യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മ‍ഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.

യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മ‍ഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മ‍ഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മ‍ഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. 

കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു.

റഷ്യ പിടികൂടിയ യുക്രെയ്ൻ സൈനികരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വായ്മൂടിക്കെട്ടി പ്രതിഷേധിക്കുന്നവർ. കീവിൽനിന്നുള്ള ദൃശ്യം (Photo by Roman PILIPEY / AFP)
ADVERTISEMENT

2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി. 1200 കിലോമീറ്റർ വരുന്ന യുദ്ധമുന്നണിയിലെ പലയിടങ്ങളിലും റഷ്യൻ സേന പ്രതിരോധം അവസാനിപ്പിച്ച് യുക്രെയ്നിനു നേർക്കു ആക്രമണം തുടങ്ങിക്കഴിഞ്ഞു. 

റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞതിനു പിന്നാലെ 2024 ജനുവരി 15 മുതൽ ഏതുനിമിഷവും യുക്രെയ്നിനു നേർക്ക് റഷ്യ സമ്പൂർണ ആക്രമണം തുടങ്ങിയേക്കുമെന്ന് ബ്രിട്ടിഷ് മിലിറ്ററി ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടയിൽ യുക്രെയ്നിൽ സൈനിക അട്ടിമറിക്ക് നീക്കമുണ്ടെന്ന അഭ്യൂഹങ്ങളും പടർന്നു തുടങ്ങി. റഷ്യയുമായി സമാധാന ചർച്ചകൾക്കു തുടക്കമിടാൻ യുക്രെയ്നിനു മേൽ സമ്മർദവും മുറുകിത്തുടങ്ങി. ചർച്ചയ്ക്കു തയാറാണെന്നും എന്നാൽ തങ്ങളുടെ താൽപര്യങ്ങൾക്കു വിട്ടുവീഴ്ചയില്ലെന്നും അതിനായി സൈനിക നടപടി തുടരുമെന്ന നിലപാടിലുമാണ് റഷ്യ. 

ബാഖ്മുതിൽ റഷ്യൻ സൈന്യത്തിനു നേരെ മിസൈൽ പായിക്കുന്ന യുക്രെയ്ൻ സൈനികൻ (Photo by BULENT KILIC / AFP)

യുക്രെയ്നിലെ യുദ്ധഭൂമിയിൽ എന്താണു സംഭവിക്കുന്നത്? യുക്രെയ്നിൽനിന്നു നാറ്റോ പ്രതീക്ഷിക്കുന്ന മോശം വാർത്തയെന്താകും? റഷ്യ – യുക്രെയ്ൻ യുദ്ധഗതി എങ്ങോട്ടാണ്? വിശദമായി പരിശോധിക്കാം...

∙ മഞ്ഞുകാലത്തിനു തുടക്കം; യുക്രെയ്നിന്റെ ആശങ്കയ്ക്കും

ADVERTISEMENT

കുപ്രസിദ്ധമായ റഷ്യൻ മഞ്ഞുകാലത്തിന് 2023 നവംബർ 22നാണ് യുക്രെയ്നിൽ തുടക്കമായത്. തൊട്ടുപിന്നാലെ നവംബർ 28നു വൻ ഹിമക്കൊടുങ്കാറ്റിനും യുക്രെയ്ൻ സാക്ഷ്യം വഹിച്ചു. യുദ്ധക്കളത്തിൽ റഷ്യയ്ക്കും യുക്രെയ്നിനും കനത്ത നാശം വിതച്ചാണ് ഹിമക്കൊടുങ്കാറ്റും മിന്നൽ പ്രളയവും കടന്നുപോയത്. എന്നാൽ യുദ്ധക്കളത്തിനു പുറത്തും മറ്റൊരു അപ്രതീക്ഷിത കൊടുങ്കാറ്റിനെ നേരിടുകയാണ് യുക്രെയ്ൻ. യുഎസും നാറ്റോയും ഉൾപ്പെടുന്ന സഖ്യകക്ഷികളുടെ സാമ്പത്തിക - സൈനിക പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് യുക്രെയ്ൻ നേരിടുന്ന അപ്രതീക്ഷിത ദുരന്തം.

യുക്രെയ്നിനു സഹായം തുടരുന്ന കാര്യത്തിൽ യുഎസ് സെനറ്റർമാർക്ക് വലിയ താൽപര്യമില്ല. യുക്രെയ്നിനു നൽകാനുള്ള ഫണ്ട് മെക്സിക്കൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ വിനിയോഗിക്കണമെന്നാണ് അവരുടെ ആവശ്യം. യുക്രെയ്നിനുള്ള സാമ്പത്തിക സഹായബിൽ പാസാക്കാൻ സെനറ്റിനോട് പ്രസിഡന്റ് ബൈഡൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വന്തം പാർട്ടിക്കാർ പോലും ഏക അഭിപ്രായത്തിലെത്തിയിട്ടില്ല.

യുഎസ് കോൺഗ്രസിൽ ഡമോക്രാറ്റുകളും റിപബ്ലിക്കൻസും തമ്മിൽ അഭിപ്രായ ഐക്യത്തിൽ എത്താത്തതിനാൽ യുക്രെയ്നിനുള്ള സാമ്പത്തിക സഹായം മാസങ്ങളായി പ്രതിസന്ധിയിലാണ്. ഹമാസുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേലിനു സാമ്പത്തിക സൈനിക സഹായം നൽകുന്നതിൽ യുഎസ് കോൺഗ്രസിന് ഏകസ്വരമാണ്. എന്നാൽ യുക്രെയ്നിനു സഹായം തുടരുന്ന കാര്യത്തിൽ സെനറ്റർമാർക്ക് വലിയ താൽപര്യമില്ല. യുക്രെയ്നിനു നൽകാനുള്ള ഫണ്ട് മെക്സിക്കൻ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാൻ വിനിയോഗിക്കണമെന്നാണ് അവരുടെ ആവശ്യം. യുക്രെയ്നിനുള്ള സാമ്പത്തിക സഹായബിൽ പാസാക്കാൻ സെനറ്റിനോട് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വന്തം പാർട്ടിക്കാർ പോലും ഏക അഭിപ്രായത്തിലെത്തിയിട്ടില്ല. 

വൊളോഡിമിർ സെലെൻസ്കിയും ജോ ബൈഡനും (Photo by Jim WATSON / AFP)

സാമ്പത്തികമായും സൈനികമായും പ്രതിസന്ധിയിലായ യുക്രെയ്നിന് അടിയന്തര സഹായം നൽ‌കാൻ ജോ ബൈഡൻ യൂറോപ്യൻ യൂണിയനോട് നിർദേശിച്ചെങ്കിലും അംഗരാജ്യമായ ഹംഗറിയുടെ വീറ്റോ വോട്ടിങ്ങിനെ തുടർന്ന് ഈ സഹായ പദ്ധതിയും പ്രതിസന്ധിയിലാണ്. കൂടാതെ കഴിഞ്ഞ മഞ്ഞുകാലത്തെ പോലെ യുക്രെയ്നിന്റെ ഊർജ മേഖലകളെ ലക്ഷ്യമിട്ട് റഷ്യ മിസൈൽ– ഡ്രോൺ ആക്രമണവും ശക്തമാക്കിക്കഴിഞ്ഞു. വൈദ്യുത വിതരണ ശൃംഖലകളെയും ഇന്ധന ഡിപ്പോകളെയും എന്തുവിലകൊടുത്തും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുക്രെയ്നും പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.

∙ പോരാട്ടം മരവിച്ചെന്നു നാറ്റോ; ഇഞ്ചിഞ്ചായി മുന്നേറി റഷ്യ

ADVERTISEMENT

യുക്രെയ്നിലെ യുദ്ധഭൂമിയിൽ പോരാട്ടങ്ങൾ മരവിച്ചെന്നാണ് നാറ്റോയുടെ പക്ഷം. എന്നാൽ അഞ്ചുമാസം നീണ്ടുനിന്ന പ്രതിരോധം അവസാനിപ്പിച്ച റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധ നിരയെ പലയിടത്തും തകർത്തു മുന്നേറാൻ തുടങ്ങിയതോടെ യുദ്ധക്കളങ്ങൾ വീണ്ടും ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു. ഡോണേറ്റ്സ്ക് മേഖലയിൽ 2014 മുതൽ പോരാട്ടം നടക്കുന്ന അവ്ദിവ്ക നഗരം പിടിച്ചെടുക്കാൻ ഇത്തവണ രണ്ടും കൽപ്പിച്ചാണു റഷ്യയുടെ മുന്നേറ്റം. കനത്ത ആൾനാശവും ആയുധനാശവും നേരിട്ടിട്ടും അവ്ദിവ്കയെ മൂന്നു വശത്തുകൂടി വളഞ്ഞു സാവകാശം പിടിമുറുക്കുകയാണ് റഷ്യ. 

എകെ47 തോക്കിന്റെ മാതൃകയുമായിരിക്കുന്ന പാവക്കുട്ടി. അവ്‌ദിവ്കയിലെ വഴിയോരത്തുനിന്നുള്ള ദൃശ്യം (Photo by Genya SAVILOV / AFP)

റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ടു സൈന്യവുമായി ചേർന്നു പ്രവർത്തിക്കുന്ന വാഗ്നർ സംഘാംഗങ്ങളാണ് അവ്ദിവ്ക പിടിച്ചെടുക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിലുള്ളത്. അവ്ദിവ്കയ്ക്കു നേർക്കു റഷ്യ ആക്രമണം ശക്തമാക്കിയതോടെ മറ്റു യുദ്ധമുന്നണികളിലുള്ള സൈനിക ബ്രിഗേഡുകളെ അവ്ദിവ്കയുടെ പ്രതിരോധത്തിനായി യുക്രെയ്ൻ നിയോഗിച്ചിട്ടുണ്ട്. മേഖലയിൽ കോൺക്രീറ്റ് ബങ്കറുകളും ‍ട്രഞ്ച് ശൃംഖലകളും ഉൾപ്പെടെ കടുത്ത പ്രതിരോധമൊരുക്കിയിട്ടുള്ള യുക്രെയ്ൻ, റഷ്യൻ സൈന്യത്തിനു കനത്ത നാശം വിതയ്ക്കുന്നുമുണ്ട്. 

ആയുധക്ഷാമത്തിനു പിന്നാലെ ആൾക്ഷാമവും യുക്രെയ്നിന്റെ പോരാട്ടത്തെ തളർത്തുന്നുണ്ട്. യുക്രെയ്ൻ സൈന്യത്തിന്റെ ശരാശരി പ്രായം 43 വയസ്സ് ആണെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ പോരാട്ടങ്ങളും മധ്യവയസ്കരായ സൈനികരും യുദ്ധഭൂമിയിലെ പോരാട്ടവീര്യത്തെ ബാധിക്കുന്നുണ്ട്. നിർബന്ധിത സൈനിക സേവനം ഭയന്ന് ഒട്ടേറെ യുവാക്കൾ രാജ്യം വിട്ടത് സൈനിക റിക്രൂട്ട്മെന്റുകളെയും പ്രതിസന്ധിയിലാക്കുന്നു. 

അവ്ദിവ്കയെ വളയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ടാങ്കുകളും കവചിത വാഹനങ്ങളും യുക്രെയ്ൻ തകർത്തിരുന്നു. പ്രത്യേക സൈനിക നടപടി തുടങ്ങിയതിനു ശേഷം ഒറ്റ ദിവസം റഷ്യ നേരിട്ട ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. എന്നാൽ യുക്രെയ്നിന്റെ പ്രതിരോധനിരയെ ഇഞ്ചിഞ്ചായി തകർത്ത് റഷ്യൻ സേന അവ്ദിവ്കയ്ക്കു ചുറ്റും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. നഗരത്തിൽ തമ്പടിച്ചിട്ടുള്ള യുക്രെയ്ൻ സേനയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ ഒഴിവാക്കാനായി നഗരത്തെ പൂർണമായി വളയാനാണ് റഷ്യൻ സേനയുടെ ശ്രമം. എന്നാൽ പടിഞ്ഞാറൻ മേഖലയിലുള്ള കോക്ക് പ്ലാന്റ് കേന്ദ്രീകരിച്ചു പോരാടുന്ന യുക്രെയ്ൻ സൈനികർ നഗരത്തെ വളയുക എന്ന റഷ്യൻ സൈനിക പദ്ധതിയെ തടയുന്നുണ്ട്. 

റഷ്യൻ ഭൂപടത്തിനു തീപിടിച്ചതായി കാണിക്കുന്ന ചുമർ ചിത്രത്തിനു സമീപത്തുകൂടി കടന്നു പോകുന്ന യുക്രെയ്ൻ സൈനികൻ (Photo by Sergei SUPINSKY / AFP)

അവ്ദിവ്കയുടെ പ്രതിരോധം തകർക്കാനായി പ്രദേശത്തേയ്ക്കുള്ള വിതരണ ശൃംഖലകൾ ഒന്നൊന്നായി പിടിച്ചെടുക്കാനുള്ള കഠിനശ്രമത്തിലാണ് റഷ്യ. നിലവിലെ രീതിയിൽ റഷ്യൻ സേന മുന്നേറ്റം തുടരുകയാണെങ്കിൽ മൂന്നു മാസത്തിനകം അവ്ദിവ്കയിൽനിന്ന് യുക്രെയ്ൻ സേന പിന്മാറിയേക്കുമെന്നാണ് സൈനിക നിരീക്ഷകരുടെ കണക്കുകൂട്ടൽ. അതല്ല, ബാഖ്മുത്തിനെ പോലെ അവ്ദിവ്കയിലും യുക്രെയ്ൻ പ്രതിരോധിക്കാൻ തീരുമാനിച്ചാൽ മറ്റൊരു മനുഷ്യക്കുരുതിക്കോ, വാർ ഓഫ് അട്രീഷ്യൻ എന്ന യുദ്ധതന്ത്രത്തിനോ (ഒറ്റയടിക്ക് ആക്രമിക്കാതെ ശത്രുവിനെ ഘട്ടം ഘട്ടമായി ആക്രമിച്ച് ശക്തി ക്ഷയിപ്പിച്ച് നശിപ്പിക്കുന്ന യുദ്ധരീതി) ഡോണേറ്റ്സ്കിലെ ഈ യുദ്ധക്കളവും സാക്ഷ്യം വഹിക്കും.

∙ യുക്രെയ്നിനെ കൈവിട്ട് കൗണ്ടർ ഒഫൻസീവ് നേട്ടം 

അഞ്ചു മാസം നീണ്ടു നിന്ന കൗണ്ടർ ഒഫൻസീവിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ സൃഷ്ടിക്കാൻ യുക്രെയ്നിനു സാധിച്ചിരുന്നില്ല. സപൊറീഷ്യയിലും ബാഖ്മുത് മേഖലയിലും റഷ്യൻ പ്രതിരോധം തകർത്ത് 370 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണ് യുക്രെയ്നിനു തിരിച്ചുപിടിക്കാനായിരുന്നത്. ജൂൺ ആദ്യത്തോടെ, റഷ്യൻ സ്വകാര്യ സൈന്യമായ വാഗ്നർ സംഘം പിൻമാറിയതിനു പിന്നാലെ ബാഖ്മുത്തിനു നേർക്ക് ആക്രമണം തുടങ്ങിയ യുക്രെയ്ൻ സേന ഒരുഘട്ടത്തിൽ ബാഖ്മുതിനെ മൂന്നു വശത്തുകൂടി വളയുക വരെയുണ്ടായി. എന്നാൽ തുടക്കത്തിലെ പാളിച്ചകൾക്കു ശേഷം ബാഖ്മുതിൽ പ്രതിരോധം ശക്തമാക്കുന്നതിൽ റഷ്യ വിജയിക്കുകയായിരുന്നു. 

ബാഖ്മുതിൽ യുദ്ധത്തിന് ആയുധമൊരുക്കുന്ന യുക്രെയ്ൻ സൈനികൻ (Photo by Sergey SHESTAK / AFP)

പ്രതിരോധം അവസാനിപ്പിച്ച് റഷ്യ വീണ്ടും ആക്രമണം തുടങ്ങിയതോടെ ബാഖ്മുത് മേഖലയിൽ യുക്രെയ്ൻ തിരിച്ചുപിടിച്ച ഭൂമിയുടെ 80 ശതമാനവും വീണ്ടും റഷ്യയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. കൂടാതെ റഷ്യ തുടരുന്ന മുന്നേറ്റം ഈ മേഖലയിലെ യുക്രെയ്നിന്റെ ഒന്നാം പ്രതിരോധ നിരയെ ഏറെക്കുറെ തകർത്തും കഴിഞ്ഞു. സപൊറീഷ്യ മേഖലയിലും യുക്രെയ്ൻ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ‌ തിരിച്ചുപിടിക്കാനായി റഷ്യൻ സേന നീക്കം തുടങ്ങിയിട്ടുണ്ട്. മേഖലയിലെ റോബർട്ടിനയിലും വെർബോവയിലുമുള്ള ചില പ്രധാന സൈനിക യൂണിറ്റുകളെ അവ്ദിവ്കയുടെ പ്രതിരോധത്തിനായി യുക്രെയ്ൻ മാറ്റിയിരുന്നു. ഇതോടെ റോബർട്ടിനയിലെ യുക്രെയ്ൻ പ്രതിരോധ നിരയിലുണ്ടായ വിള്ളലുകൾ മുതലെടുത്തു മുന്നേറ്റം നടത്താനാണ് റഷ്യ ശ്രമിക്കുന്നത്. മേഖലയിൽ റഷ്യൻ സമ്മർദം ശക്തമായതോടെ വെർബോവേയിലെ ചില പ്രദേശങ്ങളിൽനിന്ന് യുക്രെയ്ൻ സൈന്യം പിന്മാറുകയും ചെയ്തു. 

2023ൽ സെലെൻസ്കിക്ക് 85% ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ അത് ഈ വർഷം 60 ശതമാനമായി കുറഞ്ഞു. എന്നാൽ സൈന്യത്തിന്റെയും സൈനിക മേധാവി ജനറൽ വലേരി സലൂഷ്നിയുടെ ജനപിന്തുണയ്ക്ക് ഒരിളക്കവും തട്ടിയില്ലെന്നു മാത്രമല്ല പിന്തുണ ഒരു ശതമാനം കൂടി വർധിച്ച് 95 ശതമാനമാകുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാൽ അഞ്ചു മാസവും പതിനായിരക്കണക്കിനു പട്ടാളക്കാരുടെ ജീവനും ഒട്ടേറെ സൈനിക വാഹനങ്ങളും ടാങ്കുകളും നഷ്ടപ്പെടുത്തി യുക്രെയ്ൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടുവീണ്ടും റഷ്യ പിടിച്ചെടുക്കുകയാണ്. ഇത് 2024 ജൂണിൽ തുടങ്ങിയേക്കാവുന്ന യുക്രെയ്നിയൻ കൗണ്ടർ ഒഫൻസീവിനെ പ്രതികൂലമായി ബാധിക്കും. ക്രൈമിയയിലേക്കുള്ള റഷ്യയുടെ കരമാർഗം അടയ്ക്കുകയെന്ന ലക്ഷ്യം നടപ്പാക്കാൻ ഈ പ്രദേശങ്ങളെല്ലാം വീണ്ടും കനത്ത വിലകൊടുത്ത് യുക്രെയ്ൻ തിരിച്ചു പിടിക്കേണ്ടി വരും.

∙ ആളുമില്ല ആയുധവുമില്ല; യുക്രെയ്ൻ പ്രതിസന്ധിയിൽ

മധ്യ പൗരസ്ത്യദേശവും ചെങ്കടലും സംഘർഷഭരിതമായതോടെ ഏറ്റവും കടുത്ത പ്രതിസന്ധിയിലായത് യുക്രെയ്നാണ്. റഷ്യയുമായുള്ള പോരാട്ടത്തിൽ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന യുഎസിന്റെ ശ്രദ്ധ ഇസ്രയേലിലേക്കു തിരിഞ്ഞതോടെ യുക്രെയ്നിനുള്ള സഹായങ്ങളും കുറഞ്ഞു. 155, 122 മില്ലീമീറ്റർ ഷെല്ലുകളുടെ കടുത്ത ക്ഷാമം യുദ്ധഭൂമിയിൽ യുക്രെയ്ൻ പ്രതിരോധത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യുക്രെയ്നിനു വേണ്ടി യുഎസ് നിർമിച്ച പീരങ്കി ഷെല്ലുകൾ ഇസ്രയേൽ സൈന്യത്തിനായി വകമാറ്റിയിരുന്നു. യുക്രെയ്നിനു ലഭിക്കേണ്ടിയിരുന്ന പല ആയുധങ്ങളും വെടിക്കോപ്പുകളും ഇപ്പോൾ ഇസ്രയേലിലേക്ക് ഒഴുകുകയാണ്.

ആയുധക്ഷാമത്തിനു പിന്നാലെ ആൾക്ഷാമവും യുക്രെയ്നിന്റെ പോരാട്ടത്തെ തളർത്തുന്നുണ്ട്. യുക്രെയ്ൻ സൈന്യത്തിന്റെ ശരാശരി പ്രായം 43 വയസ്സ് ആണെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ പോരാട്ടങ്ങളും മധ്യവയസ്കരായ സൈനികരും യുദ്ധഭൂമിയിലെ പോരാട്ടവീര്യത്തെ ബാധിക്കുന്നുണ്ട്. നിർബന്ധിത സൈനിക സേവനം ഭയന്ന് ഒട്ടേറെ യുവാക്കൾ രാജ്യം വിട്ടത് സൈനിക റിക്രൂട്ട്മെന്റുകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരത്തിൽ വിദേശത്ത് അഭയം തേടിയ യുവാക്കളെ തിരിച്ച് യുക്രെയ്നിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും ചർച്ച പുരോഗമിക്കുകയാണ്. സൈനിക സേവനത്തിന് നിർദേശം ലഭിച്ചിട്ടും സൈന്യത്തിൽ ചേരാൻ തയാറാകാത്തവരെ വഴിയിൽനിന്നും പാർക്കിൽനിന്നു പോലും റിക്രൂട്ടിങ് ഏജന്റുമാർ പിടിച്ചുകൊണ്ടു പോകുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

യുവാക്കൾ യുക്രെയ്ൻ സൈന്യത്തിൽ ചേരാനുള്ള പ്രചോദനം നൽകുന്നതിന്റെ ഭാഗമായി കീവിൽ പ്രദർശിപ്പിച്ചിരിക്കുന്ന പരസ്യബോർഡുകളിലൊന്ന് (Photo by Sergei SUPINSKY / AFP)

60 വയസ്സുവരെ പ്രായമുള്ള വനിതാ ആരോഗ്യപ്രവർത്തകർക്കും യുക്രെയ്ൻ സൈനിക സേവനം നിർബന്ധിതമാക്കിയിരുന്നു. യുദ്ധമുന്നണിയിൽ നേരിട്ടുള്ള പോരാട്ടത്തിനും യുക്രെയ്ൻ വനിതകളെ നിയോഗിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കൂടാതെ സൈന്യത്തെ ചെറുപ്പമാക്കുന്നതിന്റെ ഭാഗമായി 18 വയസ്സു മുതലുള്ള യുവാക്കളെ സൈന്യത്തിലേക്ക് നിർബന്ധപൂർവം റിക്രൂട്ട് ചെയ്യാനും നീക്കമുണ്ട്. ജനുവരി രണ്ടാം വാരത്തിനു ശേഷം യുക്രെയ്നിനു നേർ‍ക്കു റഷ്യയുടെ സമ്പൂർണ ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ അഞ്ചുലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. 

∙ സെലെൻസ്കിയും സൈന്യവും രണ്ടുതട്ടിൽ; അട്ടിറിക്ക് സാധ്യത

യുദ്ധഭൂമിയിലെ പരാജയത്തിനു പിന്നാലെ യുക്രെയ്നിൽ അധികാര വടംവലിയും മുറുകിയതായാണ് റിപ്പോർട്ടുകൾ. റഷ്യയുമായുള്ള യുദ്ധത്തിനു പിന്നാലെ പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ട യുക്രെയ്നിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണ് പരമാധികാരി. 2024ൽ യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നെങ്കിലും യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടി സെലെൻസ്കി തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്കു നീട്ടി. എന്നാൽ സൈന്യത്തിന് ജനപിന്തുണ വർധിക്കുകയും സെലെൻസ്കിക്ക് പിന്തുണ കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. 

യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി (Photo by Handout / UKRAINIAN PRESIDENTIAL PRESS SERVICE / AFP)

2022ൽ യുദ്ധത്തിനു പിന്നാലെ സെലെൻസ്കിക്ക് വൻ ജനപിന്തുണ ലഭിച്ചിരുന്നെങ്കിലും യുദ്ധം നീണ്ടതോടെ ജനപിന്തുണ ഇടിയുന്നതായാണ് സർവേ റിപ്പോർട്ടുകൾ. 2023ൽ സെലെൻസ്കിക്ക് 85 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ അത് ഈ വർഷം 60 ശതമാനമായി കുറഞ്ഞു. എന്നാൽ സൈന്യത്തിന്റെയും സൈനിക മേധാവി ജനറൽ വലേരി സലൂഷ്നിയുടെ ജനപിന്തുണയ്ക്ക് ഒരിളക്കവും തട്ടിയില്ലെന്നു മാത്രമല്ല പിന്തുണ ഒരു ശതമാനം കൂടി വർധിച്ച് 95 ശതമാനമാകുകയും ചെയ്തു. ഇതിനു പിന്നാലെ സെലെൻസ്കിയും സലൂഷ്നിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്തുവരികയും ചെയ്തിരുന്നു.

റഷ്യ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുകയെന്ന ‘അസാധ്യ ലക്ഷ്യം’ തുടരാനാണ് 2024ലും യുക്രെയ്നിന്റെ തീരുമാനം. നാറ്റോ സഖ്യരാജ്യങ്ങൾ വാഗ്ദാനം ചെയ്ത എഫ്16 വിമാനങ്ങൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ യുക്രെയ്നിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്. അതോടെ യുദ്ധക്കളത്തിൽ വ്യോമാധിപത്യം നേടാമെന്നും യുദ്ധഗതി അനുകൂലമാക്കാമെന്നുമാണ് യുക്രെയ്നിന്റെ പ്രതീക്ഷ. 

യുദ്ധഭൂമിയിൽ പോരാട്ടം സ്തംഭനാവസ്ഥയിലാണെന്ന് സൈനിക മേധാവി സലൂഷ്നി പറഞ്ഞപ്പോൾ സെലെൻസ്കി അതിനെ തിരുത്തി രംഗത്തു വന്നിരുന്നു. സമാധാന ചർച്ചകൾക്കു തുടക്കമിടാൻ യുക്രെയ്നിന്റെ മേൽ പല സഖ്യകക്ഷികളും സമ്മർദം ചെലുത്താൻ തുടങ്ങിയതും സൈനിക മേധാവിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു. യുക്രെയ്നിന്റെ കൗണ്ടർ ഒഫൻസീവിലെ പരാജയത്തിനു പിന്നാലെ സെലെൻസ്കിയെ പ്രസിഡന്റ് പദവിയിൽനിന്നു നീക്കാനും സൈനിക മേധാവി സലൂഷ്നിയെ ചുമതലയേൽപ്പിക്കാനും നാറ്റോയും യുഎസും ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഹേഗിലെ രാജ്യാന്തര കോടതിയിൽ യുദ്ധക്കുറ്റത്തിന് ഹാജരാക്കുന്ന റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ സാങ്കൽപിക ചിത്രവുമായിറങ്ങിയ സ്റ്റാംപിനു മുന്നിൽനിന്ന് സെൽഫിയെടുക്കുന്നയാൾ. ചിത്രത്തിലെ ഇടത്തേയറ്റത് വിജയചിഹ്നം കാണിക്കുന്നത് യുക്രെയ്ൻ സൈനിക മേധാവി ജനറൽ വലേരി സലൂഷ്നി (Photo by Sergei SUPINSKY / AFP)

സലൂഷ്നിയുടെ ഓഫിസിൽ രഹസ്യം ചോർത്താൻ ഉപകരണം സ്ഥാപിച്ചതായി യുക്രെയ്നിയൻ മിലിറ്ററി ഇന്റലിജൻസ് ഒരു മാസം മുൻപു കണ്ടെത്തിയിരുന്നു. റഷ്യയുടെ നേർക്കാണ് യുക്രെയ്ൻ വിരൽ ചൂണ്ടിയതെങ്കിലും അതിനു പിന്നിൽ സെലെൻസ്കിയുടെ കൈകളാണെന്ന ആരോപണവുമുണ്ട്. യുക്രെയ്ൻ സൈന്യത്തിലേക്ക് ഉടൻ അഞ്ചുലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആവശ്യപ്പെട്ടെന്നും താൻ ഇടപെട്ട് അത് മരവിപ്പിച്ചെന്നും വാർഷിക വാർത്താസമ്മേളനത്തിൽ സെലെൻസ്കി ജനങ്ങളോട് പ്രഖ്യാപിച്ചത് സൈന്യത്തിന്റെ ജനപ്രീതി ഇടിക്കാനാണെന്നും ആരോപണമുയർന്നിട്ടുണ്ട്. റഷ്യയ്ക്കെതിരെയുള്ള പോരാട്ടം നീളുകയും അധികാരമൊഴിയാൻ സെലെൻസ്കി വിസമ്മതിക്കുകയും ചെയ്യുകയാണെങ്കിൽ യുഎസിന്റെ ആശീർവാദത്തോടെ സലൂഷ്നിയുടെ നേതൃത്വത്തിൽ സൈന്യം യുക്രെയ്നിൽ അധികാരം പിടിച്ചേക്കുമെന്നാണ് ചില വിലയിരുത്തൽ.

∙ ഗതി നിർണയിക്കുക 2024; രണ്ടും കൽപിച്ച് റഷ്യ

റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്ന വർഷമാണ് 2024. സൈനികപരമായി യുദ്ധക്കളത്തിലും രാഷ്ട്രീയപരമായി യുദ്ധക്കളത്തിനു പുറത്തും ശാക്തിക സമവാക്യങ്ങൾ ഈ വർഷം മാറിമറിയും. അമേരിക്കയിൽ ഈ വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് തന്നെയാണ് അതിൽ ഏറ്റവും പ്രധാനം. ഡോണൾഡ് ട്രംപ് വിജയിക്കുകയും സെനറ്റിൽ റിപ്പബ്ലിക്കൻസ് ഭൂരിപക്ഷം നേടുകയും ചെയ്താൽ യുക്രെയ്ൻ യുദ്ധത്തിനു വെടിനിർത്തൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. താൻ അധികാരത്തിൽ കയറിയാൽ രണ്ടു മണിക്കൂറിനകം യുക്രെയ്ൻ- റഷ്യ യുദ്ധത്തിന് അറുതിവരുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപിത നയം. 

യുദ്ധംകൊണ്ടു പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്ന് ലോകത്തിനു ബോധ്യപ്പെട്ട സ്ഥിതിയിൽ വെടിനിർത്തൽ എന്ന രാഷ്ട്രീയ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഈ വർഷം റഷ്യയിലും പൊതുതിരഞ്ഞെടുപ്പ് ഉണ്ടെങ്കിലും കാര്യമായി എതിരാളികളില്ലാത്തതും ഉയർന്ന ജനപ്രീതിയും മൂലം വ്ലാഡിമിർ പുട്ടിന് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയില്ല. എന്നാലും തിരഞ്ഞെടുപ്പ് വർഷമായതിനാ‍ൽ യുദ്ധഭൂമിയിൽ കാര്യമായ തിരിച്ചടി നേരിടാതെ മുൻതൂക്കം നിലനിർത്തുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം. 2025 ആകുമ്പോഴേക്കും പ്രത്യേക സൈനിക നടപടിയിൽ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടിയെടുക്കാമെന്നാണ് റഷ്യൻ പ്രതീക്ഷ.

നാറ്റോയുടെയും നോർവെയുടെയും സഹായത്തോടെ നോർവെയിൽ യുക്രെയ്ൻ സൈനികർക്കായി നടത്തിയ സൈനിക പരിശീലനത്തിൽനിന്ന് (Photo by Jonathan NACKSTRAND / AFP)

എന്നാൽ റഷ്യ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുകയെന്ന ‘അസാധ്യ ലക്ഷ്യം’ തുടരാനാണ് 2024ലും യുക്രെയ്നിന്റെ തീരുമാനം. നാറ്റോ സഖ്യരാജ്യങ്ങൾ വാഗ്ദാനം ചെയ്ത എഫ്16 വിമാനങ്ങൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ യുക്രെയ്നിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്. അതോടെ യുദ്ധക്കളത്തിൽ വ്യോമാധിപത്യം നേടാമെന്നും യുദ്ധഗതി അനുകൂലമാക്കാമെന്നുമാണ് യുക്രെയ്നിന്റെ പ്രതീക്ഷ. കൂടുതൽ ദൂരപരിധിയുള്ള മിസൈലുകളും കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും ലഭിച്ചാൽ കെർച്ച് കടലിടുക്കിലെ ക്രൈമിയൻ ബ്രിജ് തകർക്കാമെന്നും ഖേഴ്സണിന്റെ കിഴക്കൻ മേഖലയും ക്രൈമിയയും പിടിച്ചെടുക്കാമെന്നുമാണ് യുക്രെയ്നിന്റെ സ്വപ്നം. എന്നാൽ തൽക്കാലം യുക്രെയ്നിനു പ്രതിരോധത്തിനുള്ള ആയുധങ്ങൾ മാത്രം നൽകാനാണ് സഖ്യകക്ഷികളുടെ അനൗദ്യോഗിക തീരുമാനം.

∙ പോരാട്ടം ഇനി എത്രനാൾ?

2024 ഫെബ്രുവരി 24ന് മൂന്നാം വർഷത്തിലേക്കു കടക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധം ഓരോ ഘട്ടം പിന്നിടുമ്പോഴും കൂടുതൽ കാഠിന്യമേറുകയാണ്. പരമ്പരാഗത ട്രഞ്ച് യുദ്ധം മുതൽ ഡ്രോണുകളും ഹൈപ്പർസോണിക് മിസൈലുകളും നിർമിത ബുദ്ധിയും എല്ലാം ഉപയോഗപ്പെടുത്തിയുള്ള അത്യാധുനിക യുദ്ധമാണ് ഇരുസൈന്യവും പയറ്റുന്നത്. യുദ്ധഭൂമിയിൽ ഡ്രോണുകളുടെ ഉപയോഗം സർവസാധാരണമായതോടെ വൻതോതിലുള്ള സൈനിക മുന്നേറ്റങ്ങൾ ഇരുപക്ഷത്തിനും അസാധ്യമായ നിലയിലാണ്. എന്നാൽ ഏകദേശം യുദ്ധകാല സാമ്പത്തിക വ്യവസ്ഥയിലേക്കു മാറിക്കഴിഞ്ഞ റഷ്യ, ഈ യുദ്ധം വർഷങ്ങളോളം തുടരാനുള്ള ശേഷി നേടിക്കഴിഞ്ഞു. 

ഉപയോഗിക്കപ്പെട്ട ഷെല്ലുകളും മറ്റ് ആയുധ അവശിഷ്ടങ്ങളും ഉപയോഗിച്ച് നിർമിച്ച ക്രിസ്മസ് ട്രീ. കീവിൽനിന്നുള്ള ദൃശ്യം (Photo by Sergei SUPINSKY / AFP)

ആറു ലക്ഷത്തിലധികം റഷ്യൻ സൈനികർ യുക്രെയ്നിലെ യുദ്ധഭൂമിയിലുണ്ടെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്റെ വാർഷിക പ്രസംഗത്തിൽ പറഞ്ഞത്. കൂടാതെ ഒന്നരലക്ഷം സൈനികരെ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലുമാണ് റഷ്യ. മറുവശത്ത് ദൈനംദിന ആവശ്യങ്ങൾക്കു പോലും വിദേശസഹായം തേടേണ്ടി വരുന്ന യുക്രെയ്ൻ യുദ്ധഭൂമിയിൽ പോരാടാൻ സൈനികരെ കണ്ടെത്താനാകാതെ വലയുകയാണ്.

ലോകശ്രദ്ധ യുക്രെയ്നിൽനിന്ന് മധ്യ പൗരസ്ത്യദേശത്തേക്കു മാറി നിൽക്കുന്ന ഈ സമയം ഏറ്റവും വലിയ അവസരമാണെന്ന് റഷ്യയ്ക്കു നന്നായി അറിയാം. അതിനാൽതന്നെ യുദ്ധത്തിന്റെ മൂന്നാം വാർഷികം ആകുമ്പോഴേക്കും യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു നേട്ടത്തിനായി റഷ്യ രണ്ടും കൽപിച്ചു പൊരുതുകയാണ്. സാമ്പത്തികമായും സൈനികമായും ഏറെക്കുറെ തകർന്നു കഴിഞ്ഞ യുക്രെയ്ൻ ഇനി എത്രനാൾ റഷ്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കുമെന്ന ചോദ്യം മാത്രമാണു ബാക്കിയാകുന്നത്.

(ലേഖകന്റെ ഇമെയിൽ: nishadkurian@mm.co.in)

English Summary:

What Lies Ahead for the War in Ukraine as Russia Intensifies its Involvement and the US Refrains from Providing Assistance?