അധികാരത്തിലെത്തിയാൽ ദുഃഖങ്ങളെല്ലാം പമ്പ കടക്കുമെന്നു വിചാരിക്കുന്നവരുണ്ട്. അധികാരക്കസേര കിട്ടാൻ നിരന്തരം കടിപിടി കൂടുന്നവർ അന്യർക്കു കിട്ടാത്ത ആദരവും സുഖവും തങ്ങൾക്കു കൈവരുമെന്നു കരുതുന്നു. അധികാരസ്ഥാനത്തിരുന്നു ധന്യമായ ജനസേവനം നടത്താമെന്ന ആഗ്രഹമുള്ളവരോടൊപ്പം, സാമ്പത്തികലാഭം കൊയ്തു കീശ വീർപ്പിക്കാൻ മോഹിക്കുന്നവരുമുണ്ട്. അധികാരത്തോടൊപ്പം വർധിച്ച ഉത്തരവാദിത്തങ്ങളും ഉണ്ടാകും. പരാതികൾ കേൾക്കേണ്ടിവരും. പലരുടെയും ആവശ്യങ്ങളും ആവലാതികളും നിരന്തരം കേൾക്കുകയും അവ പരിഹരിക്കാൻ പ്രയത്നിക്കുകയും വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ സാധാരണ മന്ത്രിമാരെ ദൂരെനിന്നു നോക്കിക്കാണുമ്പോൾ അവർക്ക് സർവവും സുഖമയമാണെന്നു തോന്നാം. അധികാരം പ്രതിബദ്ധതയോടെ നിർവഹിക്കുന്നവരുണ്ട്. സ്വന്തം കാര്യം, സ്വന്തം കക്ഷിയിൽപ്പെട്ടവരുടെ കാര്യം, സ്വന്തം ജാതിയിൽപ്പെട്ടവരുടെ കാര്യം എന്നിങ്ങനെ ഇനംതിരിച്ച് താൽപര്യമുള്ളവ മാത്രം െചയ്ത് പരാതികൾക്കു പാത്രമാകുന്നവരും ഉണ്ട്. ഏതു തരക്കാരായാലും മന്ത്രിമാർക്കു പൊതുവേ സ്വൈരം കുറവാണെന്ന് അവരോട് അടുത്തുപെരുമാറിയാൽ മനസ്സിലാകും.

(Representative image by Ibrahim Akcengiz/istockphoto)
ADVERTISEMENT

ഓഫിസിലായാലും വാസസ്ഥലത്തായാലും യാത്രയിലായാലും അപേക്ഷകളുമായി പരാതിക്കാരുടെ നിരയുണ്ടാകുമെന്നു തീർച്ച. അടുത്ത തിരഞ്ഞെടുപ്പു വരുമ്പോൾ പിടിച്ചുനിൽക്കണമെങ്കിൽ നാട്ടുകാരെയും കക്ഷിനേതാക്കളെയും തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കണം. പക്ഷേ അധികാരം മയക്കുമരുന്നുപോലെയാണ്. അതു തലയ്ക്കു പിടിച്ചുപോയാൽ കൈവിടാൻ മിക്കവരും ഇഷ്ടപ്പെടില്ല. അധികാരസ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നവർ ഇതു തെളിയിക്കുന്നു.

കടുത്ത സ്വാർത്ഥതയ്ക്കു തെല്ല് അവധി കൊടുത്ത്, ‘ത്യാഗമെന്നതേ ന‌േട്ടം’ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ നമുക്കു ക്ഷമയുണ്ടാകുമോ?

ഇതിനു വിരുദ്ധമായ മാനസികാവസ്ഥയുമുണ്ട്. ഇക്കാര്യത്തിന് ഒന്നാന്തരം ദൃഷ്ടാന്തം രാമായണത്തിൽ വായിക്കാം. രാമനെ‌ കാട്ടിലയച്ച കഥയറിയാതെ ഭരതൻ അയോധ്യയിലെത്തുന്നു. തനിക്ക് രാജാവാകാൻ വളഞ്ഞവഴിയിൽ അമ്മ അവസരമുണ്ടാക്കിയെന്ന് അറിയുന്നു. ഇതിൽ ആഹ്ലാദിക്കുകയല്ല, രാജ്യലോഭത്താൽ മോഹിതയായ സ്വന്തം മാതാവിനോടു കയർക്കുകയാണു ഭരതൻ ചെയ്തത്. വാൽമീകിയുടെ വാക്കുകളിൽ,

ADVERTISEMENT

‘‘മാതൃരൂപേ മമാമിത്രേ നൃശംസേ രാജ്യകാമുകേ!
ന തേ/ഹമഭിഭാഷ്യോ/സ്മി ദുർവൃത്തേ പതിഘാതിനി’’
(ദുർവൃത്തയും ഭർത്താവിനെ കൊന്നവളും അതിക്രൂരയും അധികാരലോഭമുള്ളവളും എന്റെ ശത്രുവും ആയ നിങ്ങൾ അമ്മയുടെ രൂപത്തിൽ വന്ന് എന്നോട് സംസാരിക്കേണ്ട).

തുടർന്ന്, ജ്യേഷ്‌ഠസഹോദരനായ രാമനെ തിരികെ കൊണ്ടുവന്ന് രാജാവായി അഭിഷേകം ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോഴാണ് ഭരതന് ചുമതലയേൽക്കേണ്ടിവന്നത്. അതുതന്നെയും, താപസവേ‌ഷം ധരിച്ച് ‘‘പാദുകാം വച്ചു സിംഹാസനേ രാഘവപാദങ്ങളെന്നു സങ്കല്‍പിച്ചു സാദരം’’ (എഴുത്തച്ഛൻ). അധികാരമുൾപ്പെടെ എല്ലാം എനിക്കും എന്റെ പാർശ്വവർത്തികൾക്കും മാത്രമാകണം എന്ന ദുരയും ദുരാഗ്രഹവും പെരുകി, ഏതു ഹീനമായ അടവും സ്വീകരിക്കുന്നവരെ ആത്മപരിശോധനയിലേക്കു നയിക്കേണ്ട അവിശ്വസനീയ സന്ദർഭമാണ് ഭരതൻ അമ്മ കൈകേയിയെ ഭർത്സിക്കുന്നത്.

(Representative image by Yudram_TA/istock photo)
ADVERTISEMENT

കടുത്ത സ്വാർത്ഥതയ്ക്കു തെല്ല് അവധി കൊടുത്ത്, ‘ത്യാഗമെന്നതേ ന‌േട്ടം’ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാൻ നമുക്കു ക്ഷമയുണ്ടാകുമോ? എങ്കിൽ ഈ ഭൂമി സ്വർഗമാകുമെന്നു തീർച്ച. അധികാരം മുൾക്കിരീടമാണെന്നു പറയാറുണ്ട്. ഇക്കാര്യം ഷേക്സ്പിയർ മനോഹരമായി പറഞ്ഞു; ‘Uneasy lies the head that wears a crown’ KING Henry IV (2)– 3:1. കിരീടം ചൂടിയ ശിരസ്സ് അസ്വസ്ഥമായിരിക്കും. കടുത്ത ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും കാരണം കൊടിയ തലവേദനകൾ പലതും നിരന്തരം ഉണ്ടാകും. അധികാരം സന്തോഷം പകർന്നുതരണമെന്നില്ല. ബാഹ്യസൗകര്യങ്ങൾകൊണ്ടു മാത്രം മനുഷ്യർ സംതൃപ്തരാവില്ല. സംതൃപ്തിയെന്നത് ഉള്ളിൽനിന്നു വരേണ്ടതാണ്.

വില്യം ഷേക്സ്പിയർ (Image from Archive)

നല്ല കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കാൻ കഴിയുന്നത് സംതൃപ്തിക്കു വഴിവയ്ക്കും. മികച്ച വ്യക്തിബന്ധങ്ങൾ സന്തോഷമുളവാക്കും. അധികാരത്തിന്റെ മത്തു പിടിച്ചവർക്ക് അന്യരോട് തോന്നുന്ന നിന്ദയും അവജ്ഞയും നല്ല വ്യക്തിബന്ധങ്ങൾക്കു തടസ്സമാണ്. തനിക്കില്ലാത്ത എന്തെങ്കിലും മറ്റ് അധികാരികൾക്കുണ്ടെന്നു കണ്ടാൽ അസൂയോ വൈരമോ ഉണ്ടായി മനസ്സു മലിനമാകാം. അതു നേടാൻ കഴിയാതെ വന്നാൽ നൈരാശ്യം ഉടലെടുക്കും. മനസ്സമാധാനം നഷ്ടപ്പെടും. അർഹരെ സഹായിക്കാനുള്ള അവസരമാണ് കൈവന്ന അധികാരമെന്നു കരുതി നീതിയും ധർമ്മവും പുലർത്തി സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക് സംതൃപ്തിയും അന്യരുടെ ആദരവും ലഭിക്കും.

English Summary: Ulkazhcha Column by BS Warrier on Greediness for Power