Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുടെ ഫാഷൻ ബ്രാൻഡ് ഓള്‍ എബൗട്ട് യു

deepika-padukone-fashion

ബോളിവുഡ് സൂപ്പർ നായിക ദീപിക പദുകോണിന്റെ സ്വന്തം ഫാഷൻ ബ്രാൻഡായ, ഓൾ എബൗട്ട്‌ യു, മിന്ത്രയുടെ സഹകരണത്തോടെ വിപണിയിലെത്തി. ഓൾ എബൗട്ട്‌ യു വസ്‌ത്രശേഖരം മിന്ത്ര ആപിൽ ലഭ്യമായിത്തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ 10 കോടി ഡോളറിന്റെ (650 കോടി രൂപ) വിറ്റുവരവുള്ള ബ്രാൻഡാവുകയാണ് ഓൾ എബൗട്ട്‌ യു ലക്ഷ്യമിടുന്നത്.

ഉൾക്കൊണ്ട് രൂപകൽപന ചെയ്‌തവയാണ് ഓൾ എബൗട്ട്‌ യു ബ്രാൻഡെന്ന് ദീപിക പദുകോൺ പറഞ്ഞു. സുഖപ്രദവും പ്രണയാഭിനിവേശം ഉണർത്തുന്നതും സ്‌ത്രൈണ സ്വഭാവമുള്ളതുമാണ് ഇവ. ഫ്രാൻസിലെ ഡിസൈൻ ഏജൻസിയായ കാർലിനിന്റെയും മിന്ത്രയുടെ ഇൻ–ഹൗസ് ടിമിന്റേയും സഹകരണത്തോടെ, ദീപിക ഒമ്പതുമാസം ഡിസൈനിങ്ങിനു വേണ്ടി ചെലവഴിച്ചു. അനായാസം ധരിക്കാൻ കഴിയുന്ന ലളിതമായ ഡിസൈൻ ആണ് ഓൾ എബൗട്ട്‌ യുവിന്റെ ബ്രാൻഡ് ഫിലോസഫി എന്ന് മിന്ത്ര സിഇഒ അനന്ത് നാരായണൻ പറഞ്ഞു. 1500 രൂപ മുതലാണ് വില നിലവാരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.