ഈ വർഷം ഫാഷൻ ലോകം ഏറ്റവും കൂടുതൽ തിരഞ്ഞത് കേറ്റിനെയും 80കളുമോ?

ഫാഷന്റെ കാര്യത്തിലാകുമ്പോൾ എത്രയറിഞ്ഞാലും അധികമാകില്ലെന്നു വേണം കരുതാൻ..

2018ൽ ഫാഷൻ ലോകം ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്തതെന്താണ് ?  ഓൾഡ് ഇസ് ഗോൾഡ് എന്നത് ഫാഷന്റെ കാര്യത്തിൽ സത്യം തന്നെ.  കഴിഞ്ഞവർഷം ലോകം ഏറ്റവും കൂടുതൽ തിരഞ്ഞത് 1980 കളിലെ ഫാഷനെക്കുറിച്ചാണെന്ന് ഗൂഗിൾ പറയുന്നു. ഇതാണ് ഒന്നാം സ്ഥാനത്തുള്ള ഫാഷൻ ടോപിങ്. 80കളിലെ മെന്‍സ് ഫാഷൻ എന്ന വിഷയമാണ് 10–ാം സ്ഥാനത്ത്. 2018ലെ ട്രെൻഡിങ് ടോപിക്സ് ഗൂഗിൾ പുറത്തുവിട്ടതിലാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ.

ഗൂഗിൾ ഫാഷൻ ടോപിങ് ലിസ്റ്റിൽ 1 മുതൽ 10 വരെ സ്ഥാനങ്ങളിൽ എത്തിയ വിഷയങ്ങൾ:

1. 1980’s ഫാഷൻ

കഴിഞ്ഞവർഷം Fall ഫാഷൻ റൺവേയിൽ വലിയ തിരിച്ചുവരവു നടത്തിയതാണ് 1980 ഫാഷൻ. ഓവർ സൈസ്ഡ് കോട്ടുകളും വലിയ ഷോൾഡർ പാഡുകളും ടഫെറ്റ ഡ്രസുകളും ഫാഷൻരംഗത്തു തിരിച്ചെത്തി.

2. Grunge Style

80കളിലെ അവസാനത്തിലും 90ന്റെ തുടക്കത്തിലും ഫാഷൻ എന്നാൽ ഗ്രഞ്ച് സ്റ്റൈൽ എന്നായിരുന്നു. ഇന്നു ഫാഷനിസ്റ്റകളുടെ മനസിൽ നിറവോടെയുണ്ട് Grunge. സത്യം പറഞ്ഞാൽ റിപ്ഡ് ജീൻസും പ്ലെയ്ഡ് ഷർട്ടും ബാൻഡ് ടീസും കോംബാറ്റ് ബൂട്സും ഒക്കെയായി ഇന്നും  ഗ്രഞ്ച് ഘടകങ്ങൾ പുറത്താകാതെ നിൽക്കുന്നു.

3. 1990’s ഫാഷൻ

ഗൂഗിളില്‍ ‘ഗ്രഞ്ച് സ്റ്റൈലിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ രണ്ടാം സ്ഥാനത്തെത്തിയതു കൊണ്ടു തന്നെ മൂന്നാം സ്ഥാനത്ത്  90 കളിലെ ഫാഷൻ ആണെന്നത് ഒട്ടും അതിശയോക്തിയില്ലാതെ ഉറപ്പിക്കാം.

4. 2000’s ഫാഷൻ

രണ്ടായിരത്തിലെ ഫാഷൻ ട്രെൻഡ് അവസാനിച്ചു എന്നു മനസിൽ ഉറപ്പിക്കുമ്പോഴൊക്കെ അവ എങ്ങനെയെങ്കിലും ഫാഷൻലോകത്തിലേക്കു നുഴഞ്ഞുകയറുന്നതും കാണാം. പാരിസ് ഹിൽട്ടനും നിക്കോൾ റിച്ചിയും പോലുള്ള താരങ്ങൾ പോപ്യൂലറാക്കിയ Couture ട്രാക്ക് സ്യൂട്ട് തന്നെ ഉദാഹരണം. ട്രാക്ക് സ്യൂട്ടിന് തുടർന്നിങ്ങോട്ട്  പുതിയ അവതാരോദ്ദേശങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കുന്നു.

5. മേഗൻ മെർക്കൽ

പ്രിൻസ് ഹാരിയുമായുള്ള വിവാഹനിശ്ചയവാർത്ത എത്തിയ 2017ൽ ഗൂഗിള്‍ ലിസ്റ്റിൽ കയറിയതാണ് മേഗൻ മെർക്കൽ. പക്ഷേ 2018ൽ കസ്റ്റം ഗിവെൻഷി ഗൗണിൽ വധുവായപ്പോഴും തുടർന്നിങ്ങോട്ടും ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ മേഗൻ ഒരിക്കൽപോലും നിരാശപ്പെടുത്തിയില്ല.

6. മെൻസ് ഫാഷൻ

അതേ, ഫാഷൻ ഉപദേശങ്ങൾക്ക് പുരുഷന്മാരും ഗൂഗിളിനെ ആശ്രയിക്കുന്നുവെന്ന് ഉറപ്പിക്കാം.

7. ഹരാജുകു ഫാഷൻ (Harajuku)

ഹരാജുകു ഫാഷൻ 2018ലും കരുത്തോടെ തന്നെ തുടരുന്നുവെന്ന് ഗുഗിൾ അന്വേഷണ ലിസ്റ്റിൽ നിന്നു മനസിലാക്കാം. ടോക്കിയോയിലെ ഹരാജുകു എന്ന മാർക്കറ്റിലെ പേരിലുള്ളതാണ് ഈ സ്റ്റൈൽ ട്രെൻഡ്. ‘കർശനമായ സാമൂഹിക നിയമങ്ങൾക്കെതിരെയും, ചട്ടക്കൂട്ടുകളിലേക്ക് ഒതുങ്ങാനുള്ള സമ്മർദത്തിനെതിരെയുമുള്ള പ്രസ്ഥാനം’ എന്നതാണ് ഹരാജുകു ഫാഷൻ..

8. ഹിപ്സ്റ്റർ സ്റ്റൈൽ

ഗ്രഞ്ച് സ്റ്റൈലിന്റെ പിൽക്കാല തുടർച്ചയെന്ന് ഹിപ്സ്റ്റർ ട്രെൻഡിനെ വിളിക്കുന്നതിൽ തെറ്റില്ല. ഫ്ലാനൽ ഷർട്ട്, ഓവർസൈസ്ഡ് ഗ്ലാസസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

9. കേറ്റ് മിഡിൽടൺ

ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡിൽറ്റൺ ജനപ്രിയതയുള്ള കാര്യത്തിൽ മാത്രമല്ല, ഗൂഗിൾ സേർച്ച് ലിസ്്റ്റിലും മുന്നിലുണ്ട്.

10. 80’s മെൻസ് ഫാഷൻ

എൺപതുകളിലെ മെൻസ് ഫാഷൻ ഗൂഗിൾ ലിസ്റ്റിൽ പത്താമതായി ഇടംപിടിച്ചു.