കോഴ്സ് – എന്തെങ്കിലും കോഴ്സ് പഠിക്കാനായി വായ്പ എടുക്കരുത്. മറിച്ചു പഠിക്കാൻ താൽപര്യമുള്ള കോഴ്സാകണം. അത് വിജയകരമായി പൂർത്തായിക്കാനാകുമെന്ന ഉറപ്പ് കുട്ടിക്കും മാതാപിതാക്കൾക്കും ഉണ്ടാകണം. പഠനം കഴിഞ്ഞാൽ ജോലി കിട്ടുമോ? ന്യായമായ വരുമാനം കിട്ടുമോ എന്നതും ഉറപ്പാക്കണം. നിർബന്ധിച്ച് മെഡിസിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ പഠനത്തിനു പണം കണ്ടെത്താൻ ഇപ്പോൾ പാവപ്പെട്ടവനും ഇടത്തരക്കാരും മാത്രമല്ല സമ്പന്നര്‍ വരെ ആശ്രയിക്കുന്നത് വിദ്യാഭ്യാസ വായ്പയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ മക്കളുടെ ഭാവി സമ്പന്നമാക്കാൻ എടുക്കുന്ന ഈ വായ്പ, അവരുടെ ഭാവിയെ വലിയ പ്രശ്നത്തിലാക്കുമെന്ന് പലരും ഓർക്കാറില്ല. കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ ഈ വായ്പ അവരുടെ ഭാവി സാമ്പത്തിക ജീവിതത്തെ തന്നെ ബാധിക്കും.

കോഴ്സ് – എന്തെങ്കിലും കോഴ്സ് പഠിക്കാനായി വായ്പ എടുക്കരുത്. മറിച്ചു പഠിക്കാൻ താൽപര്യമുള്ള കോഴ്സാകണം. അത് വിജയകരമായി പൂർത്തായിക്കാനാകുമെന്ന ഉറപ്പ് കുട്ടിക്കും മാതാപിതാക്കൾക്കും ഉണ്ടാകണം. പഠനം കഴിഞ്ഞാൽ ജോലി കിട്ടുമോ? ന്യായമായ വരുമാനം കിട്ടുമോ എന്നതും ഉറപ്പാക്കണം. നിർബന്ധിച്ച് മെഡിസിനും എൻജിനീയറിങ്ങിനും ചേർത്തിട്ട് കുട്ടി പാസാകാതിരുന്നാൽ തീരാബാധ്യതയാകുമെന്ന് ഓർക്കണം.

ADVERTISEMENT

കോളജ് – പഠിക്കുന്ന സ്ഥാപനവും പ്രധാനമാണ്. നിശ്ചിത അംഗീകാരമുള്ള കോളജുകളിലെ പഠനത്തിനേ വായ്പ അനുവദിക്കൂ. സ്ഥാപനത്തിലെ പഠനനിലവാരം മികച്ചതാണോ, പ്ലേസ്മെന്റ് സാധ്യത എത്രത്തോളമുണ്ട് എന്നിവയും മനസ്സിലാക്കണം. വിദേശ പഠനത്തിന്റെ കാര്യത്തിൽ സ്ഥാപനം കൂടുതൽ പ്രധാനമാണ്. ബ്ലാക് ലിസ്റ്റിലുള്ള സ്ഥാപനത്തിലാണ് എത്തിപ്പെടുന്നതെങ്കിൽ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. 

കൺസൽറ്റന്റ്– ഇപ്പോൾ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ കൺസൽറ്റന്റുകളുടെ സഹായം പലരും തേടുന്നുണ്ട്. പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും എന്നതു ശരി തന്നെ. ഇത്തരക്കാരുടെ വിശ്വാസ്യത ഉറപ്പാക്കണം. ഇല്ലെങ്കിൽ ചതിയിൽ പെടുന്നവരുടെ കൂട്ടത്തിലേക്ക് നിങ്ങളും പെടും. 

ADVERTISEMENT

ബാങ്ക്– വായ്പയുടെ പലിശനിരക്ക്, മാർജിൻ തുക ,പ്രോസസിങ് ചാർജ്, നടപടിക്രമങ്ങൾ എന്നിവയെല്ലാം വിലയിരുത്തി വേണം ഏതു ബാങ്കിൽ നിന്നു വേണം വായ്പയെന്നു തീരുമാനിക്കാൻ. വായ്പ മുൻകൂർ തിരിച്ചടയ്ക്കാൻ അല്ലെങ്കിൽ പുനക്രമീകരിക്കാൻ പറ്റുമോ, അതിനു വരുന്ന പിഴ എന്താണ് എന്നിവയും മനസ്സിലാക്കണം.

എത്ര തുക– ഇപ്പോൾ ആവശ്യാനുസരണം വായ്പ കിട്ടും. എന്നാൽ കിട്ടുന്നതത്രയും എടുത്താൽ അതനുസരിച്ച് ഭാരവും കുമിഞ്ഞു കൂടും എന്നതു മറക്കരുത്. താങ്ങാവുന്നതും അത്യാവശ്യമുള്ളതുമായ തുകയേ എടുക്കാവൂ. 

ADVERTISEMENT

എത്ര കാലത്തേക്ക്– കാലയളവ് കൂടുന്നതനുസരിച്ച് മാസഗഡു കുറയും. അതുകൊണ്ട് വർഷം നീട്ടിയെടുക്കാനാകും എല്ലാവരും ശ്രമിക്കുക. പക്ഷേ പലിശയിനത്തിൽ അടയ്ക്കേണ്ട തുക അതനുസരിച്ചു കൂടും. അതിനാൽ താങ്ങാവുന്നത്ര വലിയ ഇഎംഐ കണക്കാക്കി അതനുസരിച്ചുള്ള കാലയളവ് നിശ്ചയിക്കുക. 

മോറട്ടോറിയം കാലയളവ് – കോഴ്സ് കാലയളവിനു പുറമേ ഒരു വർഷം വരെ മൊറട്ടോറിയം പീരിയഡാണ്. തിരിച്ചടവ് വേണ്ട. എന്നാൽ ഇക്കാലയളിൽ പലിശ തിരിച്ചടയ്ക്കായാൽ പിന്നീടുള്ള തലവേദന കുറയ്ക്കാം •