സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പലപ്പോഴും കുടുംബങ്ങള്‍ സൂക്ഷിക്കുക ബാങ്ക് ലോക്കറുകളിലായിരിക്കും. നിരന്തരം സ്ഥലംമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ജോലിയും വീട്ടിലോ ഫ്‌ളാറ്റിലോ മതിയായ സുരക്ഷ ഉറപ്പു വരുത്താനാവാത്ത സാഹചര്യവുമാണ് ഇടപാടുകരെ ബാങ്ക് ലോക്കറെ കുറിച്ച് ചിന്തിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വര്‍ണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പലപ്പോഴും കുടുംബങ്ങള്‍ സൂക്ഷിക്കുക ബാങ്ക് ലോക്കറുകളിലായിരിക്കും. നിരന്തരം സ്ഥലംമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ജോലിയും വീട്ടിലോ ഫ്‌ളാറ്റിലോ മതിയായ സുരക്ഷ ഉറപ്പു വരുത്താനാവാത്ത സാഹചര്യവുമാണ് ഇടപാടുകാരെ ബാങ്ക് ലോക്കറിനെ കുറിച്ച് ചിന്തിപ്പിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ലോക്കറിന്റെ താക്കോല്‍ വാങ്ങിയാല്‍ വാടക കൃത്യമായി നല്‍കുന്നുണ്ടെങ്കിലും സുരക്ഷിതമാണെന്ന് കരുതി പിന്നീട് അങ്ങോട്ട് തിരിഞ്ഞ് നോക്കാതിരിക്കരുത്. പരമാവധി ആറ് മാസമാണ് ഇക്കാര്യത്തില്‍ ആര്‍ ബി ഐ അനുവദിച്ചിരിക്കുന്ന സമയം. ആറുമസത്തിലൊരിക്കലെങ്കിലും ഇടപാടുകാരന്‍ ലോക്കര്‍ ഓപ്പറേറ്റ് ചെയ്തിരിക്കണം. ഇക്കാര്യം ലോക്കര്‍ അനുവദിക്കുമ്പോള്‍ തന്നെ ഇടപാടുകാരനെ ബോധ്യപ്പെടുത്തണമെന്നും ആര്‍ബി ഐ ചട്ടത്തിലുണ്ട്. ഇനി നിയമമിതാണെങ്കിലും എല്ലാ ബാങ്കുകളും എല്ലാ ഇടപാടുകാരുടെ കാര്യത്തിലും ഇത് കണിശതയോടെ നടപ്പാക്കാറില്ല. അതിന് കാരണമുണ്ട്

റിസ്‌ക് കാറ്റഗറി

ADVERTISEMENT

ബാങ്കുകള്‍ അവുരടെ ഇടപാടുകാരെ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തി പല റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍ക്കൊള്ളിക്കാറ്. ചെയ്യുന്ന തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യമായ നിലവാരം, സാമ്പത്തിക ശേഷി, ജോലി ചെയ്യുന്ന സ്ഥലം ഇങ്ങനെ വ്യത്യസ്ത പരിഗണനകള്‍ വെച്ചാണ് ഈ തരം തിരിവ്. ലോക്കര്‍ അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
പ്രധാനമായും മൂന്ന് റിസ്‌ക് കാറ്റഗറിയാണ് പരിഗണിക്കുക. കുറഞ്ഞ റിസ്‌ക് വിഭാഗത്തിലുള്ളവരാണെങ്കില്‍ അത്തരം ആളുകള്‍ക്ക് ആറു മാസത്തിലൊരിക്കല്‍ എന്ന ചട്ടം നിര്‍ബന്ധമാക്കാറില്ല.

ആറ് മാസം കഴിഞ്ഞാല്‍

ADVERTISEMENT

ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരുടെ കാര്യത്തില്‍ എന്തുകൊണ്ട് ലോക്കര്‍ പ്രവര്‍ത്തനരഹിതമായി തുടരുന്നു എന്നതിന് കാരണം എഴുതി നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടും. സാധാരണ നിലയില്‍ കാരണങ്ങള്‍ സത്യസന്ധമായിരിക്കും. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ അതായത് ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം, വിദേശത്തെ ജോലി, വിദേശ യാത്രകള്‍ ഇവയെല്ലാമാണ് കാരണമെങ്കില്‍ ബാങ്കുകള്‍ സാധാരണ ഇളവ് അനുവദിക്കുകയോ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയോ ചെയ്യും. ഇനി മതിയായ കാരണങ്ങള്‍ നല്‍കാനില്ലാതെ വന്നാല്‍ ഇത് അവസാനിപ്പിച്ച് മറ്റൊരാള്‍ക്ക് കൈമാറും.

വാടക മാത്രം പോര

ADVERTISEMENT

 മുടങ്ങാതെ ലോക്കര്‍ വാടക നല്‍കുന്നുവെന്നത് ലോക്കര്‍ റദ്ദാക്കാതിരിക്കാനുള്ള കാരണമല്ല. സാധാരണയായി ലോക്കര്‍ ആറു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തിപ്പിച്ചിരിക്കണം. ഒരു വര്‍ഷം കഴിഞ്ഞാല്‍ ബാങ്കുകള്‍ക്ക് നിയമ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇത് തുറക്കാം.