മുംബൈ∙ ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ഫിനിഷറായി അറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിക്കൊപ്പം കളിച്ച പരിചയം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ദീപക് ചാഹറിനെ സഹായിച്ചിട്ടുണ്ടാകുമെന്ന് മുൻ താരം മുഹമ്മദ് കൈഫ്. തോൽവി ഉറപ്പിച്ച മത്സരത്തിൽ ചാഹറിന്റെ തകർപ്പൻ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ഫിനിഷറായി അറിയപ്പെടുന്ന മഹേന്ദ്രസിങ് ധോണിക്കൊപ്പം കളിച്ച പരിചയം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ദീപക് ചാഹറിനെ സഹായിച്ചിട്ടുണ്ടാകുമെന്ന് മുൻ താരം മുഹമ്മദ് കൈഫ്. തോൽവി ഉറപ്പിച്ച മത്സരത്തിൽ ചാഹറിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചിരുന്നു. 194 റൺസിൽവച്ച് ഏഴാം വിക്കറ്റ് നഷ്ടമായ ശേഷം ഭുവനേശ്വർ കുമാറിനൊപ്പം പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്താണ് ചാഹർ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിന് കളിക്കുന്ന ചാഹറിനെ, ബെസ്റ്റ് ഫിനിഷറായ ധോണിക്കൊപ്പമുള്ള പരിചയം സഹായിച്ചിട്ടുണ്ടാകുമെന്നാണ് കൈഫ് ചൂണ്ടിക്കാട്ടിയത്. മത്സരത്തിൽ 82 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 69 റൺസുമായി പുറത്താകാതെ നിന്നാണ് ചാഹർ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 50–ാം ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറി നേടി ‘ധോണി സ്റ്റൈലി’ലാണ് ചാഹർ വിജയം കുറിച്ചത്.

ADVERTISEMENT

‘കരുത്തനായ പോരാളിയാണ് താനെന്ന് ദീപക് ചാഹർ തെളിയിച്ചിരിക്കുന്നു. മാനസികമായി കരുത്തനാണ് ചാഹർ. അദ്ദേഹത്തിന്റെ ഇന്നിങ്സ് ആരാധകരെ ത്രസിപ്പിക്കുന്നതും. നാട്ടുമ്പുറത്തെ ക്രിക്കറ്റ് ശൈലി രാജ്യാന്തര വേദിയിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിച്ചുള്ള പരിചയം ചാഹറിനെ സഹായിച്ചിട്ടുണ്ടാകും’ – കൈഫ് ട്വിറ്ററിൽ കുറിച്ചു.

കൈഫിനു പുറമെ ഒട്ടേറെ മുൻ താരങ്ങളാണ് ദീപക് ചാഹറിന്റെ ഇന്നിങ്സിനെ പുകഴ്ത്തി രംഗത്തെത്തിയത്. വീരേന്ദർ സേവാഗ്, വി.വി.എസ്. ലക്ഷ്മൺ, വസിം ജാഫർ, യുവരാജ് സിങ് തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഏതാനും താരങ്ങളുടെ പ്രതികരണം കാണാം:

ADVERTISEMENT

English Summary: Former Players Laud Deepak Chahar For His Heroics Vs Sri Lanka In 2nd ODI