തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂൈല അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ?

തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂൈല അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂൈല അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല പരുമലയിൽ വയോധികരായ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്, ഓഗസ്റ്റ് മൂന്നിന്. മാനസികവൈകല്യത്തിന് നേരത്തെ ചികിത്സ തേടിയിരുന്ന ആളായിരുന്നു മകൻ. ഇയാൾ വർഷങ്ങളായി മാതാപിതാക്കളോട് വഴക്കും അക്രമവും ഉണ്ടാക്കുന്നതിന് നാട്ടുകാരും സാക്ഷി. കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് വച്ച് നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്ന സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആളായിരുന്നു മാതാവ്. തൃശൂരിൽ വയോധിക ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായതും ജൂലൈ അവസാന ആഴ്ചയിലായിരുന്നു. കടുത്ത മയക്കുമരുന്ന് ഉപയോഗം മൂലം മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന ആളായിരുന്നു പ്രതി. ഇതേ ജൂലൈ ആദ്യ ആഴ്ചയിലാണ് കൊച്ചി മരടിൽ മകൻ അമ്മയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളായിരുന്നു അഭിഭാഷകൻ കൂടിയായ മകൻ. 

തിരുവനന്തപുരം നന്ദൻകോട് 2017 ൽ കേഡൽ ജീൻസൺ രാജ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ‘സ്‌കിസോഫ്രിനിയ’ എന്ന കടുത്ത മാനസികരോഗമായിരുന്നു കേഡലിന്. അതുപോലെ, കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ജീവനൊടുക്കി എന്ന വാർത്ത ഇല്ലാതെ ഒരാഴ്ച പോലും കേരളത്തിൽ കടന്നു പോകാറില്ല. ജൂലൈയിൽ മാത്രം മൂന്നു സംഭവങ്ങളാണ് സംസ്ഥാനത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. 

ADVERTISEMENT

പലപ്പോഴും മികച്ച രീതിയിൽ ജീവിക്കുന്നു എന്ന് പൊതുസമൂഹവും കുടുംബത്തിലെ മറ്റുള്ളവരുമൊക്കെ കരുതുന്നവർ തന്നെയാണ് ഒരു സുപ്രഭാതത്തിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഈ സംഭവങ്ങളിലെല്ലാം പൊതുവായ കാരണങ്ങളായി പറയപ്പെടുന്നവ ഇവയാണ്: കടക്കെണി, ഉറ്റവരുടെ അസുഖം. പ്രശ്നങ്ങളോട് പൊരുതി നോക്കുക പോലും ചെയ്യാതെയാണ് ഇവരിൽ പലരും മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. 

representative image (Photo Credit : Jorm Sangsorn‌/istock)

നാം സമ്മർദ്ദത്തിലാണോ? ആരാണ് നമ്മെ സമ്മർദ്ദത്തിലാക്കുന്നത്? 

ആലുവയിൽ അഞ്ചു വയസ്സുകാരിയായ ബിഹാർ സ്വദേശി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും സമൂഹത്തിൽ വലിയ നടുക്കവും പ്രതിഷേധവും ഉയർത്തിയിരുന്നു. ചെറായിയിൽ 90 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ, അയൽവാസിയും മയക്കുമരുന്നിന് അടിമയുമായിരുന്നു. ‘ഹണി ട്രാപ്പിങ്’ എന്ന കുറ്റകൃത്യം ഏറെക്കുറെ എല്ലാ ദിവസവുമെന്നോണം നടക്കുന്നുണ്ട്. ഫീസ് കൊടുക്കാനില്ലാത്തതിനെ തുടർന്ന് നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ട് ഏറെ ദിവസങ്ങളായിട്ടില്ല. പഠനഭാരവും സമ്മർദ്ദവും താങ്ങാനാവാതെ കുട്ടികൾ ജീവൻ അവസാനിപ്പിക്കുന്ന സംഭവങ്ങളും ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

മനുഷ്യർ വളരെ വേഗം പ്രകോപിതരാകുന്നുവെന്നും വീഷാദരോഗികൾ സമൂഹത്തിൽ കൂടുന്നു എന്നുമെല്ലാം റിപ്പോർട്ടുകൾ ഇടയ്ക്കിടെ പുറത്തു വരാറുണ്ട്. വിദ്യാർഥികൾ‌ ഉപരിപഠനാർഥം നാടു വിടുന്നത് വിദ്യാഭ്യാസ അവസരങ്ങൾ മാത്രം നോക്കിയല്ലെന്നും മറിച്ച് ദിനംപ്രതി വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ‘ടോക്സിക്’ ആയ സാമൂഹികാന്തരീക്ഷം കൊണ്ടു കൂടിയാണെന്നുള്ള വാദങ്ങളും നിലവിലുണ്ട്. യഥാർഥത്തിൽ കേരള സമൂഹത്തിന്റെ മാനസികാരോഗ്യം മോശമാവുകയാണോ? സാമൂഹിക ഏകീകരണം (Social Integration) നിന്നുപോയതിന്റെ പ്രതിഫലനങ്ങൾ കൂടിയാണ് ഓരോ ദിവസവും വർധിച്ചുവരുന്ന മുകളിൽപ്പറഞ്ഞ സംഭവങ്ങൾക്ക് കാരണമെന്നും നിരീക്ഷണങ്ങളുണ്ട്. 

ADVERTISEMENT

∙ പുറമെ പാശ്ചാത്യം, ഉള്ളിൽ തനി നാട്; സംഘർഷത്തിന് പോംവഴികളുമില്ല

സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ.ജോൺ കേരളത്തിലെ ഈ സവിശേഷാവസ്ഥയെ നോക്കിക്കാണുന്നത് സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനമായിക്കൂടിയാണ്. ‘‘കുടുംബകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതിയായിരുന്നു കേരളത്തിൽ നിലനിന്നിരുന്നത്.  വ്യക്തിബന്ധം, ഊഷ്മളത എന്നിവയൊക്കെ നിലനിർത്തുന്നതിൽ അതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. പക്ഷേ, കുറച്ചു കാലമായി പാശ്ചാത്യ മാതൃകയിൽ വ്യക്തികേന്ദ്രീകൃതമായി നമ്മുടെ സമൂഹം മാറി. പക്ഷേ ഇത് നടക്കുന്ന പശ്ചാത്തലം നമ്മുടെ സംസ്കാരത്തിൽ തന്നെയാണ്. അവിടെ നാം നമ്മളിലേക്ക് തന്നെ ചുരുങ്ങുന്ന സാഹചര്യമുണ്ട്. അപ്പോൾ സ്വാർഥതയും സ്പർധയും ഒക്കെ കൂടുന്നു.

representative image (Photo Credit : kieferpix‌/istock)

ഇച്ഛാഭംഗങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ ഇല്ലാതായി പോകുന്നു. അങ്ങനെ പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ മറ്റു ചില കാര്യങ്ങളിലേക്ക് ഇത് മാറുന്നു. അത് ചിലപ്പോൾ മദ്യപാനമാകാം, കൊലപാതകമാകാം, ആത്മഹത്യയാകാം, അക്രമമാകാം അങ്ങനെ എന്തും. വ്യക്തികേന്ദ്രീകൃത സമൂഹം ആകുമ്പോൾ ഏതൊരു പ്രശ്നത്തേയും പക്വതയോടെ നേരിടാനുള്ള ശേഷി വ്യക്തികൾക്ക് ഉണ്ടാവണം. അവർ ചെയ്യുന്നതിന് അവർക്ക് ഉത്തരവാദിത്തമുണ്ട് എന്നതാണ് അതിലെ പ്രധാനം. വ്യക്തികേന്ദ്രീകൃതമാവുകയും ചെയ്തു, എന്നാൽ അത് നേരിടാനുള്ള ശേഷി ഇല്ല താനും എന്നതാണ് മലയാളികൾ നേരിടുന്ന പ്രശ്നം’’, അദ്ദേഹം പറയുന്നു.  

∙ കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നവർ 

ADVERTISEMENT

ഡോ. സി.ജെ.ജോൺ പറയുന്നത് സ്വാതന്ത്ര്യ ബോധത്തിലും വ്യക്തികേന്ദ്രീകൃതമായിട്ടുള്ള ശൈലികളിലും പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ആവുകയും എന്നാൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ പഴയ കുടുംബ വ്യവസ്ഥിതിയിലെ പോലെ, വീട്ടുകാർ തന്നെ നോക്കുന്നില്ല, കൂട്ടുകാർ നോക്കുന്നില്ല തുടങ്ങിയ ആവലാതികളിലേക്ക് പോവുകയും ചെയ്യുക എന്ന വൈരുധ്യം മലയാളി ജീവിതത്തിലുണ്ട് എന്നാണ്. 

ആ വൈരുധ്യമാണ് പലപ്പോഴും കൂട്ട ആത്മഹത്യയിലേക്കും മറ്റും നയിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ‘‘ഉദാഹരണത്തിന് ഒരു വ്യക്തി നേരിടുന്ന പ്രശ്നത്തിന് പരിഹാരമായി എന്തു ചെയ്യണം എന്നു നോക്കുമ്പോൾ ആത്മഹത്യയാണ് ഉയർന്നു വരുന്നത് എങ്കിൽ, പാശ്ചാത്യവത്ക്കരിക്കപ്പെട്ട ആളാണെങ്കിൽ അയാൾ മാത്രം ആത്മഹത്യ ചെയ്താൽ മതി. അങ്ങനെ ചെയ്യുന്നത് ശരിയാണ് എന്നല്ല ഇവിടെ പറയുന്നത്. പക്ഷേ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നത്, അയാളുടെ വിഷാദത്തേയും ആത്മഹത്യ ചിന്തകളേയും മറ്റുള്ളവരിലേക്ക് കടത്തിവിട്ട്, അവരെ സ്വാധീനിച്ച്, മുതിർന്നവർ തമ്മിൽ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിട്ട് കുട്ടികളെ കൊല്ലുകയും മറ്റുള്ളവർ ആത്മഹത്യയിലേക്കും പോകുന്നു എന്നതാണ്.

അതായത്, ആവശ്യമുള്ള ഘട്ടങ്ങളിൽ കുടുംബത്തിന് ആവശ്യമായ ശക്തിയും മറ്റും നൽകാൻ കഴിയാത്ത ആളുകൾ, അവരൊരു പ്രതിസന്ധിയിലാകുമ്പോൾ കുടുംബത്തിന്റെ കൂട്ടായ്മ തികച്ചും അനാരോഗ്യകരമായ ഒരു തലത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്’’, ഡോ. സി.ജെ.ജോൺ പറയുന്നു. അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വ്യക്തിഗത സംസ്കാരം വന്നെങ്കിൽ പോലും ദുരഭിമാനത്തിന് ഒരു കുറവുമില്ലാത്തവരാണ് മലയാളി സമൂഹം എന്നതാണ് അത്. 

കാഡൽ ജിൽസൺ രാജ പൊലീസ് കസ്റ്റഡിയിൽ. (ഫയൽ ചിത്രം ∙ മനോരമ)

‘‘നമ്മുടെ ഉള്ളിൽ ആ പഴയ സംസ്കാരം കിടക്കുന്നത് കൊണ്ട് കടക്കെണിയോ ജപ്തിയോ ചിലപ്പോൾ താങ്ങാൻ പറ്റാതെ വന്നേക്കും. ദുരഭിമാന കൊല എന്നു പറയുന്നതു പോലെ ദുരഭിമാന ആത്മഹത്യയുമുണ്ട്. ഇതിന്റെ ബാക്കിയായിട്ടാണ് വീട്ടിലുള്ള ആളുകളേയും ഇത് ദുരഭിമാനത്തിന്റെ പേരു പറഞ്ഞ് സ്വാധീനിച്ചിട്ട്, കൂട്ട ആത്മഹത്യയിലേക്ക് പോകുന്നത്’’. 

∙ ‘അമ്മയ്ക്ക് ഇപ്പോൾ നിത്യശാന്തി കിട്ടി’

വർഷങ്ങളായി മാനസികരോഗത്തിന് ചികിത്സ തേടുന്ന അമ്മയ്ക്ക് അസുഖം ഭേദമാകുമ്പോൾ മകൻ വീട്ടിലേക്ക് കൊണ്ടുവരാറാണ് പതിവ്. അത്തരത്തിൽ വീട്ടിലേക്ക് വന്ന ഒരു ദിവസമാണ് റോഡിൽ വച്ച് കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മിനിമോളെ മകൻ ജോമോൻ കുത്തിക്കൊന്നത്. വീട്ടിൽ വന്നപ്പോൾ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്നും ആശുപത്രിയിൽ പോകണമെന്നും പറ‍ഞ്ഞ മിനിമോളെയും കൊണ്ട് ബൈക്കിൽ വരുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബൈക്ക് നിർത്തി ജോമോൻ അമ്മയെ കുത്തുകയായിരുന്നു. 

‘അമ്മയ്ക്ക് ഇപ്പോൾ നിത്യശാന്തി കിട്ടി’ എന്നാണ് തന്റെ പ്രവർത്തിയെക്കുറിച്ച് ജോമോൻ വിശേഷിപ്പിച്ചത്. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ജോമോനും എന്നതാണ് ഇക്കാര്യത്തിൽ പുറത്തുവന്ന ഒടുവിലുത്തെ കാര്യം. ‘‘മറ്റുള്ളവരെ കൊലപ്പെടുത്തുന്നവർക്ക് പലപ്പോഴും തങ്ങളുടേതായ ന്യായീകരണം ഉണ്ടാവും. അത് പൊതുവായി നോക്കിയാൽ സാധുവുമായിരിക്കും. 16 കൊല്ലമായി ഇത്തരമൊരു രോഗാവസ്ഥയിലൂടെ അമ്മ കടന്നു പോകുന്നു. ഈ മകനും ചില അസ്വസ്ഥകൾ ഒക്കെ പ്രകടിപ്പിക്കുന്നുണ്ട്. ഇനിയും കഷ്ടപ്പെടുത്തേണ്ട എന്നതായിരിക്കാം അയാളുടെ ന്യായീകരണം’’, എന്ന് പറയുന്നു എം.ജി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടറും ചരിത്ര–നരവംശ ശാസ്ത്രജ്ഞനുമായ ഡോ. പ്രഫ. ദിനേശൻ വടക്കിനിയിൽ. 

കേരളത്തിന്റെ മാനസികാരോഗ്യത്തിൽ ചില മാറ്റങ്ങൾ തെളിഞ്ഞുകാണാം എന്നു തന്നെയാണ് പ്രഫ. ദിനേശനും പറയുന്നത്. ‘‘സാമൂഹിക ഏകീകരണം എത്രയുണ്ടോ അത്രയും ആത്മഹത്യ കുറയും എന്നാണ് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞൻ ‌ദുർഖീം പറയുന്നത്. എന്നാൽ ഇവിടെ ആത്മഹത്യയും കൊലപാതകവുമുണ്ട്. മാനസിക അസ്വസ്ഥതകൾ ഉള്ളവരുണ്ട്. സ്വയം കൊലപ്പെടുത്തുകയും മറ്റുള്ളവരെ ഇല്ലാതാക്കുകയുമുണ്ട്. ഇല്ലാതാക്കുക എന്നതാണ് ഇതിലെ പ്രധാനം. കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം രണ്ടു കാര്യങ്ങൾ ഇതിൽ പ്രധാനമാണ്. 

‘സ്വന്തക്കാരും ബന്ധുക്കാരും’ എന്നത് വളരെയേറെ തകരാറിലായിരിക്കുന്നു എന്നതാണ് അതിലൊന്ന്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിൽ പോലുമോ ഉള്ള ബന്ധം അത്ര ദൃഢമല്ല. ഓരോ വീടുകളിലും ഒറ്റപ്പെട്ട കുറെപ്പേർ താമസിക്കുന്നു എന്നതുപോലെ. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡിജിറ്റൽ വിപ്ലവമാണ്. മനുഷ്യജീവിതം മുന്നോട്ടു പോകുന്നതിൽ വളരെയേറെ പങ്കുവഹിക്കുമ്പോഴും അത് ഓരോ മനുഷ്യരേയും ഡിജിറ്റൽ മേഖലയ്ക്ക് അനുയോജ്യമായ അഭിരുചികളോടു കൂടിയ വ്യക്തികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇവർ പൂർണമായും ഒറ്റപ്പെട്ട നിലയിലുമാകും. 

നിങ്ങൾ എന്താണ് ചിന്തിക്കേണ്ടത് എന്നു പറഞ്ഞു തരികയാണ്. ഇതിനകത്ത് പെട്ടു പോയിട്ടുള്ളവർ കരുതുന്നത് അവരുടെ കാണുന്ന ലോകമാണ് യഥാർഥ ലോകം, അവരുടെ ചിന്തയാണ് യഥാർഥ ചിന്ത എന്നാണ്. എന്നാൽ സത്യത്തിൽ ഇത് അങ്ങനെയല്ല. ‘സർവൈലൻസ് ക്യാപിറ്റലിസം’ പ്രവർത്തിക്കുന്നത് നിങ്ങളെ തന്നെ അതിന്റെ അസംസ്കൃതവസ്തു ആക്കിക്കൊണ്ടാണ്. അങ്ങനെയുണ്ടാക്കുന്ന ഒരു ലോകമാണ് നമ്മുടെ മുന്നിൽ കാണിച്ചുതരുന്നത്. അത് സുസ്ഥിരമല്ല എന്നു തോന്നുന്ന ഏതു നിമിഷവും മനുഷ്യർ തകർന്നു പോവും. ഇതിനെ തീവ്രതയിലാക്കിയതാണ് കോവിഡ് കാലം. ആ തകർച്ചയാണ് ഒരു കണക്കിൽ ഈ മാനസിക പ്രശ്നങ്ങളിലേക്കൊക്കെ മനുഷ്യരെ എത്തിക്കുന്നത്’’, പ്രഫ. ദിനേശൻ പറയുന്നു. 

representative image (Photo Credit : Kar-Tr‌/istock)

മനുഷ്യൻ വ്യക്തി കേന്ദ്രീകൃതമായി ജീവിക്കുന്നു, അതൊടൊപ്പം കുടുംബ കേന്ദ്രീകൃതമായ ജീവിതത്തിൽ നിന്നു പുറത്തു വന്നു. ഈ സമയം രൂപപ്പെട്ട  സംഘർഷം നേരിടാൻ സാധിക്കുന്നില്ലതാനും. 

∙ അന്ന് കേഡലിനെ കണ്ട് ഞെട്ടി, ഇന്ന് അനേകം കേഡൽമാർ

മാതാപിതാക്കൾ, സഹോദരി, ബന്ധു എന്നിവരെ കൊലപ്പെടുത്തിയ കേഡലിനെ കുറിച്ച് അന്നു പുറത്തുവന്ന വാർത്തകളൊക്കെ ഏറെ നിറംപിടിപ്പിച്ചതായിരുന്നു. എന്നാൽ ജയിലിൽ എത്തിയശേഷം ‌മനോരോഗ ചികിത്സകർ നടത്തിയ പരിശോധനയിലാണ് സ്കീസോഫ്രീനിയ എന്ന മനോരോഗത്തിന്റെ പിടിയിലാണ് അയാൾ എന്നു മനസിലാകുന്നത്. എന്നാൽ ഇതിനെക്കുറിച്ചും കുടുംബത്തിലാർക്കും അറിവുണ്ടായിരുന്നില്ലേ?

അതുപോലെ, തൃശൂര്‍ വടക്കേക്കാട്ട് വയോധിക ദമ്പതികളായ അബ്ദുല്ലക്കുട്ടിയേയും ജമീലയേയും കൊച്ചുമകൻ അക്മൽ കൊലപ്പെടുത്തിയത്. ക്രൂരമായ രീതിയിലായിരുന്നു. മയക്കുമരുന്നിന് അടിമയാവുകയും തുടർന്ന് മനോനില തെറ്റിയതിനാൽ ചികിത്സ തേടുകയും ചെയ്തിട്ടുള്ള ആളാണ് അക്മൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അക്മൽ പലപ്പോഴും അക്രമാസക്തനാകുന്നത് കണ്ടിട്ട്, അബ്ദുല്ലക്കുട്ടിയോടും ജമീലയോടും സൂക്ഷിക്കണമെന്ന് മറ്റുള്ളവർ പറയുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ കൊച്ചുമകൻ തങ്ങളെ ഒന്നും ചെയ്യില്ല എന്നാണ് ഇവർ മറുപടി പറഞ്ഞതും വിശ്വസിച്ചിരുന്നതും. 

‘‘ഈയടുത്തു നടന്നിട്ടുള്ള കൊലപാതകങ്ങളിലും മറ്റും മാനസിക പ്രശ്നങ്ങളുള്ളവർ ഉൾപ്പെട്ടിട്ടുണ്ട് എന്നു കാണാം. എന്നാല്‍ ഇത് മൂടിവയ്ക്കാനാണ് പലപ്പോഴും സമൂഹം ശ്രമിക്കാറ്. ആളുകൾ ഒടുവിൽ സംഭവിക്കുന്ന കൊലപാതകം മാത്രമാണ് കാണുന്നത്. പക്ഷേ, അതിനു മുമ്പ് അതിന്റെ സൂചനകൾ ധാരാളമായി പുറത്തുവരാറുണ്ട്. പെട്ടെന്ന് അക്രമാസക്തനാവുന്നതു പോലെ ഒരു വ്യക്തിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും മറ്റും ഉണ്ടായേക്കാം. മാനസികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്ന് മനസിലാക്കിയാൽ പോലും ചികിത്സ തേടാൻ മടിക്കും. 

പലപ്പോഴും കുടുംബത്തിന്റെ ‘അഭിമാനം’ പോലുള്ളവയാണ് അതിനു തടസമായി നിൽക്കുന്നത്. ‘അവനിങ്ങനെയാണ്’, എന്ന് വിശേഷിപ്പിച്ച് അതൊരു സ്വഭാവവിശേഷമായി കണക്കാക്കി പറയുകയാണ് പതിവ്. അസുഖങ്ങൾ കൂടിക്കൂടി അത് പലപ്പോഴും മതിഭ്രമത്തിൽ എത്തുകയും അതിന്റെ ഇരകളായി സ്വന്തം വീട്ടുകാരു പോലും മാറുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവുന്നുണ്ട്. എന്നിട്ടും ആ വിഷയം അഭിമുഖീകരിക്കാൻ തയാറല്ലെങ്കിൽ എന്തു സംഭവിക്കും?’’, എന്നാണ് ക്ലിനിക്കൽ സൈക്യാട്രിസ്റ്റായ ഡോ. എം.സൂര്യജിത് പറയുന്നത്.  

തിരുവല്ല പരുമലയിൽ മകനായ അനിൽ മാതാപിതാക്കളായ കൃഷ്ണൻകുട്ടി, ശാരദ എന്നിവരുമായി വർഷങ്ങളായി വഴക്കുണ്ടാക്കുന്നുണ്ട്. തന്റെ ഭാര്യ പിണങ്ങിപ്പോയതിന് കാരണം മാതാപിതാക്കളാണ് എന്നതാണ് ഇതിനുള്ള കാരണമായി മകൻ പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങളായി മാതാപിതാക്കൾക്ക് നേരെ ഭീഷണി മുഴക്കിയിരുന്ന ഒരാള്‍ ഒടുവിൽ അവരെ ഇല്ലായ്മ ചെയ്തു. ഈ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നമുക്ക് മുന്നില്‍ ഇല്ലായിരുന്നോ?

1,അറസ്റ്റിലായ അനിൽ. 2,കൃഷ്ണൻകുട്ടി, ഭാര്യ ശാരദ ∙ മനോരമ

മാറ്റങ്ങളെ ഭയപ്പെടുന്ന സമൂഹം, വ്യാപിക്കുന്നത് ‘അമിത ഉത്കണ്ഠ’ 

നിലവിലുള്ള സാഹചര്യത്തിൽ നിന്ന് (സ്റ്റാറ്റസ്കോ) നിന്ന് മാറി ചിന്തിക്കുക എല്ലാവർക്കും വലിയ പ്രശ്നമാണെന്നും കേരളത്തിൽ മാനസികാരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ അത് സാധാരണമെന്നോണം സംസാരിച്ചു തുടങ്ങണമെന്നും ഡോ. സൂര്യജിത് പറയുന്നു. ‘‘ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മേൽ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതിന്റെ വ്യാപ്തി (Prevalence) എത്രത്തോളമുണ്ടെന്ന് കണക്കാക്കിയിട്ടാണ് ആ സമൂഹത്തെ കുറിച്ച് നാം മനസിലാക്കാറ്.

എന്നാൽ നമുക്കിവിടെ അത്തരം പഠനങ്ങളൊന്നുമില്ല. എങ്കിലും കേരളത്തിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിനു മേൽ ആളുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നവരാണെന്ന് വാസ്തവമായിരിക്കും. അമിതമായ ഉത്കണ്ഠയുള്ളവർ (ആങ്സൈറ്റി ഡിസോർ‍ഡർ) വളരെക്കൂടുതലുള്ള സമൂഹം കൂടിയാണ് നമ്മുടേത് എന്ന് അനുഭവപരിചയം കൊണ്ട് എനിക്ക് പറയാനാകും. അഞ്ച് വീടുകളിൽ ഒരു വീട്ടിലെങ്കിലും ഈ അവസ്ഥ നേരിടുന്നവരുണ്ട്. ഇത് വളരെ പൊതുവായ സംഭവം എന്ന നിലയിലായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നില്ല. പലപ്പോഴും ഈ അമിത ഉത്കണ്ഠ പ്രശ്നം മറികടക്കാൻ മദ്യപാനം തുടങ്ങിയാൽ അയാളെ മദ്യപാനി എന്നേ വിളിക്കൂ.’’, ഡോ. സൂര്യജിത് പറയുന്നു. 

വീടുകളിൽ കയറി രോഗം തിരക്കാൻ കഴിയമോ?

representative image (Photo Credit :KatarzynaBialasiewicz/istock)

സംസ്ഥാനത്തെ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ തങ്ങൾ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട് എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ‘മാനസികാരോഗ്യ പദ്ധതി’യുമായി ബന്ധപ്പെട്ടവർ പറയുന്നത്. ‘‘സമ്പൂർണ മാനസികാരോഗ്യം’ എന്ന പേരിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ പദ്ധതി നടപ്പാക്കി വരികയാണ്. ‘പൊസിറ്റീവ് മാനസികാരോഗ്യ ബോധവത്ക്കരണ’മാണ് തുടക്കത്തിൽ ചെയ്തത്. മാനസികാരോഗ്യം ചികിത്സിക്കാൻ കഴിയുന്ന ഒന്നാണെന്നും അതിന് ചികിത്സ ലഭ്യമാണെന്നും ജനങ്ങളോട് പറയുക എന്നതാണ് ചെയ്യുന്നത്. തുടക്കമെന്ന നിലയിൽ 567 പഞ്ചായത്തുകളിൽ ഈ പദ്ധതി അവതരിപ്പിച്ചു. ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പഞ്ചായത്തിലും എത്താൻ കഴിയും’’, എന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ പറയുന്നു. 

എന്നാൽ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുക? ‘ആശാ വർക്കർമാർ’ തന്നെയാണ് ഇതിന്റെ അടിസ്ഥാനഘടകം. പരിശീലനം ലഭിച്ച ആശാ വർക്കർമാർ പൊതുവായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചെക്ക് ലിസ്റ്റുമായി വീടുകളിൽ ചെന്ന് ചോദിക്കുന്നു. തങ്ങള്‍ തന്നെയോ അല്ലെങ്കിൽ കുടുംബത്തിലെ പലരും നേരിടുന്ന പല ബുദ്ധിമുട്ടുകളും മാനസികപ്രശ്നങ്ങൾ ആണെന്ന് പലർക്കും അറിയില്ല. അവരോട് അക്കാര്യങ്ങൾ സംസാരിച്ച് ചോദ്യങ്ങൾ ഉന്നയിക്കും. അതിൽ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തുന്നവരെ ആ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയും തുടർന്ന് തുടർ ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് സർക്കാർ പദ്ധതി. വനിതാ, ശിശുക്ഷേമം, തദ്ദേശസ്വയം ഭരണം എന്നീ വകുപ്പുകളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ പദ്ധതി വിജയിക്കൂ എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. 

‘‘പ്രധാനമായും ജനപ്രതിനികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ, അവരുടെ വേദനകൾ കേൾക്കുന്ന, സമൂഹത്തിന്റെ എല്ലാതലത്തിലുമുള്ളവരെ ഉൾപ്പെടുത്തും. എന്നാൽ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതൊരു വിദഗ്ധ പദ്ധതി (സ്പെഷലിസ്റ്റ് പ്രോഗ്രാം) ആയി മാത്രം നിൽക്കാൻ പറ്റില്ല. എല്ലാവരുടെയും പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണിത്. ആശാ വർക്കർമാർക്ക് പരിശീലനം നൽകുകയാണ് ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം. അതുപോലെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ കൂടുതൽ മനുഷ്യവിഭവശേഷി ആവശ്യമാണ്’’, എന്നും ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. 

അടിച്ചമർത്തിയാൽ പ്രശ്നം അവസാനിക്കില്ല

representative image (Photo Credit :PeopleImages/istock)

അതേസമയം, ആശാ വർക്കർമാരെ വീടുകളിൽ അയച്ച് മാനസികാരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുന്നത് എത്രത്തോളം ശാസ്ത്രീയമാണെന്ന സംശയമാണ് ഡോ. സൂര്യജിത് ഉന്നയിക്കുന്നത്. ‘‘അതിന്റെ പ്രശ്നം, ഈ പോകുന്ന ആളുകൾക്ക് സാധാരണമെന്നു തോന്നുന്ന കാര്യങ്ങൾ തന്നെയാണ് അവിടെ ഉള്ളതെങ്കിലോ? ആശാ വർക്കർമാർ നമ്മുടെ ആരോഗ്യശൃംഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ പുറത്തു പറയാനും ചികിത്സ തേടാനുമൊക്കെ മടികാണിക്കുന്ന സമൂഹത്തിൽ നമുക്ക് വേണ്ടത് വൈദഗ്ധ്യമുള്ള മനോരോഗ ചികിത്സകരുടെ ഇടപെടലാണ്. 

എന്നാൽ അവരുടെ എണ്ണം വളരെ കുറവാണ്. നമുക്ക് നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കുറവുണ്ട്. കുറച്ചു പേരൊക്കെ ഉണ്ടെങ്കിൽ തന്നെ നല്ല ജോലി അവസരങ്ങള്‍ കിട്ടിയാൽ അവർ നാടുവിട്ടു പോകും. ഇതാണ് നിലവിലെ സാഹചര്യം എന്നതുകൊണ്ട് ആരേയും കുറ്റപ്പെടുത്താൻ പറ്റില്ല.’’, അദ്ദേഹം പറയുന്നു. 

അതേ സമയം, സമൂഹത്തിന്റെ മാനസികാരോഗ്യത്തെ തെറ്റായ രീതിയിലാണ് നാം ചികിത്സിക്കുന്നതെന്നും ഡോ. സൂര്യജിത് പറയുന്നു. ‘‘കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ നാം കേൾക്കാറുണ്ട്. അത് കേൾക്കുമ്പോൾ ബോധമുള്ളവർ കരുതുക, ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലുകളും നടപടികളും അധികൃതർ സ്വീകരിക്കും എന്നല്ലേ? എന്നാൽ സംഭവിക്കുന്നതോ? പരാതി പറയുന്നതു പോലും കുറ്റകരമാക്കും, എന്തെങ്കിലും പരാതിപ്പെട്ടാൽ ഒന്നുകിൽ പറഞ്ഞുവിടും, അല്ലെങ്കിൽ ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് എഴുതിവാങ്ങും; ഇതാണ് യാഥാർഥ്യം. ഇത് മാറണമെങ്കിൽ നാം ചെയ്യേണ്ടത് ഈ ‘അധികാരി’കളെ ആദ്യം ബോധവത്ക്കരിക്കുക എന്നതാണ്. 

കുട്ടികൾക്ക് പ്രശ്നം ഉണ്ടാകരുത് എന്നാണെങ്കിൽ ആദ്യം ചെയ്യേണ്ടത്, അവിടുത്തെ അധ്യാപകർക്കും മറ്റുള്ളവർക്കും വിദ്യാർഥികളുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളിൽ വളരെ നന്നായി പരിശീലനം കൊടുക്കുക എന്നതാണ്. വളരെ പൊതുവായ കാര്യങ്ങളിൽ മതിയാവും. അതുപോലെ കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്ക് ഇത്തരം പരിശീലനം നൽകി സമൂഹത്തിന്റെ പൊതുവായ അവസ്ഥയെക്കുറിച്ച് ബോധവത്ക്കരിക്കുക. രോഗമുള്ളവരെ ചികിത്സിക്കാതെ അടച്ചുപൂട്ടി ഇടരുതെന്നും അത് കാര്യങ്ങൾ കൂടുതൽ അപകടത്തിലാക്കുമെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ ഏറ്റവും നന്നായി കഴിയുക അവർക്കാണ്’’, അദ്ദേഹം പറയുന്നു. 

എല്ലാ കൊലപാതകികളും മനോരോഗികളാണോ?

representative image (Photo Credit :RapidEye/istock)

കുറ്റകൃത്യങ്ങൾ ചെയ്യുന്ന എല്ലാവരും മനോരോഗികളല്ല എന്നാണ് ഡോ. സി.ജെ.ജോൺ പറയുന്നത്. ‘‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്വഭാവ പ്രശ്നങ്ങൾ കുറെയൊക്ക നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനെ പ്രതിരോധിക്കാനും സാധിക്കും. എന്നാൽ ഇപ്പോള്‍ നടക്കുന്ന പല അക്രമങ്ങളും മനോരോഗികളുടെ അക്രമം എന്നു പറയാൻ പറ്റില്ല. വ്യക്തിത്വ വൈകല്യങ്ങളും ജീവിതത്തെ പക്വമായി കാണാൻ പറ്റാത്ത ആളുകളാണ് അവയ്ക്കു പിന്നിൽ. ഇതിൽ പലതും സാധാരണ ജീവിതം നയിക്കുകയും ജോലി ചെയ്യുകയും ഇതിനിടയിൽ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെടുകയും ചെയ്യുന്നവരാണ്. അക്രമം കാണിക്കുന്ന, കുറ്റകൃത്യങ്ങൾ നടത്തുന്ന, കൊലപാതകം ചെയ്യുന്ന ‘മോശം’ മനുഷ്യരെ ഉണ്ടാക്കുന്ന ഒരു സംസ്കാരം ഉണ്ടായിട്ടുണ്ടോ എന്നതാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത്. 

ഒരുപക്ഷേ ഇതിന്റെ വേരുകൾ നിൽക്കുന്നത് വളർത്തൽ ശൈലിയിലും ഉണ്ടാവാം. ‘റെഡിമെയ്‍ഡ്’ ആയിട്ട് കുട്ടികൾക്ക് നാം അവരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാറുണ്ട്. പിൽക്കാലത്ത് ഏതെങ്കിലും വിധത്തിലുള്ള ഇച്ഛാഭംഗമോ മറ്റോ ഉണ്ടാക്കുന്ന അവസരം മറികടക്കാൻ അവർക്ക് സാധിക്കാതെ പോകുന്നു. എങ്ങനെയൊക്കെയാണ് ചില സാഹചര്യങ്ങൾ പെരുമാറേണ്ടത് എന്നറിയാത്തവർ നടത്തുന്ന അക്രമ സംഭവങ്ങൾ വർധിക്കുന്നു, ഇച്ഛാഭംഗങ്ങൾ ഉണ്ടാകുമ്പോഴുള്ള വിഷാദത്തിന്റെ തോത് കൂടുന്നു. പലപ്പോഴും ഇവർക്ക് പിടിച്ചാൽ പിടികിട്ടാതെ പോകുന്നു’’, അദ്ദേഹം പറയുന്നു. 

അതേ സമയം, അക്രമങ്ങളെ ‘സാധാരണവത്ക്കരിക്കാൻ’ കുടുംബവും സമൂഹവുമൊക്കെ കൂട്ടുനിൽക്കുന്നു എന്നാണ് ഡോ. സൂര്യജിത് അഭിപ്രായപ്പെടുന്നത്. മനോരോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചാലും ഇല്ലെങ്കിലും അക്രമം അക്രമമായി തന്നെ കണക്കാക്കുകയും അതിന്മേൽ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു. 

‘‘ആദ്യമാദ്യം ബഹളമുണ്ടാക്കും, വീട്ടിലുള്ളവരെ ചീത്ത വിളിക്കും, ആരെയങ്കിലും തല്ലും പക്ഷേ ഇതൊക്കെ ഉണ്ടാവുമ്പോഴും പലപ്പോഴും ഇത് സാധാരണ സംഭവമായി പരിഗണിക്കപ്പെടാറാണ് പതിവ്. ആ വീട്ടുകാർ തന്നെയാണ് പടിപടിയായി അയാളെ അത്തരത്തിൽ എത്തിക്കുക. അത് ക്രമേണ അയാളുടെ വ്യക്തിത്വമായി കണക്കാക്കും. അങ്ങനെ അക്രമത്തെ സാധാരണവത്ക്കരിക്കും. മദ്യപിച്ചിട്ടും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമൊക്കെ ചെയ്തുകൂട്ടുന്ന അക്രമങ്ങളും അങ്ങനെ കണക്കാക്കുന്ന അവസ്ഥയിലേക്ക് എത്തും. അത് കുടുംബത്തിലും സമൂഹത്തിലുമെല്ലാം പ്രതിഫലിക്കും. സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഒടുവിൽ ഒരു പൊട്ടിത്തെറിയിലായിരിക്കും എത്തുക’’, അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

അതത് നിമിഷത്തെ ജീവിതം, ഇല്ലെങ്കിൽ തകർച്ച

കേരളം ഒരു സമൂഹമെന്ന നിലയിൽ വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടോ? ആത്മഹത്യയും കൊലപാതകങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നു എന്നു പറയുമ്പോള്‍ തന്നെ കേരള സമൂഹത്തെ ബാധിച്ചിട്ടുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കാതെ പോകരുത് എന്ന് പറയുന്നു ഡോ. ദിനേശൻ. 

‘‘2000ത്തിന്റെ തുടക്കത്തിലൊക്കെ കുറ്റകൃത്യങ്ങളുടെ അടുത്തു നിൽക്കുന്ന പല കാര്യങ്ങൾ ചെയ്ത് പണം സമ്പാദിച്ചിരുന്നവരുണ്ട്. ഉദാഹരണത്തിന് മണൽകടത്തിന് സംരക്ഷണം നൽകിയിരുന്നവർ. അവർക്കത് വരുമാനമാണ്. എന്നാൽ പിന്നീട് മണൽ മാഫിയ ഇല്ലാതായി. അതുപോലെ അത്ര ഉറപ്പുള്ള ജോലി ഒന്നുമല്ലെങ്കിലും റിയൽ എസ്റ്റേറ്റിൽ നിന്നിരുന്ന ആളുകൾ. അവരിന്ന് വീടുകൾ വാടയ്ക്ക് എടുത്തു കൊടുക്കുക തുടങ്ങിയ പണികൾ ചെയ്യുന്നു. ജീവിക്കാനുള്ള പണം ഉണ്ടാക്കാനുള്ള ശ്രമമാണ് അവരുടേത്. 

തിരുവല്ല പരുമലയിൽ പ്രായമായ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്ന വാർത്തയറിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയവർ. ചിത്രം ∙ മനോരമ

ഏതോ വിധത്തിൽ സമൂഹത്തിന്റെ താഴേത്തട്ടിലേക്കുള്ള പണത്തിന്റെ വിനിമയം വല്ലാതെ കുറഞ്ഞിട്ടുണ്ട്. അതുപോലെ 10–15 വർഷത്തിനിടയിൽ ദാരിദ്ര്യം വല്ലാതെ വ്യാപിച്ചിട്ടുമുണ്ട്. പക്ഷേ, മിക്കവർക്കും തങ്ങള്‍ ജീവിച്ചു വന്ന നിലവാരത്തിൽ നിന്ന് താഴേക്കുപോകാൻ സാധിക്കില്ല. സംഘർഷം അവിടെ തുടങ്ങുകയായി’’, അദ്ദേഹം പറയുന്നു. 

എന്നാൽ, സാധാരണ ജോലികൾ ചെയ്താലും ജീവിച്ചു പോകാനുള്ള പണമുണ്ടാക്കാം എന്നിരിക്കെ, ‘ഹണിട്രാപ്പ്’ പോലുള്ള സംഭവങ്ങൾ കൂടിക്കൂടി വരുന്നതും ഇത്തരം ചിലവുകളെ പരിഹരിക്കാനുള്ള മാർഗമായിട്ടാണോ? അതുപോലെ ലഹരി കടത്തും സ്വർണം കടത്തുമെക്കെ ഏറി വരുന്നു, ഇത‌് ഏതെങ്കിലും സമയത്ത് പിടിക്കപ്പെടുമെന്ന് കടത്തുന്നവർക്കറിയാം. 

എന്നാൽ ‘‘ഇത് പണത്തിന് വേണ്ടി മാത്രമല്ല. ഇത് ജീവിതമാർഗം ആയിട്ടല്ല അവർ ചെയ്യുന്നതും. മറിച്ച് ഒരു ‘സന്തോഷ’ത്തിനു വേണ്ടിയാണ്. അപ്പപ്പോൾ ചെയ്യുന്ന കാര്യങ്ങളാണ് അവർക്ക് സന്തോഷം നൽകുന്നത്. ആ നിമിഷത്തിൽ ജീവിക്കാൻ പറ്റിയില്ലെങ്കിൽ തങ്ങൾ തകർന്നു പോകും എന്ന് അവർക്ക് തോന്നും. അത്തരമൊരു ജീവിതത്തെ ലക്ഷ്യമിട്ടാണ് ഈ പണം ‘സമ്പാദിക്കൽ’ എന്നാണ് തോന്നുന്നത്. ഇത് നിൽക്കുന്നതോടെ തകർച്ചയും തുടങ്ങുകയായി’’, പ്രഫ. ദിനേശൻ വടക്കിനിയിൽ പറയുന്നു. 

 

English Summary: Suicides, Brutal Murders, Frustration, Exodus, etc.—What is Happening to Kerala's Mental Health?