നേഷൻസ് ലീഗ്: പോർച്ചുഗലിനു ജയം, റഷ്യ– സ്വീഡൻ മത്സരം സമനില

ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ കളിച്ചില്ല.

പാരിസ്∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിനു യൂവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജയം. പോളണ്ടിനെതിരെ ഒരു ഗോളിനു പിന്നിന്നുനിന്ന ശേഷം 3–2നു കീഴടക്കി. റഷ്യ– സ്വീഡൻ മൽസരം ഗോൾരഹിത സമനിലയായി. 100–ാം രാജ്യാന്തര മൽസരത്തിൽ ജയത്തോടെ മടങ്ങാമെന്നുള്ള റോബർ‌ട്ട് ലെവൻഡോവ്സ്കിയുടെ സ്വപ്നങ്ങൾക്കു പ്രതീക്ഷ മുളപ്പിച്ചുകൊണ്ട് ക്രിസിസ്റ്റോഫ് പിയാറ്റേകിന്റെ (19') ഗോളിൽ പോളണ്ട് ലീഡ് പിടിച്ചു.

എന്നാൽ സ്ട്രൈക്കർ ആന്ദ്രേ സിൽവയുടെ (32') ഗോളിൽ ഒപ്പമെത്തിയ പോർച്ചുഗൽ പോളണ്ട് താരം കാമിൽ ഗിൽക്കിന്റെ സെൽഫ് ഗോളിൽ (43') മുന്നിലെത്തി (2–1). ബെർണാഡോ സിൽവ (52') പോർച്ചുഗലിന്റെ മൂന്നാം ഗോളും നേടി.

ഗോൾകീപ്പർ റോബിൻ ഓൾസന്റെ ഗംഭീര സേവാണ് റഷ്യയ്ക്കെതിരെ സ്വീഡനു സമനില സമ്മാനിച്ചത്. കളി അവസാനിക്കാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോൾ ദാലർ കുസ്യയേവിന്റെ തകർപ്പൻ ഷോട്ട് വായുവിൽ ഉയർന്നു ചാടി രക്ഷപ്പെടുത്തിയ ഓൾഡൻ സ്വീഡന് സമനില ഉറപ്പാക്കി. മാൾട്ടയെ കൊസോവോ 3–1നു കീഴടക്കി. യാണ് ഒന്നാമത്. ഗെയിംസ് ഇന്നു സമാപിക്കും.