കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർ‍ഷമുണ്ടായിരുന്നു. അത് എപ്പോൾ,

കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർ‍ഷമുണ്ടായിരുന്നു. അത് എപ്പോൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർ‍ഷമുണ്ടായിരുന്നു. അത് എപ്പോൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർ‍ഷമുണ്ടായിരുന്നു. അത് എപ്പോൾ, എവിടെയുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എപ്പോൾ വേണമെങ്കിലുമുണ്ടാവാം, എവിടെയുമുണ്ടാവാം. ആ ഒഴിയാബാധ ഒടുവിൽ കണ്ടത് ഹരിയാനയിലാണ്. 

കലാപം തുടങ്ങാൻ വ്യാജമോ വാസ്തവമോ ആയ കാരണമുണ്ടാവാം. തുടങ്ങിക്കഴിഞ്ഞു മാത്രമാണ് അതിനുള്ള ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അറിയുന്നത് എന്നതും പതിവുള്ള രീതിയാണ്. തങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ഒരു കൂട്ടർ പറയും, പ്രതിരോധിക്കാൻ ആയുധമെടുത്തെന്നു മറുകൂട്ടരും. കലാപാഹ്വാനത്തിനും പ്രോത്സാഹനത്തിനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുകയെന്നതു മാറിയ കാലത്തെ രീതിയാണ്. കലാപത്തിനു തൊട്ടുപിന്നാലെ ബുൾഡോസർ ഉപയോഗിച്ചു നീതി നടപ്പാക്കാൻ സർക്കാർ രംഗത്തിറങ്ങുന്നതാണ് മറ്റൊരു രീതി. ഇപ്പറഞ്ഞ ഘടകങ്ങളെല്ലാമുള്ളതാണ് ഹരിയാനയിലെ സംഭവങ്ങൾ.

ADVERTISEMENT

ഹരിയാനയിലെ കലാപസ്ഥലങ്ങളിൽ ഗുരുഗ്രാമിന്റെയും നൂഹ് ജില്ലയുടെയും താരതമ്യം അടിവരയിടുന്ന ഒരു വസ്തുതയുണ്ട്: സ്ഥലം മുന്നാക്കമാണോ പിന്നാക്കമാണോയെന്നത് വർഗീയകലാപത്തിന്റെ കാര്യത്തിൽ പ്രശ്നമേയല്ല. അത്തരം ഘടകങ്ങളെയൊക്കെ എളുപ്പത്തിൽ മറികടക്കാൻ സാമുദായിക സ്പർധയുടെ പ്രായോജകർക്കു സാധിക്കും.   

രാജ്യത്ത് ആളോഹരി വരുമാനത്തിൽ മൂന്നാമതുള്ള നഗരമാണ് രാജ്യതലസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുഗ്രാം.  ഹരിയാനയുടെ സാമ്പത്തികതലസ്ഥാനമെന്നും ഇന്ത്യയുടെ സിംഗപ്പൂരെന്നും വിശേഷണം. ഏകദേശം 40,000 കോടി രൂപയായിരുന്നു 2022–23ൽ ഇവിടെനിന്നുള്ള ആദായനികുതി വരുമാനം. മാരുതിയുടെ കാർനിർമാണശാല സ്ഥാപിതമായതു മുതലിങ്ങോട്ട് ഗ്രാമത്തിനു വൻവളർച്ചയാണ്. 

ADVERTISEMENT

മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഇൻഫോസിസ്, ഐബിഎം, വിപ്രോ, ടിസിഎസ് തുടങ്ങിയവയുൾപ്പെടെ ഐടി, കൺസൽറ്റൻസി മേഖലകളിലെ കമ്പനികൾ, വാഹന നിർമാണശാലകൾ, ഉരുക്കു ഫാക്ടറികൾ തുടങ്ങി ഗുരുഗ്രാമിനെ വ്യവസായത്തിന്റെ കാര്യത്തിൽ പ്രധാനപ്പെട്ടതാക്കുന്ന സ്ഥാപനങ്ങൾ ഒട്ടേറെ. നഗരവളർച്ച കണ്ടും ജീവിതസൗകര്യങ്ങൾ പരിഗണിച്ചും ഡൽഹിയിൽനിന്നു ഗുരുഗ്രാമിലേക്കു താമസം മാറ്റിയവരുമുണ്ട്. 

നിതി ആയോഗ് 2018ൽ തയാറാക്കിയ പട്ടികയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പിന്നാക്ക ജില്ലയാണ് നൂഹ്. നൂറ്റാണ്ടുകൾക്കുമുൻപ് സൂഫിവര്യൻ നിസാമുദ്ദീൻ ഒൗലിയയുടെ ആത്മീയ പാരമ്പര്യം പിന്തുടർന്ന ഷെയ്ഖ് മൂസ സമാധാനാന്തരീക്ഷം കണ്ടെത്തിയ സ്ഥലം. ഷെയ്ഖ് മൂസയുടെ ദർഗയുൾപ്പെടെ മുഗൾ – രജപുത്ര രൂപകൽപനാശൈലിയിലുള്ള മന്ദിരങ്ങൾ പലതും ഇപ്പോഴുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ പ്രഖ്യാപിത വികസനമാനങ്ങളിൽ എങ്ങുമെത്താത്തവരാണ് ഇവിടുത്തെ പകുതിയോളം മനുഷ്യർ. പകുതിയോളം സ്ത്രീകൾ അക്ഷരമറിയാത്തവർ.

ADVERTISEMENT

ഭക്ഷണം, പ്രാർഥനാസ്ഥല സൗകര്യങ്ങൾ തുടങ്ങി വർഗീയ സംഘർഷങ്ങൾ തുടങ്ങാൻ കാരണമാക്കാവുന്ന തർക്കങ്ങളുടെ ശബ്ദങ്ങൾ ഗുരുഗ്രാമിൽനിന്ന് കഴിഞ്ഞ ഏതാനും വർഷമായി കേൾക്കുന്നതാണ്. വർഗീയ കലാപവുംകൂടിയാകുമ്പോൾ ഇവിടെ മുതൽമുടക്കാനും പ്രവർത്തിക്കാനുമുള്ള താൽപര്യത്തിൽനിന്നു പലരും പിന്തിരിയാം; ജീവിതം സുരക്ഷിതമാണോ എന്നതാവും പലരുടെയും ആലോചന.  അതിനുള്ള സാധ്യതകൂടി തിരിച്ചറിഞ്ഞാണ് ഗുരുഗ്രാമിന്റെ എംപിയായ കേന്ദ്രമന്ത്രി റാവു ഇന്ദർജീത് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്: ‘‘ഗുരുഗ്രാം എന്നതു നമ്മുടെ രത്നമാണ്. ഇവിടെ ഇത്തരം സംഭവങ്ങൾ പാടില്ല. ഇതിനു ലോകമാകെ പ്രചാരം ലഭിക്കുന്നത് ഒട്ടും നല്ലതല്ല. കോർപറേറ്റ് ഹബ്, മുതൽമുടക്കാൻ പറ്റിയ സ്ഥലം – ഈ പ്രതിഛായയ്ക്കു കോട്ടം തട്ടിയിരിക്കുന്നു. ഇവിടേക്കു കുടിയേറാനും നിക്ഷേപമിറക്കാനും ജനം ഭയപ്പെടും. അതു സംസ്ഥാനത്തെ ബാധിക്കും’’. ബിജെപിയിലെത്തിയിട്ടും കോൺഗ്രസ് മനസ്സ് നഷ്ടപ്പെടുത്താത്തയാൾ, മുഖ്യമന്ത്രിപദമോഹി തുടങ്ങിയ വിശേഷണങ്ങളുണ്ടെങ്കിലും ഇന്ദർജീത് സിങ് പറഞ്ഞതു വസ്തുതയല്ലെന്ന് ആരും പറയുന്നില്ല. 

നൂഹിൽ നടന്ന സംഘർഷത്തിനിടെ കത്തി നശിച്ച വാഹനങ്ങളിലൊന്ന് (Photo: IANS)

നൂഹിൽ കലാപത്തിനിറങ്ങിയവരെന്ന പേരിൽ പിടിയിലായവരെ കോടതി വിചാരണ ചെയ്യാനും കുറ്റക്കാരോയെന്നു തീരുമാനിക്കാനും സമയമെടുക്കും. അതുകൂടി കണക്കിലെടുത്താവാം ഉടനടി ശിക്ഷയെന്ന, യുപിയിലും മധ്യപ്രദേശിലും ബിഹാറിലുമൊക്കെ അടുത്തകാലത്തു കണ്ടതരം ബുൾഡോസർ പ്രയോഗത്തിനു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിർദേശിച്ചത്. ഒട്ടേറെ കുടിലുകളും മെഡിക്കൽ ഷോപ്പുകളുമുൾപ്പെടെയാണ് ഇടിച്ചുനിരത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ ബുൾഡോസർപ്രയോഗികൾ പറഞ്ഞ അതേ ന്യായംതന്നെയാണ് നൂഹിലും പറഞ്ഞത്: ‘സർക്കാർ സ്ഥലം കയ്യേറിയതിനെതിരെയാണ് നടപടി’. കയ്യേറ്റങ്ങൾ കഴിഞ്ഞ ദിവസമാണോ കണ്ണിൽപെട്ടത് എന്ന ചോദ്യം വേണ്ട. 

വർഗീയ കലാപങ്ങളിലേക്കു കൈപിടിച്ചുകൊണ്ടുപോകുന്നതിലും ശക്തിപ്രകടനത്തിനും സംഘർഷത്തിനും ആളെകൂട്ടുന്നതിലും മുഖ്യ ഉപകരണമായി സമൂഹമാധ്യമങ്ങളുണ്ടെന്നത് അത്ര പുതിയ കാര്യമല്ല. 2012ൽ അസമിലും 2013ൽ യുപിയിലെ മുസഫർനഗറിലും 2017ൽ ബംഗാളിലെ ബധുരിയയിലും കഴിഞ്ഞ വർഷം കാൻപുരിലും കഴിഞ്ഞ ഏതാനും മാസങ്ങളിൽ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും അതാണു സംഭവിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ പശുസംരക്ഷണത്തിനിടെ നസീർ, ജുനൈദ് എന്നിങ്ങനെ രണ്ടുപേരെ ചുട്ടുകരിച്ചെന്ന കേസിൽ ഒളിവിലുള്ള മോനു മനേസർ എന്ന പ്രാദേശിക ബജ്റങ് ദൾ നേതാവ് സമൂഹമാധ്യമങ്ങളിലൂടെ നൽകിയ സന്ദേശത്തിലാണ് ഹരിയാനയിലെ പുതിയ പ്രശ്നങ്ങൾ‍ തുടങ്ങുന്നത്. എന്നാൽ, എവിടെ സംഘർഷാവസ്ഥ രൂപപ്പെടുമ്പോഴും ഇന്റർനെറ്റ് സൗകര്യങ്ങൾ വിഛേദിക്കുകയെന്നത് ഇന്ത്യയിൽ സാധാരണമായിരിക്കുന്ന ഭരണകൂട രീതിയുമാണ്. ഇന്ത്യൻ സാഹചര്യത്തെക്കരുതിയെങ്കിലും, കലാപസഹായിയാകാത്ത സമൂഹമാധ്യമം ആരെങ്കിലും വികസിപ്പിക്കുമായിരിക്കും. 

2022 ഡിസംബറിൽ സർക്കാർ പാർലമെന്റിൽ പറഞ്ഞ കണക്കനുസരിച്ച് കഴിഞ്ഞ 5 വർഷം മാത്രം ഏതാണ്ട് 2900 വർഗീയ സംഘർഷങ്ങളാണ് രാജ്യത്തുണ്ടായത്. അതിലൊന്നായ 2020ലെ ഡൽഹി കലാപത്തിന്റെ ഇടങ്ങളിലൂടെ നടക്കുമ്പോൾ സംഗീതജ്ഞൻ ടി.എം.കൃഷ്ണ പറഞ്ഞതോർക്കുന്നു: ‘‘ഇവിടെ ഇന്നു ഞാൻ കണ്ടതിലൊക്കെ ഒരു കാര്യം വളരെ വ്യക്തമാണ്, ഇതൊന്നും അബദ്ധത്തിൽ സംഭവിച്ചതല്ല. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാകണമെന്ന് ചിലർ താൽപര്യപ്പെട്ടു. അവർ ശ്രമിച്ചത് വിദ്വേഷവും പോരും അക്രമവുമുണ്ടാക്കാനാണ്.  അക്രമങ്ങളുടെ പഴയ ചക്രത്തിലേക്കു വീണ്ടും വീണ്ടും മടങ്ങിപ്പോകാൻ 2020ലും സാധിക്കുമെന്ന് ആരു കരുതി?’’. എല്ലാ വർഷവും സ്ഥലപ്പേരുകളേ മാറുന്നുള്ളൂ; തിരക്കഥയ്ക്കു മാറ്റമില്ലെന്നാണ് നൂഹും ഗുരുഗ്രാമും പറയുന്നത്.

 

English Summary: Only places have changed; riots are frequent in the country, and the latest was in Haryana.