Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റിന് ഊഴം കാത്ത് കാര്യവട്ടം

trivandrum-sports-hub ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം∙ ട്വന്റി20യും ഏകദിനവും നടത്തി യോഗ്യത തെളിയിച്ച കാര്യവട്ടം സ്പോർട്സ് ഹബ്ബിനെത്തേടി ഇനി ടെസ്റ്റ് മൽസരവും എത്തും. അടുത്ത വർഷം തന്നെ ടെസ്റ്റ് നടത്താനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കേരള ക്രിക്കറ്റ് അസോസിയേഷൻ. ട്വന്റി20, ഏകദിനമൽസരങ്ങൾ അനുവദിക്കുന്നതു റൊട്ടേഷൻ വ്യവസ്ഥയിലാണ്. ഇന്ത്യയിലാകെ 26 സ്റ്റേഡിയങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു മൽസരം ലഭിക്കാൻ നാളുകൾ കാത്തിരിക്കണം.

എന്നാൽ, ടെസ്റ്റ് വേദികൾ കുറവാണ്. ഇതുവരെ തിരുവനന്തപുരത്തിന് അവസരം ലഭിച്ചിട്ടുമില്ല. ഇക്കാര്യം ബിസിസിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഏകദിന മൽസരത്തിന്റെ ജനറൽ കൺവീനറായിരുന്ന ജയേഷ് ജോർജ് പറഞ്ഞു.