സുനിൽ ഛേത്രി മികച്ച താരം

സുനിൽ ഛേത്രി

മുബൈ∙ 2017ലെ മികച്ച താരത്തിനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്എഫ്) പുരസ്കാരം സുനിൽ ഛേത്രിക്ക്. ഇന്ത്യൻ നായകനായ ഛേത്രി ബൈചുങ് ബൂട്ടിയയ്ക്കു ശേഷം 100 രാജ്യാന്തര മൽസരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ബെംഗളൂരു എഫ്സി സ്ട്രൈക്കറാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗ്രാസ്റൂട്ട് ഡവലപ്മെന്റ് പ്രോഗ്രാമിനുള്ള പുരസ്കാരം കേരള ഫുട്ബോൾ അസോസിയേഷൻ സ്വന്തമാക്കി. കമലാ ദേവിയാണു(മണിപ്പുർ) മികച്ച വനിതാ ഫുട്ബോളർ. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ അനിരുദ്ധ് ഥാപ്പയാണ് മികച്ച യുവതാരം.