ഇടുക്കിയിലെ മലയോരങ്ങൾക്ക് രണ്ടു മുഖമാണുള്ളത്. ഒരു മുഖത്തിന്, പകൽ സമയത്ത് കോടമ‍‍ഞ്ഞിൽ പൊതിഞ്ഞും ഇളംവെയിലേറ്റും നിൽക്കുന്ന മനോഹാരിതയാണ്. രണ്ടാമത്തെ മുഖത്ത് രാത്രി മൃഗങ്ങളെ തേടി വേട്ടയ്ക്കിറങ്ങുന്നവരുടെ ക്രൗര്യവും. കുടിയേറ്റക്കാലത്ത് കാടിനോട് പോരാടാൻ കാണിച്ച വന്യതയാണ് ഇന്നും ചുരുക്കം ചിലർ പിന്തുടരുന്നത്. ഈ കടന്നുകയറ്റങ്ങൾ പലപ്പോഴും ചെറു മൃഗങ്ങളുടെ പോലും ജീവൻ അപഹരിക്കാൻ കാരണമാകുന്നു. നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചത് ഓഗസ്റ്റ് 15ന് ആണ്. അശോകക്കവല പ്ലാക്കൽ വീട്ടിൽ സണ്ണിയാണ് മരിച്ചത്. സ്ഥിരം നായാട്ട് നടക്കുന്ന പ്രദേശമായതിനാൽ മൃഗത്തെ ലക്ഷ്യംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അൻപത്തിയേഴുകാരനായ സണ്ണിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിലുമായി. നായാട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോഴും തുടരുന്ന നായാട്ട് തടയാൻ അധികൃതർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

ഇടുക്കിയിലെ മലയോരങ്ങൾക്ക് രണ്ടു മുഖമാണുള്ളത്. ഒരു മുഖത്തിന്, പകൽ സമയത്ത് കോടമ‍‍ഞ്ഞിൽ പൊതിഞ്ഞും ഇളംവെയിലേറ്റും നിൽക്കുന്ന മനോഹാരിതയാണ്. രണ്ടാമത്തെ മുഖത്ത് രാത്രി മൃഗങ്ങളെ തേടി വേട്ടയ്ക്കിറങ്ങുന്നവരുടെ ക്രൗര്യവും. കുടിയേറ്റക്കാലത്ത് കാടിനോട് പോരാടാൻ കാണിച്ച വന്യതയാണ് ഇന്നും ചുരുക്കം ചിലർ പിന്തുടരുന്നത്. ഈ കടന്നുകയറ്റങ്ങൾ പലപ്പോഴും ചെറു മൃഗങ്ങളുടെ പോലും ജീവൻ അപഹരിക്കാൻ കാരണമാകുന്നു. നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചത് ഓഗസ്റ്റ് 15ന് ആണ്. അശോകക്കവല പ്ലാക്കൽ വീട്ടിൽ സണ്ണിയാണ് മരിച്ചത്. സ്ഥിരം നായാട്ട് നടക്കുന്ന പ്രദേശമായതിനാൽ മൃഗത്തെ ലക്ഷ്യംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അൻപത്തിയേഴുകാരനായ സണ്ണിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിലുമായി. നായാട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോഴും തുടരുന്ന നായാട്ട് തടയാൻ അധികൃതർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കിയിലെ മലയോരങ്ങൾക്ക് രണ്ടു മുഖമാണുള്ളത്. ഒരു മുഖത്തിന്, പകൽ സമയത്ത് കോടമ‍‍ഞ്ഞിൽ പൊതിഞ്ഞും ഇളംവെയിലേറ്റും നിൽക്കുന്ന മനോഹാരിതയാണ്. രണ്ടാമത്തെ മുഖത്ത് രാത്രി മൃഗങ്ങളെ തേടി വേട്ടയ്ക്കിറങ്ങുന്നവരുടെ ക്രൗര്യവും. കുടിയേറ്റക്കാലത്ത് കാടിനോട് പോരാടാൻ കാണിച്ച വന്യതയാണ് ഇന്നും ചുരുക്കം ചിലർ പിന്തുടരുന്നത്. ഈ കടന്നുകയറ്റങ്ങൾ പലപ്പോഴും ചെറു മൃഗങ്ങളുടെ പോലും ജീവൻ അപഹരിക്കാൻ കാരണമാകുന്നു. നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചത് ഓഗസ്റ്റ് 15ന് ആണ്. അശോകക്കവല പ്ലാക്കൽ വീട്ടിൽ സണ്ണിയാണ് മരിച്ചത്. സ്ഥിരം നായാട്ട് നടക്കുന്ന പ്രദേശമായതിനാൽ മൃഗത്തെ ലക്ഷ്യംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അൻപത്തിയേഴുകാരനായ സണ്ണിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിലുമായി. നായാട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോഴും തുടരുന്ന നായാട്ട് തടയാൻ അധികൃതർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കിയിലെ മലയോരങ്ങൾക്ക് രണ്ടു മുഖമാണുള്ളത്. ഒരു മുഖത്തിന്, പകൽ സമയത്ത് കോടമ‍‍ഞ്ഞിൽ പൊതിഞ്ഞും ഇളംവെയിലേറ്റും നിൽക്കുന്ന മനോഹാരിതയാണ്. രണ്ടാമത്തെ മുഖത്ത് രാത്രി മൃഗങ്ങളെ തേടി വേട്ടയ്ക്കിറങ്ങുന്നവരുടെ ക്രൗര്യവും. കുടിയേറ്റക്കാലത്ത് കാടിനോട് പോരാടാൻ കാണിച്ച വന്യതയാണ് ഇന്നും ചുരുക്കം ചിലർ പിന്തുടരുന്നത്. ഈ കടന്നുകയറ്റങ്ങൾ പലപ്പോഴും ചെറു മൃഗങ്ങളുടെ പോലും ജീവൻ അപഹരിക്കാൻ കാരണമാകുന്നു. നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചത് ഓഗസ്റ്റ് 15ന് ആണ്. അശോകക്കവല പ്ലാക്കൽ വീട്ടിൽ സണ്ണിയാണ് മരിച്ചത്.

സ്ഥിരം നായാട്ട് നടക്കുന്ന പ്രദേശമായതിനാൽ മൃഗത്തെ ലക്ഷ്യംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അൻപത്തിയേഴുകാരനായ സണ്ണിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിലുമായി. നായാട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോഴും തുടരുന്ന നായാട്ട് തടയാൻ അധികൃതർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? 

ADVERTISEMENT

∙ 20 വർഷം 5 കൊലപാതകം; തോക്കെടുത്തവർ തോക്കാലെ!

ഇടുക്കിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഞ്ചു പേരാണ് നായാട്ടിനിടെ വെടിയേറ്റ് മരിച്ചത്. വണ്ടൻമേട് ചിറ്റാംപാറയിലെ ഏലത്തോട്ടത്തിൽ 2020 ഡിസംബർ 21 ന് അർധരാത്രിയാണ് ജാർഖണ്ഡ് സ്വദേശിയായ മനോജ് മുർമു വെടിയേറ്റു മരിച്ചത്. 7 ഏക്കറോളം വരുന്ന ഏലത്തോട്ടത്തിൽ മോഷണം പതിവായതോടെ തോട്ടം ഉടമയും സൂപ്പർവൈസറും കാവൽ നിൽക്കുകയും അതിനിടെ എത്തിയ 3 അംഗ അതിഥിത്തൊഴിലാളി സംഘത്തിൽപെട്ട മനോജ് മുർമുവിനെ വെടിവച്ച് കൊല്ലുകയുമായിരുന്നു. തോട്ടം ഉടമ വാഴൂർ സ്വദേശി ജോർജ് മാത്യു, സൂപ്പർവൈസർ അനൂപ് എന്നിവരാണ് കേസിലെ പ്രതികൾ. കോട്ടയം ജില്ലയിൽ ലൈസൻസുള്ള തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചത്.

(Representative Image by: Charly TRIBALLEAU / AFP)

കാവൽ നിന്നവരുടെ മുന്നിൽ അകപ്പെട്ട അതിഥിത്തൊഴിലാളികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ജോർജിന്റെ കൈവശമിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. സ്ഥിരമായി നായാട്ടിനു പോയിരുന്ന മറയൂർ പാലപ്പെട്ടിയിലെ ചന്ദനക്കൊള്ളക്കാർ 2020 ഓഗസ്റ്റ് 22 ന് ആണ് ചന്ദ്രിക എന്ന യുവതിയെ വെടിവച്ചു കൊന്നത്. 2015 ൽ തീർത്തമലയിൽ ബോസ് എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയതും ചന്ദനക്കൊള്ളയുടെ പേരിലായിരുന്നു. ചന്ദ്രിക വധക്കേസുമായി ബന്ധപ്പെട്ട പ്രതിയിൽനിന്ന് ഒട്ടേറെ ആനക്കൊമ്പുകളും പിടിച്ചെടുത്തിരുന്നു. വണ്ടിപ്പെരിയാർ, തട്ടേക്കാട്, ശാന്തൻപാറ, സേനാപതി സ്വദേശികളാണ് മുൻപ് നായാട്ടിനിടെ കൊല്ലപ്പെട്ടത്. 

ഹൈറേഞ്ചിലെ തോക്കുനിർമാണത്തിന്റെ ചുരുളഴിച്ചെടുക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്. കുടിയേറ്റകാലത്തോളം പഴക്കമുള്ള നാടൻതോക്കുകൾ പലരുടെയും കൈവശം ഇപ്പോഴുമുണ്ട്!

2022 ജൂൺ 27ന് മൂന്നാർ പോതമേടിനു സമീപം നായാട്ട് സംഘത്തോടൊപ്പം മൃഗവേട്ടയ്ക്കു പോയ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു. ഇരുപതേക്കർ കുടി സ്വദേശി മഹേന്ദ്രനാണ് (24) മരിച്ചത്. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ സാബു(36) മാർച്ച് 26ന് മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നും വെടിയേറ്റ് മരിച്ചു. 2022ൽ മാത്രം എയർഗൺ കൊണ്ടുള്ള വെടിയേറ്റ് 2 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 17ന് സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനെ(26) ഏലത്തോട്ടം ഉടമ എയർ ഗൺ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ചു. മാർച്ച് 17ന് സേനാപതി മാവറ സിറ്റിയിൽ ജ്യോഷ്ഠനെ അനുജൻ എയർഗൺ കൊണ്ട് വെടിവച്ച് പരുക്കേൽപിച്ചു. കുരിശുപാറ സ്വദേശി സിബിയെ(42) ആണ് അനുജൻ സാന്റോ മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വെടിവച്ചത്. 

ADVERTISEMENT

∙ അവർ ആ ‘അബദ്ധം’ ചെയ്തു, അറിഞ്ഞുകൊണ്ട്! 

നെടുങ്കണ്ടം മാവടിയിലെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അബദ്ധക്കൊലയെന്നു കരുതിയത് അരുംകൊലയായി മാറി. വ്യാജമദ്യം സംബന്ധിച്ച് എക്സൈസിന് വിവരം നൽകിയതിലെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. നാടൻ തോക്കിൽനിന്നുള്ള വെടിയേറ്റാണ് സണ്ണി മരിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 

മാവടിയിൽ കൊല്ലപ്പെട്ട സണ്ണിയൂടെ വീട് (ഇടത്), പൊലീസ് പിടിച്ചെടുത്ത തോക്ക് (വലത്)

വെടിയൊച്ച സാധാരണമാണ് മാവടി ഗ്രാമത്തിൽ. രാത്രി വീടിനുള്ളിൽ കേട്ട വെടിശബ്ദം എന്താണെന്ന് നോക്കാൻ തൊട്ടടുത്തെ മുറിയിൽ കിടന്ന സണ്ണിയുടെ അടുത്തേക്ക് ഭാര്യയും മക്കളും ഓടിയെത്തുകയായിരുന്നു. എന്നാൽ അവർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സണ്ണിയുടെ മൃതദേഹവും. കിടപ്പുമുറിയുടെ പുറത്തുനിന്നുള്ള വാതിലിൽ നാലഞ്ച് സുക്ഷിരങ്ങൾ കാണുകയും വീട്ടുകാരോട് ചോദിച്ചതിൽനിന്ന് ഇത് പുതുതായി ഉണ്ടായതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ മുറിക്കകത്ത് നിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടങ്ങളും കതകിൽ കാണപ്പെട്ട സുഷിരങ്ങളിൽ വെടിമരുന്നിന്റെ അംശവും കണ്ടെത്തി. 

തുടർന്ന്, മൃഗവേട്ടക്കാരെന്ന് സംശയിക്കുന്ന ഒട്ടേറെ ആളുകളെ നിരീക്ഷിച്ചു, ചോദ്യം ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചിരുന്നെന്ന് സംശം തോന്നിയ സജിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽനിന്നാണ് യഥാർഥ പ്രതികളിലേക്ക് പൊലീസിന് എത്താനായത്. കഞ്ചാവ് കൃഷിക്ക് പ്രസിദ്ധമായ ദേവികുളം കമ്പക്കലിൽ വച്ച് 1994ൽ ഭീകരൻ തോമ എന്നറിയപ്പെടുന്ന ആളെ വെടിവച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. 

ADVERTISEMENT

∙ പേടിപ്പിക്കുന്ന നാടൻതോക്കുകൾ

ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണുകൾ ഇടുക്കിയിൽ സർവസാധാരണമാണ്. നാടൻ തോക്കുകളുടെ ഉപയോഗവും വ്യാപകമാണ്. വാറ്റുകേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നത് ഈ നാടൻ തോക്കുകൾ ഉപയോഗിച്ചാണ്. പരിശോധനയ്ക്ക് എത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരും പൊലീസും ഏറ്റവും പേടിക്കുന്നതും ഈ തോക്കുകൾതന്നെ. 2022ൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന പിനവൂർക്കുടി മേഖലയിൽ നടത്തിയ തിരച്ചിലിൽ 3 അംഗ നായാട്ടുസംഘത്തെ വനപാലകർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് നാടൻതോക്കും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത തോക്കുകൾ എല്ലാം വർഷങ്ങൾ പഴക്കമുള്ളവയാണ്.

Representative Image

ഹൈറേഞ്ചിലെ തോക്കുനിർമാണത്തിന്റെ ചുരുളഴിച്ചെടുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. കുടിയേറ്റകാലത്തോളം പഴക്കമുള്ള നാടൻതോക്കുകൾ പലരുടെയും കൈവശം ഇപ്പോഴുമുണ്ടത്രെ. ഒരുകാലത്തു വന്യമൃഗങ്ങളിൽനിന്നു വീടും കൃഷിയിടവും സംരക്ഷിക്കാൻ തോക്കുകൾ വേണ്ടിയിരുന്നുവെന്ന ന്യായം പറഞ്ഞാണ് ഇവരിൽ പലരും തോക്ക് വാങ്ങി സൂക്ഷിച്ചത്. പിന്നീടു നായാട്ടിനു വേണ്ടി മാത്രമായി തോക്ക് വാങ്ങൽ. തോക്ക് നിർമിക്കുന്നവരുടെ കഥകൾക്കും കുടിയേറ്റകാലത്തോളം പഴക്കമുണ്ട്. തോക്കുനിർമാണത്തിൽ കഴിവു തെളിയിച്ച പലരും പിന്നീട് ഇതു നിർത്തി. ഏതാനും തോക്കുനിർമാതാക്കൾ മാത്രമാണ് ഇപ്പോൾ ഹൈറേഞ്ചിലുള്ളത്. 

ഇടുക്കിയിൽ ഒരു തോക്കു ലൈസൻസിന്റെ പേരിൽതന്നെ രണ്ടിലധികം തോക്കുകൾ കൈവശം വയ്ക്കുന്നവരുണ്ട്. വൻകിട തോട്ടം ഉടമകൾക്കാണ് തോക്ക് ലൈസൻസ് അധികവുമുള്ളത്.

നായാട്ടിനിടെ പിടിയിലാകുന്നവരുടെ പക്കൽനിന്നു നാടൻതോക്കുകൾ പിടികൂടാറുണ്ടെങ്കിലും ഉറവിടം വ്യക്തമാകാറില്ല. 5 വർഷത്തിനിടെ ഇടുക്കിയിൽനിന്ന് ഒരു ഡസനിലധികം നാടൻതോക്കുകളാണ് പൊലീസും വനം വകുപ്പും എക്സൈസും കണ്ടെത്തിയത്. തോട്ടക്കുഴൽ, ഇരട്ടക്കുഴൽ, റിവോൾവർ തോക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാവടിയിൽ പിടിയിലായ പ്രതികൾ എല്ലാവരും വനമേഖലയോടു ചേർന്ന് താമസിക്കുന്നവരാണ്. തോക്കുകൾ നിർമിച്ചു നൽകിയവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കാറില്ല. വർഷങ്ങൾ പഴക്കമുള്ള തോക്കുകളാണ് ഇതിൽ കൂടുതലും എന്നതാണ് കാരണം. 

Image/ Arranged/ Agency

തോക്ക് നിർമിക്കുന്ന 2 പേർ മാത്രമാണ് ഏതാനും വർഷത്തിനിടെ ജില്ലയിൽ പൊലീസിന്റെ പിടിയിലായത്. 2018 മാർച്ചിൽ അടിമാലി, കമ്പിലൈൻ സ്വദേശിയുടെ ആലയിൽനിന്നു നാടൻ തോക്കും റിവോൾവറും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതേ കാലയളവിൽ ബൈസൺവാലിക്കു സമീപം ഭിന്നശേഷിക്കാരനെയും തോക്ക് നിർമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലയിൽ റിവോൾവർ നിർമിക്കുമ്പോഴാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 10,000 മുതൽ 25,000 രൂപ വരെയാണ് നാടൻ തോക്കുകൾക്ക് വില ഇൗടാക്കുന്നത്. നായാട്ടിനു വേണ്ടിയാണ് പലരും തോക്കുകൾ വാങ്ങുന്നത്. ലഹരി മാഫിയകളിൽ ഉൾപ്പെട്ടവരാണ് റിവോൾവർ തോക്കിന്റെ ആവശ്യക്കാർ. 

∙ തോക്കിന് ലൈസൻസ് വേണോ! 

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ തോക്ക് ലൈസൻസുള്ളത് 689 പേർക്കാണ്. ഉടുമ്പൻചോല, ഇടുക്കി, ദേവികുളം, പീരുമേട് താലൂക്കുകളിലായാണ് ഇത്രയും ലൈസൻസുകൾ. 9459 പേർക്കാണ് സംസ്ഥാനത്തു തോക്ക് ലൈസൻസുള്ളത്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാതെ മുന്നൂറോളം പേർക്കു കള്ളത്തോക്കുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്ക്. ഒരു തോക്കു ലൈസൻസിന്റെ പേരിൽ തന്നെ രണ്ടിലധികം തോക്കുകൾ കൈവശം വയ്ക്കുന്നവരുമുണ്ട്. വൻകിട തോട്ടം ഉടമകൾക്കാണ് തോക്ക് ലൈസൻസ് അധികവുമുള്ളത്. അര ലക്ഷം മുതൽ 10 ലക്ഷം വരെ വിലയുള്ള തോക്കുകള്‍ ഈക്കൂട്ടത്തിലുണ്ട്.

തോക്ക് ലൈസൻസ് ലഭിക്കാ‍ൻ ഒട്ടേറെ കടമ്പകൾ പിന്നിടണം. വനംവകുപ്പ്, ജില്ലാ പൊലീസ് മേധാവി, റവന്യുവകുപ്പ് എന്നിവരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തോക്കിനു ലൈസൻസ് ലഭിക്കുകയുള്ളൂ. അപേക്ഷകൻ വനാതിർത്തിയിലല്ല താമസിക്കുന്നതെന്നു വനംവകുപ്പ് ഉറപ്പു വരുത്തണം. കേസുകളിൽ പ്രതിയല്ലെന്നും കുഴപ്പക്കാരനല്ലെന്നും തെളിയിക്കുന്ന റിപ്പോർട്ട് നൽകേണ്ടതു പൊലീസാണ്. എസ്ഐമാർ നൽകുന്ന റിപ്പോർട്ട് തള്ളാൻ ജില്ലാ പൊലീസ് മേധാവിക്ക് അധികാരമുണ്ട്. അപേക്ഷകന്റെ സാമൂഹിക പശ്ചാത്തലം അന്വേഷിക്കേണ്ടതു തഹസിൽദാരാണ്. 

തോക്കുകൾ (ഫയൽ ചിത്രം: മനോരമ)

അപേക്ഷകൻ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേട്ട്, എഡിഎം എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. തോക്ക് ലൈസൻസ് ലഭിക്കാൻ ഫോം എയിലാണ് അപേക്ഷ തയാറാക്കേണ്ടത്. അപേക്ഷയിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാംപ് പതിക്കണം. അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും സമർപ്പിക്കണം. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ആയുധത്തിനു നിശ്ചയിച്ചിട്ടുള്ള ഫീസ് ട്രഷറിയിൽ അടയ്ക്കണം. 

∙ നാടിനെ വിറപ്പിക്കുന്ന നായാട്ടുകാർ, പിന്നിൽ ആര്?

നായാട്ടിനു വേണ്ടിയാണു നാടൻ തോക്കുകൾ ഹൈറേഞ്ചിലെത്തിക്കുന്നത്. രണ്ടുതരം നാടൻതോക്കുകളാണു നിലവിലുള്ളത്. വെടിയുണ്ടയ്ക്കു പകരം കുന്നിക്കുരുവോളം വലുപ്പമുള്ള ഇൗയത്തിന്റെ ഉരുളൻമണികൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന തോക്കുകളും തോട്ട ഉപയോഗിച്ചു വെടിവയ്ക്കുന്ന തോട്ടക്കുഴലുകളും. ദേവികുളം, ബൈസൺവാലി, രാജാക്കാട്, നെടുങ്കണ്ടം മേഖലകളിൽ തോക്കുണ്ടാക്കുന്നവർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തമിഴ്നാട്ടിൽനിന്നാണു കള്ളത്തോക്കുകൾ ഇവിടേക്ക് എത്തുന്നത്.

Representative Image (Photo by HAZEM BADER / AFP)

തോക്കും വെടിയും മാത്രമല്ല, കുടുക്കു വച്ചും പടക്കം എറിഞ്ഞും ചതിക്കുഴിയൊരുക്കിയുമെല്ലാമാണ് നായാട്ടുകാർ കാട്ടുമൃഗങ്ങളെ കൊന്നൊടുക്കുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, കേഴ, മുള്ളൻ, മുയൽ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ മാംസത്തിനായും തോലിനായും കൊന്നു തള്ളുന്നത്. പെരുമ്പാമ്പ്, വെരുക് എന്നിവയെയും വേട്ടയാടുന്നുണ്ട്. കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൃഷിയിടങ്ങളോടു ചേർന്നുള്ള മേഖലകളിൽ നിന്നാണ് പിടികൂടുന്നത്. പന്നികൾ കൂടുതലായെത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി കെണിയൊരുക്കിയ ശേഷം സംഘം അൽപം മാറി കാവലിരിക്കുകയാണ് പതിവ്. പന്നി വീണാൽ നൊടിയിടകൊണ്ടുതന്നെ ഇവയെ കൊല്ലുകയും ഇറച്ചി കഷ്ണങ്ങളാക്കി ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്യും. 

സംരക്ഷിത വനത്തിൽ നായാട്ടിനായി പ്രവേശിച്ചാൽ ഒന്നു മുതൽ 5 വർഷം വരെ തടവും 1000 മുതൽ 5000 രൂപ വരെ പിഴയും ലഭിക്കും. കേസിന്റെ തീവ്രത അനുസരിച്ച് കോടതിക്ക് മറ്റ് ശിക്ഷകളും നൽകാവുന്നതാണ്. നാടൻ തോക്ക് കൈവശം വച്ചാൽ ആയുധ നിയമ പ്രകാരം പൊലീസ് ആണ് കേസെടുക്കേണ്ടത്. പക്ഷേ റവന്യു, സ്വകാര്യ ഭൂമിയിലോ വനത്തിലോ  വന്യമൃഗങ്ങളെ വേട്ടയാടുക, ഭയപ്പെടുത്തുക, മുറിവേൽപിക്കുക തുടങ്ങിയ കൃത്യങ്ങൾ ചെയ്യുകയോ അവയുടെ ശരീര ഭാഗങ്ങൾ കൈവശം സൂക്ഷിക്കുകയോ ചെയ്താൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം വനംവകുപ്പിന് കേസെടുക്കാൻ നിയമമുണ്ട്.

English Summary: Humans in Idukki Face Increased Threats from the Guns used for Hunting