കഴിഞ്ഞ റിയോ ഒളിംപിക്സിനു ശേഷം ലോകം ഏറെ മാറി. കോവി‍ഡ് മൂലം ടോക്കിയോ ഒളിംപിക്സ് ഒരു വർഷം മാറ്റിവയ്ക്കേണ്ടിവന്നു. അടച്ചിട്ട വേദികളിൽ ലോകം പുതിയ കായിക വിസ്മയങ്ങളെ തിരയുമ്പോൾ, ആരവങ്ങളുടെ റിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ‘ഒളിംപിക് ടോക്’ മീരാബായ് ചാനു ഒളിംപിക്സ് മത്സരങ്ങളുടെ ആദ്യദിനം തന്നെ

കഴിഞ്ഞ റിയോ ഒളിംപിക്സിനു ശേഷം ലോകം ഏറെ മാറി. കോവി‍ഡ് മൂലം ടോക്കിയോ ഒളിംപിക്സ് ഒരു വർഷം മാറ്റിവയ്ക്കേണ്ടിവന്നു. അടച്ചിട്ട വേദികളിൽ ലോകം പുതിയ കായിക വിസ്മയങ്ങളെ തിരയുമ്പോൾ, ആരവങ്ങളുടെ റിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ‘ഒളിംപിക് ടോക്’ മീരാബായ് ചാനു ഒളിംപിക്സ് മത്സരങ്ങളുടെ ആദ്യദിനം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ റിയോ ഒളിംപിക്സിനു ശേഷം ലോകം ഏറെ മാറി. കോവി‍ഡ് മൂലം ടോക്കിയോ ഒളിംപിക്സ് ഒരു വർഷം മാറ്റിവയ്ക്കേണ്ടിവന്നു. അടച്ചിട്ട വേദികളിൽ ലോകം പുതിയ കായിക വിസ്മയങ്ങളെ തിരയുമ്പോൾ, ആരവങ്ങളുടെ റിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ‘ഒളിംപിക് ടോക്’ മീരാബായ് ചാനു ഒളിംപിക്സ് മത്സരങ്ങളുടെ ആദ്യദിനം തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ റിയോ ഒളിംപിക്സിനു ശേഷം ലോകം ഏറെ മാറി. കോവി‍ഡ് മൂലം ടോക്കിയോ ഒളിംപിക്സ് ഒരു വർഷം മാറ്റിവയ്ക്കേണ്ടിവന്നു. അടച്ചിട്ട വേദികളിൽ ലോകം പുതിയ കായിക വിസ്മയങ്ങളെ തിരയുമ്പോൾ, ആരവങ്ങളുടെ റിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ‘ഒളിംപിക് ടോക്’

മീരാബായ് ചാനു ഒളിംപിക്സ് മത്സരങ്ങളുടെ ആദ്യദിനം തന്നെ വെള്ളിമെഡൽ കഴുത്തിലണിഞ്ഞു ചിരിച്ചുനിൽക്കുമ്പോൾ തെളിയുന്ന മറ്റൊരു ചിത്രമുണ്ട്. 5 വർഷങ്ങൾക്കു മുൻപ് ബ്രസീലിലെ റിയോ ഡി ജെനീറോയിൽ വെള്ളി മെഡലണിഞ്ഞു ചിരിച്ചുനിന്ന പി.വി. സിന്ധു. ബാഡ്മിന്റൻ ഫൈനലിൽ സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മരിനോടു മൂന്നു സെറ്റു നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വീരോചിതമായ കീഴടങ്ങൽ. ഒളിംപിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയോടെയാണ് സിന്ധു അന്നു വിജയപീഠത്തിൽ നിന്നത്.

ADVERTISEMENT

കോവിഡ് ലോകത്തെ പൂട്ടിയ ഒരുവർഷം കടന്ന് റിയോയിൽ നിന്ന് 5 വർഷമകലെ മീരാബായ് ചാനു ചിരിച്ചുനിൽക്കുമ്പോൾ ഓർമയിൽ അവരുടെ തന്നെ മറ്റൊരു മുഖവും തെളിയുന്നുണ്ട്. അന്ന് 21 വയസ്സുകാരിയായ ചാനു കണ്ണീരോടെ ഭാരോദ്വഹന വേദിയിൽനിന്നു മടങ്ങുന്ന ചിത്രം. മൂന്നു ശ്രമങ്ങളും പരാജയപ്പെട്ട് തല കുനിച്ചു മടങ്ങുന്ന ചാനുവിനെ നോക്കി അന്നു ഗാലറിയിൽ ത്രിവർണ പതാകകളും ഒട്ടേറെ ഇന്ത്യക്കാരുടെ സങ്കടങ്ങളുമുണ്ടായിരുന്നു. സിന്ധുവിന്റെ കലാശപ്പോരാട്ടത്തിനും ഗാലറിയിൽ ത്രിവർണ പതാകയുടെ സംഘനൃത്തമായിരുന്നു. ഒരുപക്ഷെ സ്പെയിനിന്റെ ആരാധകരേക്കാളും അന്നു ഗാലറി നിറഞ്ഞത് ‘സിന്ധു... ഇന്ത്യാ... വിളികൾക്കായിരുന്നു. ഇന്ത്യയിൽ നിന്നെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സിന്ധുവിനുവേണ്ടി അലമുറയിടുകയായിരുന്നു.

ഇക്കുറി പക്ഷേ ചാനുവിന് വേദിയിൽ മിസ് ചെയ്തിരിക്കുക ‘ചാനൂ... ഇന്ത്യാ...’ വിളികളായിരിക്കണം. മൂവർണക്കൊടി പാറിക്കളിക്കുന്നതിന്റെ മായികക്കാഴ്ചകളായിരിക്കണം. അത്തരമൊരു കാഴ്ചയിൽ, ആർപ്പുവിളികൾ മുഖരിതമാകുന്ന ഒരന്തരീക്ഷത്തിൽ ചാനു സ്വർണത്തിലേക്കുള്ള ഭാരം അനായാസം ഉയർത്തില്ലായിരുന്നെന്ന് ആരു കണ്ടു. 49 കിലോഗ്രാം വിഭാഗത്തിൽ ചാനു ആകെ ഉയർത്തിയത് 202 കിലോയാണ്; സ്വർണജേതാവിൽനിന്ന് 8 കിലോ മാത്രം പിന്നിൽ. 

ADVERTISEMENT

ഗാലറികൾ വലിയൊരൂർജമാണ്. ഇമ ചിമ്മാതെ കാവലിരിക്കുന്ന അനേകം കണ്ണുകൾക്കു മുന്നിൽ ഏതു താരത്തിനും വലിയൊരൂർജം ലഭിക്കും. കാണികളുടെ കണ്ണിലെ തിരയിളക്കം നോക്കി പ്രസംഗപീഠത്തിൽ കത്തിക്കയറുന്നവരെ കണ്ടിട്ടില്ലേ. സദസ്സില്ലാത്ത വേദികളിൽ പ്രസംഗിക്കേണ്ടി വരുന്നവരുടെ ഗതികേടു തന്നെയാണ് അടച്ചിട്ട വേദികളിൽ മത്സരിക്കുന്ന കായികതാരങ്ങളുടെ കാര്യവും. ഒരു കയ്യടി, ഒരാർപ്പുവിളി, ഒരു ത്രസിപ്പിക്കുന്ന നോട്ടം... അതൊക്കെ വിജയത്തിലേക്കു പകരുന്ന പിന്തുണ എത്രയാണെന്ന് മത്സരവേദികളിൽ നിൽക്കുന്നവർക്കേ അറിയൂ. അത്തരൊമരു മായക്കാഴ്ച എന്തയാലും ടോക്കിയോയിൽ ഉണ്ടാകില്ല. കാരണം, കാണികൾക്കു പ്രവേശനമില്ലാത്ത കോവിഡ് കാലമാണെന്നതുതന്നെ. വിജയഭാരമുയർത്തി നിറഞ്ഞു ചിരിച്ച് വേദിക്കു പുറത്തെത്തിയ ചാനുവിനെ കാത്ത് മൂന്നു പരിശീലകർ മാത്രമാണുണ്ടായിരുന്നത്. 

ചാനുവിന്റെ വിജയത്തിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. കഴിഞ്ഞ 5 വർഷവും അവർ കാത്തിരുന്നത് ഈ മുഹൂർത്തത്തിനുവേണ്ടി മാത്രമായിരുന്നു. റിയോയിൽനിന്ന് ക്ലീൻ ആൻഡ് ജെർക്കിലെ മൂന്നു ശ്രമങ്ങളിലും പരാജിയതായി മടങ്ങിയ ആ നിമിഷം മനസ്സിൽ കുറിച്ചിട്ടതായിരുന്നു അവരീ മായികജയം. കഴിഞ്ഞ 5 വർഷത്തിനിടെ മണിപ്പൂരിലെ വീട്ടിൽ കഴിഞ്ഞത് അഞ്ചേ അഞ്ചു ദിവസം മാത്രമാണെന്ന് അവർ പറഞ്ഞത് വെള്ളിമെഡലിലേക്കുറ്റു നോക്കിക്കൊണ്ടാണ്. കഠിനപരിശീനത്തിൽ മനസ്സാഴ്ത്തിയ ചാനു അതിനിടെ ലോക ചാംപ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുകയും ചെയ്തിരുന്നു. 

ADVERTISEMENT

ലോക രണ്ടാം നമ്പർ താരമാണ് മീരാഭായ് ചാനുവെന്ന 26 വയസ്സുകാരി. 2000 സിഡ്നി ഒളിംപിക്സിൽ കർണം മല്ലേശ്വരി വെങ്കലം നേടിയ ശേഷം ഭാരോദ്വഹനത്തിലൂടെ ഇന്ത്യയിലേക്കു വീണ്ടുമെത്തുന്ന മെഡൽ കൂടിയാണ് ചാനുവിന്റേത്. 

റിയോയിൽ ഫൈനലിൽ മരിനോട് ആദ്യ സെറ്റ് ജയിച്ച ശേഷം അടുത്ത 2 സെറ്റുകളും തോറ്റ് (9-21, 21-12, 21-15) കോർട്ടിൽ നിന്നു പുറത്തുകടന്ന സിന്ധുവിനെപ്പൊതിഞ്ഞ് ഇന്ത്യൻ ആരാധകരുടെ കൂട്ടമായിരുന്നു. ഒപ്പം നിന്നു ഫോട്ടോയെടുക്കാനും സിന്ധു പറയുന്നതു കേൾക്കാനും സിന്ധുവിനെ ഒന്നു ഫോണിലാക്കാനും ആവേശം പൂണ്ടെത്തിയവരുടെ നിര. ആ വെള്ളിത്തിളക്കം ഇന്ത്യയിലെ കായികപ്രേമികൾക്ക് സ്വർണം തന്നെയായിരുന്നു. മീരാബായ് ചാനുവിന്റെ നേട്ടവും നാടിന് സ്വർണത്തിളക്കമുള്ളതുതന്നെ.

English Summary: Olympic Talk, Part 1 - Column by Manoj Thekkedath