നല്ല പെരുമാറ്റത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. വ്യക്തികളുടെ പെരുമാറ്റരീതികളുടെ ആകെത്തുകയാണ് സമൂഹത്തിലെ മര്യാദ. ഓരോ സംസ്കാരത്തിന്റെയും മുഖമുദ്ര. മുതിർന്നവരുടെ പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുമെന്നതിൽ വാസ്തവമുണ്ട്. പക്ഷേ കൗമാരത്തിലെത്തുന്നവർ മോശമായ മാതൃകകളിൽ ആകൃഷ്ടരായി സാമാന്യമര്യാദകൾ മറന്നു പെരുമാറുന്നത് സാധാരണമായിട്ടുണ്ട്. വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകനെ കൂട്ടം ചേർന്നു വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വാർഥ തൽപരരായ രാഷ്ട്രീയനേതാക്കൾ വരുംതലമുറയോടു കാട്ടുന്ന അപരാധം ചെറുതല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പെരുമാറ്റത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. വ്യക്തികളുടെ പെരുമാറ്റരീതികളുടെ ആകെത്തുകയാണ് സമൂഹത്തിലെ മര്യാദ. ഓരോ സംസ്കാരത്തിന്റെയും മുഖമുദ്ര. മുതിർന്നവരുടെ പെരുമാറ്റരീതികൾ കുട്ടികൾ അനുകരിക്കുമെന്നതിൽ വാസ്തവമുണ്ട്. പക്ഷേ കൗമാരത്തിലെത്തുന്നവർ മോശമായ മാതൃകകളിൽ ആകൃഷ്ടരായി സാമാന്യമര്യാദകൾ മറന്നു പെരുമാറുന്നത് സാധാരണമായിട്ടുണ്ട്.

വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകനെ കൂട്ടം ചേർന്നു വെല്ലുവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്ന സ്വാർഥ തൽപരരായ രാഷ്ട്രീയനേതാക്കൾ വരുംതലമുറയോടു കാട്ടുന്ന അപരാധം ചെറുതല്ല. കേരളത്തിലെ കലാലയങ്ങളിലെ വികല മാതൃകകൾ സ്വീകരിച്ചുകൊണ്ട്, മികച്ച ഏതെങ്കിലും സ്ഥാപനത്തിൽ ജോലി തേടിയെത്തുന്നവർക്ക് തിക്താനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ. നല്ല പെരുമാറ്റരീതികൾ നാം ശീലിക്കണം.

ADVERTISEMENT

ക്യൂ തെറ്റിച്ച് ഇടിച്ചു കയറുന്നതും, ആരോടും അഹങ്കാരത്തോടെ സംസാരിക്കുന്നതും ഉൾപ്പെടെ ഒഴിവാക്കേണ്ട എത്ര‌യോ കാര്യങ്ങളുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ജന്റിൽമൻ ആകാൻ ഊൺമേശയിൽ കത്തിയും മുള്ളും വയ്ക്കുന്ന രീതിയടക്കമുള്ള ആചാരക്രമങ്ങളുണ്ട് (etiquette). അവയെക്കുറിച്ചല്ല, നാമിവിടെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പലപ്പോഴായി വിവരവും വിവേകവും ജീവിതപരിചയവും ഉള്ള പലരോടും സംസാരിച്ചിരുന്നു. അതുവഴി കൈവന്ന മുഖ്യസൂചനകൾ ക്രോഡീകരിച്ചു നൽകുന്നു.

(Representative image: greenleaf123/istockphoto)

∙ അന്യർക്കു പ്രയാസമുണ്ടാക്കുന്നവിധം പെരുമാറാതിരിക്കുക

∙ സ്വന്തം വീക്ഷണം അംഗീകരിക്കാത്തവരെ ശത്രുവായി കരുതാതിരിക്കുക

∙ മതം, രാഷ്ട്രീയാഭിപ്രായം എന്നിവയെ സംബന്ധിച്ച വാഗ്വാദം ഒഴിവാക്കുക.

∙ പലരും പങ്കെടുത്തു സംസാരിക്കുമ്പോൾ, അപരിചിതരുണ്ടെങ്കിൽ സ്വയം പേര് പറഞ്ഞു പരിചയപ്പെടുത്തുക

∙ ഞാൻ പറഞ്ഞുതരാം, നിങ്ങൾക്കതു മനസ്സിലാകില്ല, ഞാൻ പറയുന്നതു കേൾക്കൂ എന്നു തുടങ്ങി അന്യരെ താഴ്ത്തിക്കെട്ടുന്ന പ്രയോഗങ്ങൾ ഒഴിവാക്കുക

∙ വീരവാദങ്ങളോ വെല്ലുവിളികളോ വേണ്ട. സ്വന്തം നേട്ടങ്ങൾ പെരുപ്പിക്കേണ്ട

∙ നിശ്ചയമില്ലാത്ത കാര്യം സംശയം ചോദിച്ചു മനസ്സിലാക്കാൻ മടിക്കേണ്ട

∙ നല്ല കേൾവിക്കാരനാകുക. കണ്ണിൽ നോക്കി സംസാരിക്കുക

(Representative image: Deepak Sethi/istockphoto)

∙ ചെയ്തുപോയ തെറ്റ് തെറ്റല്ലെന്നു വാദിക്കാതിരിക്കുക

·∙ ആരെയും അധിക്ഷേപിക്കാതിരിക്കുക

∙ മാപ്പു പറയേണ്ടിവന്നാൽ മാപ്പു പറയുക

∙ ചെറുകാര്യങ്ങൾ അഭിമാനപ്രശ്നമാക്കാതിരിക്കുക

∙ അധികാരശ്രേണിയിൽ താഴെയുള്ളവരോട് കാരുണ്യത്തോടെ പെരുമാറുക

∙ പ്രായം കൂടിയവരോടു വിനയത്തോടെ സംസാരിക്കുക

∙ ആവശ്യപ്പെടാതെ ആരെയും ഉപദേശിക്കേണ്ട

∙ മുതിർന്നയാളെന്ന ബലത്തിൽ ആരെയും ഗുണദോഷിക്കാൻ പോകാതിരിക്കുക

(Representative image: FatCamera/istockphoto)

∙ മീറ്റിങ്ങിലും സംഗീതക്കച്ചേരിയിലും മറ്റും പങ്കെടുക്കുമ്പോൾ മൊബൈൽ ഫോണിലോ അല്ലാതെയോ ഉറക്കെ സംസാരിക്കാതിരിക്കുക

∙ കൂട്ടത്തിൽ നമ്മുടെ ഭാഷയറിയാത്തവരുമുണ്ടെങ്കിൽ അവർക്കുമറിയാവുന്ന ഭാഷയിൽ സംസാരിക്കുക

∙ യോഗത്തിനു വൈകിയെത്തുന്നെങ്കിൽ ശ്രദ്ധയാകർഷിക്കാത്തവിധം പിന്നിൽ നിശ്ശബ്ദമായി കടന്നിരിക്കുക

∙ ഡോക്ടറെയും മറ്റും സന്ദർശിക്കാനെത്തുമ്പോൾ മൊബൈൽ ഫോൺ നിശ്ശബ്ദമായി വയ്ക്കുക. മറ്റുള്ളവരുടെ മൊബൈൽ ഫോൺ പരിശോധിക്കേണ്ട

∙ മരണവീട്ടിൽ ഉറക്കെ സംസാരിക്കാതിരിക്കുക

∙ ഏതു ക്യൂവായാലും മുറ തെറ്റിക്കാൻ ശ്രമിക്കാതിരിക്കുക, ലിഫ്റ്റ് തുറക്കുമ്പോഴും ബസ്സോ ട്രെയിനോ നിർത്തിക്കഴിയുമ്പോഴും ഇടിച്ചു മുന്നേറാൻ ശ്രമിക്കാതിരിക്കുക

∙ അനുവാദമുള്ളതിലേറെ ഹാൻഡ് ബാഗേജുമായി വിമാനത്തിൽ കയറാനെത്തി സ്റ്റാഫുമായി വാഗ്വാദത്തിലേർപ്പെടാതിരിക്കുക

∙ തിരക്കുസമയത്ത് എടിഎമ്മുകളിൽ ഏറെ സമയമെടുക്കാതിരിക്കുക

(Representative image: Stígur Már Karlsson /Heimsmyndir/istockphoto)

·∙ ആതിഥ്യം നൽകുന്ന വീട്ടിലെ ആഹാരം മോശമെന്നു പറയരുത്. നല്ല വാക്കു പറയാം

∙ വീട്ടിൽ വരുന്ന അതിഥികളെ ആഹാരം കഴിക്കാൻ നിർബന്ധിക്കാതിരിക്കുക

∙ ഭക്ഷണശാലയിൽ ശബ്ദമുയർത്തി സംസാരിക്കേണ്ട. ബെയററോടു കയർക്കേണ്ട

∙ കാർ പാർക്കു ചെയ്യുമ്പോൾ പിന്നീടു വരുന്നവരുടെ സൗകര്യവും പരിഗണിക്കുക. അത്യാവശ്യത്തിനു മാത്രം കാറിന്റെയും ബൈക്കിന്റെയും ഹോൺ ഉപയോഗിക്കുക

∙ വണ്ടിയോടിക്കുമ്പോൾ ഓവർട്ടേക്ക് ചെയ്തയാളെ കടത്തിവെട്ടാൻ വേഗം കൂട്ടാതിരിക്കുക

∙ ട്രാഫിക് നിയമങ്ങൾ ശുഷ്കാന്തിയോടെ പാലിക്കുക

∙ വീട്ടിലാണെങ്കിൽപ്പോലും അന്യർക്കു വിഷമമുണ്ടാകുംവിധം പുകവലിക്കാതിരിക്കുക. കാറിനകത്തു പുകവലി വേണ്ട

∙ സുഹൃത്തുക്കളിൽ നിന്നു പണം കടംവാങ്ങി, നേരത്തു മടക്കിനൽകാതെ, അങ്ങനെയൊന്നു സംഭവിച്ചിട്ടേയില്ലെന്ന മട്ടിൽ പെരുമാറാതിരിക്കുക.

(Representative image: alika1712/istockphoto)

∙ സന്ദർഭത്തിനു ചേരാത്ത വസ്ത്രം ധരിക്കേണ്ട. ‘നമുക്കുവേണ്ടി ആഹാരം കഴിക്കുന്നു, അന്യർക്കുവേണ്ടി വസ്ത്രം ധരിക്കുന്നു’ എന്ന മൊഴി മനസ്സിൽ വയ്ക്കുക

∙ സഹപാഠികളോടു സ്നേഹത്തോടെ പെരുമാറുക

∙ ജലദോഷം മാത്രമാണുള്ളതെങ്കിൽപ്പോലും അന്യരുടെ അടുത്തു ചെന്നു പെരുമാറാതിരിക്കുക

∙ പരസ്യമായി ഏമ്പക്കം വിടുകയോ മുക്കു ചീറ്റുകയോ വേണ്ട. വാഷ്ബേസിൻ ഉപയോഗിക്കുമ്പോൾ കാർക്കിക്കുന്നതിന്റെയടക്കം ശബ്ദങ്ങൾ ഒഴിവാക്കുക

∙ ടോയിലറ്റിൽനിന്നും വാഷ്ബേസിൽനിന്നും മടങ്ങുന്നതിനു മുൻപ് അതു ശുചിയാക്കിയെന്ന് ഉറപ്പാക്കുക. നാം ചെല്ലുമ്പോൾ എങ്ങനെയിരിക്കണം എന്ന് ആഗ്രഹിക്കകുന്നുവോ, കഴിയുന്നതും ആ രീതിയിലാക്കിയിട്ടു മടങ്ങുക

∙ വായിൽ കുത്തിനിറച്ച് ആഹാരം കഴിക്കരുത്. പലരുടെയും കൂട്ടത്തിലിരിക്കുമ്പോൾ വിശേഷിച്ചും പാടില്ല. വായ് നിറയെ ആഹാരം വച്ചു സംസാരിക്കാതിരിക്കുക

∙ വളർത്തുനായ്ക്കളുമായി അന്യരുടെ വീട്ടിനുള്ളിൽ കടക്കാതിരിക്കുക

∙ മറ്റുള്ളവരുടെ നവജാതശിശുക്കളെ എടുക്കാനോ ഉമ്മ കൊടുക്കാനോ പോകേണ്ട

∙ നവദമ്പതികളോട് ‘വിശേഷ’മുണ്ടോയെന്ന ചോദ്യവും തുടർചോദ്യങ്ങളും വേണ്ട

∙ കുട്ടികൾ അപരിചിതരിൽനിന്ന് ആഹാരം വാങ്ങാതെ സൂക്ഷിക്കുക

പെരുമാറ്റം പലപ്പോഴും സ്വഭാവത്തിന്റെ പ്രതിഫലനമാണ്. ‘ധനം പോയാൽ ഒന്നും പോയില്ല; ആരോഗ്യം പോയാൽ ചിലതു പോയി; സ്വഭാവം പോയാൽ സർവതും പോയി’ എന്നു മതപ്രഭാഷകൻ ബില്ലി ഗ്രഹാം.  അന്യരുടെ വികാരങ്ങളെപ്പറ്റി ചിന്തിക്കുന്നയാൾ നന്നായി പെരുമാറും. മൂല്യങ്ങൾ മാറുമ്പോൾ പെരുമാറ്റവും മാറും. മൂല്യങ്ങൾക്കു വില കൽപിക്കാത്ത വഴിവിട്ട പെരുമാറ്റങ്ങൾ വേണ്ട. സ്വന്തം മാതൃകവഴി കുഞ്ഞുങ്ങൾക്കു മികച്ച മൂല്യങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടുന്നു.

ADVERTISEMENT

പ്രവൃത്തികൾ വാക്കുകളെക്കാൾ ഉറക്കെ സംസാരിക്കുന്നു എന്ന മൊഴിയും കൂട്ടത്തിലോർക്കാം. തുടക്കത്തിൽ സൂചിപ്പച്ചതുപോലെ നല്ല പെരുമാറ്റത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല.

English Summary:

Lessons for Good Manners- Ulkkazhcha by B S Warrier