രാജ്യത്ത് മരുന്നു മാഫിയ ഉണ്ടോ? പാരസെറ്റമോൾ കഴിക്കുന്നത് മരുന്ന് മാഫിയയെ സഹായിക്കലാണോ? വില കുറച്ച് മരുന്ന് കൊടുക്കുന്നതിനു പിന്നിൽ‌ രാഷ്ട്രീയമുണ്ടോ? ഡോക്ടർമാർ ഇനി മുതൽ രോഗികൾക്ക് ജനറിക് മരുന്നുകൾ കൂടുതൽ എഴുതണമെന്ന നിർദേശത്തെ തുടർന്ന് ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനു പുറമേ ജൻഔഷധി പോലെയുള്ള മരുന്നുകടകളിൽനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് എൻഎംസിയുടെ (നാഷനൽ മെഡിക്കൽ കമ്മിഷൻ) പുതിയ മാർഗനിർദേശം. കടുത്ത എതിർപ്പാണു തീരുമാനത്തോട് ഉയർന്നിരിക്കുന്നത്. അതേസമയം, ജനറിക് മരുന്നുകളുടെ ഉപയോഗം കൂടുന്നത് മരുന്നു മാഫിയകളെ നിലയ്ക്ക് നിർത്തുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ജൻ ആരോഗ്യ മഞ്ച് പോലെയുള്ള സംഘടനകൾ പ്രതികരിച്ചത്.

രാജ്യത്ത് മരുന്നു മാഫിയ ഉണ്ടോ? പാരസെറ്റമോൾ കഴിക്കുന്നത് മരുന്ന് മാഫിയയെ സഹായിക്കലാണോ? വില കുറച്ച് മരുന്ന് കൊടുക്കുന്നതിനു പിന്നിൽ‌ രാഷ്ട്രീയമുണ്ടോ? ഡോക്ടർമാർ ഇനി മുതൽ രോഗികൾക്ക് ജനറിക് മരുന്നുകൾ കൂടുതൽ എഴുതണമെന്ന നിർദേശത്തെ തുടർന്ന് ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനു പുറമേ ജൻഔഷധി പോലെയുള്ള മരുന്നുകടകളിൽനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് എൻഎംസിയുടെ (നാഷനൽ മെഡിക്കൽ കമ്മിഷൻ) പുതിയ മാർഗനിർദേശം. കടുത്ത എതിർപ്പാണു തീരുമാനത്തോട് ഉയർന്നിരിക്കുന്നത്. അതേസമയം, ജനറിക് മരുന്നുകളുടെ ഉപയോഗം കൂടുന്നത് മരുന്നു മാഫിയകളെ നിലയ്ക്ക് നിർത്തുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ജൻ ആരോഗ്യ മഞ്ച് പോലെയുള്ള സംഘടനകൾ പ്രതികരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് മരുന്നു മാഫിയ ഉണ്ടോ? പാരസെറ്റമോൾ കഴിക്കുന്നത് മരുന്ന് മാഫിയയെ സഹായിക്കലാണോ? വില കുറച്ച് മരുന്ന് കൊടുക്കുന്നതിനു പിന്നിൽ‌ രാഷ്ട്രീയമുണ്ടോ? ഡോക്ടർമാർ ഇനി മുതൽ രോഗികൾക്ക് ജനറിക് മരുന്നുകൾ കൂടുതൽ എഴുതണമെന്ന നിർദേശത്തെ തുടർന്ന് ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനു പുറമേ ജൻഔഷധി പോലെയുള്ള മരുന്നുകടകളിൽനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് എൻഎംസിയുടെ (നാഷനൽ മെഡിക്കൽ കമ്മിഷൻ) പുതിയ മാർഗനിർദേശം. കടുത്ത എതിർപ്പാണു തീരുമാനത്തോട് ഉയർന്നിരിക്കുന്നത്. അതേസമയം, ജനറിക് മരുന്നുകളുടെ ഉപയോഗം കൂടുന്നത് മരുന്നു മാഫിയകളെ നിലയ്ക്ക് നിർത്തുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ജൻ ആരോഗ്യ മഞ്ച് പോലെയുള്ള സംഘടനകൾ പ്രതികരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് മരുന്നു മാഫിയ ഉണ്ടോ? പാരസെറ്റമോൾ കഴിക്കുന്നത് മരുന്ന് മാഫിയയെ സഹായിക്കലാണോ? വില കുറച്ച് മരുന്ന് കൊടുക്കുന്നതിനു പിന്നിൽ‌ രാഷ്ട്രീയമുണ്ടോ? ഡോക്ടർമാർ ഇനി മുതൽ രോഗികൾക്ക് ജനറിക് മരുന്നുകൾ കൂടുതൽ എഴുതണമെന്ന നിർദേശത്തെ തുടർന്ന് ഇത്തരം ഒട്ടേറെ ചോദ്യങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനു പുറമേ ജൻഔഷധി പോലെയുള്ള മരുന്നുകടകളിൽനിന്ന് മരുന്ന് വാങ്ങാൻ ആവശ്യപ്പെടണമെന്നും അതല്ലെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് എൻഎംസിയുടെ (നാഷനൽ മെഡിക്കൽ കമ്മിഷൻ) പുതിയ മാർഗനിർദേശം. കടുത്ത എതിർപ്പാണു തീരുമാനത്തോട് ഉയർന്നിരിക്കുന്നത്.

അതേസമയം, ജനറിക് മരുന്നുകളുടെ ഉപയോഗം കൂടുന്നത് മരുന്നു മാഫിയകളെ നിലയ്ക്ക് നിർത്തുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ജൻ ആരോഗ്യ മഞ്ച് പോലെയുള്ള സംഘടനകൾ പ്രതികരിച്ചത്. എന്നാൽ, ഗുണനിലവാര പരിശോധനകൾ കാര്യക്ഷമമായി നടത്താൻ സംവിധാനങ്ങൾ അപര്യാപ്തമായ സാഹചര്യത്തിൽ ഈ തീരുമാനം അശാസ്ത്രീയമാണെന്നാണ് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) പോലുള്ള സംഘടനകളുടെ വാദം. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം) നിലനിൽക്കുന്ന ഈ കാലത്ത് മൂന്നാംകിട ജനറിക് മരുന്നുകൾ എഴുതാൻ നിർബന്ധിക്കുന്നത് ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതിന് തുല്യമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു തുറന്നു പറയുന്നു.

ഡോ. സുൽഫി നൂഹു
ADVERTISEMENT

ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നു. പ്രത്യേകം നിഷ്കർഷിക്കുന്ന കമ്പനിയുടെ മരുന്നുതന്നെ വാങ്ങിക്കഴിക്കണമെന്നു ഡോക്ടർമാർ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് ജനറിക് മരുന്നുകളുടെ പ്രശ്നം? ബ്രാൻഡഡ് മരുന്നുകൾക്ക് എന്താണ് പ്രത്യേകത? ഈ സംശയങ്ങൾക്കെല്ലാം ഡോ. സുൽഫി നൂഹു മനോരമ ഓൺലൈൻ പ്രീമിയത്തിന് നൽകിയ അഭിമുഖത്തിൽ മറുപടി പറയുന്നു...

∙ അടുത്തകാലത്തായി ചർച്ചയിലുള്ളതാണ് ജനറിക് മരുന്നുകൾ. എന്താണ് ജനറിക് മരുന്നുകൾ?

എല്ലാ മരുന്നുകൾക്കും ഒരു ഫാർമക്കോളജിക്കൽ കണ്ടന്റ് (മരുന്നുകളുടെ ഔഷധശാസ്ത്രപരമായ ഉള്ളടക്കം) ഉണ്ട്. ഉദാഹരണമായി പാരസെറ്റമോൾ എന്ന മരുന്നു തന്നെ എടുക്കാം. ഡോളോ, കാൽപോൾ തുടങ്ങി ഒരുപാടു കമ്പനികളുടെ പേരിൽ ഈ മരുന്ന് ഇറങ്ങുന്നുണ്ട്. ഇതിലെല്ലാം അടങ്ങിയിരിക്കുന്നത് അസിറ്റാമിനോഫിൻ (Acetaminophen) എന്ന കണ്ടന്റ് ആണ്. അതായത് ഡോളോ എന്നത് ഒരു ബ്രാൻഡഡ് മരുന്നും പാരസെറ്റമോൾ എന്നത് ഒരു ജനറിക് മരുന്നും ആണ്.

ഫാർമക്കോളജിക്കൽ കണ്ടന്റ് മാത്രം അടങ്ങിയിരിക്കുന്ന മരുന്ന് അതുപോലെ വരുന്നതാണ് ജനറിക് എന്നു പറയുന്നത്. എങ്കിൽ പിന്നെ പാരസെറ്റമോൾ തന്നെ നൽകിയാൽ മതിയല്ലോ എന്ന ഒരു ചിന്താഗതി ഉണ്ടാകുക സ്വാഭാവികം. പക്ഷേ ചില മരുന്നു നിർമാണ കമ്പനികൾക്ക് ഗുണമേന്മ ഉണ്ടാകും. ജനറിക് മരുന്നുകൾക്ക് അതുണ്ടാവുമെന്ന് ഉറപ്പു പറയാനാവില്ല.

ADVERTISEMENT

∙ എന്തായിരിക്കും നാഷനൽ മെഡിക്കൽ കമ്മിഷന്റെ ഈ പുതിയ മാർഗനിർദേശത്തിനു കാരണം?

ഇന്ത്യയിൽ നിന്ന് ഒരുപാട് ജനറിക് മരുന്നുകൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട് എന്നതാണ് എൻഎംസി ഇതിനായി പറയുന്ന ഒരു വാദഗതി. ക്ഷയം പോലെയുള്ള രോഗത്തിനുപയോഗിക്കുന്ന വളരെ പ്രാധാന്യമുള്ള മരുന്നുകൾ പോലും ഇന്ത്യയിൽനിന്ന് ജനറിക് ബ്രാൻഡിൽ കയറ്റി അയയ്ക്കുന്നുണ്ട്. അതുകൊണ്ട് എന്തുകൊണ്ട് ഇവിടെ ജനറിക് ബ്രാൻഡുകൾ ഉപയോഗിച്ചുകൂടാ എന്നതാണ് അവർ ഉന്നയിക്കുന്ന ചോദ്യം. രണ്ടാമത് പറയുന്ന ഒരു വാദം പ്രമുഖ കമ്പനികൾ വിൽക്കുന്ന ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് വളരെ വില കുറഞ്ഞു കിട്ടും എന്നതാണ്. ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്ന് വിലയ്ക്കോ അല്ലെങ്കിൽ പകുതി വിലയ്ക്കോ കിട്ടുമെങ്കിൽ എന്തുകൊണ്ട് ജനറിക് മരുന്നുകൾ ഉപയോഗിച്ചുകൂടാ എന്നതാണ് ഇതിനെ അനുകൂലിക്കുന്നവരുടെ ചോദ്യം.

വിതരണത്തിനൊരുക്കുന്ന പാരസെറ്റമോൾ (File Photo by SAM PANTHAKY / AFP)

∙ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ ഉപയോഗിച്ചുകൂടാ എന്ന ചോദ്യം പ്രസക്തമല്ലേ?

ഈ രണ്ടു വാദഗതികൾക്കും ഉത്തരമുണ്ട്. ജനറിക് മരുന്നുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ഈ രാജ്യങ്ങളിലെല്ലാം ആ മരുന്നുകളുടെ ഗുണമേന്മ പരിശോധന വളരെ കണിശമായി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രാൻഡഡിനേക്കാൾ ഗുണമേന്മയുള്ള മരുന്നുകളാണ് ജനറിക് ആയി ഇവിടെനിന്ന് അയയ്ക്കുന്നത്. മരുന്നുകളുടെ സുരക്ഷ സംബന്ധിച്ച് വികസിതരാജ്യങ്ങൾ ശ്രദ്ധാലുക്കളായതുകൊണ്ട് കൃത്യമായി പരിശോധിക്കുകയും എന്തെങ്കിലും ഒരു ചെറിയ പാകപ്പിഴ ഉണ്ടെങ്കിൽ ആ മരുന്നുനിർമാണ യൂണിറ്റിൽനിന്നുള്ള സകല മരുന്നുകളും വേണ്ടെന്നു വയ്ക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് ഈ മരുന്നു കയറ്റുമതി.

ADVERTISEMENT

∙ ഇന്ത്യയിൽ‌ മരുന്നുകളുടെ ഗുണമേന്മാ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ എത്രത്തോളം കാര്യക്ഷമമാണ്?

ഇന്ത്യൻ വിപണിയിൽ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതുകൊണ്ടുതന്നെ ഇതേ കമ്പനികള്‍ ഇവിടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിറ്റഴിക്കും. അടിസ്ഥാനപരമായി പറഞ്ഞാൽ ഇവിടെ വിറ്റഴിക്കുന്ന മരുന്നുകളിൽ ഒരു ശതമാനം പോലും പരിശോധിക്കാനുള്ള സംവിധാനം ഇന്ത്യയിലില്ല. യുഎസിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അവിടെ വിൽക്കുന്ന ഓരോ മരുന്നിന്റെയും ബാച്ചിലുള്ള എല്ലാ മരുന്നുകളും പല തവണ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്. ഇതേ കമ്പനികൾതന്നെ ഇന്ത്യയിൽ നല്‍കുന്നതും പാക്കിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കുമെല്ലാം കയറ്റി അയയ്ക്കുന്നതും മൂന്നാം തരം മരുന്നുകളാണ്. വലിയ കമ്പനികളുടെ കാര്യം ഇങ്ങനെയാണെങ്കിൽ സൗകര്യങ്ങൾ കുറവുള്ള ചെറിയ കമ്പനികൾ ഉണ്ടാക്കുന്ന ജനറിക് മരുന്നുകളുടെ കാര്യം ആലോചിച്ചു നോക്കാവുന്നതേ ഉള്ളൂ.

Representative image by: iStock / Rapeepat Pornsipak

∙ മരുന്നു വില കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വില കുറയുന്നത് സാധാരണക്കാർക്ക് നല്ലതല്ലേ?

വില കുറഞ്ഞ മരുന്നുകൾ എന്ന അടുത്ത വാഗദഗതി എടുത്താൽ മരുന്നു നിർമാണ പ്രക്രിയയിൽ നടക്കുന്ന മാറ്റങ്ങളാണ് ആ വിലക്കുറവിന് പിന്നിലെ കാരണം. ഒരു മരുന്നു നിർമാണത്തിന് അതിന്റെ ഘടന മാറ്റുക, പാർശ്വഫലങ്ങൾ കുറയ്ക്കുക തുടങ്ങി പല ഘട്ടങ്ങളുണ്ട്. ഉദാഹരണത്തിന് പാരസെറ്റമോളിൽ അടങ്ങിയിരിക്കുന്ന അസിറ്റാമിനോഫിൻ എന്ന ഘടകത്തെ നമുക്ക് കഴിക്കുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ കൃത്യമായ ‘പ്യൂരിഫിക്കേഷൻ പ്രോസസ്’ (സംസ്കരണ ശുദ്ധീകരണ പ്രക്രിയ) ഉണ്ട്. ഈ ഘട്ടങ്ങളൊന്നും കൃത്യമായി പാലിക്കാതെയാണ് മരുന്നുണ്ടാക്കുന്നതെങ്കിൽ ഗുണമേന്മ കാണില്ല. അശുദ്ധ ഘടകങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. ഇത്തരം മരുന്നുകളിൽ അളവ് കുറച്ചു വിൽക്കും. മരുന്നിന് വില കുറഞ്ഞാലും ഇതവർക്ക് ലാഭമാണല്ലോ. പാരസെറ്റമോളിന്റേത് ചെറിയ ഉദാഹരണമാണ്.

ഇന്ത്യയില്‍ വിറ്റഴിക്കുന്ന മരുന്നുകളിൽ ഒരു ശതമാനം പോലും പരിശോധിക്കാനുള്ള സംവിധാനം ഇവിടെയില്ല. യുഎസിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വിൽക്കുന്ന ഓരോ മരുന്നിന്റെയും ബാച്ചിലുള്ള എല്ലാ മരുന്നുകളും പലതവണ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നുണ്ട്.

വളരെ വില കൂടിയ ആന്റിബയോട്ടിക്കുകൾക്കെല്ലാം കെമിക്കൽ കണ്ടന്റ് കുറയ്ക്കുമ്പോൾ വലിയ ലാഭത്തിനു വിൽക്കാം. ഇതൊക്കെ രാഷ്ട്രീയമാണ്. വില കുറച്ച് മരുന്നു വിൽക്കുമ്പോൾ ആൾക്കാർ മരിച്ചു പോകുമെന്നും പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അവരോട് പറയുന്നില്ല. പണം കൊടുത്ത് വോട്ട് മേടിക്കാൻ ശ്രമിക്കുന്നതുപോലെ മരുന്ന് വില കുറച്ച് കൊടുത്ത് വോട്ട് മേടിക്കാനുള്ള ശ്രമം.

∙ ഐഎംഎ പോലുള്ള സംഘടനകൾ ഇതിനെതിരെ എന്തു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്?

ഒരു വർഷം മുൻപാണ് എൻഎംസി ഇതിനുള്ള രൂപരേഖ തയാറാക്കുന്നത്. അന്നുതന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ ഘടകം ഉൾപ്പെടെ വളരെ വിശദമായി ചർച്ച െചയ്യുകയും ഈ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ യുഎസിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും കയറ്റി അയയ്ക്കുന്ന മരുന്നിന്റെ അതേ ഗുണനിലവാരമുള്ള ജനറിക് ബ്രാൻഡ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നതു വരെ, അല്ലെങ്കിൽ എല്ലാ മരുന്നുകളും പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുന്നതു വരെ ജനറിക് ബ്രാൻഡ് എഴുതാന്‍ കഴിയില്ലെന്നും അങ്ങനെ മാറ്റണമെന്നുമാണ് അന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

Representative image by: iStock / lakshmiprasad S

എൻഎംസിയുടെ രൂപരേഖയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തെറ്റാണെന്നല്ല, ഒരുപാട് നല്ല കാര്യങ്ങളുമുണ്ട്. പക്ഷേ രണ്ടു മൂന്നു കാര്യങ്ങൾ ഞങ്ങൾ ശക്തമായി എതിർത്തിരുന്നു. അന്നുതന്നെ, ഇത് രേഖാമൂലം മാറ്റണമെന്ന് എഴുതിക്കൊടുക്കുകയും ചെയ്തു. മാത്രമല്ല ഇപ്പോൾ ഇത് വീണ്ടും വന്നപ്പോഴും പുനഃപരിശോധിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. കോടതിയിൽ എതിർവാദം ഉന്നയിക്കാൻ പറ്റുമോ എന്നതും ആലോചിക്കുന്നുണ്ട്. സർക്കാർ നിലപാട് മാറ്റാതെ നിൽക്കുകയാണെങ്കിൽ കോടതിയിൽ പോകാനുള്ള ആലോചനയിലാണ് ഐഎംഎ.

∙ തീരുമാനം പിൻവലിക്കപ്പെടാനുളള സാധ്യത ഉണ്ടോ?

അങ്ങനെയൊരു തീരുമാനം പറയുകയോ ആ രീതിയിലേക്ക് അവരുടെ ചിന്താഗതി വരുകയോ ഇതുവരെ ഉണ്ടായിട്ടില്ല.

∙ ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധ ശേഷി (ആന്റിബയോട്ടിക് റസിസ്റ്റൻസ്) അടുത്ത കാലത്ത് കൂടി വരുകയാണെന്ന് പഠനങ്ങൾ പറയുന്നു. ഈ അവസ്ഥയിൽ നിലവാരമില്ലാത്ത ജനറിക് മരുന്നുകൾ നിർദേശിക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്?

മരുന്നുകളുടെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ആന്റിബയോട്ടിക് റസിസ്റ്റൻസ് അഥവാ ആന്റിബയോട്ടിക് മരുന്നുകൾക്ക് എതിരെ അണുക്കൾ നേടിയ പ്രതിരോധ ശേഷി ആണ്. ലോകം നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണിത്. കഴിഞ്ഞ 10–15 കൊല്ലമായിട്ട് പുതിയ ഒരു ആന്റിബയോട്ടിക് കണ്ടെത്താനോ അവതരിപ്പിക്കാനോ നമുക്ക് കഴിഞ്ഞിട്ടില്ല. പുതിയ പുതിയ ആന്റിബയോട്ടിക് മരുന്നുകൾ വരും, രണ്ടു മൂന്നു വർഷം കഴിയുമ്പോൾ ആ മരുന്നുകൾക്കെതിരെ ശക്തി പ്രാപിച്ച അണുക്കളുണ്ടാകും.

Representative image by: iStock / SweetBunFactory

വളരെ ലളിതമായി പറഞ്ഞാൽ തൊണ്ടയ്ക്ക് അണുബാധയും ചുമയും വന്നാൽ ഇതുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾക്ക് എതിരെ പ്രവർത്തിക്കുന്ന ആന്റിബയോട്ടിക് ശക്തി കുറഞ്ഞതാണെങ്കിൽ ആ മരുന്ന് പ്രവർത്തിക്കില്ല. മരുന്ന് പ്രവര്‍ത്തിക്കാതിരിക്കുമ്പോൾ ആ അണുക്കളുടെ ആവരണത്തിന് കട്ടി കൂടാം, അകത്തുള്ള ഘടകങ്ങൾക്ക് കട്ടി കൂടാം. അപ്പോൾ ഈ ആന്റിബയോട്ടിക് ഫലപ്രദമല്ലാതെയാകാം. അപ്പോൾ അതിനെക്കാളും ശക്തി കൂടിയ മരുന്നുകൾ കൊടുക്കേണ്ടി വരും. അതായത് സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഉപയോഗം ഇല്ലാതാകും. ഫലമോ, കൂടുതൽ ശക്തമായ അസുഖങ്ങൾ വരുമ്പോൾ അതിനെതിരെ പ്രയോഗിക്കാൻ മരുന്നുകൾ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് പോകുന്നു.

വലിയ മരുന്നു കമ്പനികൾക്കു പോലും ജനറിക് മരുന്ന് ഉണ്ടാക്കാനാണ് താൽപര്യം. ഡോക്ടർമാർ മാത്രമല്ലേ എൻഎംസി തീരുമാനത്തിനെതിരെ രംഗത്തുവരുന്നുള്ളൂ. കാരണം മരുന്നു കമ്പനികൾക്ക് അതാണ് ലാഭം.

500 മില്ലിഗ്രാമിന്റെ ഒരു ബ്രാൻഡഡ് മരുന്നും ജനറിക് മരുന്നും എഴുതുകയാണെന്നിരിക്കട്ടെ, ജനറിക്കിനകത്ത് 100 മില്ലി ഗ്രാമിന്റെ ഗുണമേ കാണുകയുള്ളൂ. മറ്റേതിലാകട്ടെ 500 മില്ലിഗ്രാമിന്റെ ഗുണവും കാണും. നൂറ് മില്ലിഗ്രാമിന്റെ ഗുണമുള്ളത് എടുക്കുമ്പോൾ സ്വാഭാവികമായും രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾക്ക് മരുന്നിനെതിരെ പ്രതിരോധ ശേഷി കൈവരുകയും അടുത്ത തവണ അത് പ്രവർത്തിക്കാതെ പോകുകയും ചെയ്യും. പിന്നീട് ഇതിനേക്കാളും ശക്തിയുള്ള ആന്റിബയോട്ടിക് കണ്ടെത്തേണ്ടി വരും. അതിന് വില കൂടും. കേരളത്തിൽ ഏറ്റവും കൂടുതൽ മരണ കാരണമായിട്ടുള്ള രോഗങ്ങളിലൊന്നാണ് മൾട്ടി ‍ഡ്രഗ് റസിസ്റ്റൻസ് ട്യൂബർക്കുലോസിസ്. ഒരുതരം മരുന്നുകളും ഫലപ്രദമാകാത്ത ക്ഷയരോഗം. അതു വന്നാൽ മരിച്ചു പോകും. കുറച്ച് മരുന്നുകൾ വികസിപ്പിച്ചെങ്കിലും സാധാരണഗതിയിൽ ഇതു വന്നാൽ മരണം സംഭവിക്കും. ഇപ്പോൾ ക്ഷയത്തിന് പ്രതിരോധം വന്നതുപോലെ സാധാരണ രോഗങ്ങൾക്കും പ്രതിരോധം വരാം. ആ രീതിയിലേക്ക് നമ്മൾ എത്തും.

∙ 15 കൊല്ലമായി പുതിയ ആന്റിബയോട്ടിക്കുകളൊന്നും കണ്ടെത്താൻ പറ്റാത്തത് ആരോഗ്യരംഗത്തെ പരാജയം തന്നെയല്ലേ?

അതെ, പരാജയം തന്നെയാണ്. ഇപ്പോൾ ജനറിക് മരുന്ന് നിരോധിക്കാൻ പറ്റിയില്ലെങ്കിൽ അതും ആരോഗ്യരംഗത്തെ പരാജയമാണ്. ജനറിക് മരുന്ന് എഴുതണമെന്ന് ആവശ്യപ്പെടുന്ന ഒരു തീരുമാനത്തെ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ പരാജയമാണ്. അതുപോലെത്തന്നെയാണ് പുതിയ പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്താൻ കഴിയാത്തതും. കാരണം ഇന്ത്യയെയും കേരളത്തെയുമൊക്കെ സംബന്ധിച്ചിടത്തോളം മരുന്നു ഗവേഷണം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ പഠനങ്ങൾ നടത്താൻ പറ്റില്ല. പഠനങ്ങൾ നടത്തുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തനം ഒക്കെ നടക്കുന്ന സ്ഥലമാണ് ഇന്ത്യ പോലെ പലരാജ്യങ്ങളും. വിശദമായ പഠനങ്ങൾ നടത്താതെ മരുന്ന് ഉണ്ടാക്കാൻ കഴിയില്ലല്ലോ.

Representative image by: iStock / towfiqu ahamed

∙ പലപ്പോഴും കേൾക്കുന്ന ഒന്നാണ് ഈ മരുന്നു മാഫിയ. അങ്ങനെ ഒന്നുണ്ടോ?

തീർച്ചയായുമുണ്ട്. വലിയ വലിയ മരുന്നു കമ്പനികൾക്കു പോലും ജനറിക് മരുന്ന് ഉണ്ടാക്കാനാണ് താൽപര്യം. എൻഎംസിയുടെ ഇങ്ങനെയൊരു മാർഗനിർദേശം വന്നിട്ടും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പോലും അവർക്ക് ബ്രാൻഡഡ്‌തന്നെ ഉൽപാദിപ്പിക്കണം, ജനറിക് മരുന്ന് മോശമായിരിക്കും എന്നു പറയുന്നില്ലല്ലോ. ഡോക്ടർമാർ മാത്രമല്ലേ ഇതിനെതിരെ രംഗത്തുവരുന്നുള്ളു. കാരണം മരുന്നു കമ്പനികൾക്ക് അതാണ് ലാഭം. ഇപ്പോള്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്ന മരുന്നിന്റെ മൂന്നിലൊന്ന് ചെലവിൽ ജനറിക് ഉണ്ടാക്കിയാൽ അവർക്ക് അഞ്ഞൂറിരട്ടി ലാഭം ഉണ്ടാക്കാം.

അതുകൊണ്ട് ഇവിടുത്തെ ബഹുരാഷ്ട്ര കമ്പനികൾ പോലും നിശബ്ദരാണ്. അവർക്ക് ജനറിക് മരുന്നുകൾ കൊണ്ടുവരാനാണ് ഇഷ്ടം. അടുത്ത ഒരു പത്തോ ഇരുപതോ വർഷത്തേക്ക് കേരളത്തിലോ ഇന്ത്യയിലോ മരുന്നുകൾ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയില്ല എന്ന് അവർക്കറിയാം. അപ്പോൾ ഏറ്റവും ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കാം. കൂടുതൽ ലാഭം ഉണ്ടാക്കാം. ഇതൊന്നുമറിയാത്ത രാഷ്ട്രീയക്കാരെയും മരുന്നു കമ്പനിക്കാർ വളരെ വിദഗ്ധമായി പറ്റിക്കുന്നു.

∙ പുതിയ നീക്കങ്ങൾ ഡോക്ടർമാരുടെ കാര്യക്ഷമതയെ എങ്ങനെ ബാധിക്കും?

ഡോക്ടർമാർ തങ്ങളുടെ അനുഭവവും പരിചയവും വച്ചാണ് ഫലപ്രദമായ മരുന്ന് നിർദേശിക്കുന്നത്. ചില ബഹുരാഷ്ട്ര കമ്പനികൾക്ക് ഒരു നിശ്ചിത ഗുണമേന്മയിൽ താഴെ മരുന്ന് നിർമിക്കാൻ പറ്റില്ല. അത്തരം കമ്പനികളുടെ മരുന്ന് ഫലപ്രദമായിരിക്കും. ഇത്തരം മരുന്ന് നിർദേശിച്ചിട്ട് രോഗി ജനറിക് മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ അടുത്ത പരിശോധനയിൽ ഡോക്ടർക്ക് മനസ്സിലാക്കാനും സാധിക്കും. നിർദേശിച്ച മരുന്ന് കഴിച്ചിട്ടും എന്തുകൊണ്ട് മാറ്റം വരുന്നില്ല എന്ന കാര്യം അന്വേഷിച്ചു വരുമ്പോഴാകും പലപ്പോഴും അറിയുന്നത് ഇവർ ഉപയോഗിച്ചത് ബ്രാൻഡഡ് മരുന്നല്ല എന്നത്. ഈ മരുന്നിൽ ഇത്രയേ ഉള്ളൂവെന്ന് പരിശോധിക്കാനുള്ള സംവിധാനവും ഇവിടെ ഇല്ലല്ലോ.

English Summary: Why Doctors Opposing Central Govt's Directive on Prescription of Generic Medicines? IMA Kerala President Dr Sulphi Noohu Explains