Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ നിരഞ്ജന് നായിക ഗോപിക

കാർത്തിക. വി
Niranjan actor

മെഗാസീരിയൽ രംഗത്തെ മുൻനിര നായകന്മാരിൽ ഒരാളായ നിരഞ്ജൻ വിവാഹിതനായി. നിരഞ്ജന്റെ ജീവിത നായികയുടെ പേര് ഗോപിക.

കഴിഞ്ഞ ഇരുപത്തിയേഴിന് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നിരഞ്ജൻ ഗോപികയ്ക്ക് താലി ചാർത്തിയത്.

ശ്രീനാഥ് എന്നാണ് നിരഞ്ജന്റെ യഥാർത്ഥ പേര്.

നടൻ ആവണമെന്ന മോഹം സ്ക്കൂളിൽ പഠിക്കുമ്പോൾ മുതൽക്കേയുണ്ട്. പക്ഷേ, സ്വന്തം പേരിൽ അത്ര വിശ്വാസം പോരായിരുന്നു.

ഒന്നാമത്, ആ പേരിൽ ഒരു സിനിമാ നടനുണ്ട്.

രണ്ടാമത്, ആ നടൻ പിൽക്കാലത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു.

അതോടെ, ശ്രീനാഥ് എന്ന പേര് വേണ്ടേ വേണ്ട എന്നായി. പിന്നെ, ഒന്നും ചിന്തിച്ചില്ല. സ്വന്തമായിട്ട് ... നിരഞ്ജൻ എന്നങ്ങു പേരിട്ടു.

12n

കോട്ടയം കുടമാളൂരിൽ ശ്രീകുമാറിന്റെയും കൃഷ്ണകുമാരിയുടെയും മകനാണ് നിരഞ്ജൻ എന്ന ശ്രീനാഥ്. സ്കൂൾ തലം മുതൽക്കേ കലാരംഗത്തുണ്ട്. നടനായേ അടങ്ങൂ എന്ന വാശി. അമലഗിരി ബി.കെ കോളജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയതോടെ അഭിനയമോഹം കലശലായി.

അതിനിടയ്ക്ക് വൊഡാഫോണിൽ സെയിൽസ് ടീം മാനേജരായി ജോലിക്ക് കയറി. പക്ഷേ, അഭിനയ മോഹം ശ്വാസം മുട്ടിച്ചതോടെ വൊഡാഫോണിന്റെ പരിധിക്ക് പുറത്തിറങ്ങി നിരഞ്ജൻ . പിന്നെ, ഒന്നു രണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു .

'മൂന്നു മണി' ആണ് നിരഞ്ജന്റെ ആദ്യ സീരിയൽ. നൂറോളം പേർ പങ്കെടുത്ത ഓഡീഷനിൽ നിന്നാണ് നിരഞ്ജൻ തെരഞ്ഞെടുക്കപ്പെട്ടത്. 'മൂന്നു മണി' യിലെ രവി എന്ന നായക കഥാപാത്രം സീരിയലിനൊപ്പം തന്നെ ഹിറ്റ് ആയി. അതോടെ നിരഞ്ജന്റെ തലയ്ക്കു മുകളിൽ ശുക്രൻ ഉദിച്ചു. പിന്നീട് വിവിധ ചാനലുകളിലായി പത്തോളം സൂപ്പർ ഹിറ്റ് സീരിയലുകൾ. ' ചെമ്പട്ട് ,രാത്രിമഴ, സ്ത്രീ പദം, കാണാക്കുയിൽ' എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

ഇപ്പോൾ, ഒരു പുതിയ സിനിമയിൽ പ്രധാന വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിരഞ്ജൻ . മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കുള്ള നിരഞ്ജന്റെ യാത്രയിൽ നിറഞ്ഞ പ്രാർഥനയുമായി ഗോപിക ഒപ്പമുണ്ട്.

തൃശൂർ നടുവിൽപ്പാട്ട് വീട്ടിൽ ഗോപിനാഥന്റെയും ശോഭനാകുമാരിയുടെയും മകളാണ് ഗോപിക.

..........

അടുത്ത ആഴ്ച

..........

"കണ്ണടച്ച് കിടന്നോളാൻ സംവിധായകൻ പറഞ്ഞു .

ഞാൻ കണ്ണടച്ചു കിടന്നു.

ഒരു ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ നെഞ്ചിന് മീതെ ഒരു മൂർഖൻ പാമ്പ് പത്തി വിരിച്ചു നിൽക്കുന്നു.

ഭയം കൊണ്ട് 

ജീവൻ പോയ അവസ്ഥ...!"

............

ആരാണ് ഈ നടൻ ?

എന്താണ് ആ സീരിയൽ സെറ്റിൽ സംഭവിച്ചത്?

.............

അത് അറിയാൻ....

അടുത്ത ആഴ്ച 'മിനി ബസിൽ ' കയറുക ...