സലാ നാളെ ഇറങ്ങും, റഷ്യയ്ക്കെതിരെ

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ആദ്യ മൽസരത്തിലേറ്റ തിരിച്ചടി മറന്ന് കുതിപ്പിനൊരുങ്ങുന്ന ഈജിപ്തിനു കരുത്തു പകരാൻ സൂപ്പർ താരം മുഹമ്മദ് സലാ നാളെ ഇറങ്ങും. റഷ്യയ്ക്കെതിരെയാണ് പോരാട്ടം. തന്റെ ജന്മദിനനാളിൽ, പരുക്കു മൂലം യുറഗ്വായ്ക്കെതിരായ മൽസരത്തിൽ പുറത്തിരുന്ന സലാ പരിശീലനത്തിൽ മുഴുവൻ സമയവും പങ്കെടുത്തു തുടങ്ങി. 

ആദ്യ മൽസരത്തിൽ കളിക്കാൻ കഴിയാത്തതിൽ സലാ നിരാശനാണെന്ന് ഈജിപ്ത് ടീം അധികൃതർ പറഞ്ഞു. ചെച്നിയയിലെ ഗ്രോസ്നിയിലുള്ള ടീം ക്യാംപിൽ എത്തിയ ആരാധകർ സലായ്ക്ക് ഭീമൻ പിറന്നാൾ കേക്ക് സമ്മാനിച്ചു.