പുണെ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം നേടിയതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെ ‘കിരീട ദാരിദ്ര്യ’ത്തെക്കുറിച്ചുള്ള കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം നേടിയതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിന്റെ ‘കിരീട ദാരിദ്ര്യ’ത്തെക്കുറിച്ചുള്ള കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ ഐപിഎലിന്റെ ആദ്യ സീസണിൽ കിരീടം നേടിയശേഷം മറ്റൊരു കിരീടം നേടാൻ രാജസ്ഥാന് സാധിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു മോറിസന്റെ ചോദ്യം.

ഈ ചോദ്യത്തിന് സഞ്ജു നൽകിയ രസകരമായ മറുപടി ഇങ്ങനെ:

ADVERTISEMENT

‘ഓരോ ഐപിഎൽ സീസണിലും വലിയ സ്വപ്നങ്ങളുമായാണ് ഞങ്ങൾ വരുന്നത്. ടീമിലെ ഓരോ കളിക്കാരന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ ചെലുത്തുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. നിങ്ങൾ ഇപ്പോൾ ഈ ചെയ്യുന്നതുപോലെ ഞങ്ങളുടെ ടീം ഞങ്ങൾക്ക് സമ്മർദ്ദം തരാറില്ല’ – സഞ്ജു പറഞ്ഞു.

‘കാര്യങ്ങളെ ഏറ്റവും ലളിതമായി കാണാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ടൂർണമെന്റിന്റെ എല്ലാ ഘട്ടത്തിലും താരങ്ങളെ അകമഴിഞ്ഞ് വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടീമാണ് രാജസ്ഥാൻ’ – സഞ്ജു വിശദീകരിച്ചു.

ADVERTISEMENT

‘പടിപടിയായി മുന്നേറാനാണ് ടീമെന്ന നിലയിൽ രാജസ്ഥാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഒരു സമയത്ത് ഒരു കളിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ഒട്ടേറെ മികച്ച ടീമുകൾ കളിക്കുന്ന ഏറെ വെല്ലുവിളികൾ നിറഞ്ഞ ടൂർണമെന്റാണ് ഇതെന്ന് ഞങ്ങൾക്കറിയാം. എങ്കിലും കാര്യങ്ങൾ ഏറ്റവും ലളിതമായി കണ്ട് മുന്നോട്ടുപോകും’ – സഞ്ജു പറഞ്ഞു.

സ്വന്തം പ്രകടനത്തെക്കുറിച്ചും സഞ്ജു വിശദീകരിച്ചു. ‘ടീമിന്റെ വിജയത്തിലേക്ക് സംഭാവന നൽകാനായതിൽ സന്തോഷം. ഫിറ്റ്നസിന്റെ കാര്യത്തിൽ ഞാൻ കാര്യമായിത്തന്നെ കഠിനാധ്വാനം ചെയ്തിരുന്നു. മത്സരത്തിൽ റൺസ് കണ്ടെത്താനുള്ള കൃത്യമായ വഴികൾ കണ്ടെത്താനായി. ക്രീസിൽ പരമാവധി സമയം ചെലവഴിക്കാൻ ശ്രമിച്ചു. സംഗക്കാര ഉൾപ്പെടെയുള്ളവർ വളരെയധികരം സഹായിക്കുന്നുണ്ട്. ഈ രംഗത്ത് മികവുകാട്ടിയ ഒട്ടേറെപ്പേർ ചേർന്നാണ് ഈ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്’ – സഞ്ജു പറഞ്ഞു.

ADVERTISEMENT

English Summary: On Danny Morrison's title drought question, Rajasthan Royals captain Sanju Samson gives cheeky response