Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനുഷി ചില്ലർ ആമീർഖാന്റെ നായികയായി എത്തുമോ?

manushi-chillar-aamir-khan ആമീറിന്റെ സിനിമകള്‍ ജനങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെടുന്നവയാണ് എന്നതിനാലാണ് ഈ തീരുമാനമെന്നും മാനുഷി വിശദീകരിച്ചു.

മാനുഷി ചില്ലറാണ് ഇപ്പോഴത്തെ താരം. പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തിച്ച ഈ സുന്ദരിയുടെ ഭാവി പരിപാടികള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പുറകെ കൂടിയിരിക്കുന്ന പാപ്പരാസികൾ. തന്റെ മുന്‍ഗാമികളെ മാതൃകയാക്കി വൈകാതെ തന്നെ മാനുഷി ബോളിവുഡിലേക്ക് എത്തും എന്ന ഇവരുടെ കണക്ക് കൂട്ടല്‍ പക്ഷേ തെറ്റിയ മട്ടാണ്. തല്‍ക്കാലം ബോളിവുഡിലേക്ക് ഇല്ല എന്നാണത്രെ ലോക സുന്ദരിയുടെ നിലപാട്. 

Manushi Chhillar

ലോകസുന്ദരി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ട സ്ഥലമാക്കാനാകും തന്റെ പ്രവര്‍ത്തനമെന്നാണ് മാനുഷി ചില്ലര്‍ പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ബോളിവുഡിലേക്ക് എത്തിയാല്‍ അത് ആമീര്‍ഖാന് ഒപ്പമാകും എന്ന സൂചനയും മാനുഷി നല്‍കിയിട്ടുണ്ട്. ആമീര്‍ഖാന്റെ സിനിമയാണെങ്കില്‍ ബോളിവുഡില്‍ പിന്നീട് ഒരു കൈ നോക്കാമെന്നും ആമീറിന്റെ സിനിമകള്‍ ജനങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെടുന്നവയാണ് എന്നതിനാലാണ് ഈ തീരുമാനമെന്നും മാനുഷി വിശദീകരിച്ചു.

ദില്ലിയില്‍ ലോകസുന്ദരിക്ക് നല്‍കിയ സ്വീകരണത്തിനിടയിലാണ് തന്റെ ബോളിവുഡ് പ്ലാനുകള്‍ മാനുഷി വ്യക്തമാക്കിയത്. അതേസമയം എല്ലാ ചോദ്യത്തോടും സാമൂഹിക പ്രസക്തി മുന്‍നിര്‍ത്തിയുള്ള ഉത്തരങ്ങള്‍ മാത്രം പറഞ്ഞ മാനുഷിക്ക് പാപ്പരാസികളുടെ വക ചെറിയൊരു കൊട്ടും കിട്ടി. ലോകസുന്ദരി മത്സരം കഴിഞ്ഞുവെന്നും ഇനി ഉത്തരങ്ങളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നുമായിരുന്നു ഇവരില്‍ ഒരാളുടെ കമന്റ്.

ലോകസുന്ദരി എന്ന തന്റെ ഇപ്പോഴത്തെ ഇമേജ് ഇന്ത്യയില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനാകും ഉപയോഗിക്കുക എന്ന് മാനുഷി ചില്ലര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ കാരണമാകുന്ന ഒന്നായി ആര്‍ത്തവം മാറരുതെന്നും മാനുഷി ചില്ലര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളെ ശക്തിപ്പെടുത്തി അവരുടെ വികാസത്തിന് സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാനുഷി വിശദീകരിച്ചു.

Read more on Manushi Chillar Lifestyle