൽ വാഗ്നറിന് അഭയം നൽകുന്നതിലൂടെ ബെലാറൂസിൽ ശക്തമായ സൈനിക വിന്യാസമാണ് റഷ്യ നടത്തിയതെന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഉഭയകക്ഷി കരാറിന്റെ ഭാഗമായി ബെലാറൂസിൽ റഷ്യ വിന്യസിച്ച ആണവ മിസൈലുകളുടെ സുരക്ഷയും വാഗ്നർ സംഘം ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. 

 

ബെലാറൂസിലെത്തിയ വാഗ്നർ സംഘം അവിടുത്തെ സൈനികർക്കു പരിശീലനം നൽകുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ വാഗ്നർ സംഘത്തിന്റെ കമാൻഡർ ആയി അറിയപ്പെടുന്ന ദിമിത്രി ഉട്കിനും പ്രിഗോഷിനൊപ്പം ബെലാറൂസിൽ എത്തിയിട്ടുണ്ട്. ബെലാറൂസ് സൈന്യത്തിന് വാഗ്നർ സംഘത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകാൻ തുടങ്ങിയത് നാറ്റോയെ ആശങ്കയിലാക്കുന്നുണ്ട്. യുക്രെയ്നിനു നാറ്റോ അംഗത്വം നൽകുകയാണെങ്കിൽ ബെലാറൂസിലെ പുതിയ സൈന്യത്തെയും കൂടി നാറ്റോ നേരിടേണ്ടി വരുമെന്ന സന്ദേശമാണു പുട്ടിൻ നൽകുന്നതെന്നും വാദമുണ്ട്. 

 

∙ എല്ലാം ക്രൈമിയയ്ക്കായി

 

ഇത്തവണ സപൊറീഷ്യയ്ക്കും അതുവഴി ക്രൈമിയയ്ക്കും നേർക്കാണ് യുക്രെയ്നിന്റെ പ്രത്യാക്രമണ പദ്ധതി. വാഗ്നർ സംഘത്തിന്റെ കലാപത്തിനു രണ്ടു ദിവസം മുൻപ് ക്രൈമിയയെ ഖേഴ്സണുമായി ബന്ധിപ്പിക്കുന്ന നിർണായകമായ ചോങാർ പാലത്തിനു നേർക്ക് യുക്രെയ്ൻ ആക്രമണമുണ്ടായിരുന്നു. ക്രൈമിയയുടെ കവാടം എന്നറിയപ്പെടുന്ന പാലം ബ്രിട്ടിഷ് നിർമിത സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിച്ചാണ് യുക്രെയ്ൻ ആക്രമിച്ചത്. ഇതിനെ തുടർന്ന് പാലത്തിനു ഗുരുതരമായ തകരാർ സംഭവിച്ചു. ഇതോടെ ഖേഴ്സണിലേക്കും സപൊറീഷ്യയിലേക്കുമുള്ള റഷ്യയുടെ സൈനിക, ചരക്കുനീക്കങ്ങൾ പ്രതിസന്ധിയിലായിരുന്നു. 

 

റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് ബ്രിഡ്ജിനു നേർക്കും യുക്രെയ്ൻ കടുത്ത ആക്രമണം നടത്തിയിരുന്നു. ഇതോടെ ക്രൈമിയയുടെ ഇരുവശത്തെയും സൈനിക, ചരക്കുനീക്കങ്ങൾ പ്രതിസന്ധിയിലേക്കു നീങ്ങി. കൗണ്ടർ ഒഫൻസീവ് തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപ് ക്രൈമിയയിലെയും സമീപ മേഖലകളിലെയും ഒട്ടേറെ റഷ്യൻ ആയുധ - ഇന്ധന സംഭരണശാലകൾ യുക്രെയ്ൻ തകർത്തിരുന്നു. ഇതെല്ലാം ക്രൈമിയയുടെ നിലനിൽപ്പ് ഭീഷണിയിലാക്കുന്നുണ്ട്. ചോങാർ പാലത്തിനും കെർച്ച് ബ്രിജിനും നേർക്കുണ്ടായ ആക്രമണത്തോട് ശക്തമായ ഭാഷയിലാണ് റഷ്യ പ്രതികരിച്ചത്. കീവിലെ ഡിസിഷൻ മേയ്ക്കിങ് സെന്ററുകൾ അഥവാ നാറ്റോ കമാൻഡ് സെന്ററുകൾ മുന്നറിയിപ്പ് ഇല്ലാതെ തകർക്കുമെന്നാണ് റഷ്യ ഭീഷണി മുഴക്കിയത്. ഇതിനു പിന്നാലെ ക്രിമസ്റ്റോ‍ർക്സിലെ ഹോട്ടലിനു നേർക്കു നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറുകണക്കിനു നാറ്റോ സൈനികരെയും കമാൻഡർമാരെയും വധിച്ചതായും റഷ്യ അവകാശപ്പെട്ടിരുന്നു. 

 

പ്രതിരോധത്തിന്റെ ഭാഗമായി യുക്രെയ്ൻ തങ്ങളുടെ പ്രധാന സൈനിക സംഘങ്ങളെയെല്ലാം സപൊറീഷ്യ മേഖലയിലും ഡോൺബാസിലുമായാണു വിന്യസിച്ചിരിക്കുന്നത്. കീവിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ഏതാനും ബ്രിഗേഡുകളെയും ബെലാറൂസിന്റെ അതിർത്തിയിൽ നിയോഗിച്ചിരുന്ന ചില മെക്കനൈസ്ഡ്, ഇൻഫ്രൻട്രി ഡിവിഷനുകളെയും യുക്രെയ്ൻ സപൊറീഷ്യ- ഡോൺബാസ് മേഖലകളിലേക്ക് പുനർവിന്യസിച്ചിരുന്നു. ബെലാറൂഷ്യൻ അതിർത്തി പൊതുവെ ശാന്തമായതിനാലാണ് ഇത്തരത്തിൽ സൈന്യത്തെ പുനർവിന്യസിക്കാൻ യുക്രെയ്നിനു സാധിച്ചത്. കൂടാതെ ബെലാറൂസ് അതിർത്തിയിൽ മൈൻ ഫീൽഡുകൾ പൂർത്തിയാക്കിയതും ഇതിനു കാരണമായി. എന്നാൽ വാഗ്നർ സംഘത്തിന്റെ ബെലാറൂസിലേക്കുള്ള വരവോടെ മേഖലയിൽനിന്നു പുനർവിന്യസിച്ച സൈന്യത്തെ തിരിച്ചു കൊണ്ടുവരാൻ യുക്രെയ്ൻ നിർബന്ധിതരായിരിക്കുകയാണ്. ഫലത്തിൽ ഇതു സപൊറീഷ്യയിലെ യുക്രെയ്നിയൻ പ്രതിരോധത്തെ ദുർബലമാക്കും.

 

∙ ആശങ്കയോടെ നാറ്റോ

 

ബെലാറൂസ് അതിർത്തിയിലെ യുക്രെയ്ൻ സൈനികർക്കു പകരമായി അതിർത്തി സുരക്ഷ ഏറ്റെടുക്കാൻ തയാറാണെന്ന് പോളണ്ടും ബാൾട്ടിക് രാജ്യങ്ങളും ഉൾപ്പെടെയുള്ള ഏതാനും നാറ്റോ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു. നാറ്റോ അനുമതി നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്കു സൈന്യത്തെ വിന്യസിക്കുമെന്ന നിലപാടിലായിരുന്നു പോളണ്ട്. എന്നാൽ യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ സുരക്ഷയൊരുക്കാൻ തയാറെടുത്ത പോളണ്ട് ഇപ്പോൾ ബെലാറൂസുമായുള്ള സ്വന്തം അതിർത്തിയിലേക്ക് സൈനികരെ നിയോഗിക്കേണ്ട അവസ്ഥയിലാണ്. 

 

റഷ്യ – യുക്രെയ്ൻ യുദ്ധത്തിനു മുന്നേതന്നെ പോളണ്ടും ബെലാറൂസുമായുള്ള ബന്ധം വഷളായിരുന്നു. സിറിയ അടക്കമുള്ള രാജ്യങ്ങളിലെ അഭയാർഥികളെ പോളണ്ട് വഴി യൂറോപ്പിലേക്കു കടത്തിവിടാൻ ബെലാറൂസ് ശ്രമിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അഭയാർഥി പ്രവാഹത്തിന്റെ മറവിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സംഘർഷത്തെ ‘ഹൈബ്രിഡ് വാർ’ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ ബെലാറുസൂമായുള്ള അതിർത്തി പോളണ്ട് പൂർണമായും അടയ്ക്കുകയും ചെയ്തു. 

 

താരതമ്യേന ദുർബലരായിരുന്ന ബെലാറൂസ് സൈന്യത്തെ പരിശീലിപ്പിക്കാൻ വാഗ്നർ സംഘം എത്തിയതോടെ ഏറ്റവും ആശങ്കപ്പെടുന്നതും പോളണ്ടാണ്. പോളണ്ടിന്റെ പടിഞ്ഞാറൻ മേഖലകൾ രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്തു സമ്മാനിച്ചതാണെന്നു കഴിഞ്ഞ ദിവസം പുട്ടിൻ പോളണ്ടിനെ ഓർമിപ്പിക്കുകയും ചെയ്തു. യുക്രെയ്നിനു ശേഷം റഷ്യ പോളണ്ടിനെ ലക്ഷ്യമിടുന്നതിന്റെ സൂചനകളാണ് പുട്ടിന്റെ ഈ പ്രസ്താവനയെന്നും ചില സൈനിക നിരീക്ഷകർ പറയുന്നു. 

 

∙ നാറ്റോയുടെ ‘കോഴിക്കഴുത്ത്’

 

ഇതിനിടെ പോളണ്ടിന്റെയും ലിത്വാനിയയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ ഭരണപ്രദേശമായ കലിൻഗ്രാഡിനെ ബെലാറൂസുമായി ബന്ധിപ്പിക്കുന്ന സുവാക്കി കോറിഡോറിനു നേർക്കു വാഗ്നർ സംഘം ആക്രമണം നടത്തിയേക്കുമെന്ന് റഷ്യൻ എംപി പ്രസ്താവിച്ചത് നാറ്റോയെ തീർത്തും ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സിലിഗുരി കോറിഡോർ പോലെ നാറ്റോയുടെ ഏറ്റവും ദുർബലമായ പ്രദേശമാണ് സുവാക്കി കോറിഡോർ. 100 കിലോമീറ്റർ നീളമുള്ള ഈ ഇടനാഴി റഷ്യൻ നിയന്ത്രണത്തിലായാൽ ബാൾട്ടിക് മേഖലയിലെ നാറ്റോ രാജ്യങ്ങൾ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഇതിനാൽ യുക്രെയ്നിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കുള്ള സൈനിക വിന്യാസം ഒഴിവാക്കി സുവാക്കി കോറിഡോറിലേക്ക് കൂടുതൽ സൈനിക വിന്യാസം നടത്തുകയാണ് പോളണ്ട്. 

 

ബെലാറൂസിൽ കഴിഞ്ഞ വർഷം റഷ്യ സൈനിക സന്നാഹം ശക്തമാക്കിയതിനു പിന്നാലെ നാറ്റോയും തങ്ങളുടെ കിഴക്കൻ അതിർത്തികൾ ശക്തമാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി, ബെലാറൂസുമായി അതിർത്തി പങ്കിടുന്ന ലിത്വാനിയയിൽ 4000 ജർമൻ സൈനികരെക്കൂടി സ്ഥിരമായി വിന്യസിക്കാൻ ജർമനി നടപടി തുടങ്ങി. ഇതിനിടയിലാണു വാഗ്നർ സംഘം കൂടി ബെലാറൂസിലേക്ക് എത്തിയത്. ഇതോടെ നാറ്റോയുടെ കിഴക്കൻ അതിർത്തികളിൽ റഷ്യൻ സമ്മർദം ശക്തമായിട്ടുണ്ട്.

 

∙ വാഗ്നർ ഇനി എങ്ങോട്ട്?

 

റഷ്യയിനിന്നു വാഗ്നർ സംഘത്തിന്റെ അയ്യായിരത്തോളം പേർ നിലവിൽ പ്രിഗോഷിനൊപ്പം ബെലാറൂസിലെത്തിയതായാണ് റിപ്പോർട്ടുകൾ. ബാക്കി വരുന്ന ഇരുപതിനായിരത്തോളം സൈനികർ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ടു റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ആഫ്രിക്കയിലെ വാഗ്നർ പ്രവർത്തനം മാറ്റമില്ലാതെ തുടരുമെന്നു, പ്രതിസന്ധികൾക്കിടയിലും റഷ്യ വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രിഗോഷിന്റെയും വാഗ്നർ സംഘത്തിന്റെ നീക്കം ആഭ്യന്തരയുദ്ധം കത്തിപ്പടരുന്ന സുഡാനിലേക്കാണെന്നും റിപ്പോർട്ടുകളുണ്ട്. 

 

സുഡാൻ സൈന്യവും പാരാമിലിട്ടറി ഫോഴ്സായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലാണ് അധികാരത്തിനായുള്ള യുദ്ധം. സുഡാനിലെ സ്വർണ– വജ്രഖനികളിൽ വൻ നിക്ഷേപമാണ് വാഗ്നർ നടത്തിയിട്ടുള്ളത്. വാഗ്നറിന്റെ വരുമാനത്തിന്റെ പ്രധാനഭാഗം വരുന്നതും സുഡാനിൽനിന്നാണ്. ആർഎസ്എഫിന്റെ സ്വാധീന മേഖലകളിലാണ് വാഗ്നർ സംഘത്തിന്റെ ഖനന വ്യവസായങ്ങളധികവും. അതിനാൽ യുദ്ധത്തിൽ ആർഎസ്എഫിനെ പിന്തുണയ്ക്കാനോ അല്ലെങ്കിൽ തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനോ വാഗ്നർ സുഡാനിലെ യുദ്ധഭൂമിയിൽ ഇടപ്പെട്ടേക്കാം. 

 

ലോകത്തിലെ പ്രധാന സ്വർണ ഉൽപാദകരിലൊന്നായ റഷ്യ രാജ്യാന്തര ഉപരോധത്താൽ വലയുകയാണ്. ഉപരോധം മറികടന്നു സ്വർണം വിൽക്കാനായി റഷ്യ സുഡാനിലെ വാഗ്നർ സംഘത്തിന്റെ ഖനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വാഗ്നർ സംഘത്തിന്റെ ഒട്ടേറെ ഷെൽ കമ്പനികൾ വഴി റഷ്യൻ സ്വർണം യുഎഇയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ടുകളുണ്ട്. സുഡാനിലെ യുദ്ധം കൂടുതൽ വഷളായാൽ ഈ ‘ബൈപാസിങ് റൂട്ട്’ അടയുമെന്നും അതിനാൽ ആർഎസ്എഫിന്റെ നിലനിൽപ്പിനായി വാഗ്നർ സംഘത്തെ റഷ്യ സുഡാനിലേക്ക് നിയോഗിച്ചേക്കുമെന്നും നിരീക്ഷണമുണ്ട്.

 

∙ കറുത്ത കുതിരയോ ട്രോജൻ കുതിരയോ?

 

റഷ്യയുടെ  എല്ലാ സൈനിക- വിദേശ നയത്തിലെയും ഏറ്റവും വഴക്കമുള്ളതും ശക്തിയേറിയതുമായ കറുത്ത കുതിരയായിരുന്നു എക്കാലവും വാഗ്നർ സംഘം. റഷ്യയ്ക്കു തങ്ങളുടെ മുദ്രപതിയാതെ ഏതൊരു വിദേശരാജ്യത്തും എന്തു വൃത്തികെട്ട ഓപറേഷനും നടത്താനുള്ള കരുവായിരുന്നു അവർ. ആ കറുത്ത കുതിരയെ ഒരു ട്രോജൻ കുതിരയായി വേഷം കെട്ടിച്ചു വിട്ടിരിക്കുകയാണ് റഷ്യ. രാജ്യത്തു നടത്തിയ കലാപനീക്കത്തിനു പിന്നാലെ വാഗ്നർ സംഘത്തെ പല പാശ്ചാത്യലോബികളും അഭിനന്ദിച്ചിരുന്നു. വാഗ്നർ സംഘത്തിനെതിരെ ഏർപ്പെടുത്താനിരുന്ന കൂടുതൽ ഉപരോധ നടപടികൾ യുഎസ് മരവിപ്പിക്കുക പോലും ചെയ്തു. 

 

അതേസമയം, കഴിക്കുന്ന ഭക്ഷണത്തിൽ റഷ്യ വിഷം ചേർക്കാൻ സാധ്യതയുണ്ടെന്നാണ് പ്രിഗോഷിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകിയത്. അതെ, റഷ്യയുടെ കറുത്ത കുതിരയായ വാഗ്നർ സംഘത്തെ ട്രോജൻ കുതിരയെപ്പോലെ ആഘോഷിക്കുകയാണ് ലോകം. ദീർഘകാല ഓപറേഷനുകൾ തയാറാക്കി ആരും അറിയാതെ നടപ്പാക്കാൻ വളരെ മിടുക്കരായിരുന്നു സോവിയറ്റ് ചാരസംഘടനയായ കെജിബി. ആ സംഘടനയിലെ ഉദ്യോഗസ്ഥനായിരുന്ന ഒരാൾ റഷ്യൻ പ്രസിഡന്റായി ഇരിക്കുമ്പോൾ വാഗ്നറിന്റെ നീക്കം സൈനിക അട്ടിമറിയോ അതോ സൈനിക അഭിനയമോ എന്നു വ്യക്തമാകാൻ ഇനിയും ലോകം കാത്തിരിക്കേണ്ടി വരും.

 

(ലേഖകന്റെ ഇ–മെയിൽ: nishadkurian@mm.co.in)

 

English Summary: The High Drama Behind Wagner Group's 'Invasion' on Russia; What is in Putin's Mind?