പ്രതിഭകളെ തേടി ആർസനൽ കോച്ച് കേരളത്തിൽ

തിരുവനന്തപുരം∙ ആർസനൽ ഫുട്ബോൾ ക്ലബ് പുതുമുഖപ്രതിഭകളെ  തിരഞ്ഞു കേരളത്തിൽ.  ആർസനൽ ഫുട്ബോൾ ടീമിന്റെ യൂത്ത് അക്കാദമി പരിശീലകൻ ക്രിസ് ആബേലാണ്  കേരളത്തിലെത്തിയത്. ആദ്യ ഘട്ടത്തിൽ കോവളം എഫ്സിയിലെ  താരങ്ങൾക്ക് ക്രിസ് ആബേൽ പരിശീലനം നൽകും. കോവളം എഫ്സിയുടെ യൂത്ത് അക്കാദമിയിലെ മികച്ച താരങ്ങളെ  കണ്ടെത്താനുള്ള സിലക്‌ഷൻ ട്രയൽസിലും ക്രിസ് ആബേൽ പങ്കെടുക്കും. 20 ദിവസത്തെ സന്ദർശനത്തിനിടയിൽ കേരള ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു ഫുട്ബോൾ പരിശീലകരുമായി സംവദിക്കും.