20–ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽതന്നെ മലയാളികൾ ജീവിതാവസരങ്ങൾ തേടി ഇന്ത്യയ്ക്കുള്ളിലും വിദേശത്തും യാത്രയാരംഭിച്ചിരുന്നു. ഏതാണ്ട് ഇക്കാലത്തുതന്നെയാണ് ദാരിദ്ര്യത്തിൽനിന്നു മോചനം തേടി തിരുവിതാംകൂർ കർഷകർ മലബാറിലേക്കും കിഴക്കൻ മലകളിലേക്കുമുള്ള ചരിത്രപ്രധാനമായ കുടിയേറ്റം നടത്തിയത്. അഭ്യസ്തവിദ്യരായ കുറച്ചാളുകൾക്കെങ്കിലും ഇതേകാലത്തുതന്നെ മധ്യപൂർവദേശത്തും ആഫ്രിക്കയിലും മലയ തുടങ്ങിയിടങ്ങളിലും ഉദ്യോഗം ലഭിച്ചു. ഉപരിപഠനത്തിനായും കുറച്ചുപേർ നാടുവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1956ൽ കേരളം പിറന്നു. മലയാളികളുടെ ഹൃദയങ്ങൾ പ്രത്യാശകൊണ്ടു നിറഞ്ഞു. മാനുഷരെല്ലാരുമൊന്നുപോലെ എന്ന സ്വപ്നം ഒരു മഴവില്ലുപോലെ മലയാളികളുടെമേൽ പ്രകാശം ചൊരിഞ്ഞു. മലയാളികൾ ആവേശപൂർവം ജനാധിപത്യത്തെ ആലിംഗനം ചെയ്തു. മലയാളികൾതന്നെ മലയാളികളെ ഭരിച്ചുതുടങ്ങി. ഈ ഭരണകൂടങ്ങളുടെ യഥാർഥസ്വഭാവം മലയാളികൾ മനസ്സിലാക്കിയപ്പോഴേക്കും  അവരുടെ സ്വപ്നങ്ങൾ‍ തകർന്നുകഴിഞ്ഞിരുന്നു. അതേസമയം, രാഷ്ട്രീയം മലയാളികൾക്ക് ഒരു മയക്കുമരുന്നായിത്തീരുകയും െചയ്തിരുന്നു. നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളും തീരാത്ത കഷ്ടപ്പാടുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമാണ് ജീവിതയാഥാർഥ്യം എന്നവർ അംഗീകരിച്ചു. ഭരണകൂടമെറിഞ്ഞുകൊടുത്ത അപ്പത്തുണ്ടുകൾ മഹാഒൗദാര്യങ്ങളായി കാണാൻ അവർ പഠിച്ചു.

ADVERTISEMENT

ഭൂപരിഷ്കരണം പോലെയുള്ള ശക്തമായ സാമൂഹിക ഇടപെടലിനുപോലും കേരളത്തിനു മുൻപോട്ടൊരു വഴിതുറക്കാൻ കഴിഞ്ഞില്ല. കൃഷിക്കു ലഭിച്ച രാഷ്ട്രീയവും അല്ലാത്തതുമായ പ്രഹരങ്ങൾ അതിനെ ഒരു ഉപജീവന മാർഗമല്ലാതാക്കിത്തീർത്തു എന്നതു കേന്ദ്രപ്രശ്നമായിരുന്നു. കുടിയേറ്റ മേഖലകളിലൊഴികെ പരമ്പരാഗത കൃഷി ഏതാണ്ട് അസ്തമിച്ചു. പരമ്പരാഗത തൊഴിലുകൾ നശിച്ചു. വിദ്യാഭ്യാസം നേടിയവരുടെ എണ്ണം വർധിച്ചെങ്കിലും തൊഴിൽശാലകൾ ഒന്നിനുപിറകെ ഒന്നായി അടച്ചുപൂട്ടപ്പെട്ടു. ഈ പ്രതിഭാസത്തിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. ഇങ്ങനെ സ്തംഭിച്ചുനിന്ന ഒരു സമൂഹത്തിന്റെ മുൻപിലാണ് ഗൾ‍ഫ് അതിന്റെ വാതിലുകൾ തുറന്നത്. കേരളത്തിനു പിന്നെ സംഭവിച്ചതു സുപ്രസിദ്ധമാണ്; ചരിത്രമാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം അവിടെനിന്നാരംഭിക്കുന്നു. മലയാളികളുടെ നിരന്തരവും വലിയതോതിലുള്ളതുമായ പരദേശവാസത്തിന്റെ കഥയും അവിടെത്തുടങ്ങുന്നു.

ഏതാണ്ട് ഇതേ സമയത്താണ് അത്യപൂർവം എന്നു വിശേഷിപ്പിക്കേണ്ടതും സാധാരണക്കാരായ ആയിരക്കണക്കിനു മലയാളികളുടെ ജീവിതങ്ങളെ ഒന്നുകൂടി കൈപിടിച്ചുയർത്തിയതുമായ മറ്റൊരു കുടിയേറ്റം തുടങ്ങുന്നത്. നാമതു സൗകര്യപൂർവം വിസ്മരിക്കുന്നുവെന്നത് അവിശ്വസനീയമാണ്, പക്ഷേ, വാസ്തവമാണ്. അറുപതുകളിലും എഴുപതുകളിലുമാണ് ജർമനിയിലേക്കും തുടർന്ന് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും മലയാളി നഴ്സുമാരുടെ കുടിയേറ്റമുണ്ടായത്. കൗമാരപ്രായത്തിൽനിന്നു കഷ്ടിച്ചു പുറത്തെത്തിയ ഗ്രാമീണ യുവതികൾ ഒറ്റയാൾപ്പട്ടാളങ്ങളെപ്പോലെ നടത്തിയ ധീരവും ആഗോള കുടിയേറ്റ ചരിത്രത്തിൽതന്നെ അസാധാരണവുമായ ഒരു നീക്കമായിരുന്നു അത്. ആയിരക്കണക്കിനു യുവതികൾ ഒന്നിച്ചു വിദേശത്തു പ്രഫഷനൽ വിദ്യാഭ്യാസം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തത് ആദ്യമായാണ്. ലോകത്തിന്റെ ഓരോ വിദൂരകോണിലുമുള്ള മലയാളി നഴ്സ് സാന്നിധ്യത്തിന്റെ ആരംഭബിന്ദുവായിരുന്നു ആ ജർമൻ പ്രയാണം. ഇന്നു യൂറോപ്പിൽ പരന്നുകിടക്കുന്ന മലയാളി സമൂഹത്തിന്റെ അടിത്തറ പാകിയത് ആ യുവതികളുടെ ചങ്കൂറ്റമാണ്. ഗൾഫിൽനിന്നു പ്രവഹിച്ച വരുമാനത്തിനു സമാന്തരമായി യൂറോപ്പിൽനിന്നു മലയാളി നഴ്സുമാരുടെ വിയർപ്പിന്റെ വില ഒഴുകിയെത്തി. അതു നിശ്ശബ്ദമായി കേരളത്തിലെ ആയിരക്കണക്കിനു സാധാരണ കുടുംബങ്ങളെ വിദ്യാഭ്യാസത്തിലേക്കും ഭൗതിക സുഖസൗകര്യങ്ങളിലേക്കും നയിച്ചു. 

(പ്രതീകാത്മക ചിത്രം)
ADVERTISEMENT

പ്രവാസം എന്ന വാക്ക് യോജിക്കുന്നതു ഗൾഫ് കുടിയേറ്റത്തിനാണ്. കാരണം, അതിനൊരു കാലാവധിയുണ്ട്. അതിലൊരു റിട്ടേൺ ടിക്കറ്റ് അടങ്ങിയിട്ടുണ്ട്. മറിച്ച്, പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഏതാണ്ട് നൂറുശതമാനവും എന്നെന്നേക്കുമായുള്ള പറിച്ചുനടലാണ്. അവിടങ്ങളിലേക്കു കുടിയേറുന്ന മലയാളി നിത്യമായി കേരളത്തോടു വിടപറയുന്നു. ലക്ഷക്കണക്കിനു മലയാളികൾ ഇപ്രകാരം കേരളം വിട്ടുപോയിക്കഴിഞ്ഞു. ഇതിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളെക്കുറിച്ചു സത്യസന്ധമായ ഒരന്വേഷണം നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല. അതു നയിക്കുക, നമ്മുടെ രാഷ്ട്രീയം നമ്മെ എവിടെയെത്തിച്ചു എന്നതിനെ സംബന്ധിച്ച അപ്രിയസത്യങ്ങളിലേക്കായിരിക്കും എന്നതാവാം കാരണം.

കേരള സമൂഹം അത്യാവശ്യമായി ശ്രദ്ധപതിപ്പിക്കേണ്ട ഒരു സുപ്രധാനമാറ്റം ഇന്നു കുടിയേറ്റത്തിലുണ്ടായിട്ടുണ്ട്. കേരളം വിടുന്നവരുടെ പ്രായത്തിന്റെ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഹയർ സെക്കൻഡറി കഴി‍ഞ്ഞാലുടൻ യുവതീയുവാക്കൾ നാടുവിട്ടുതുടങ്ങി. ഇത്ര ചെറുപ്പത്തിൽതന്നെ കേരളത്തിൽനിന്നു പലായനം ചെയ്യാനുള്ള തീരുമാനത്തിൽ അവരെ എത്തിച്ചുകൊണ്ടിരിക്കുന്നത് എന്തു തിരിച്ചറിവായിരിക്കാം? ഒൗദ്യോഗികമായി അവരുടെ പക്കൽ മടക്കടിക്കറ്റ് ഉണ്ടായേക്കാം. അവരുടെ ഹൃദയത്തിലുള്ളതു വൺവേ ടിക്കറ്റുകളാണ്. ഓരോ സീറ്റിനും ശുപാർശയും തലവരിപ്പണവും ആവശ്യമായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നു പറയപ്പെടുന്നു. 

ADVERTISEMENT

പുതുലോകത്തിന്റെ ബോധജ്ഞാനമാർജിച്ച മികച്ച കേരളീയ തലച്ചോറുകളാണ് പലായനം െചയ്യുന്നത് എന്നതിൽ‍ സംശയം വേണ്ട. പക്ഷേ, ആഗോള ചക്രവാളങ്ങളിലേക്കു കടന്നുപോകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ അതു ചെയ്യുകതന്നെ വേണ്ടതാണ്. ഒരു ശക്തിക്കും അവരെ തടയാനാവില്ല. എന്നാൽ, അതു കേരളത്തെക്കുറിച്ച് അസ്വസ്ഥതാജനകമായ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. എന്തുതരം യുവമനുഷ്യവിഭവ സമ്പത്തായിരിക്കും കേരളത്തിൽ അടുത്ത പത്തു കൊല്ലത്തിൽ ബാക്കിയുണ്ടാവുക? കേരളത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന, അല്ലെങ്കിൽ പലായനത്തിനു കെൽപില്ലാത്ത യുവതീയുവാക്കളുടെ ഭാവി എന്താണ്? അവരുടെ നിരാശ അവരെ ലഹരിമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും മതതീവ്രവാദങ്ങളുടെയും ഇരുളടഞ്ഞ ലോകങ്ങളിലേക്കു നയിക്കില്ല എന്ന് എന്താണുറപ്പ്? നമ്മുടെ സ്വന്തം മക്കളായ ആ ചെറുപ്പക്കാർക്കുവേണ്ടി അവരോടു കൂറുള്ള ഒരു കേരളം സൃഷ്ടിക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും തയാറാണോ?

English Summary:

The exodus of Malayali youth and the future of Kerala, Paul Zacharia writes