വിഎആറിന്റെ സഹായത്തോടെ ‘ജീവൻ നിലനിർത്തി’ ഓസ്ട്രേലിയ (1-1) - വിഡിയോ

ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയ മിലെ ജെഡിനാകിന്റെ ആഹ്ലാദം.

സമാര∙ വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്ക്കെത്തിയ മൽസരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ സമനിലയിൽ തളച്ചു. ഏഴാം മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യൻ എറിക്സനിലൂടെ ലീഡ് നേടിയ ഡെന്മാർക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനൽറ്റിയിൽനിന്ന് ഗോൾ നേടിയാണ് ഓസീസ് സമനിലയിൽ കുരുക്കിയത്. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.

ഇതോടെ ആദ്യ മൽസരത്തിൽ പെറുവിനെ തോൽപ്പിച്ച ഡെൻമാർക്ക് നാലു പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മൽസരത്തിൽ ഫ്രാൻസിനോട് പൊരുതിത്തോറ്റ ഓസ്ട്രേലിയയ്ക്ക് ഒരു പോയിന്റേ ഉള്ളൂവെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കണക്കിലെ കളികളിലും ജയിക്കണമെന്നു മാത്രം!