അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 16-ാം സീസണിലെ ഫൈനൽ മത്സരം റിസർവ് ഡേയിലേക്ക് നീങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിയുടെ മറ്റൊരു മത്സരമാണ് ആരാധകരുടെ മനസിൽ തെളിയുന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 16-ാം സീസണിലെ ഫൈനൽ മത്സരം റിസർവ് ഡേയിലേക്ക് നീങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിയുടെ മറ്റൊരു മത്സരമാണ് ആരാധകരുടെ മനസിൽ തെളിയുന്നത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 2019ലെ ഐസിസി ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനൽ. അന്നും നേരത്തെ തീരുമാനിച്ച ദിവസത്തെ മത്സരം മഴ കാരണം റിസർവ് ഡേയിലേക്ക് മാറ്റേണ്ടി വന്നു. 

അന്നത്തെ മത്സരത്തിൽ മാറ്റ് ഹെൻട്രിയുടെ തീ തുപ്പുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യയുടെ മുൻനിര തകർന്ന് തുടങ്ങിയിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷകളുടെ ഭാരവും ബാറ്റിൽ ചുമന്ന് വന്ന ധോണിയെ മാർട്ടിൻ ഗപ്ടിൽ റൺ ഔട്ടാക്കി. ഇതോടെ 18 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്. ഇതിനുശേഷം ഒരു വർഷത്തിലേറെ രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്ന ധോണി, 2020 ഓഗസ്റ്റ് 15നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 

ADVERTISEMENT

വീണ്ടും ഒരു റിസർവ് ഡേയിലെ മത്സരത്തിന് കളം ഒരുങ്ങിയതോടെ ആരാധകരുടെ മനസിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എം.എസ്.ധോണിയുടെ നേതൃത്വത്തിൽ നാല് ഐപിഎൽ കിരീടങ്ങളാണ് ചെന്നൈ നേടിയിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ തോൽപിച്ചാൽ, നിലവിൽ അഞ്ച് കിരീടങ്ങളുമായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായ ടീമായ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിന് ഒപ്പമെത്തും. ഈ നേട്ടം ധോണി സ്വന്തമാക്കുമോയെന്നതാണ് ആരാധകരുടെ ആകാംക്ഷ.

അതേസമയം, റിസർവ് ഡേ മത്സരം കളിച്ചു കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും പടിയറിങ്ങയ ധോണി ഇത്തവണ മറ്റൊരു റിസർവ് ഡേ മത്സരം കളിച്ചു കൊണ്ട് ഐ‌പി‌എൽ കരിയറും അവസാനിപ്പിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.

ADVERTISEMENT

English Summary : Will Dhoni repeat his reserve day retirement history?

ADVERTISEMENT