Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ​ന്തു ക്യൂട്ടാ സമാന്ത...വൈറലായി ചിത്രങ്ങള്‍

Samantha Ruth Prabhu സമാന്ത

തെന്നിന്ത്യയിലെ ബബ്ലി താരമാണ് നടി സമാന്ത. വിവാഹം കഴിയുമ്പോഴേക്കും സിനിമാ ജീവിതത്തോടു ഗുഡ്ബൈ പറയുന്ന നായികമാരെപ്പോലല്ല കക്ഷി, ഇപ്പോഴും ഓടിനടന്ന് തന്റെ സിനിമാ സ്വപ്നങ്ങൾ പൂവണിയിക്കുകയാണ്. സിനിമയെപ്പോലെ തന്നെ സമാന്ത അപ്ഡേറ്റ് ചെയ്യുന്ന മറ്റൊന്നുകൂടിയുണ്ട്, ഫാഷൻ. താരനിശകൾക്കായാലും റെഡ് കാർപറ്റുകളിലായാലും സമാന്ത വരുന്നതു തന്നെ അഡാർ സ്റ്റൈൽ ഐക്കൺ ആയിട്ടാകും. ഇപ്പോഴിതാ ഫാഷൻ രംഗത്ത് ഔട്ടായിരുന്നൊരു സ്റ്റൈലിനെ വീണ്ടുംപൊടിതട്ടിയെടുത്തിരിക്കുകയാണ് സമാന്ത.

എൺപതുകളിലെ നായികമാരുടെ പ്രിയപ്പെട്ട സ്റ്റൈലായ േപാൾക ഡിസൈനിലുള്ള ഔട്ട്ഫിറ്റ് അണിഞ്ഞെത്തിയ സമാന്തയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തിൽ നിറയെ വട്ടത്തിലുള്ള കുത്തുകൾ നിറഞ്ഞ പോൾക ഡിസൈനിൽ താരം കൂടുതൽ ക്യൂട്ട് ആയിട്ടുണ്ടെന്നു പറയാതെ വയ്യ. വേനല്‍ക്കാലത്തിനു യോജിക്കുംവിധത്തിലുള്ള ഫ്രില്ലുകളുള്ള ഡ്രസ് പെർഫെക്റ്റ് ഫിറ്റ്.

വസ്ത്രത്തിനു യോജ്യമായ രീതിയിലുള്ള ന്യൂഡ് മേയ്ക് അപ്പ് ആണ് ഹൈലൈറ്റ്. കട്ടിപ്പുരികവും ഐലൈനർ കൊണ്ടുവരച്ച മിഴികളും ലൈറ്റ് ലിപ് ഗ്ലോസുമൊക്കെ താരത്തെ അതിസുന്ദരിയാക്കി. ഒപ്പം ഷോൾഡറിനു മുകളിൽ വച്ചു വെട്ടിയിട്ട മുടിയും സമാന്തയുടെ ലുക് സ്റ്റൈലിഷാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് സമാന്ത നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യയെ വിവാഹം കഴിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam