ജയിക്കാൻ മറന്ന ബ്രസീൽ, ചാംപ്യൻമാരുടെ പതനം; വിഡിയോ ഹൈലൈറ്റ്സ്

നെയ്മർ

നെയ്മർ ഇങ്ങനെ വീഴുന്നത് എന്തൊരു ദ്രാവിഡാണ്?

അർജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ബ്രസീലും സമനിലയിൽ കുരുങ്ങി. ലോക ആറാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ് ബ്രസീലിനെ സമനിലയിൽ തടഞ്ഞത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. 35–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നിൽക്കയറിയ ബ്രസീലിനെ 50–ാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയിൽ പിടിച്ചത്.

ഒരു മെക്സിക്കൻ അപാരതാാാ....

മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് റഷ്യൻ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം.

35–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി.

എ റൊണാള്‍ഡോ സ്റ്റൈല്‍ സെർബിയൻ ഗോൾ

മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ അലക്സാണ്ടർ കോളറോവിന്റെ ‘റൊണാൾഡോ ടച്ചു’ള്ള ഗോളിന്റെ അകമ്പടിയിൽ സെർബിയയ്ക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച കോസ്റ്ററിക്കയെ 56–ാം മിനിറ്റിൽ കോളറോവ് നേടിയ ഫ്രീകിക്ക് ഗോളിലാണ് സെർബിയ വീഴ്ത്തിയത്. ഇതോടെ ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്ക് നിർണായകമായ മൂന്നു പോയിന്റും ലഭിച്ചു.