അനസിനും വിനീതിനും പുരസ്കാരം

സി.കെ. വിനീത്, അനസ് എടത്തൊടിക.

ഐസ്വാൾ (മിസോറം)∙ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്പിഎഐ) പുരസ്കാരം ഡൽഹി ഡൈനാമോസിന്റെയും കൊൽക്കത്ത മോഹൻ ബഗാന്റെയും മലയാളി ഡിഫൻഡർ അനസ് എടത്തൊടികയ്ക്ക്.

ഏറ്റവുമധികം ആരാധക പിന്തുണയുള്ള കളിക്കാരനായി (ഫാൻസ് ഫേവറിറ്റ്) കേരള ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരു എഫ്സിയുടെയും താരമായ സി.കെ.വിനീതും തിരഞ്ഞെടുക്കപ്പെട്ടു.  ഐസ്വാൾ എഫ്സിയെ ഐ ലീഗ് കിരീടത്തിലേക്കു നയിച്ച മുൻ പരിശീലകൻ ഖാലിദ് ജമീലിന് മികച്ച പരിശീലകനുള്ള പുരസ്കാരം. ഐസ്വാൾ ക്യാപ്റ്റൻ അൽഫ്രഡ് ജാര്യനാണു മികച്ച വിദേശതാരം.

ഉദാന്ത സിങ് ആണു യുവതാരം.  അവാർഡ് സമ‍ർപ്പണ സമ്മേളനത്തിനു മുൻപ് പ്രമുഖ താരങ്ങൾ പങ്കെടുത്ത പ്രദർശന മൽസരവും അരങ്ങേറി.  മിസോറമിലെ പ്രളയബാധിതരെ സ ഹായിക്കാനാണു മൽസരം സംഘടിപ്പിച്ചത്.