ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ

ധീരജ് സിങ്

കൊച്ചി ∙ കഴിഞ്ഞ വർഷം അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി മിന്നുംപ്രകടനം നടത്തിയ ഗോളി ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു. സ്കോട്ടിഷ് ലീഗിലെ മദർവെൽ എഫ്സിയുമായി കരാറിലെത്താനായിരുന്നു ശ്രമമെങ്കിലും വർക് പെർമിറ്റ് പ്രതിബന്ധമായി. മദർവെല്ലിലെ പരിശീലനത്തിനുശേഷം ഇംഗ്ലിഷ് ലീഗിലെ ബോൺമോത്ത് എഫ്സിയിൽ പരിശീലനത്തിന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് സഹായിച്ചു. യുകെയിലേക്കു പോകും മുൻപ് കഴിഞ്ഞ ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പവും പരിശീലനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനു വേണ്ടി അടുത്ത സീസണിൽ ധീരജ് നല്ല പ്രകടനം നടത്തുമെന്നും വൈകാതെ ദേശീയ സീനിയർ ടീമിലേക്കും എത്തുമെന്നു കരുതുന്നതായും ഡേവിഡ് ജയിംസ് പറഞ്ഞു.